ആഗോള തലത്തിൽ വ്യാപിച്ചു കിടക്കുന്ന മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ വേൾഡ് മലയാളി കൗൺസിലേന്റെ യുകെ പ്രൊവിൻസിന് ഊഷ്മളമായ സാമാരംഭം കുറിച്ചു. കഴിഞ്ഞ ഞായറാഴ്ച 08-11-2020 യിൽ യുകെ സമയം ഉച്ചക്ക് ശേഷം 3മണിക്ക് കോവിഡ് മാനദന്ധങ്ങൾ പാലിച്ചു ഗൂഗിൾ സൂം മീറ്റിംങ്ങിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ജർമൻ പ്രൊവിൻസ് പ്രസിഡന്റ് മി. ജോളി എം പടയാറ്റിൽ, അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യുകെ പ്രൊവിൻസ് പ്രസിഡന്റ് മി . സാൽബിൻ പാലാട്ടി സ്വാഗതം ആശംസിക്കുകയും, ചെയർമാൻ ഡോ. ജിമ്മി ലോനപ്പൻ മൊയലൻ , വേൾഡ് കൗൺസിലിന്റെ വരുംകാലപ്രവർത്തനത്തെ അവലോകനം ചെയ്തു സംസാരിക്കുകയുണ്ടായി. പുതിയ ഭാരവാഹികൾക്ക് ഓത്ത് ടേക്കിങ് സെറിമണി,മി . ഗ്രിഗറി മേടയിലിൻെറ (ഡബ്ല്യൂ എം സി യൂറോപ്പ് റീജിയൻ പ്രസിഡന്റ് & ഗ്ലോബൽ ജനറൽ സെക്രട്ടറി) സാന്നിധ്യത്തിൽ നിർവഹിച്ചു.
യുകെ പ്രൊവിൻസ് സാമാരംഭം കുറിച്ചുകൊണ്ട് ഡോ. പി. ഇബ്രാഹിം ഹാജി (ഡബ്ല്യൂ എം സി ഗ്ലോബൽ ചെയർമാൻ, യുഎഇ ) സംസാരിക്കുകയുണ്ടായി.
ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചവർ.മിസ്റ്റർ ഗോപാല പിള്ള (ഡബ്ല്യൂ എം സി ഗ്ലോബൽ പ്രസിഡന്റ്, യുഎസ്എ), ഡോ. ശ്രീമതി വിജയലക്ഷ്മി (ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് ചെയർ പേഴ്‌സൺ, ഇന്ത്യ), മിസ്റ്റർ ജോൺ മത്തായി (ഡബ്ല്യുഎംസി ഗ്ലോബൽ വൈസ് പ്രസിഡന്റ്, യുഎഇ ),മിസ്റ്റർ ജോസ് കുമ്പുലിവേലിൽ (ഡബ്ല്യൂ എം സി ജർമ്മൻ പ്രൊവിൻസ് ,ചെയർമാൻ), മിസ്റ്റർ പി മാത്യു (ഡബ്ല്യൂ എം സി ഗ്ലോബൽ വൈസ് പ്രസിഡന്റും ഓർഗനൈസേഷൻ , ജർമ്മനി) ,മിസ്റ്റർ തോമസ് അറബൻകുടി (ഡബ്ല്യൂ എം സി ഗ്ലോബൽ ട്രെഷറർ, ജർമ്മനി), മിസ്റ്റർ രാധാകൃഷ്ണൻ തിരുവത്തു (ഡബ്ല്യൂ എം സി മിഡിൽ ഈസ്റ്റ് പ്രസിഡന്റ്),മിസ്റ്റർ സുധീർ നമ്പ്യാർ (ഡബ്ല്യുഎംസി യുഎസ്എ റീജിയൻ പ്രസിഡന്റ്), മിസ്റ്റർ റോണ തോമസ് (ഡബ്ല്യുഎംസി ഗ്ലോബൽ ജോയിന്റ് സെക്രട്ടറി മിഡിൽ ഈസ്റ്റ്).
മിസ്സിസ് ടാൻസി പാലാറ്റിഎല്ലാവർക്കും നന്ദി പറഞ്ഞു. നോർക്കയുടെ സഹകരണത്തോടെ മുന്നേറുന്ന ഈ പ്രസ്ഥാനത്തിൽ ചേരാൻ താല്പര്യമുള്ളവർ ഭാരവാഹികൾ ആയി ബന്ധപ്പെണമെന്നു താല്പര്യപ്പെടുന്നു.
