ബേസില്‍ ജോസഫ് 

ചേരുവകള്‍ 

1)ബീഫ് 1 കിലോ
2)നെയ്യ് 100 ഗ്രാം
3)കറുവാപട്ട 1 കഷണം
ഗ്രാമ്പു 5 എണ്ണം
ഏലയ്ക്ക 5 എണ്ണം
4)സബോള 2 എണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് 2 എണ്ണം
5)വെളുത്തുള്ളി 1 കുടം
ഇഞ്ചി 1 പീസ്
പെരുംജീരകം ഒരു ടീസ്പൂണ്‍
കുരുമുളുക് ഒരു ടീസ്പൂണ്‍
മല്ലിപൊടി ഒരു ടീസ്പൂണ്‍
മുളകുപൊടി ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി ഒരു ടീസ്പൂണ്‍
6)ഇറച്ചി മസാലപൊടി ടീസ്പൂണ്‍
7)തക്കാളി പൊടിയായി അരിഞ്ഞത് 1 എണ്ണം
8) കശുവണ്ടി 100 ഗ്രാം
കസ്‌കസ് 50 ഗ്രാം
തേങ്ങ ചുരണ്ടിയത് 100 ഗ്രാം

പാകം ചെയ്യുന്ന വിധം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1)ഇറച്ചി കഴുകി ഇറച്ചി മസാലപൊടി ഇട്ടു marinate ചെയ്തു വയ്ക്കുക
2)പാനില്‍ നെയ്യ് ഒഴിച്ചു ചൂടാകുമ്പോള്‍ മൂന്നാമത്തെ ചേരുവ പൊട്ടിക്കുക
3)ഇതിലേക്ക് സബോളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക
4)സബോള ബ്രൌണ്‍ നിറമാകുമ്പോള്‍ അഞ്ചാമത്തെ ചേരുവ മയത്തില്‍ അരച്ചത് ചേര്‍ത്ത് നന്നായി വഴറ്റണം
5)എണ്ണ തെളിയുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക
6) ഇതില്‍ എട്ടാമത്തെ ചേരുവ അരച്ചുത് ചേര്‍ത്തിളക്കി തിളക്കുമ്പോള്‍ വാങ്ങുക
7)സ്പിനാച് ആവി കയറ്റിയശേഷം മിക്‌സിയില്‍ അടിച്ചോ കൈയി കൊണ്ട് ഉടച്ചു എടുത്തു ഇറച്ചി കറിയില്‍ ചേര്‍ത്ത് വീണ്ടും അടുപ്പത്തു വച്ച് തിളക്കുമ്പോള്‍ വാങ്ങി ചൂടോടെ വിളമ്പുക

basil

 

ന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്