കായംകുളം ∙ വിവാഹം കഴിഞ്ഞ് കൊല്ലത്തേക്ക് മടങ്ങുകയായിരുന്ന നവദമ്പതികൾ സഞ്ചരിച്ച കാറിന് തീപിടിച്ചു. എറണാകുളം നെട്ടൂരിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാറിനാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ കായംകുളം ശഹീദാർ പള്ളിക്ക് സമീപം തീപിടിച്ചത്. തിങ്കളാഴ്ച തന്നെയായിരുന്നു ഇരുവരുടെയും വിവാഹം.

വാഹനത്തിൽനിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്കിടെ കായംകുളം ഫയർഫോഴ്സും സ്ഥലത്തെത്തി. തുടർന്ന് തീയണച്ച് വാഹനം പൂർണമായും നിയന്ത്രണവിധേയമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വലിയ അപകടമാണ് ഒഴിവായത്. കാറിലുണ്ടായിരുന്ന നവദമ്പതികൾ ഇരുവരും സുരക്ഷിതരായി രക്ഷപ്പെട്ടു. സംഭവത്തിൽ ആർക്കും പരുക്കുകളില്ല.