യൂനിസ് കൊടുങ്കാറ്റിന്റെ തകർച്ച നേരിടാൻ സൈന്യം സജ്ജമാണെന്ന് ബോറിസ് ജോൺസൺ പറഞ്ഞു.ഇംഗ്ലണ്ടിൻ്റെ സൗത്ത് വെസ്റ്റ് റീജിയണിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അപൂർവമായ ചുവന്ന കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ സൈന്യം സജ്ജമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിക്കൂറിൽ 100 ​​മൈൽ വേഗതയിൽ വീശുന്ന കാറ്റ് വൈദ്യുതി ലൈനുകൾ പൊളിക്കാനും അവശിഷ്ടങ്ങൾ വായുവിലൂടെ പറക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അപൂർവ്വമായാണ് ഇത്രയും ഉയർന്ന ലെവലിലുള്ള മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിക്കുന്നത്. ഡെവൺ, കോൺവാൾ, സോമർസെറ്റ് എന്നിവിടങ്ങളിലെ കോസ്റ്റൽ ഏരിയകൾ, വെയിൽസിൻ്റെ സൗത്ത് കോസ്റ്റ് എന്നിവിടങ്ങളിൽ സ്റ്റോം യൂണിസിൻ്റെ താണ്ഡവമുണ്ടാകും. ട്രെയിൻ ക്യാൻസലേഷൻ, പവർ കട്ട്, വസ്തുവകകൾക്ക് നാശം എന്നിവ സംഭവിക്കാം. കാറ്റിൽ പറന്നു നടക്കുന്ന വസ്തുക്കൾ മൂലം ജീവാപായത്തിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കി. അടിയന്തിര സ്ഥിതി വിലയിരുത്താൻ ഗവൺമെൻ്റ് എമർജൻസി കോബ്രാ മീറ്റിംഗ് വിളിച്ചു. മിലിട്ടറിയെ സ്റ്റാൻഡ് ബൈയിൽ നിറുത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.