ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ലോ​ക ഫു​ട്​​ബാ​ളി​നെ ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ്​ ഞാ​യ​റാ​ഴ്​​ച വൈ​കി​ട്ട്​ യൂ​റോ​പ്യ​ൻ ഫു​ട്​​ബാ​ളി​ൽ ഉടലെടുത്തത്. നി​ല​വി​ൽ യൂ​റോ​പ്യ​ൻ ക്ല​ബ്​ ഫുട്ബോളിനെ നി​യ​ന്ത്രി​ക്കു​ന്ന ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ന്​ വലിയ വെല്ലുവിളി സൃഷ്ടിച്ചുകൊണ്ട് പു​തി​യ യൂ​റോ​പ്യ​ൻ സൂ​പ്പ​ർ ലീ​ഗു​മാ​യി 12 വ​മ്പ​ൻ ക്ല​ബു​ക​ളാ​ണ്​ രം​ഗ​ത്തെ​ത്തി​യ​ത്. നി​ല​വി​ലെ ആ​ഭ്യ​ന്ത​ര, യൂ​റോ​പ്യ​ൻ ക്ല​ബ്​ മ​ത്സ​ര​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് മു​ന്നി​ട്ടി​റ​ങ്ങുന്ന ക്ലബുകളുടെ വാ​ദ​മെ​ങ്കി​ലും പ​ണ​ക്കാ​രു​ടെ മാ​ത്രം ക​ളി​യാ​യി ഫുട്ബോൾ മാ​റു​മെ​ന്നും ചെ​റു ക്ല​ബു​ക​ൾ കൂ​ടു​ത​ൽ ഒ​തു​ക്ക​പ്പെ​ടു​മെ​ന്നു​മാ​ണ്​ മ​റു​വാ​ദം. വ​മ്പ​ൻ ക്ല​ബു​ക​ളി​ലേ​യ്ക്ക്​ മാ​ത്രം പ​ണം സ്വ​രൂ​പി​ക്കു​ന്നുവെന്നും വിമർശനമുണ്ട്​. 12 ടീ​മു​ക​ളാ​ണ്​ സൂ​പ്പ​ർ ലീ​ഗി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഇം​ഗ്ല​ണ്ടി​ൽ​നി​ന്ന്​ ആ​റും (മാ​ഞ്ച​സ്​​റ്റ​ർ യു​ണൈറ്റ​ഡ്, മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി, ലി​വ​ർ​പൂ​ൾ, ആ​ഴ്​​സ​ന​ൽ, ചെ​ൽ​സി, ടോ​ട്ട​ൻ​ഹാം) സ്​​പെ​യി​നി​ൽ​നി​ന്ന്​ മൂ​ന്നും (റ​യ​ൽ മ​ഡ്രി​ഡ്, ബാ​ഴ്​​സ​ലോ​ണ, അ​ത്​​ല​റ്റി​കോ മ​​ഡ്രി​ഡ്) ഇ​റ്റ​ലി​യി​ൽ​നി​ന്ന്​ മൂ​ന്നും (യു​വ​ന്റസ്, എ.​സി മി​ലാ​ൻ, ഇ​ന്റർ മി​ലാ​ൻ) ക്ല​ബു​ക​ളാ​ണ്​ സ്ഥാ​പ​ക ക്ല​ബു​ക​ൾ എ​ന്ന പേ​രി​ലു​ള്ള​ത്. ബ​യേ​ൺ മ്യൂ​ണി​ക്, ബൊ​റൂ​സി​യ ഡോ​ർ​ട്ട്​​മു​ണ്ട്, പി.​എ​സ്.​ജി തു​ട​ങ്ങി​യ ടീ​മു​ക​ൾ സൂ​പ്പ​ർ ലീ​ഗി​ൽ ചേ​രാ​നു​ള്ള ക്ഷ​ണം നിരസിച്ചു. 20 ടീമുകളെയാണ് സൂപ്പർ ലീഗിൽ പ്രതീക്ഷിക്കുന്നത്.

സൂപ്പർ ലീഗ് ആശയത്തിനെതിരെ ഫുട്ബോൾ ലോകത്ത് ഒന്നാകെ എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. നിർദ്ദേശിക്കുന്ന രീതിയിൽ ലീഗ് മുന്നോട്ട് പോകുന്നില്ലെന്ന് ഉറപ്പാക്കാൻ മന്ത്രിമാർ പ്രവർത്തിക്കുമെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. ആറ് പ്രമുഖ ഇംഗ്ലീഷ് ക്ലബ്ബുകൾ ഉൾപ്പെടുന്ന യൂറോപ്യൻ സൂപ്പർ ലീഗിന് തടയിടാൻ എന്തും ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. എന്നാൽ ഈ നിർണായക നിമിഷത്തിൽ ഫുട്ബോളിനെ രക്ഷിക്കാനാണ് ഞങ്ങൾ ഇത് ചെയ്യുന്നതെന്നാണ് റയൽ മാഡ്രിഡ് പ്രസിഡന്റിന്റെ വാദം. നാം ഏറ്റവും ഇഷ്ടപ്പെടുന്ന ഫുട്ബോൾ നശിക്കാനുള്ള കാരണമാകും ഈ തീരുമാനമെന്ന് കേംബ്രിഡ് ജ് ഡ്യൂക്ക് അഭിപ്രായപ്പെട്ടു.

പ​ണ​ക്കൊ​ഴു​പ്പി​ന്റെ മാ​ത്രം ക​ളി​യാ​യി ഫു​ട്​​ബാ​ൾ ത​രം​താ​ഴു​മെ​ന്നും എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന കാ​ൽ​പ​ന്തു​ക​ളി​യു​ടെ സം​സ്​​കാ​രം ഇ​ല്ലാ​താ​കു​മെ​ന്നും എ​തി​ർ​പ്പു​യ​ർ​ത്തു​ന്ന​വ​ർ പറയുന്നു. യൂ​റോ​പ്യ​ൻ ഫു​ട്​​ബാ​ൾ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളാ​യ യു​വേ​ഫ, ഇം​ഗ്ല​ണ്ടി​ലെ പ്രീ​മി​യ​ർ ലീ​ഗ്, ഇ​റ്റാ​ലി​യ​ൻ ഫു​ട​ബാ​ൾ ഫെ​ഡ​റേ​ഷ​നും സീ​രീ എ​യും റോ​യ​ൽ സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​നും ലാ ​ലീ​ഗ​യും സൂ​പ്പ​ർ ലീ​ഗി​നെ​തി​രെ സം​യു​ക്​​ത പ്ര​സ്​​താ​വ​ന​യി​റ​ക്കി. നി​യ​മ​പ​ര​മാ​യും അ​ല്ലാ​തെ​യും ഇ​തി​നെ നേ​രി​ടു​മെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ വിലക്കുമെന്ന് യുവേഫയും ഫിഫയും വ്യക്തമാക്കിയിട്ടുണ്ട്. ഫിഫയുടേയും യുവേഫയുടേയും മുന്നറിയിപ്പുകള്‍ അവഗണിച്ച് സൂപ്പര്‍ ക്ലബുകൾ മുന്നോട്ടുപോവുന്നതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചിരിക്കുന്നത്.