ആരാധകരുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന താരമാണ് തമിഴ് നടന്‍ സൂര്യ. ആരാധകരുടെ ഏത് ആവശ്യത്തിനും സഹായവുമായി താരം ഓടി എത്താറുണ്ട്. അപ്രതീക്ഷിതമായി മരണപ്പട്ട ആരാധകന്റെ കുടുംബത്തിന് സഹായവുമായെല്ലാം സൂര്യ എത്തിയത് വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ഭാര്യയുടെ സ്വപ്‌നം സഫലമാക്കിയിരിക്കുകയാണ് താരം. മധുര ജില്ലയിലെ സൂര്യ ഫാന്‍സ് കൂട്ടായ്മയുടെ സെക്രട്ടറിയായ മനോജിന്റെ ഭാര്യ ദീപികയ്ക്കാണ് അയര്‍ലാന്‍ഡില്‍ പോയി പഠിക്കാനുള്ള സൗകര്യം സൂര്യ ഒരുക്കിയിരിക്കുന്നത്.
സൂര്യയുടെ ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന്‍ വഴിയാണ് ദീപികയുടെ പഠനത്തിന് വേണ്ട സൗകര്യം ചെയ്തു കൊടുത്തിരിക്കുന്നത്. നന്നായി പഠിച്ച് കുടുംബത്തിനും നാടിനും അഭിമാനം ആകണമെന്ന് ദീപികയെ ഫോണില്‍ വിളിച്ച് താരം ആശംസിക്കുകയും ചെയ്തിട്ടുണ്ട്.
മാത്രമല്ല, ഷൂട്ടിന്റെ തിരക്കിലാണ് അല്ലായിരുന്നെങ്കില്‍ വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ വരണമെന്ന് ആഗ്രഹിച്ചിരുന്നതായും സൂര്യ പറയുന്നു. സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ആയ ദീപികയ്ക്ക് അയര്‍ലാന്‍ഡില്‍ ഉന്നതപഠനം ചെയ്യണമെന്നായിരുന്നു ആഗ്രഹം.
എന്നാല്‍ സാമ്പത്തികം തടസ്സമായതോടെയാണ് സഹായവുമായി താരം തന്നെ എത്തിയത്. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ട സൗകര്യമെല്ലാം സൂര്യയുടെ അഗരം ഫൗണ്ടേഷന്‍ ചെയ്യുന്നുണ്ട്.
Leave a Reply