ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

രാജ്ഞിയുടെ പ്രസംഗത്തിൽ നിന്നും തൊഴിലാളികളുടെ അവകാശങ്ങളെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ ഒഴിവാക്കിയതിനെ തുടർന്ന് വൻ വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. ബിൽ ഒഴിവാക്കിയതിൽ നിരാശയുണ്ടെന്ന് വ്യവസായ ഗ്രൂപ്പുകൾ പറയുമ്പോൾ തൊഴിലാളികളോട് സർക്കാർ പുറംതിരിഞ്ഞു നിൽക്കുകയാണെന്ന് യൂണിയനുകൾ ആരോപിച്ചു. വഴക്കമുള്ള തൊഴിൽ അവകാശങ്ങൾ ,ഗർഭധാരണയോട് അനുബന്ധിച്ചുള്ള ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ എന്നിവ അടങ്ങുന്ന ഒരു തൊഴിൽ ബിൽ പ്രതീക്ഷിച്ചിരുന്നു. 2019 ലാണ് ബില്ലിനുള്ള പദ്ധതികൾ സർക്കാർ ആദ്യമായി പ്രഖ്യാപിച്ചത്. 2019 ഡിസംബറിലെ രാജ്ഞിയുടെ പ്രസംഗത്തിൽ ഒരു ആസൂത്രിത തൊഴിൽ ബിൽ ആദ്യമായി പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഇതുവരെ ഇത് നിയമത്തിന് വിധേയമായിട്ടില്ല. യുകെ യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാകുമോ എന്ന ആശങ്കകൾ ഉണ്ടായിരുന്നു.

മന്ത്രിമാർ നേരത്തെ വാഗ്ദാനം ചെയ്തിരുന്ന ബില്ലിൽ സുപ്രധാന അവകാശങ്ങൾ ആയ ഡിഫോൾട്ട് ഫ്ലെക്സിബിൾ വർക്കിംഗ്,ഫെയർ ടിപ്സ്, ഗർഭകാലത്തെ വിവേചനങ്ങൾക്കെതിതിരെയുള്ള സംരക്ഷണം എന്നിവ ഉൾപ്പെട്ടിരുന്നു. അതേസമയം തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വ്യക്തമായ പദ്ധതിയുണ്ടെന്ന് സർക്കാർ പറഞ്ഞു. പുതിയ നിർമ്മാണ പദ്ധതികളിൽ സമ്പദ് വ്യവസ്ഥയെ വളർത്തുന്നതു പോലുള്ള മുൻഗണനകൾ നൽകി ജീവിതച്ചിലവ് പരിഹരിക്കാനായി ആളുകളെ നല്ല ജോലികളിലേക്ക് എത്തിക്കാൻ സഹായിക്കുന്ന സമഗ്രമായ വ്യക്തികളാണ് തങ്ങൾ കൊണ്ടു വരുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തൊഴിൽ ബിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തൊഴിലാളികൾക്ക് ദേശീയ മിനിമം വേതനത്തിന് തുല്യമായ ശമ്പളം നൽകുന്നില്ലെങ്കിൽ യുകെ തുറമുഖങ്ങളിൽ കപ്പലുകൾ ഡോക്കിംഗ് ചെയ്യുന്നത് നിരോധിക്കുന്ന നിയമനിർമാണം അവതരിപ്പിക്കാനുള്ള പദ്ധതി സർക്കാർ സ്ഥിരീകരിച്ചു.