ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്കെന്ന കേരളത്തിലെ ഒരു പ്രമുഖ മുഖ്യധാരാ മാധ്യമ വാര്‍ത്ത സ്ഥിരീകരിച്ച് ബിനീഷ് കോടിയേരി. ഒരു മില്യന്‍ ദിര്‍ഹത്തിനുള്ള കേസ് നിലവിലുണ്ട്. ഒരാഴ്ചയ്ക്കകം ബിനോയ് അപ്പീല്‍ നല്‍കുമെന്നും ബിനോയ് പറഞ്ഞു. ബിനോയ് അവിടെ കിടക്കട്ടെ, നാട്ടില്‍ വന്നിട്ട് അത്യാവശ്യമില്ല. മക്കള്‍ ചെയ്തതിന് അച്ഛന്‍ ഉത്തരവാദിയല്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

‌ബിനോയിക്കെതിരെ ‌‌കേസില്ലെന്നായിരുന്നു മുന്‍വാദം, സല്‍സ്വഭാവരേഖ വാങ്ങിയിരുന്നുഒരു കേസുമില്ലെന്നായിരുന്നു ഇവരുടെ മുന്‍വാദം. സല്‍സ്വഭാവരേഖയും വാങ്ങിയിരുന്നു.

സാമ്പത്തികതട്ടിപ്പുകേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്കെന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്. ആരോപണം ഉന്നയിച്ച ജാസ് ടൂറിസത്തിന്റെ പരാതിയില്‍ ഈമാസം ഒന്നിന് എടുത്ത സിവില്‍ കേസിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ ദുബായിലുള്ള ബിനോയ്ക്ക് നാട്ടിലേക്ക് മടങ്ങാനാകില്ല. കേസ് ഒത്തുതീര്‍ക്കാതെ ബിനോയ്ക്ക് ദുബായില്‍ നിന്ന് മടങ്ങാനാവില്ല. പണം നല്‍കുകയോ കേസ് തീര്‍പ്പാക്കുകയോ വേണം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ക്രമക്കേടാരോപിച്ച യുഎഇ പൗരന്‍ ഇസ്മയില്‍ അബ്ദുല്ല അല്‍ മര്‍സൂഖി ഇന്ന് തിരുവനന്തപുരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം ഇന്നലെ മാറ്റിവച്ചിരുന്നു. ബിനോയ്ക്കൊപ്പം ആരോപണം നേരിട്ട ശ്രീജിത്ത് വിജയനെക്കുറിച്ച് പരാമര്‍ശങ്ങള്‍ പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണ് ഈ തീരുമാനം പുറത്തുവന്നത്. മാധ്യമങ്ങളെ കാണുന്നത് മാറ്റിവച്ചെങ്കിലും മര്‍സൂഖി ഇന്ത്യയില്‍ത്തന്നെ തുടരുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനായ ബിനോയ്‌ കോടിയേരി 13ഉം ശ്രീജിത്ത് 11 കോടിയും നല്കാനുണ്ടെന്നാണ് പരാതിക്കാരനായ ജാസ് ടൂറിസം കമ്പനിയുടെ ആരോപണം.

ബിനോയ് കൊടിയേറിക്കോപ്പം സാമ്പത്തിക ആരോപണം നേരിടുന്ന ചവറ എംഎൽഎ വിജയന്പിള്ളയുടെ മകൻ ശ്രീജിത്തുമായി ബന്ധപ്പെട്ട വാർത്തകൾ നൽകുന്നതിനാണ് കരുനാഗപ്പള്ളി കോടതി വിലക്കേർപ്പെടുത്തിയത്. രണ്ടു കേസുകളും തമ്മിൽ ബന്ധമുള്ളതിനാൽ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും വാർത്താസമ്മേളനത്തിൽ സൂചിപ്പിക്കേണ്ടിവരും.

ഈ സാഹചര്യത്തിലാണ് പിന്മാറ്റമെന്ന പരാതിക്കാരാനായ യു എ ഇ പൗരൻ മർസുഖി അറിയിച്ചു. ശ്രീജിത്തിനെതിരായ കേസുകൾ കോടതിയുടെ പരിഗണയിലുള്ളതിനാലാണ് വിലക്ക് ഏർപ്പെടുത്തിയത്. കോടതി ഉത്തരവിന്റെ പകർപ്പ് പ്രസ് ക്ലബ്ബ്കളിലും മാധ്യമ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കുകയും ചെയ്തു. ബിനോയ്‌ കോടിയേരി സാമ്പത്തിക തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട രേഖകളും തെളിവുകളും വാർത്താ സമ്മേളനത്തിൽ പുറത്തു വിടുമെന്നായിരുന്നു നേരത്തെ മർസുഖി അറിയിച്ചത്.