ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായാണ് ചിത്ര മലയാള സിനിമയിലേക്ക് എത്തിയത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലുമൊക്കെ ചിത്ര സജീവമായിരുന്നു. തനിക്ക് മലയാള സിനിമയില്‍ നിന്നും നേരിട്ട ഒരു അനുഭവം തുറന്ന് പറയുകയാണ് ചിത്ര.

” അന്ന് സിനിമ സൈറ്റുകളില്‍ ഒരുപാട് സുഖകരമല്ലാത്ത സംഭവങ്ങള്‍ നടക്കാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതിന് കുറവ് വന്നിട്ടുണ്ട്. ആരോടും അധികം സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റേത്. തനിക്ക് ജാഡയാണെന്ന് പലപ്പോഴും ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ പറയുമായിരുന്നു. രണ്ട് കൊല്ലം കഴിഞ്ഞു താനും സിനിമ എടുക്കും തന്നെ മൈന്‍ഡ് ചെയ്യാത്തവരെയൊക്കെ പാഠം പഠിപ്പിക്കുമെന്നാണ് അന്ന് അയാള്‍ എന്നോട് പറഞ്ഞത്, സ്ഥിരമായി അയാള്‍ അത് തന്നെ പറഞ്ഞു കൊണ്ട് ഇരുന്നപ്പോള്‍ ശ്രദ്ധ കൊടുക്കാന്‍ പോയില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ സംവിധായകനായി മമ്മൂട്ടി നായകനായി എത്തുന്ന സിനിമയില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചു. പിന്നീട് ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍ അതിലെ ഗാന രംഗങ്ങള്‍ ചിത്രീകരിക്കാനായി ഒരു കുന്ന് ഇറങ്ങി വരേണ്ട രംഗം അഭിനയിക്കേണ്ടതായുണ്ടായിരുന്നു. എന്നോട് ഉള്ള പഴയ പ്രതികാരം വെച്ച് പതിനഞ്ചു തവണയില്‍ ഏറെ അയാള്‍ എന്നെ കൊണ്ട് കുന്നിന്‍ മുകളില്‍ നിന്നും ഓടി വരുന്ന രംഗം ടേക്ക് എടുപ്പിച്ചു. നല്ല വെയില്‍ ഉള്ളതു കൊണ്ട് തളര്‍ന്നു പോയി. എന്നാല്‍ അയാള്‍ വീണ്ടും ടേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എന്റെ അവസ്ഥ കണ്ട മമ്മൂട്ടി സംവിധായകനോട് ദേഷ്യപ്പെട്ടു ചൂടായി. അതുകൊണ്ട് മാത്രമാണ് താന്‍ അന്ന് രക്ഷപെട്ടത്.” ചിത്ര പറയുന്നു.