വാശിയേറിയ മത്സരങ്ങളോടെ ബ്രിസ്‌ക കലാമേളയ്ക്ക് തുടക്കമായി. കലാമേളയുടെ ഒന്നാം ദിവസമായ ഇന്നലെ സൗത്ത്മീഡ് കമ്മ്യൂണിറ്റി സെന്ററില്‍ നടന്ന മത്സരങ്ങള്‍ക്ക് നിറഞ്ഞുകവിഞ്ഞ പുരുഷാരം സാക്ഷിയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ മത്സരങ്ങളാരംഭിച്ചു. പെയ്ന്റിങ്, കളറിംഗ്, പെന്‍സില്‍ സ്‌കെച്ചിങ്, മെമ്മറി ടെസ്റ്റ്, ഹാന്‍ഡ് റൈറ്റിംഗ്, പ്രസംഗം, പദ്യ പാരായണം, ഇന്‍സട്രുമെന്റല്‍ മ്യൂസിക്, സിംഗിള്‍ സോങ്ങ്, ഗ്രൂപ്പ് സോങ്ങ്, സിംഗിള്‍ ഡാന്‍സ്, ഫാന്‍സി ഡ്രസ് തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. മത്സരങ്ങളുടെ ആവേശം ഒരാഘോഷം പോലെയാണ് കലാമേളയില്‍ കാണാനായത്.
സമ്മര്‍ദങ്ങളില്ലാതെ ആത്മവിശ്വാസത്തോടെ കുട്ടികള്‍ വേദിയില്‍ തിളങ്ങിയപ്പോള്‍ അസോസിയേഷനിലെ ഓരോ അംഗങ്ങള്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ് സമ്മാനിച്ചത്. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ മത്സരങ്ങളാണ് നടന്നത്. മത്സര പങ്കാളിത്തം തന്നെയാണ് കലാമേളയുടെ വിജയവും. ബ്രിസ്‌ക പ്രസിഡന്റ് തോമസ് ജോസഫിന്റേയും സെക്രട്ടറി ജോസ് തോമസിന്റേയും നേതൃത്വത്തില്‍ ബ്രിസ്‌ക എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെയും മറ്റു ഭാരവാഹികളുടേയും നേതൃത്വത്തിലാണ് ഇക്കുറി കലാമേള നടന്നത്.

briska2

രണ്ടാം ഘട്ട മത്സരങ്ങള്‍ 20നാണ് നടക്കുക. സൗത്ത്മീഡ് ഗ്രീന്‍വേ സെന്ററില്‍ വച്ചാണ് മത്സരങ്ങള്‍ നടക്കുക. ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകീട്ട് ചാരിറ്റി ഇവന്റോടെയാണ് സമാപിക്കുക. രണ്ടാം ഘട്ട മത്സരത്തില്‍ മുതിര്‍ന്നവര്‍ക്കായുള്ള പ്രസംഗമത്സരങ്ങള്‍, ഗ്രൂപ്പ് സോങ്ങ്, വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍, സ്‌മൈലിങ് കോമ്പറ്റീഷന്‍, പുരുഷ കേസരി, മലയാളി മങ്ക തുടങ്ങിയ മത്സരങ്ങള്‍ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്. മത്സരങ്ങളിലെ ഏറ്റവും രസകരമായ ഐറ്റം എന്ന് വിശേഷിപ്പിക്കാവുന്ന സ്‌മൈലിങ് കോമ്പറ്റീഷന്‍, പുരുഷ കേസരി, മലയാളി മങ്ക എന്നീ മത്സരങ്ങള്‍ ഉണ്ടാകും. രണ്ടാംഘട്ട മത്സരത്തിനുള്ള രജിസ്‌ട്രേഷന്റെ അവസാന തീയതി ഫെബ്രുവരി 17നാണ്.

briska3