തിരുവല്ല : മാക്‌ഫാസ്റ് കോളേജിൽ ത്രിവത്സര എം.സി.എ കോഴ്‌സിന്റ്റെയും ലാറ്ററൽ എൻട്രി കോഴ്‌സിന്റ്റെയും ക്ലാസുകൾ പ്രിൻസിപ്പൽ റവ. ഡോ. ചെറിയാൻ ജെ കോട്ടയിലിന്റെ അദ്ധ്യക്ഷതയിൽ യു. എസ്. ടി ഗ്ലോബൽ പ്രോഡക്ട് മാനേജർ മിസ്റ്റർ. പ്രദീപ് ജോസഫ് ഉദ്ഘാടനം ചെയ്തു.

മാക്‌ഫാസ്റ് എം.സി.എ പുതിയ ബാച്ച് യു. എസ്. ടി ഗ്ലോബൽ പ്രോഡക്റ്റ് മാനേജർ പ്രദീപ് ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

ആധുനികയുഗത്തിൽ ഐ ടി മേഖലയിൽ ജോലി നേടിയെടുക്കുവാനുള്ള മാർഗങ്ങളെപ്പറ്റിയും മാറിവരുന്ന സാങ്കേതിക വിദ്യകൾ സ്വായത്തമാക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ വിദ്യാർത്ഥികളെ ഓർമിപ്പിച്ചു. ഐ ടി മേഖലയിൽ സംരംഭങ്ങൾക്കുള്ള പ്രാധാന്യത്തെപറ്റിയും 3 ‘സി’ ക്കുള്ള (കൺസിസ്റ്റൻസി, കോംപറ്റീൻസി, കമ്മ്യൂണിക്കേഷൻ) ആവശ്യകതയെപ്പറ്റിയും അദ്ദേഹം കൂട്ടിച്ചേർത്തു.

യു. എസ്. ടി ഗ്ലോബൽ പ്രോഡക്റ്റ് മാനേജർ പ്രദീപ് ജോസഫ് ഉദ്ഘാടനപ്രസംഗം നിർവഹിക്കുന്നു

ഡോ. എം.എസ്. സാമുവേൽ, ഡയറക്ടർ, എം.സി.എ സ്വാഗതപ്രസംഗം നടത്തിയ ചടങ്ങിൽ “എ പീപ് ഇന്റു ഫ്രോണ്ടിയേഴ്‌സ് ഓഫ് മോഡേൺ കമ്പ്യൂട്ടർ ടെക്നോളജി” എന്ന പുസ്തകം മിസ്റ്റർ. പ്രദീപ് ജോസഫ് പ്രകാശനം ചെയ്തു. കോട്ടയം ബസേലിയോസ് കോളേജ് ഗണിത വിഭാഗം മേധാവി ഡോ. ആനി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ ബസേലിയോസ് കോളേജുമായി എം.ഓ.യു ഒപ്പുവെച്ചു.  കോളേജ് അഡ്മിനിസ്ട്രേറ്റർ പ്രൊഫ. വർഗീസ് എബ്രഹാം, പൂർവ്വ വിദ്യാർത്ഥി മിസ്. ബിന്നി സക്കറിയ, മാക്‌ഫാസ്റ് ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. സനീഷ് വർഗീസ്, എം.സി.എ വകുപ്പ് മേധാവി പ്രൊഫ.  റ്റിജി തോമസ് എന്നിവർ പ്രസംഗിച്ചു.