സ്വന്തം ലേഖകന്‍
ഡെല്‍ഹി : അണ്ണാ ഹസ്സാരെ മോഡിയുടെ ചാരനോ?. യുപിഎ സര്‍ക്കാരിനെ തകര്‍ത്ത് കോണ്‍ഗ്രസ്സിനെ ഇല്ലാതാക്കല്‍ മാത്രമായിരുന്നോ അണ്ണാ ഹസ്സാരെയുടെ ലക്ഷ്യം?. സംശയങ്ങള്‍ മുറുകുന്നു. ഇന്ത്യന്‍ ജനത ഗാന്ധിയന്‍ എന്ന് വിശേഷിപ്പിക്കുകയും, മനസ്സില്‍ ആരാധിച്ച്കൊണ്ട് നടക്കുകയും ചെയ്തിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആയിരുന്നു അണ്ണാ ഹസ്സാരെ. കേജരിവാളിനൊപ്പം അഴിമതി വിരുദ്ധ പോരാട്ടത്തിലൂടെയും ഗാന്ധിയന്‍ സമര മാര്‍ഗ്ഗമായ നിരാഹാര സമരത്തിലൂടെയും പ്രശസ്തനായ വ്യക്തിയായിരുന്നു അണ്ണാ ഹസ്സരെ.

എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായി കേജരിവാളിനെതിരെ അണ്ണാ ഹസ്സാരെ സ്വീകരിക്കുന്ന മിക്ക നിലപാടുകളിലും ചില കാപട്യങ്ങള്‍ ഇല്ലേ? എന്ന് ചോദിച്ചാല്‍, ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും. കാരണം അതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ് കേജരിവാളിനെതിരെ ഇന്നലെ അദ്ദേഹം നടത്തിയ ഒരു പ്രസ്ഥാവന.

ലോകം മുഴുവന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ നിങ്ങള്‍ കാലാഹരണപ്പെട്ട ബാലറ്റ് പേപ്പറുകളില്‍ നില്‍ക്കുന്നു… എന്നാണ് കെജ്രിവാളിനെതിരെ അണ്ണാഹസാരെ നടത്തിയ പ്രസ്ഥാവന. അത് മാത്രമല്ല ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന കെജ്രിവാളിന്റെ അഭിപ്രായത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട് അണ്ണാ ഹസ്സാരെ. ലോകം മുഴുവന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കാലാഹരണപ്പെട്ടതും സമയ നഷ്ടമുണ്ടാക്കുന്നതുമായ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന കെജ്രിവാളിന്റെ അഭിപ്രായത്തെ പിന്തുണയാക്കാനാകില്ലെന്നാണ് അണ്ണാഹസാരെ ഇപ്പോള്‍ പറയുന്നത്.

