മെഡിക്കല്‍ പ്രശേനം കിട്ടാതെ ദളിത് സമരനായിക അനിത ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് തമിഴ്നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു. അനിതയ്‌ക്കെതിരെ എഐഡിഎംകെ നേതാവ് പ്രഭാകരന്റെ പരാമര്‍ശം വിവാദമായി.
പാവപ്പെട്ട വീട്ടിലെ കുട്ടിയായ അനിതയ്ക്ക് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ ആരാണ് പണം നല്‍കിയതെന്നായിരുന്നു നേതാവിന്റെ ചോദ്യം. ജന്മദേശമായ അരിയല്ലൂര്‍ ഉള്‍പെടെ തമിഴ്നാടിന്റെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. അനിതയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ കുടുംബാംഗങ്ങള്‍ വിസമ്മതിച്ചു. അനിതയുടെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചിച്ചു.
പ്ലസ്ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ് തമിഴ്‌നാട് അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിത ആത്മഹത്യ ചെയ്തത്. പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
തമിഴ് നാട്ടില്‍ പ്ലസ്ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നീറ്റ് പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ അനിതയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
Leave a Reply