മഹേഷ് നാരായണന്‍ ചിത്രം മാലിക് ജൂലൈ 15ന് റിലീസ് ചെയ്യുകയാണ്. സിനിമയില്‍ ഒരു പകരക്കാരനായിട്ടാണ് താന്‍ എത്തിയത് എന്നാണ് നടന്‍ ജോജു ജോര്‍ജ് പറയുന്നത്. നടന്‍ ബിജു മേനോന്‍ ആയിരുന്നു ചിത്രത്തില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് എന്നാണ് താരം അഭിമുഖത്തില്‍ പ്രതികരിച്ചത്.

മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ തന്നെയാണ് ചിത്രത്തിലേക്ക് തന്നെ ആകര്‍ഷിച്ചത്. ശരിക്കും പറഞ്ഞാല്‍ ചിത്രത്തിന്റെ കഥ എന്താണെന്ന് തനിക്കറിയില്ല. താന്‍ സ്‌ക്രിപ്റ്റ് പോലും വായിക്കാതെ അഭിനയിച്ച സിനിമയാണ് മാലിക്. ഒരു പകരക്കാരനായിട്ടാണ് സിനിമയിലേക്ക് വന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബിജുവേട്ടന്റെ ഡേറ്റ് ക്ലാഷ് ആയപ്പോള്‍ തന്നെ വിളിക്കുകയും അഭിനയിക്കുകയുമായിരുന്നു. അതുകൊണ്ട് തന്നെ ബാക്കി ഒന്നും അറിയില്ല. ദിലീഷിന്റെയും വിനയ് ഫോര്‍ട്ടിന്റെയും കൂടെ അഭിനയിക്കുമ്പോള്‍ ഉള്ള കാഴ്ചകളാണ് തന്റെ മനസ്സിലുള്ളത്. താന്‍ അഭിനയിച്ച ഭാഗം വളരെ കഷ്ടപ്പെട്ട് ഷൂട്ട് ചെയ്തതായിരുന്നു.

എല്ലാവരും നല്ലോണം പണിയെടുത്തിട്ടുള്ള സിനിമയാണിത് എന്ന് ജോജു പറഞ്ഞു. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.