സത്യത്തില്‍ കെജ്രിവാളിനെതിരെ അണ്ണാ ഹസ്സാരെ നടത്തിയ ഈ പ്രസ്താവനയില്‍ തന്നെ അതിനുള്ള മറുപടിയും, ചില സത്യങ്ങളും ഒളിഞ്ഞിരിപ്പില്ലേ?. ശരിയാണ് ലോകം മുഴുവനും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ കുറിച്ച് സംസാരിക്കുന്നുണ്ട്. അത് സത്യമാണ്, പക്ഷെ അവരെല്ലാം ഈ യന്ത്രങ്ങളുടെ ദൂഷ്യവശത്തെപ്പറ്റിയല്ലേ സംസാരിക്കുന്നത്?. ഈ മെഷിനുകളിലെ വോട്ടുകള്‍ ഇലക്ഷന് മുന്‍പും പിന്‍പും ഒരു സോഫ്റ്റ്‌വെയറിന്റെയോ അല്ലെങ്കില്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെയോ സഹായത്താല്‍ വളരെ എളുപ്പത്തില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പേരിലേയ്ക്ക് മാറ്റാം എന്നല്ലേ ഈ ലോക രാജ്യങ്ങള്‍ ഒക്കെ സംസാരിക്കുന്നത്. അത് കൊണ്ട് തന്നെയല്ലേ ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്ത ഈ യന്ത്രങ്ങളെ  ലോകത്തെ ജനാധിപത്യ രാജ്യങ്ങള്‍ എല്ലാം തന്നെ തള്ളി കളഞ്ഞതും. അത് മാത്രമല്ല ഇതേ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ തട്ടിപ്പാണെന്നും, നിരോധിക്കണമെന്നും ആവശ്യപ്പെട്ട് 2011 സെപ്റ്റംബറില്‍ പ്രക്ഷോഭം നടത്തിയതും ഇതേ അണ്ണാ ഹസ്സാരെ തന്നെയല്ലേ?. പക്ഷെ അന്ന് പ്രക്ഷോഭം നടത്തിയത് മോഡി സര്‍ക്കരിനെതിരെയല്ല മറിച്ച് യുപിയെ സര്‍ക്കാരിനെതിരെയായിരുന്നു എന്നതാണ് ഇതിലെ കള്ളത്തരം. ഇവിടെയാണ് അണ്ണാ ഹസ്സാരെയുടെ സംഘപരിവാര്‍ മുഖം മറ നീക്കി പുറത്ത് വരുന്നത്. അതായത് എങ്ങനെയും യുപിയെയും, കോണ്‍ഗ്രസ്സിനേയും ഇല്ലാതാക്കികൊണ്ട് മോഡിയെ അധികാരത്തില്‍ എത്തിക്കണം എന്ന രഹസ്യ അജണ്ട മാത്രമായിരുന്നു അണ്ണാ ഹസ്സാരെയ്ക്ക് എന്ന് ഉറപ്പിക്കാം.

വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് എതിരെയുള്ള അണ്ണാ ഹസ്സാരെയുടെ വീഡിയോ കാണുക

ഇനിയും കേജരിവാളും അണ്ണാ ഹസ്സരെയും തമ്മില്‍ വഴി പിരിഞ്ഞതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഒന്ന് പരിശോധിക്കുക. അഴിമതി വിരുദ്ധ പോരാട്ടം നടത്തിയ അണ്ണാ ഹസാരെ അതിനെതിരായി രാജ്യത്ത് ഒരിക്കലും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകാന്‍ പാടില്ല എന്ന് ശക്തമായി വാദിച്ചു. എന്തിനായിരുന്നു എങ്ങനെ ഒരു നിലപാടിന്റെ ഉദ്ദേശം?. അവിടെയാണ് ചില സത്യങ്ങള്‍ മറഞ്ഞിരിക്കുന്നത്. അതായത് യുപിയെയുടെയും കോണ്‍ഗ്രസ്സിന്റെയും അഴിമതികള്‍ പുറത്ത് കൊണ്ടുവന്ന് യുപിയെയ്ക് പ്രതികൂലമായി വരുന്ന വോട്ടുകള്‍ മുഴുവനും മോഡിക്ക് അനുകൂലമാക്കിയെടുക്കുക എന്ന രഹസ്യ തന്ത്രം മാത്രമായിരുന്നു അത്. അത് അണ്ണാ ഹസ്സാരെ സാധിച്ച് എടുക്കുകയും ചെയ്തു.

