പ്രകോപനം അവസാനിപ്പിച്ച്‌ ഇന്ത്യയും പാകിസ്താനും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. നിയന്ത്രണരേഖ ലംഘിച്ച്‌ പ്രകോപനം നടത്തുന്നത് ഇന്ത്യയും പാകിസ്താനും അവസാനിപ്പിക്കണമെന്നും സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ട് ബ്രിട്ടണ്‍. ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നതില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു. ഇരുരാജ്യങ്ങളുമായി തങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ചര്‍ച്ചകളിലൂടെയും നയതന്ത്ര മാര്‍ഗത്തിലൂടെയും മേഖലയിലെ സമാധാനം ഉറപ്പാക്കണമെന്ന് തെരേസ മേ ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പൗരന്‍മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മേഖലയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മതയോടെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും തെരേസ മേ പറഞ്ഞു.

അതേസമയം ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെയും പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ രീതിയിലുള്ള പ്രകോപനം ഉണ്ടായിരുന്നു. തുടര്‍ന്നാണ് പാക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്. വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. ഇന്ത്യയുടെ പരമാധികാരവും ദേശീയ സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അവകാശം രാജ്യത്തിനുണ്ടെന്നും അതുകൊണ്ട് ഏത് തരത്തിലുള്ള നടപടിയ്ക്കും അവകാശമുണ്ടെന്നും കഴിഞ്ഞ ദിവസം പാക് ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ച്‌ ഇന്ത്യ അറിയിച്ചിരുന്നു. ഇതോടെ വലിയ രീതിയിലുള്ള സന്നാഹങ്ങളാണ് പാകിസ്താന്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിയാല്‍കോട്ട് ഉള്‍പ്പെടയെുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച്‌ പാകിസ്താന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണപറക്കലാണെന്നാണ് പാക് വിശദീകരണം. അതേസമയം ഇന്ത്യയും അതീവ ജാഗ്രതയിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുദ്ധസമാന സാഹചര്യത്തിലും കരുതലോടെയും സംയമനത്തോടെയുമാണ് ഇന്ത്യയുടെ നീക്കം. സൈനികനടപടിയായി കാണേണ്ടെന്നു പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. അതേസമയം, പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതു സേനാ പോസ്റ്റുകള്‍ ലക്ഷ്യമിട്ടാണെന്നതു സൈനിക നീക്കമായി കാണണമെന്നാണ് ഇന്ത്യയുടെ പക്ഷം. മിഗ് വിമാനത്തിന്റെ പൈലറ്റായ വിങ് കമാന്‍ഡറെ സുരക്ഷിതനായി വിട്ടുകിട്ടണമെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ രാജ്യാന്തര ഉടമ്ബടിക്ക് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ വിസമ്മതിച്ചാല്‍ സാഹചര്യം കൂടുതല്‍ വഷളാകും. അതിനിടയില്‍ പാക് പിടിയിലായ പൈലറ്റ് അഭിനന്ദ് വര്‍ദ്ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. പ്രകോപനം അവസാനിപ്പിച്ച്‌ സമാധാനം പുനഃസ്ഥാപിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഇതിനു മുന്‍പ് ചൈനയും അമേരിക്കയും ഇന്ത്യയോടും പാകിസ്താനോടും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു