മെട്രിസ് ഫിലിപ്പ്
മക്കൾക്കു വേണ്ടി, കുടുംബത്തിന് വേണ്ടി, രാപകൽ, ഓടി തളരുന്ന അമ്മമനസുകളെ കുറിച്ചാണ് ഈ കുറിപ്പ് . വിവാഹത്തിന് ശേഷം, ജീവിതകാലം മുഴവൻ കുടുംബത്തിന് വേണ്ടി, നാട്ടിലോ മറുനാട്ടിലോ, ജീവിക്കുന്ന അമ്മമാർ. അവരെക്കുറിച്ചോ, അവർക്കുണ്ടാകുന്ന വ്യാകുലതകളെകുറിച്ചോ നമ്മൾ ഓർക്കാറുണ്ടോ?
ജറുസലേം ദൈവാലയത്തിൽ പോയി തിരിച്ചുവരുന്ന, വഴിയിൽ ബാലനായ, യേശുവിനെ കാണാതായപ്പോൾ ‘അമ്മ മറിയത്തിനുണ്ടായ വിഷമമാണ് ലോകത്തിൽ ആദ്യമായി എഴുതി ചേർക്കപ്പെട്ട വ്യാകുലത.
കൂടുമ്പോൾ ഇബമേകുന്ന കുടുംബം. അപ്പൻ അമ്മ മക്കൾ അടങ്ങുന്ന കുടുംബം, സന്തോഷത്തിന്റെ സ്നേഹമിടമാണ്. കുടുംബത്തിൽ അപ്പനെക്കാളും, കൂടുതലായി, സ്നേഹം, മക്കൾക്കു നൽകുന്നത് ‘അമ്മയാണ്. സ്ത്രീയാണ് കുടുംബത്തിന്റെ വിളക് എന്ന് പറയുന്നത്. ശരിക്കും ഒരു കുടുംബത്തിൽ ഏറ്റവും അധികമായി വ്യാകുലയാകുന്നത് അമ്മയാണ്. നമ്മുടെ അമ്മയും, മക്കളുടെ അമ്മയും.
ഒരു മനുഷ്യന് ഒരു ജീവിതമേ ഉണ്ടാകു. ആ ജീവിതം മനോഹരമാക്കുന്നത്, അവരുടെ ജീവിത സാഹചര്യമാണ്. ഒരു മനുഷ്യന്റെ ജീവിത വഴിയെ 4-5 ഘട്ടങ്ങളായി തിരിക്കാം. പിറന്നു വീഴുന്ന സമയം മുതൽ, 10 വയ്സുവരെയുള്ളപ്പോൾ, കുട്ടികൾ പിച്ചവെച്ചു നടക്കുന്നത് മുതൽ സ്കൂളിലെ പ്രൈമറിക്ലാസ് വരെ കൂടുതലായി മാതാപിതാക്കളുടെ സഹായം വേണം. 10 മുതൽ 20 വയസ്സുവരെ ആകുമ്പോൾ അവർ യൂത്ത്ലേക് മാറ്റപ്പെടുന്നു. അവർക്കു വേണ്ടുന്ന അടിസ്ഥാനമായ എല്ലാ പഠനങ്ങളും ഈ സമയത്തു പൂർത്തിയാക്കിയിരിക്കും. 20 -30 വയസ്സിനുള്ളിൽ നല്ല കോഴ്സുകൾ പഠിച്ചു ഒരു ജോലി നേടിയിരിക്കും. 25 വയസ്സാകുമ്പോളെ മാതാപിതാക്കൾ അവരെ കല്ല്യണം കഴിപ്പിക്കണം, എന്നുള്ള ചിന്തയിലാണ്. പെൺകുട്ടികൾ ഉണ്ടങ്കിൽ, മാതാപിതാക്കളുടെ ടെൻഷൻ കൂടിവരും. 