പക്ഷെ  യുപിയെയും, എന്‍ഡിയെയും ഒരുപോലെ അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്നും ഇതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നനമെന്ന നിലപാടിലും  കേജരിവാള്‍  ഉറച്ചു നിന്നു. അതുകൊണ്ട് തന്നെ എല്ലാ പാര്‍ട്ടികള്‍ക്കും ബദലായ ഒരു നല്ല പാര്‍ട്ടി രൂപീകരിക്കണമെന്നും രാഷ്ട്രീയത്തെ രാഷ്ട്രീയത്തില്‍ തന്നെ ഇറങ്ങി തന്നെ നേരെയാക്കണം എന്ന് വാദിച്ചു. അങ്ങനെ ആം ആദ്മി പാര്‍ട്ടി രൂപികരി‍ച്ചുകൊണ്ട് കേജരിവാള്‍ അണ്ണാ ഹസ്സാരെയുമായി പിരിഞ്ഞു. കേജരിവാള്‍ സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല സര്‍ക്കാര്‍ എന്ന് എതിരാളികള്‍ പോലും വിലയിരുത്തുമ്പോള്‍ അണ്ണാ ഹസ്സാരെ കേജരിവാളിനെതിരെ നീങ്ങുന്നതില്‍ ചില വ്യക്തമായ കാരണങ്ങള്‍ ഇല്ലേ ?ഇവിടെ വലിയൊരു സംശയം ഒളിഞ്ഞിരിപ്പില്ലേ?. അതായത് യുപിയെ ഇല്ലാതാകണം എന്നാല്‍ ബിജെക്ക് ബദലായി മറ്റൊരു പാര്‍ട്ടി ഉടലെടുക്കാന്‍ പാടില്ല എന്നതല്ലേ ആ നിലപ്പാട്?. ഇവിടെയാണ് അണ്ണാ ഹസ്സരെയുടെ വെള്ള ഉടുപ്പിനുള്ളില്‍ ഒളിച്ചിരിക്കുന്ന കാവി സ്നേഹം മറ നീക്കി പുറത്ത് വരുന്നത്.

അത് മാത്രമല്ല മോഡി അധികാരത്തില്‍ എത്തിയ അന്ന് മുതല്‍ ഇന്ന് വരെ അണ്ണാ ഹസ്സാരെയുടെ ഉറക്കം നടിക്കല്‍ എല്ലാം തന്നെ സംഘപരിവാര്‍ നിലപാടുകളോടുള്ള സ്നേഹത്തിന്റെ നഗ്നമായ തെളിവുകള്‍ അല്ലെ?. ജനലോക്പാല്‍ ബില്ല് നടപ്പിലാക്കണം എന്ന്  എന്തുകൊണ്ട് ആവശ്യപ്പെട്ടില്ല?. കോര്‍പ്പറേറ്റുകള്‍ക്കും, കോടീശ്വര പുത്രന്മാര്‍ക്കുമായി മോഡി രാജ്യത്തെ തീറെഴുതി കൊടുത്തപ്പോഴും ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് വേണ്ടി അണ്ണാ ഹസ്സാരെ ശബ്ദമുയര്‍ത്തിയോ?. വിജയ് മല്ല്യയുടെയും അംബാനിയുടെയും ഒക്കെ ലക്ഷക്കണക്കിന് വരുന്ന കടങ്ങള്‍ മോഡി എഴുതി തള്ളിയപ്പോള്‍ അണ്ണാ ഹസാരെ എന്തുകൊണ്ട് പ്രതികരിച്ചില്ല?. ഉത്തരെന്ത്യയിലടക്കം നുറുകണക്കിന് കര്‍ഷകര്‍ ആദ്മഹത്യകള്‍ നടന്നിട്ടും ഒന്നും കണ്ടില്ല എന്ന് നടിച്ചില്ലേ?  കോര്‍പ്പറേറ്റുകള്‍ക്കും, കോടീശ്വര പുത്രന്മാര്‍ക്കും മാസ്സങ്ങള്‍ക്ക് മുന്‍പേ കള്ളപ്പണം വെളുപ്പിക്കുവാനുള്ള അവസരം ഒരുക്കികൊടുത്തുകൊണ്ട് നോട്ട് പിന്‍വലിക്കല്‍ നടപ്പിലാക്കിയപ്പോള്‍ എന്തേ പ്രതികരിച്ചില്ല ? നേരെ നില്‍ക്കാന്‍ ജീവനില്ലാത്ത അച്ചന്‍ അമ്മമാരെ വരെ സ്വന്തം പണത്തിന് വേണ്ടി പെരുവഴിയില്‍ നിര്‍ത്തിയപ്പോഴും, സ്വന്തം പണം നഷ്ടപ്പെട്ടത്തിന്റെ പേരില്‍ പാവങ്ങള്‍ ആദ്ത്മഹത്യ ചെയ്തപ്പോഴും ഈ അണ്ണാ ഹസ്സാരെ മോഡിക്ക് എതിരെ എവിടെയെങ്കിലും പ്രതിക്ഷേധിച്ചോ?

