പെരിഞ്ഞനം കൊറ്റംകുളത്ത് ആത്മഹത്യ്യ്ക്ക് ശ്രമിച്ച യുവതി മരിച്ചു. കൊറ്റംകുളം സ്വദേശിനി അഫ്‌സാന (21) ആണ് മരിച്ചത്. ഭര്‍ത്താവ് കൊല്ലാട്ടില്‍ അമല്‍ അറസ്റ്റിലായി ഈ മാസം ഒന്നിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് അഫ്‌സാന ആത്മത്യയ്ക്ക് ശ്രമിച്ചതെന്നാണ്

മൂന്നുപീടികയിലെ ഒരു ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ദീര്‍ഘകാല പ്രണയത്തിനൊടുരില്‍ ഒന്നര വര്‍ഷം മുന്‍പായിരുന്നു ഇവര്‍ വിവാഹിതരായത്. ഫ്‌ളാറ്റില്‍ വച്ച് സ്ത്രീധനത്തെ ചൊല്ലി അമല്‍ നിരന്തരം വഴക്കിട്ടിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അമലിനെ കയ്പമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇന്നു രാവിലെ തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് അഫ്‌സാന മരിച്ചത്.