ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ സസെക്സ് ഡ്യൂക്ക് ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും സർക്കാർ ചെലവിലുള്ള സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനം. രാജകുടുംബാംഗങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും സുരക്ഷാ ചുമതലയുള്ള റാവെക് സമിതിയാണ് ഹാരിക്കും മേഗനും മക്കൾക്കും നേരിടുന്ന സുരക്ഷാ ഭീഷണികൾ വിലയിരുത്തുക. ഇവരുടെ സ്ഥിരം യാത്രാമാർഗങ്ങളും കുട്ടികളെ സ്കൂളിൽ എത്തിക്കുകയും തിരികെ കൊണ്ടുവരികയും ചെയ്യുന്ന വഴികളും പരിശോധനയുടെ ഭാഗമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സുരക്ഷാ ആശങ്കകളെ തുടർന്ന് മക്കളായ ആർച്ചി (7), ലിലിബെറ്റ് (5) എന്നിവർ പഠിച്ചുതുടങ്ങിയ സ്കൂൾ ദിവസങ്ങൾക്കുള്ളിൽ തന്നെ മാറ്റിയതായും റിപ്പോർട്ടുണ്ട്. പഴയ സ്കൂളിലേക്കുള്ള യാത്രാമാർഗത്തിലെ ദൂരവും കനത്ത ഗതാഗതക്കുരുക്കും സുരക്ഷിതമായ യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. എന്നാൽ സ്കൂളിലെ അധ്യാപകരും ജീവനക്കാരും നൽകിയ മികച്ച പരിചരണത്തിൽ കുടുംബത്തിന് പൂർണ സംതൃപ്തിയുണ്ടായിരുന്നുവെന്നും സ്കൂൾ മാറ്റിയത് അതിന്റെ പ്രതിഫലനമായി കാണരുതെന്നും ഹാരിയോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

അമേരിക്കയിൽ താമസിക്കുമ്പോൾ ബ്രിട്ടനിലെത്തുന്ന സമയത്തെ പോലീസ് സുരക്ഷ സംബന്ധിച്ച് ഹാരി നിയമപോരാട്ടം നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ കുടുംബം ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയതോടെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായതിനാലാണ് സുരക്ഷാ പുനഃപരിശോധന നടക്കുന്നത്. ഹാരിയുടെ സുരക്ഷ സംബന്ധിച്ച് വേനൽക്കാലത്ത് നേരത്തെ തന്നെ വിലയിരുത്തൽ നടത്തിയിരുന്നു. എന്നാൽ മേഗന് ഇത് 2020ൽ ഇരുവരും രാജകീയ ചുമതലകൾ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് മാറിയതിനുശേഷമുള്ള ആദ്യ സുരക്ഷാ പുനഃപരിശോധനയാണ്.