സിൽവർ ജൂബിലിയുടെ നിറവിൽ എത്തിനിൽക്കുന്ന സ്വിറ്റ്സർലാൻഡിലെ ഏറ്റവും പ്രമുഖ പ്രവാസി സംഘടനയായ ഡബ്ല്യുഎം സി പ്രൊവിൻസ് സംഘടിപ്പിച്ച 2020ലെ ജനറൽബോഡി യോഗവും കേരളപ്പിറവി ദിനാഘോഷവും വർണാഭമായ ചടങ്ങുകളോടെ ആഘോഷിക്കുകയുണ്ടായി. നവംബർ ഏഴാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചടങ്ങിൽ ആവേശഭരിതരായാണ് അംഗങ്ങൾ പങ്കെടുത്തത്. പ്രോവിൻസ് പ്രസിഡണ്ട് സുനിൽ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചെയർമാൻ ജോണി ചിറ്റക്കാട്ട് സെക്രട്ടറി മിനി ബോസ് ട്രഷറർ ജിജി ആന്റണി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. റോഷിണി കാശാങ്കാട്ടിലിന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ പ്രസിഡന്റ് സുനിൽ ജോസഫ് സ്വാഗതമാശംസിച്ചു. ചെയർമാൻ ജോണി ചിറ്റക്കാട്ടിന്റ ആശംസപ്രസംഗത്തിന് ശേഷം പ്രസിഡന്റ് വിശദമായ വർക്കിംഗ് റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി മിനി ബോസ് 2019ലെ ജനറൽബോഡി യോഗത്തിന്റെ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ജിജി ആന്റണി 2020 ലെ വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.
വനിതാ ഫോറത്തെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് റോസിലി ചാത്തംകണ്ടം സംസാരിക്കുകയും സെക്രട്ടറി റോസിലി നമ്പുശേരിയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. യൂത്ത് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ബേസിൽ ആന്റണി വിശദീകരിക്കുകയുണ്ടായി. യൂറോപ്യ ൻ വനിതാ ഫോറം പ്രസിഡണ്ട് മോളി പറമ്പേട്ട്, റീജിയൻ വൈസ് പ്രസിഡണ്ട് വിൽസൺ ചാത്തംകണ്ടം റീജിയൻ പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
കേരളപ്പിറവി ദിനാഘോഷത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് ബഹുമാന്യനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി മന്ത്രി വി മുരളീധരൻ 25 വർഷം പൂർത്തിയാക്കിയ WMC സ്വിസ്സ് പ്രൊവിൻസിനു അഭിനന്ദനങ്ങൾ അറിയിച്ചു. ലോകമലയാളീ സമൂഹത്തെ ഒരു കുടകീഴിൽ അണിനിരത്തുവാൻ WMC നടത്തുന്ന പ്രവർത്തനങ്ങളെ ആദരണീയനായ മന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോട് ഉള്ള നന്ദിയും ഐക്യദാർഢ്യവും അദ്ദേഹം പ്രകടിപ്പിച്ചു. ഗ്ലോബൽ ചെയർമാൻ ഡോക്ടർ എ വി അനൂപ് നൽകിയ ആശംസ സന്ദേശത്തിൽ ഡബ്ല്യു എം സി സ്വിസ് പ്രൊവിൻസിനെ സിൽവർ ജൂബിലിയുടെ അനുമോദനം അറിയിക്കുകയും അദ്ദേഹം 2004 ൽ നടന്ന കേരള പിറവി ചടങ്ങിൽ നേരിട്ട് പങ്കെടുത്ത ഓർമ്മകൾ പങ്കുവയ്ക്കുകയും ചെയ്തു. തുടർന്ന് ഗ്ലോബൽ പ്രസിഡണ്ട് ശ്രീ ജോണി കുരുവിള നടത്തിയ ആശംസാ പ്രസംഗത്തിൽ സ്വിസ്സ് പ്രൊവീൻസിനെ യൂറോപ്പിൻ റീജിയൻറെ തിലകകുറി എന്നാണ് വിശേഷിപ്പിച്ചത്. ഗ്ലോബൽ വൈസ് പ്രസിഡണ്ട് ശ്രീ ഡേവിസ് തെക്കുംതല തന്റെ ആശംസയിൽ ഡബ്ല്യുഎം സി സ്വിസ്സ് പ്രൊവീൻസിന്റെ കെട്ടുറപ്പുള്ള പ്രവർത്തനശൈലിയെ പറ്റി എടുത്തുപറയുകയുണ്ടായി,
ഇത്തവണത്തെ കേരള പിറവി ആഘോഷങ്ങളുടെ ഏറ്റവും വലിയ സവിശേഷത സ്വിസ് പ്രൊവിൻസിലെ കലാകാരന്മാരും കലാകാരികളും ചേർന്ന് മലയാളത്തിന്റെ മനോഹാരിതയും സ്വിറ്റ്സർലാൻഡിന്റെ പ്രകൃതി ചാരുതയും ഒത്തുചേർത്ത് തയ്യാറാക്കിയ മ്യൂസിക് വീഡിയോ ആൽബം ആയിരുന്നു. ഈ സംഗീത വീഡിയോ വിസ്മയത്തിൽ പങ്കുചേർന്ന എല്ലാവരും പ്രേക്ഷകരുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. ഈ മ്യൂസിക് വീഡിയോ ആൽബം തയ്യാറാക്കുവാൻ നേതൃത്വം നൽകിയ സെക്രട്ടറി മിനി ബോസിനെ യോഗത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളും മുക്തകണ്ഠം പ്രശംസിച്ചു.