30-40 വയസിനുള്ളിൽ ഇവർ വിവാഹിതരാകും, മക്കൾ ഉണ്ടാകും. പിന്നെ അവരുടെ ജീവിതം മക്കളെകുറിച്ചും, ഒരു വീട് എന്ന സ്വപ്നത്തെകുറിച്ചുമാണ്. ഇന്നത്തെ കാലത് 2-3 കുട്ടികൾ ആയിരിക്കും മിക്കവാറും കുടുംബങ്ങളിൽ. കുട്ടികൾ ജനിക്കുമ്പോൾ തുടങ്ങി, അവരെ ഒരു നല്ല നിലയിൽ എത്തിക്കാൻ ഉള്ള ഓട്ടമാണ്. കയ്യ് എത്താത്ത കൊമ്പിലെ മാങ്ങാ അടർത്താൻ ശ്രമിക്കുന്നപോലെ, കുട്ടികൾക്കു ആഗ്രഹം ഇല്ലാത്ത മേഖലയിൽ, മറ്രുള്ളവരെ കാണിക്കൻ ഉള്ള പരിശ്രമം. അതിനായി donation കൊടുത്തായലും admission വാങ്ങും. പിന്നെ ആ പണം കണ്ടെത്താൻ, ജോലി ഭാരം കൂട്ടും. അങ്ങനെ അങ്ങനെ എലി മല ചുമക്കുമെന്ന് പറയുന്നപോലെ, അമ്മമാർ, വ്യാകുലതയോടെ സ്വന്തം ആരോഗ്യം നോക്കാതെ ജോലി ചെയുന്നു. കൂട്ടത്തിൽ ലോൺ എടുത്തു വാങ്ങി, വീടും കൂടി വെച്ചാൽ, ആ കടം വീട്ടാൻ ഉള്ള പരിഹാരംകൂടിയുണ്ടാക്കണം. മാർക്കു കുറഞ്ഞാൽ, കുട്ടികളുടെ ആരോഗ്യ സംരക്ഷണതേകുറിച്ചെല്ലാം വ്യാകുലയാണ് അമ്മ മനസ്സ്. അങ്ങനെ 45-50 വയസ്സാകുമ്പോൾ തളരും.
ആധുനിക ‘അമ്മമാർ വിവിധ തരത്തിൽ ഉള്ളവർ ഉണ്ട്. ജോലിയും കുടുംബവും ഒന്നിച്ചുകൊണ്ട്പോകുന്നവർ, മക്കൾക്കു വേണ്ടി ജോലി ഉപേക്‌ഷിച്ചവർ, വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചുപോയവർ എന്നിവരൊക്കെ, മക്കൾക്കു വേണ്ടി ജീവിക്കുന്നു. അവസാനം വളർത്തി വലുതാക്കി കഴിഞ്ഞു, ഈ അമ്മയെ തിരിഞ്ഞുപോലും നോക്കാത്ത, കുട്ടികളും, മാതാപിതാക്കളെ തള്ളിപറഞ്ഞുകൊണ്ട് പ്രണയനിയുടെ കൂടെ ഇറങ്ങിപോകുന്നവരുമുണ്ട്.
പ്രീയമുള്ള അമ്മമാരെ, ജീവിതം ഒന്നേ ഉള്ളു. ഒരുപാടു വ്യാകുലതയോടെ ജീവിക്കാതെ, സ്വന്തം അഗ്രഹങ്ങൾ കുടി പൂർത്തിയാകുവാൻ പരിശ്രമിക്കണം, അതിനും സമയം കണ്ടെത്തണം. പണ്ടത്തെ അമ്മമാർക്ക് 8-10 കുട്ടികൾണ്ടായിരുന്നു. അവർകൊന്നും ഒരു ടെൻഷനുമില്ലായിരുന്നു. 80-90 വയസ്സുവരെ ജീവിക്കുന്നവർ. എന്നാൽ ആധുനിക അമ്മമാർ 50 വയസ്സാകുമ്പോളേക്കും രോഗികൾ ആകുന്നു. അത്പോലെ, കുടുംബത്തിലെ മറ്റ് അംഗങ്ങൾ അമ്മയെ സ്‌നേഹത്തോടെ ചേർത്തുപിടിച്ചു, അവരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കുക. അങ്ങനെ ഈ ജീവിതം സന്തോഷകരമാക്കാം.
എല്ലാവർക്കും സ്നേഹം വാരിവിതറുന്നു.
Leave a Reply