തിരുവനന്തപുരം: കോവളത്തെ സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്ന കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവ് കൂടി അറസ്റ്റിൽ. കന്യാകുമാരി ഉദയമാർത്താണ്ഡം സ്വദേശി ജമിലിൻ (24) ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണസംഘം കന്യാകുമാരിയിലെ കരിങ്കൽ ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്. സ്പായിലെത്തിയ പ്രതി പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
സിസിടിവി ദൃശ്യങ്ങളും സ്പായിലെ സന്ദർശക രജിസ്റ്ററും പരിശോധിച്ചാണ് അന്വേഷണസംഘം ജമിലിനിലേക്ക് എത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണസംഘം.
പുതിയ അറസ്റ്റോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. പീഡനത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.











Leave a Reply