മലയാളം യുകെ ന്യൂസ് ടീം.
മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ ഇന്നു രാവിലെ ഉണ്ടായ അഗ്നിബാധയിൽ നാലു മരണം. 13 വയസിൽ താഴെ മാത്രം പ്രായുള്ള മൂന്നു കുട്ടികളും അമ്മയുമാണ് മരിച്ചത്. ഇതിൽ രണ്ടു പേർ ആൺകുട്ടികളും ഒരാൾ പെൺകുട്ടിയുമാണ്. ഇവരെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് പൊള്ളലേറ്റ് ആശുപത്രിയിലാണ്. ദുരന്തം ഉണ്ടായ ഉടൻ തന്നെ ഫയർഫോഴ്സും പോലീസും ആബുലൻസ് സർവീസും സ്ഥലത്ത് കുതിച്ചെത്തി. ഡോബില്ലിലെ റോസാ മോണ്ട് സ്ട്രീറ്റിലെ ടെറസ് ഹൗസിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
അഗ്നിബാധയിൽ വീടിന്റെ വിൻഡോകൾ പൊട്ടിത്തെറിച്ചു. വളരെ പണിപ്പെട്ടാണ് വീടിന്റെ മുൻ വാതിൽ ഫയർഫോഴ്സ് തുറന്നത്. അഗ്നിനാളങ്ങൾക്കിടയിലൂടെ കടുംചൂടിനെ നേരിട്ട് ഫയർ ഓഫീസർമാർ വീടിന്റെ ഒന്നാം നിലയിൽ നിന്ന് അമ്മയെയും കുട്ടികളെയും പുറത്തെത്തിച്ചു. സി. പി.ആർ നല്കി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. കിണഞ്ഞു പരിശ്രമിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിക്കാത്തതിൽ ഫയർ ഓഫീസർമാർ തങ്ങളുടെ നിരാശ മറച്ചുവച്ചില്ല. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് പോലീസ് പറയുന്നത്.
Leave a Reply