കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള ഒറ്റമൂലിയാണ് കാന്താരി. സോഷ്യല്‍ മീഡിയയിലെ വ്യാപക പ്രചാരണം കാന്താരിയുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചിട്ടുണ്ട്. കാന്താരിയില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ എ, ബി, സി, ഇ മറ്റ് ധാതുലവണങ്ങള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

എങ്കിലും കാന്താരിയുടെ അമിതമായ ഉപയോഗം ദോഷകരമാണ്. അതില്‍ അടങ്ങിയിരിക്കുന്ന കാപ്‌സിന്‍ എന്ന ഘടകം ദഹനരസത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കാനും ഗ്യാസ്‌ട്രൈറ്റിസ്, നെഞ്ചെരിച്ചല്‍, അള്‍സര്‍ എന്നിവ ഉണ്ടാകാനും കാരണമാവും.

അതുപോലെതന്നെ ഫിഷര്‍, ഫിസ്റ്റുല, പൈല്‍സ് എന്നിവയുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ സങ്കീര്‍ണമാവാനും കാരണമാവാം. ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ കാപ്‌സസിന്‍ അമിതമായി ഉള്ളില്‍ എത്തുന്നത് കരള്‍, വൃക്ക എന്നിവയ്ക്ക് തകരാറുണ്ടാക്കുന്നതായും കണ്ടിട്ടുണ്ട്. സാധാരണഗതിയില്‍ നമ്മുടെ ഭക്ഷണത്തില്‍ ആവശ്യമായ എരിവിന് ഉപയോഗിക്കുന്ന മുളകിന് പകരമായി കാന്താരി മുളക് ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന പ്രചാരണം മുന്‍നിര്‍ത്തി കാന്താരി അമിതമായി ഉപയോഗിച്ച് സങ്കീര്‍ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരിക്കുക