യുകെയിലെ സ്റ്റോക്ക് ഓൺ ട്രെൻറിനടുത്ത് ക്രൂവിലേക്ക് കുടിയേറിയ എറണാകുളം പള്ളുരുത്തി കരുവേലിപ്പടി സ്വദേശി കാർത്തിക് സെൽവരാജിൻ്റെ ഭാര്യ കാലിയത്ത് അജിതാ ആൻ്റണി (31) യാണ് ഇന്ന് പുലർച്ചെ യു കെ മലയാളികളെയെല്ലാം കണ്ണീരിലാഴ്ത്തികൊണ്ട് ലോകത്തോട് വിട പറഞ്ഞത്. എറണാകുളം പള്ളുരുത്തി കാലിയത്ത് കെ.സി ആൻറണിയുടെയും ജെസ്സി ആൻ്റണിയുടെയും മകളാണ് പരേത. അജിതയ്ക്ക് ഒരു സഹോദരനും സഹോദരിയുമാണുള്ളത് .

  ടോക്കിയോ ഒളിംപിക്സിന് നാളെ തിരിതെളിയുമ്പോൾ; മറവിയിലാണ്ട് ആദ്യ മലയാളി ഒളിംപ്യൻ

യുകെയിലെത്തി നഴ്സായി ജോലിയിൽ പ്രവേശിക്കാനുള്ള പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് അജിത കോവിഡ് ബാധിതയായത്. കഴിഞ്ഞ 114 ദിവസങ്ങളായി സൗത്ത് മാഞ്ചസ്റ്ററിലെ മാഞ്ചസ്റ്റർ ഫൗണ്ടേഷൻ ട്രസ്റ്റിന് കീഴിലുള്ള വിഥിൻഷോ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ചികിത്സക്കിടയിൽ കോവിഡ് നെഗറ്റീവ് ആയെങ്കിലും പെട്ടെന്ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് മരണമടയുകയായിരുന്നു.

അജിതാ ആൻ്റണിയുടെ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.