കേരളത്തനിമയില്‍ ഒരു വിഷു ആഘോഷം. ബര്‍മിംഗ്ഹാം ഹിന്ദു മലയാളീസ് (ഭീമ) വിഷു സമുചിതമായി ആഘോഷിച്ചു. കേരളത്തില്‍ മൊബൈല്‍ ഫോണിലും ഫേസ്ബുക്കിലും വിഷു ആശംസകള്‍ ഒതുങ്ങുമ്പോള്‍ ബര്‍മിംഗ്ഹാം ഹിന്ദു മലയാളീസ് കേരളത്തിന്റെ തനതായ ശൈലിയില്‍ തന്നെ ആഥോഷിക്കുകയുണ്ടായി. വിഷുദിനം പുലര്‍കാലേ 4 മണി മുതല്‍ കണി ദര്‍ശനത്തിനുള്ള ഒരുക്കങ്ങളും കൃഷ്ണനായി അണിയിച്ചൊരുക്കിയ ബാലനുമായി ഭീമ അംഗങ്ങളായ രാജേഷ് റോഷന്‍, സച്ചിന്‍, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭീമയുടെ മറ്റു കുടുംബാംഗങ്ങളുടെ വീടുകളില്‍ എത്തി വിഷുക്കണി ദര്‍ശനവും വിഷു കൈനീട്ടവും നല്‍കുകയുണ്ടായി.

ഏപ്രില്‍ 15ന് ഭീമ യുടെ എല്ലാ കുടുംബാംഗങ്ങളും ഒത്തു ചേര്‍ന്ന് ഡാന്‍സ്, പാട്ട്, ഓട്ടന്‍ തുള്ളല്‍, പുരാണ നാടകം തുടങ്ങി നിരവധി കലാപരിപാടികള്‍ അവതരിപ്പിച്ചു. എല്ലാം പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. ഭീമയുടെ അംഗങ്ങളെക്കൂടാതെ ക്ഷണിക്കപ്പെട്ട മറ്റനേകം കുടുംബങ്ങളും ആഘോഷത്തില്‍ പങ്കെടുത്തു. കേരളത്തനിമ ഒട്ടും തന്നെ നഷ്ടപ്പെടാത്ത രീതിയിലുള്ള വിഷുസദ്യയും ആഘോഷം ഗംഭീരമാക്കി.