ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കാനഡ ഗവൺമെൻറ് ഇന്ത്യയിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. ഏജൻസികളെ ഒഴിവാക്കി ഗവൺമെൻറ് നേരിട്ടാണ് റിക്രൂട്ട്മെൻറ് നടത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. അതുകൊണ്ടുതന്നെ തിരഞ്ഞെടുക്കപ്പെടുന്നവരെ കാത്തിരിക്കുന്നത് അധിക ചിലവുകളില്ലാതെയുള്ള പെർമനന്റ് റെസിഡെന്റ് വിസ ഉൾപ്പെടെയുള്ള ഒട്ടേറെ ആനുകൂല്യങ്ങളാണ്.

കാനഡയിലെ സ്റ്റേറ്റുകളായ ന്യൂഫൗണ്ട്ലാൻഡിലെയും, ലാബ്രഡോറിലെയും ആശുപത്രികളിലെ നേഴ്സുമാരുടെ ഒഴിവുകൾ നികത്താനാണ് ഈ റിക്രൂട്ട്മെന്റുമായി ഗവൺമെൻറ് മുന്നോട്ടു വന്നിരിക്കുന്നത് . നിലവിൽ പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ പ്രകാരം ബാംഗ്ലൂരിലാണ് റിക്രൂട്ട്മെൻറ് നടക്കുന്നത്. ന്യൂഫൗണ്ട്ലാൻഡിലെയും ലാബ്രഡോറിലെയും ഗവൺമെൻറ് പ്രതിനിധികളുടെ നേതൃത്വത്തിലുള്ള സംഘം ഇതിനായി ഉടൻതന്നെ ബാംഗ്ലൂരിൽ എത്തിച്ചേരും. കർണാടകയിൽ പ്രശസ്തമായ ഒട്ടേറെ നേഴ്സിംഗ് സ്കൂളുകൾ ഉള്ളതാണ് ബാംഗ്ലൂർ കേന്ദ്രീകരിച്ച് റിക്രൂട്ട്മെൻറ് നടത്താനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

റിക്രൂട്ട്മെന്റിൽ പങ്കെടുക്കാൻ താല്പര്യമുള്ള ബിഎസ്സി നേഴ്സുമാർ ആദ്യപടിയായി തങ്ങളുടെ വിശദമായ ബയോഡേറ്റ മതിയായ തെളിവുകൾ ഉൾപ്പെടെ WelcomingIndia@gov.nl.ca എന്ന വിലാസത്തിലേയ്ക്ക് ഇമെയിൽ അയക്കണം. തൊഴിലിനോടുള്ള ആഭിമുഖ്യവും എന്തുകൊണ്ട്  കാനഡയിലെ ന്യൂഫൗണ്ട്ലാൻഡും ലാബ്രഡോറും ജോലി സ്ഥലമായി തിരഞ്ഞെടുക്കുന്നു എന്ന കാര്യത്തെ ആസ്പദമാക്കി ഒരു ചെറു വിവരണവും ഉൾപ്പെടുത്തുന്നത് അഭികാമ്യമാണ്. ഇന്റർവ്യൂ ബാംഗളൂരിൽ ആയിരിക്കും എന്ന് അവർ കൃത്യമായി പറയുന്നു.

കാനഡയെ കുറിച്ചും പ്രസ്തുത സ്ഥലങ്ങളെക്കുറിച്ചും പ്രാഥമിക വിവരങ്ങൾ അറിഞ്ഞിരിക്കുന്നത്  ഇൻറർവ്യൂ നന്നായി അഭിമുഖീകരിക്കാൻ ഉദ്യോഗാർത്ഥികളെ സഹായിക്കും.

കൂടുതൽ വിവരങ്ങൾക്കായി താഴെപ്പറയുന്ന ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുക.

WhatsApp Image 2024-12-09 at 10.15.48 PM

@GovNL and @IPGS_GovNL

ലിങ്ക് അഡ്രസ്സ് താഴെ കൊടുക്കുന്നു.

https://www.gov.nl.ca/releases/2022/exec/1103n02/