സൗത്ത് ഇന്ത്യന്‍ സിനിമാലോകത്തെ കിടുകിടെ വിറപ്പിച്ച ഒന്നായിരുന്നു ആര്‍ജെയും ഗായികയുമായ സുചിത്രയുടെ  സുചിലീക്ക്‌സ് എന്ന പേരില്‍ പുറത്തുവിട്ട ചില വീഡിയോകളും ചിത്രങ്ങളും. തമിഴിലെയും മലയാളത്തിലെയും ഏതാനും നടീനടന്മാരുടെ അശ്ലീലം കലര്‍ന്ന ചിത്രങ്ങളും വീഡിയോകളുമാണ് സുചിലീക്ക്‌സിലൂടെ ആ നാളുകളില്‍ പുറത്തുവന്നത്.

ധനുഷ്, ആന്‍ഡ്രിയ, ഹന്‍സിക, തൃഷ, അനിരുദ്ധ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങള്‍ സുചിലീക്ക്‌സ് പുറത്തുവിട്ടവയില്‍ ഉണ്ടായിരുന്നു. ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ സുചിയുടെ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ആകുകയും ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുചിലീക്ക്സില്‍ ഉയര്‍ന്നുകേട്ട പേരുകളില്‍ ഒന്നാണ് നടി അമല പോളിന്റേത്. എന്നാല്‍ ആ സമയത്തൊന്നും അമല ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിരുന്നില്ല. ഇപ്പോള്‍ ആദ്യമായി സുചിലീക്ക്സില്‍ തന്റെ പേരു വന്നതിനെക്കുറിച്ച് അമല പ്രതികരിച്ചിരിക്കുകയാണ്. ഒരു തമിഴ് മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അമല ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചത്. ‘ഞായറാഴ്ച എന്റെ ഒരു വിഡിയോ പുറത്തുവിടുമെന്ന് ആ നാളുകളില്‍ ഞാന്‍ കേട്ടു. ആ വിഡിയോ കാണാന്‍ ഞാനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഞായറാഴ്ച രാവിലെ തന്നെ അക്കൗണ്ട് ഡീ ആക്ടിവേറ്റായി. ആ വീഡിയോ കാണാന്‍ സാധിക്കാത്തതില്‍ എനിക്ക് ഭയങ്കര വിഷമമായിരുന്നു.’ ഇതായിരുന്നു അമലയുടെ പ്രതികരണം.