മാനനഷ്ടക്കേസില്‍ നടന്‍ ജോണി ഡെപ്പിന് അനുകൂലമായ വിധിയുണ്ടായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജൂറി. കേസിന്റെ വിചാരണയ്ക്കും വിധി പറയുന്നതിനുമായി ഏഴ് ജൂറി അംഗങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ വിചാരണക്കിടയില്‍ ആംബറിന്റെ വിചിത്രമായ പെരുമാറ്റം തങ്ങളെ അങ്ങേയറ്റം അസ്വസ്ഥരാക്കിയെന്നും ജൂറിയിലൊരാള്‍ പയുന്നു.

പക്ഷേ ജോണി ഡെപ്പ് പറയുന്ന കാര്യങ്ങള്‍ വിശ്വസനീയവും കൂടുതല്‍ യാഥാര്‍ത്ഥ്യവും ഉള്ളതായി തോന്നിയെന്നും പറഞ്ഞു. ഗുഡ് മോണിങ് അമേരിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആംബര്‍ ഒരു ചോദ്യത്തിന് ഉത്തരം നല്‍കിക്കഴിഞ്ഞാല്‍ പിന്നെ കരയും. രണ്ട് സെക്കന്‍ഡ് കഴിഞ്ഞാല്‍ പഴയത് പോലെയാകും. ചിലര്‍ അതിനെ ‘മുതലക്കണ്ണീര്‍’ എന്നുതന്നെയാണ് അതിനെ വിശേഷിപ്പിച്ചത്. അതേസമയം ഡെപ്പിനെ നോക്കൂ അദ്ദേഹം വിചാരണയില്‍ ഉടനീളം സത്യസന്ധനായിരുന്നുവെന്നും ജൂറി അഭിപ്രായപ്പെട്ടു.

‘ദിവസങ്ങള്‍ കഴിയുംതോറുംഡെപ്പ് പറയുന്നതാണ് വിശ്വസനീയമെന്ന് ജൂറിയില്‍ പലര്‍ക്കും തോന്നി. കാരണം ഡെപ്പിന്റെ വൈകാരികാവസ്ഥ വിചാരണയിലുടനീളം വളരെ സ്ഥിരതയുള്ളതായിരുന്നു’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.