സ്വന്തം ലേഖകൻ

ദക്ഷിണ കൊറിയ : മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഭീതി പടർത്തി കോവിഡ് 19. ആ​സ്​​ട്രേ​ലി​യ​യി​ലും യു.​എ​സി​ലും ​ആ​ദ്യ​ മ​ര​ണം സ്​​ഥി​രീ​ക​രി​ച്ചു. 2900ൽ ഏറെ രോഗികളാണ് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. ദി​വ​സ​ങ്ങ​ൾ​ക്കി​ടെ വീ​ണ്ടും രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന ചൈനയ്ക്കു പു​റ​മെ, ദ​ക്ഷി​ണ കൊ​റി​യ, ഇ​റാ​ൻ, ഇ​റ്റ​ലി രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ കോ​വി​ഡ്​-19 ആ​ശ​ങ്ക ഏ​റ്റ​വും കൂ​ടു​ത​ൽ. 86000ത്തോളം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 79000ത്തിൽ അധികം പേരും ചൈനയിലാണ്. 7,300ലേ​റെ പേ​ർ അ​തി​ഗു​രു​ത​രാ​വ​സ്​​ഥ​യി​ൽ തു​ട​രു​ക​യാ​ണെ​ന്ന്​ ചൈ​നീ​സ്​ ആ​രോ​ഗ്യ അ​ധി​കൃ​ത​ർ അറിയിച്ചു.

ഇതിനിടെ ഇരുപതിലേറെ പേർ മരണപ്പെട്ട ദക്ഷിണകൊറിയയിൽ സ്ഥിതി കൂടുതൽ വഷളായി. ക്രി​സ്​​ത്യ​ൻ വി​ഭാ​ഗ​മാ​യ ഷിൻചിയോഞ്ചി സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ ചൈ​ന​യി​ലെ വൂ​ഹാ​ൻ സ​ന്ദ​ർ​ശി​ച്ച്​ മ​ട​ങ്ങി​യെ​ത്തി​യ​തോ​ടെ​യാ​ണ്​ ദ​ക്ഷി​ണ കൊ​റി​യ​യി​ൽ രോ​ഗം പ​ട​ർ​ന്ന​ത്. രാ​ജ്യ​ത്തെ മൊ​ത്തം രോ​ഗി​ക​ളി​ൽ 60 ശ​ത​മാ​ന​ത്തി​ലേ​റെ​യും ഈ ​വി​ഭാ​ഗ​ക്കാ​രാ​ണ്. ഷിൻചിയോഞ്ചി ചർച്ചിന്റെ സ്ഥാപകനായ ലീ മാൻ-ഹീ ആണ് വിവാദനായകൻ. കഴിഞ്ഞ മാസം തെക്കൻ നഗരമായ ഡേഗുവിൽ ഷിൻ‌ചിയോഞ്ചി ചർച്ച് അംഗങ്ങൾക്ക് രോഗം ബാധിച്ചതായി അധികൃതർ പറയുന്നു. രോഗബാധിതരുടെ എണ്ണം ഉയർന്നതോടെ ആ വിഭാഗത്തിലെ 12 നേതാക്കൾക്കെതിരെ സിയോൾ സിറ്റി സർക്കാർ ഇന്നലെ പ്രോസിക്യൂട്ടർമാർക്ക് നിയമപരമായ പരാതി നൽകി. നരഹത്യ, പകർച്ചവ്യാധി നിയന്ത്രണ നിയമം ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മതവിഭാഗത്തോടുള്ള ജനങ്ങളുടെ ദേഷ്യം പരാതിയിൽ പ്രതിഫലിക്കുന്നുവെന്ന് സിയോളിലെ ബിബിസിയുടെ ലോറ ബിക്കർ പറയുന്നു. ഒപ്പം നേതാവ് ലീ മാൻ-ഹീ, താൻ മിശിഹയാണെന്ന് അവകാശപ്പെടുന്നു. സഭയിലെ 230,000 അംഗങ്ങളുമായി അഭിമുഖം നടത്തിയതിൽ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് ഏകദേശം 9,000 പേർ പറഞ്ഞു.

റോമൻ കത്തോലിക്കാ പള്ളികൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. പ്രധാന പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പുകൾ ഞായറാഴ്ചത്തെ ആരാധനകൾ റദ്ദാക്കുകയും ബുദ്ധമത പരിപാടികൾ എല്ലാം നിർത്തലാക്കുകയും ചെയ്തു. സാംസങ്, ഹ്യുണ്ടായ് കമ്പനികളും അടച്ചു. ഇതുവരെ 3,730 കേസുകളും 21 മരണങ്ങളും ദക്ഷിണ കൊറിയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോ​വി​ഡ് ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലെ​ത്തി​യെ​ന്നും ഇനി ഏതുവിധേനയും പടരാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 60ലേ​റെ രാ​ജ്യ​ങ്ങ​ളി​ലാ​ണ്​ ഇ​തി​ന​കം രോ​ഗം ക​ണ്ടെ​ത്തി​യ​ത്​. അതീവജാഗ്രതയോടെയാണ് ലോകരാജ്യങ്ങൾ ഈ രോഗത്തെ നേരിടുന്നത്.