അമ്മമാരുടെ സ്നേഹം അങ്ങെയൊന്നും പറഞ്ഞറിയിക്കാന്‍ പറ്റില്ല. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക് ആപത്തുണ്ടാകുന്ന ഘട്ടത്തില്‍ കുഞ്ഞിന്റെ ജീവന് രക്ഷിക്കാന്‍ അമ്മ എന്തും ചെയ്യും.
ഇവിടെ തന്റെ കുഞ്ഞിന്റെ ജീവന് സിംഹങ്ങളുടെ കയ്യില്‍ നിന്നും രക്ഷിക്കാന്‍ സ്വന്തം ജീവന് പോലും പണയം വച്ച് പോരാടുന്ന കാട്ടുപോത്താണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സുശാന്ത നന്ദ ഐഫ്എസ് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തില്‍ കാട്ടു പോത്തും കുഞ്ഞും നടന്നു നീങ്ങുന്നതാണ് കാണുന്നത്. ഇവര്‍ക്ക് ചുറ്റിലും സിംഹക്കൂട്ടത്തെയും കാണാം. പെട്ടന്ന് ഒരു സിംഹം കാട്ടുപോത്തിന്റെ കുഞ്ഞിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറയുന്നത് വ്യക്തമായി കാണാം.
പക്ഷേ, ഈ സമയത്ത് പതറിപ്പോകാതെ തന്റെ കുഞ്ഞിനെ രക്ഷിക്കാന്‍ രണ്ടും കല്‍പ്പിച്ച് അമ്മ കാട്ടുപോത്ത് മുന്നോട്ടുവരുന്നതും കുഞ്ഞിനെ കടിച്ചെടുത്ത് ചെടികള്‍ക്കിടയില്‍ മറിഞ്ഞ സിംഹവുമായി ഏറ്റുമുട്ടുന്നതും വീഡിയോയില്‍ കാണാം.അവസാനം സിംഹത്തില്‍ നിന്നും കുഞ്ഞിനെ രക്ഷിച്ച് കാട്ടുപോത്ത് കുഞ്ഞുമായി ഓടി രക്ഷപ്പെടുന്നതും വീഡിയോയുടെ അവസാന ഭാഗത്ത് കാണാം.
Mother’s courage👌
Shared by NIFL pic.twitter.com/V7kjvOLv5f— Susanta Nanda IFS (@susantananda3) June 8, 2021
 
	 
		

 
      
      



 
               
               
              




 
            
Leave a Reply