കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡി കാറ്റഗറിയിലുള്ള ഇടുക്കി കുമാരമംഗലത്ത് നടത്തിയ സിനിമാ ചിത്രീകരണം നാട്ടുകാര്‍ തടഞ്ഞു. ടൊവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് പ്രതിഷേധത്തെതുടര്‍ന്ന് നിര്‍ത്തിവച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് സിനിമ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

ടൊവിനോ ചിത്രം മിന്നല്‍ മുരളിയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്. ടിപിആര്‍ അടിസ്ഥാനത്തില്‍ ഡി കാറ്റഗറിയിലുള്ള കുമാരമംഗലത്ത് സിനിമ ചിത്രീകരണത്തിന് പഞ്ചായത്ത് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കലക്ടറുടെ അനുമതി വാങ്ങിയിട്ടുണ്ടെന്നായിരുന്നു സിനിമാ പ്രവര്‍ത്തകരുടെ വാദം. അനുമതി നല്‍കിയിട്ടില്ലെന്ന് കലക്ടര്‍ വ്യക്തമാക്കിയതോടെ സിനിമാക്കാര്‍ വെട്ടിലായി.

  കുട്ടനാട് കൈനകരിയില്‍ ആറ് വാഹനങ്ങൾ കത്തിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റിൽ

പൊലീസിന്റെ ഒത്താശയോടെയാണ് സിനിമ ചിത്രീകരണം നടന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെയാണ് ഷൂട്ടിങ് നിര്‍ത്തിവയ്ക്കാൻ പൊലീസ് നിർദേശം നൽകിയത്. താരങ്ങളും അണിയറ പ്രവര്‍ത്തകരുമടക്കം അന്‍പതോളം പേരാണ് ലൊക്കേഷനില്‍ ഉണ്ടായിരുന്നത്.