ഹരിയാനയിലെ ഗുഡ്ഗാവില്‍ ആറടി ഉയരത്തിലുള്ള തന്റെ സ്വന്തം പ്രതിമ സ്ഥാപിക്കാനുള്ള തടസ്സം നീക്കിത്തരണമെന്ന് ആവശ്യപ്പെട്ട് അഴിമതി വിരുദ്ധനായ അണ്ണാ ഹസാരെ ബിജെപി ദേശീയ അദ്ധ്യക്ഷനായിരുന്ന രാജ്‌നാഥ് സിംഗിന്റെ സഹായം തേടിയത് ഇതേ ജനം മറന്നിട്ടില്ല എന്നും ഓര്‍ക്കുക. കൃത്രിമം കാണിക്കാന്‍ എളുപ്പമായതുകൊണ്ട് തന്നെ പല ലോകരാജ്യങ്ങളും ഉപേക്ഷിച്ച സംവിധാനമാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എന്നാണ് കേജരിവാളും, അദ്വാനിയും, സുബ്രഹ്മണ്യ സ്വാമിയും ഒക്കെ തെളിയിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ നിര്‍ത്തണം എന്ന്  സുപ്രിം കോടതിയും ഉത്തരവ് ഇറക്കിരുന്നു.

ഇതൊക്കെ വ്യക്തമായി അറിയാവുന്ന അണ്ണാ ഹസ്സാരെ മോഡി തോറ്റു തുന്നം പാടിയ തെരഞ്ഞെടുപ്പുകളില്‍ ഒന്നും തന്നെ വോട്ടിംഗ് യന്ത്രത്തിനെ അനുകൂലിച്ച് പ്രതികരിച്ചിട്ടില്ല എന്നതും വളരെ പ്രസക്തമാണ് ഒരു ചോദ്യമാണ്. രാജ്യത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും, സ്ഥാനാര്‍ത്ഥികളും, ലക്ഷക്കണക്കിന്‌ വോട്ടേഴ്സ്സും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലൂടെ ജനാധിപത്യത്തെ പിച്ചി ചീന്തി എന്ന് തെളിവുകള്‍ ്അടക്കം പുറത്ത് കൊണ്ടുവരുമ്പോള്‍ അണ്ണാ ഹസ്സാരെപോലെയുള്ള ആളുകളുകളുടെ നിലപാടുകള്‍  ഇന്ത്യ എത്ര ഭീകരമായ അവസ്ഥയിലേയ്ക്കാണ് നീങ്ങുന്നത് എന്നാണ് തെളിയിക്കുന്നത്. ഇന്ത്യയില്‍ ബിജെപിയുടെ വര്‍ഗ്ഗീയതയും, ഏകാധിപത്യവും അതിന്റെ പരകോടിയിലേയ്ക്ക് നീങ്ങുമ്പോള്‍ അണ്ണാ ഹസ്സരയ്ക്ക് ജെയ്യ്‌ വിളിച്ച അതേ ജനം തന്നെ  അണ്ണാ ഹസ്സാരെയേ തള്ളി പറയുന്ന കാലം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം.

സ്ഥാനാര്‍ത്ഥിയുടെ വോട്ട് പോലും രേഖപ്പെടുത്താത്ത വോട്ടിംഗ് മെഷിനോ? കെജ്‍രിവാള്‍