ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉരുൾപൊട്ടൽ പ്രദേശത്ത് നിന്ന് കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിൽ. സിയാദി​െൻറ ഭാര്യ ഫൗസിയ (28), മകൻ അമീൻ (ഏഴ്​), മകൾ അംന (ഏഴ്​), കല്ലുപുരക്കൽ ഫൈസലി​െൻറ മക്കളായ അഫ്‌സാര (എട്ട്​), അഫിയാന്‍ (നാല്​) എന്നിവരുടെ മൃതദേഹങ്ങളാണ്​ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്.

കൊക്കയാറിൽ നിന്ന് നാലുകുട്ടികൾ അടക്കം ആറു പേരുടെ മൃതദേഹങ്ങളാണ് ഇന്ന് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. ഷാജി ചിറയില്‍ (55), സിയാദി​ന്‍റെ ഭാര്യ ഫൗസിയ (28), മകൻ അമീൻ (ഏഴ്​), മകൾ അംന (ഏഴ്​), കല്ലുപുരക്കൽ ഫൈസലി​െൻറ മക്കളായ അഫ്‌സാര (എട്ട്​), അഫിയാന്‍ (നാല്​) എന്നിവരുടെ മൃതദേഹങ്ങളാണ്​ ലഭിച്ചത്.

പുതുപ്പറമ്പിൽ ഷാഹുലി​ന്‍റെ മകൻ സച്ചു ഷാഹുലിനായി (ഏഴ്​) തിരച്ചിൽ തുടരുന്നു. ഒഴുക്കിൽപെട്ട ചേപ്ലാംകുന്നേൽ ആൻസി സാബുവി​നെയും (50) കണ്ടുകിട്ടിയിട്ടില്ല. വെള്ളപ്പാച്ചിലിൽപെട്ട പെരുവന്താനം നിർമലഗിരി വടശ്ശേരിൽ ജോജിയുടെ (44) മൃതദേഹവും ലഭിച്ചു. മൃതദേഹങ്ങൾ പോസ്​റ്റ്​മോർട്ടത്തിന്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി.