കൊച്ചി: അളവിൽ കൂടുതൽ വിദേശമദ്യം കൈവശം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ടി.വി. മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട തട്ടിപ്പിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ആന്റോയുടെ വീട്ടിൽനിന്ന് 63 ലിറ്റർ വിദേശമദ്യം കണ്ടെത്തിയത്. എസ്ഐടി വിവരം നൽകിയതിനെ തുടർന്ന് എക്സൈസ് സംഘം മദ്യം പിടിച്ചെടുത്തു.
എഫ്ഐആർ പകർപ്പ് ഇല്ലാതെ എത്തിയ എക്സൈസ് സംഘത്തിന് മുന്നിൽ അറസ്റ്റ് ചെയ്യാൻ ആന്റോ ആദ്യം വിസമ്മതിച്ചതായാണ് വിവരം. പിന്നീട് എഫ്ഐആർ പകർപ്പ് നൽകിയതോടെയാണ് അറസ്റ്റിന് ആന്റോ സഹകരിച്ചത്. വീട്ടിൽ 63 ലിറ്റർ വിദേശമദ്യം സൂക്ഷിച്ചതിന്റെ കാരണം സംബന്ധിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയില്ലെന്നും റിപ്പോർട്ടുണ്ട്.
തുടർന്ന് ആന്റോ അഗസ്റ്റിനെ വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു. അതേസമയം, ഏതോ ഒരു എക്സൈസ് കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നാണ് മാധ്യമങ്ങളോട് ആന്റോ പ്രതികരിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.











Leave a Reply