പത്തനംതിട്ട: ശബരിമലയിൽ അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത യൂട്യൂബർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. നട അടച്ച ശേഷമുള്ള ദൃശ്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ പോസ്റ്റ് ചെയ്തതോടെ വിവാദമുണ്ടായി. കേസ് എടുത്ത വിവരം അറിഞ്ഞതോടെ വീഡിയോ നീക്കിയെങ്കിലും അന്വേഷണം തുടരുകയാണ്.

‘നട അടച്ചതിനുശേഷം ശബരിമലക്കാഴ്ച’ എന്ന തലക്കെട്ടിൽ ഏപ്രിൽ 24-ന് അപ്‌ലോഡ് ചെയ്ത വീഡിയോയിൽ പമ്പ മുതൽ സന്നിധാനം വരെയുള്ള അതീവ സുരക്ഷാമേഖലകളിലെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. പമ്പാഗണപതി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് നീലിമല, അപ്പാച്ചിമേട്, ശബരീപീഠം എന്നിവ വഴി സന്നിധാനത്ത് എത്തുന്ന കാഴ്ചകളാണ് വീഡിയോയിൽ കാണിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തിൽ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ കമ്മിഷണർ റിപ്പോർട്ട് തേടിയതിനെ തുടർന്ന് പമ്പ പോലീസ് കേസെടുത്തു. പ്രതിയെ തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം, സുരക്ഷാ നിയന്ത്രണങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചുമത്താൻ സാധ്യതയുണ്ട്.