മും​ബൈ: ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച യെ​സ് ബാ​ങ്ക് സ്ഥാ​പ​ക​ൻ റാ​ണാ ക​പൂ​റി​ന്‍റെ വ​സ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) പ​രി​ശോ​ധ​ന. മും​ബൈ​യി​ലെ വ​ർ​ളി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡി​എ​ച്ച്എ​ഫ്എ​ലി​നു വാ​യ്പ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ക​പൂ​റി​നെ​തി​രെ ഇ​ഡി ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ലി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ക​പൂ​റും യെ​സ് ബാ​ങ്കി​ന്‍റെ മു​ൻ ഡ​യ​റ​ക്ട​ർ​മാ​രും രാ​ജ്യം വി​ടു​ന്ന​ത് ത​ട​യാ​ൻ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

യെ​സ് ബാ​ങ്കി​ൽ​നി​ന്ന് 50,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​പ്രി​ൽ മൂ​ന്നു വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് 50000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് നി​ക്ഷേ​പ​ക​രെ അ​നു​വ​ദി​ക്കു​ന്ന​തി​ന് ആ​ർ​ബി​ഐ​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നി​ക്ഷേ​പ​ക​ന്‍റെ​യും അ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും ചി​കി​ത്സാ​വ​ശ്യ​ത്തി​നോ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കോ വി​വാ​ഹ​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ മ​റ്റു ച​ട​ങ്ങു​ക ൾ​ക്കു വേ​ണ്ടി​യോ ആ​ണെ​ങ്കി​ൽ ആ​ർ​ബി​ഐ, 50000 കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.