യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി നഴ്സുമാരുടെ മരണങ്ങൾ . എർഡിങ്ങ്ടണിലെ ജെയ്സമ്മ എബ്രഹാമും ഗ്ലാസ്കോയിലെ ജെയിൻ ഫിലിപ്പും ഇനിയും ഓർമ.

യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി  നഴ്സുമാരുടെ   മരണങ്ങൾ . എർഡിങ്ങ്ടണിലെ ജെയ്സമ്മ എബ്രഹാമും ഗ്ലാസ്കോയിലെ ജെയിൻ ഫിലിപ്പും ഇനിയും ഓർമ.
October 31 01:14 2020 Print This Article

യുകെയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി വീണ്ടും മലയാളി മരണങ്ങൾ . കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിന്റെ ഭാര്യ ജെയ്സമ്മ എബ്രഹാമാണ് (56) അവസാനമായി മരണത്തിന് കീഴടങ്ങിയത്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ജെയ്സമ്മ കോവിഡ് ബാധിതയായാണ് മരണമടഞ്ഞത്. ജെയ്സമ്മയുടെ നിര്യാണമറിഞ്ഞ് ബർമിങ്ഹാമിലും പരിസരപ്രദേശത്തുമുള്ള മലയാളികൾ ദുഃഖാർത്തരായ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ എത്തിയിട്ടുണ്ട്. അഡ്വ. റ്റോമി ലൂക്കോസ് ആണ് ജെയ്സമ്മയുടെ ഭർത്താവ്. അലൻ എബ്രഹാം ഏകമകനാണ് . ജെയ്സമ്മയും റ്റോമിയും സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകരായിരുന്നു. സീറോ മലബാർ സഭയുടെ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ഇന്നലെ സെന്റ് ബനഡിക് മിഷൻ ബർമിങ്ഹാമിലെ വിശ്വാസസമൂഹം പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി. ജെയ്സമ്മ സ്റ്റാഫ് നഴ്സായി ആണ് ജോലി ചെയ്തിരുന്നത്.

കോട്ടയം ഞീഴൂർ സ്വദേശി തടത്തിൽ ഫിലിപ്പ് ജോസഫിൻറെ ഭാര്യ ജെയിൻ ഫിലിപ്പാണ് (56) ഇന്നലെ വിടപറഞ്ഞ മറ്റൊരു മലയാളി . ജെയിൻ കഴിഞ്ഞ 16 വർഷമായി ഗ്ലാസ്കോയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുകയായിരുന്നു. മക്കൾ : ജോബിൻ ഫിലിപ്പ് ,ജോയൽ ഫിലിപ്പ് . ജെയിന്റെ സഹോദരൻ സ്റ്റോക് ഓൺ ട്രെൻഡിൽ താമസിക്കുന്ന ജിം ജേക്കബ് ഉൾപ്പെടെ നിരവധി ബന്ധുമിത്രാദികൾ ജെയിന്റെ അന്ത്യ നിമിഷത്തിൽ ഒപ്പമുണ്ടായിരുന്നു. ജെയിൻ തൊടുപുഴ വഴിത്തല മാറിക മ്യാലക്കരപ്പുറത്ത് കുടുംബാംഗമാണ്. ജെയിന്റെ സംസ്കാരചടങ്ങുകൾ കോവിഡിന്റെ പശ്ചാത്തലത്തിൽ യുകെയിൽ തന്നെ നടത്താൻ തീരുമാനിച്ചു .

പരേതരുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം അറിയിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles