നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയിങ്കരിയായി മാറിയ താരമാണ് അര്‍ച്ചന കവി. സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങല്‍ എല്ലാം പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ അര്‍ച്ചനയും കൂട്ടുകാരിയും ചേര്‍ന്നുള്ള നൃത്തമാണ്.വളരെ രസകരമായ ഗാനത്തിന് തങ്ങളുടേതായ താളങ്ങളും ചുവടുകളും തീര്‍ക്കുകയാണ് അര്‍ച്ചനയും സുഹൃത്തും. ജമൈക്കന്‍ റെക്കോര്‍ഡിസ്റ്റായ ഷോണ്‍ പോളിന്റെ ‘ടെമ്പറേച്ചര്‍’ എന്ന ഗാനമാണ് അര്‍ച്ചന അവതരിപ്പിക്കുന്നത്.

ഡൈനിങ്ങ് ടേബിളിന്റെ മുകളിലും വീടിനു പുറത്തും ഒപ്പം തങ്ങളുടെ വളര്‍ത്തുനായയെയും കൂടെ കൂട്ടിയാണ് ഇരുവരുടെയും നൃത്തം. ഇതില്‍ മൃഗങ്ങളെ ഒന്നും തന്നെ വേദനിപ്പിച്ചിട്ടില്ല എന്നും അര്‍ച്ചന പറയുന്നു.

  ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: ന്യൂസിലൻഡിന് പിന്നാലെ ക​ലാ​ശ​പോ​രി​നു​ള്ള 15 അം​ഗ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു ഇന്ത്യയും...

സിനിമയില്‍ സജീവമല്ലെങ്കിലും വെബ് സീരിസിലെല്ലാം തന്നെ സജീവമാണ് താരം. ബെസ്റ്റ് ഓഫ് ലക്ക്, ഹണി ബീ, മമ്മി മി, ബെസ്റ്റ് ഓഫ് ലക്ക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,സ്പാനിഷ് മസാല, അഭിയും ഞാനും,പട്ടം പോലെ, റ്റു നൂറാ വിത്ത് ലവ്വ് തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു.