ജിദ്ദ: സൗദിയില്‍ ജിസാന്‍ എയര്‍പോര്‍ട്ടില്‍ യാത്രയ്ക്ക് ഒരുങ്ങിനില്‍ക്കുന്ന വിമാനത്തിനുള്ളില്‍ വെച്ച് വിമാനം ബോംബിട്ടു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ ഈജിപ്ത് വംശജയായ സ്ത്രീയെ സുരക്ഷാ ഭടന്മാര്‍ പിടിച്ചു വിമാനത്തില്‍നിന്നും പുറത്തിറക്കി.
വിമാനത്തിനകത്തേക്ക് കൊണ്ടുപോകുവാന്‍ അനുവദിക്കപ്പെട്ടതിലും വലിയ ബാഗ്ഗേജുമായി കയറിയ സ്ത്രീയോട് വിമാന ജീവനക്കാര്‍ ബാഗ്ഗേജ് താഴെയിറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ ബര്‍ത്തിനടിയില്‍ വയ്ക്കാമെന്നും പറഞ്ഞതോടെ സ്ത്രീ അതിനു കൂട്ടാക്കതെ വിമാനത്തിനുള്ളില്‍ ബഹളം വെക്കുകയും ബോംബിട്ടു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഉടന്‍ തന്നെ പൈലറ്റ് സുരക്ഷാ വിഭാഗത്തിനു വിവരം കൈമാറുകയും വിമാനത്തിനകത്തേക്കു കുതിച്ചെത്തിയ സുരക്ഷാ ഭടന്മാര്‍ സ്ത്രീയേയും കൂടെയുള്ള വലിയ പെട്ടിയും പുറത്തിറക്കി. പെട്ടി പരിശോധിച്ചപ്പോള്‍ സ്‌ഫോടന വസ്തുക്കളൊന്നും കണ്ടെത്താനായില്ല. സ്ത്രീയെ പുറത്തിറക്കിയതിനു ശേഷമാണ് വിമാനം പറന്നുയര്‍ന്നത്