ന്യൂഡല്‍ഹി: അസമീസ് നടിയും ഗായികയുമായ രൺവീർ കപൂറിന്റെ സിനിമയിലെ നായികയും ആയിരുന്ന ബിദിഷ ബെസ്ബറുവയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെ അടുത്തിടെ വാടകക്കെടുത്ത വീട്ടില്‍ ഫാനിൽ തൂങ്ങിയ നിലയിലാണ് ബിദിഷയെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നടിയുടെ കല്യാണം കഴിഞ്ഞിട്ട് പതിനാല് മാസം മാത്രമേ ആയിട്ടുള്ളു. മരണം സംഭവിച്ചപ്പോൾ ഭർത്താവ് മുംബൈയിൽ ആണ് ഉണ്ടായിരുന്നത്. കല്യാണശേഷവും ഭർത്താവിനുണ്ടായിരുന്ന പരസ്ത്രീ ബന്ധങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പിതാവ് പോലീസിന് കൊടുത്ത പരാതിയിൽ പറഞ്ഞിരിക്കുന്നതായി ഡൽഹിയിൽ നിന്നും ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാല്‍ കുടുംബ ജീവിതത്തിലെ താളപ്പിഴകളാണ് നടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബം വെളിപ്പെടുത്തി. ബിദിഷയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബിദിഷയുടെ കുടുംബാംഗങ്ങള്‍ ഗുരുഗ്രാമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജേർണലിസത്തിൽ ഡിപ്ലോമയും നല്ലൊരു അവതാരികയും ആയിരുന്നു മരിച്ച നടി.