കൊളംബോ: ശ്രീലങ്കയിൽ ബുർഖ ഉപയോഗിക്കുന്നത് നിരോധിക്കാൻ ശിപാർശ. രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന പാർലമെന്ററി കാര്യസമിതിയാണ് പാർലമെന്റിൽ ഈ ശിപാർശ സമർപ്പിച്ചത്. ഈസ്റ്റർ ദിനത്തിൽ 250 പേർ മരിക്കാനിടയായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ശിപാർശ.
മതത്തിന്റെയോ ഒരു പ്രത്യേക വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പാർട്ടികളെയും നിരോധിക്കാനും ശിപാർശയുണ്ട്. എംപിയായ മലിത് ജയതിലകയുടെ നേതൃത്വത്തിലുള്ള സമിതി വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ചറിപ്പോർട്ട് പാർലമെന്റിന്റെ പരിഗണനയ്ക്ക് വച്ചത്.
പൊതുസ്ഥലത്ത് ബുർഖ ധരിച്ചെത്തിയാൽ മുഖാവരണം മാറ്റാൻ പോലീസിന് അധികാരം നൽകണമെന്നും ശിപാർശയിലുണ്ട്. ഇത് അനുസരിച്ചില്ലെങ്കിൽ ഇയാളെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Leave a Reply