യോഗ സമാപനത്തോടനുബന്ധിച്ച് കൊറിയോഗ്രാഫറും കലാകാരിയും ആയ റോസ് മേരി തയ്യാറാക്കി അവതരിപ്പിച്ച ഗാനോപഹാരം ഹൃദ്യമായ അനുഭവമായി. കോവിഡ് സാഹചര്യത്തിൽ സൂമിൽ നടത്തിയ മീറ്റിംഗിനു സാങ്കേതിക സഹായം നൽകിയ ജിസ്സു പുറവക്കാട്ടിനു യോഗം പ്രത്യേകം നന്ദി പറഞ്ഞു. സെക്രട്ടറി മിനി ബോസിന്റ നന്ദി പ്രകടത്തിനു ശേഷം യോഗം സമംഗളം പര്യവസാനിച്ചു.
സ്വന്തം ലേഖകൻ
ബ്രിസ്റ്റോൾ : ബ്രിസ്റ്റോളിൽ ഭാര്യയ്ക്കും രണ്ടു മക്കൾക്കുമൊപ്പം താമസിക്കുന്ന ഫ്രാൻസിസ് സേവ്യറിന് അടുത്ത ദിവസങ്ങളിലാണ് രക്താർബുദം പിടിപ്പെട്ടുവെന്ന് സ്ഥിരീകരിച്ചത്. തമിഴ് നാട്ടിൽ നിന്നുള്ള ഫ്രാൻസിസ് സേവ്യർ ഇപ്പോൾ ബ്രിസ്റ്റോളിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
ചികിത്സയുടെ ഭാഗമായി ഫ്രാൻസിസിന് കീമോതെറാപ്പി നടത്തിയെങ്കിലും ഫലം കാണാതെ വന്നപ്പോൾ ആരോഗ്യമുള്ള സ്റ്റെം സെൽ മറ്റൊരു വ്യക്തിയിൽ നിന്ന് സ്വീകരിച്ചുള്ള ചികിത്സയിലൂടെ മാത്രമേ അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ കഴിയുകയുള്ളു എന്ന് ഡോക്ടർമാർ വിലയിരുത്തുകയായിരുന്നു . അതിന്റെ ഭാഗമായി അനേകം ബന്ധുക്കൾ വഴിയും , സുഹൃത്തുക്കൾ വഴിയും ഫ്രാൻസിസിന് യോജിച്ച ഒരു സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും ഇതുവരെ ആ ശ്രമം വിജയിച്ചിട്ടില്ല.
പ്രിയ സുഹൃത്തുക്കളെ ഡി കെ എം എസ് ഡാറ്റാബേസിൽ ഒരു ദാതാവായി നിങ്ങൾ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ നമ്മൾക്ക് ഒരുപക്ഷേ ഫ്രാൻസിസിൻെറ ജീവൻ രക്ഷിക്കാൻ സാധിച്ചേക്കും. ഒരു ജീവൻ രക്ഷിക്കാനുള്ള ഈ ജീവകാരുണ്യ പ്രവർത്തിയിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ്. ഒരു ദാതാവായി ഡി കെ എം എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുക. പിന്നീട് നിങ്ങളുടെ ടിഷ്യൂ ടൈപ്പ് രോഗിയുടെ ടിഷ്യൂ ടൈപ്പുമായി മാച്ച് ചെയ്യുകയാണെങ്കിൽ സ്റ്റെം സെല്ലുകൾ ദാനം ചെയ്യാൻ നിങ്ങൾക്ക് കഴിയും. സന്നദ്ധരായവരുടെ വിവരങ്ങൾ ലോകത്തെല്ലായിടത്തുമുള്ള രക്താർബുദ രോഗികളിൽ ആരുടെയെങ്കിലും ജീവൻ നിലനിർത്താൻ ഉപകാരപ്പെടാം. ഓർക്കുക ഡി കെ എം എസ് ഡേറ്റാബേസിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള പ്രായപരിധി 17 വയസ്സു മുതൽ 55 വയസ്സ് വരെയാണ്.
നിങ്ങൾ ഒരു ദാതാവായി രജിസ്റ്റർ ചെയ്ത് അദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, താഴെയുള്ള വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലോ , ഫേസ്‌ബുക്ക് ഗ്രൂപ്പിലോ ചേർന്ന് ഞങ്ങളുടെ പരിശ്രമത്തിനോട് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
https://chat.whatsapp.com/GL2HbzryQSQKE67Ugrdm8s
https://www.facebook.com/stemcarebristol/
തപാൽ മുഖേന ഉപയോഗിക്കാൻ എളുപ്പമുള്ള ഓറൽ സ്വാബ് കിറ്റ് ഡി കെ എം എസ് നിങ്ങൾക്ക് അയയ്ച്ചു നൽകുന്നതായിരിക്കും . അതിലെ നിങ്ങൾ നിർദ്ദേശങ്ങൾ പാലിച്ച് സ്വാബ് എടുത്തതിനുശേഷം കിറ്റ് തിരികെ നൽകേണ്ടതുണ്ട്. അങ്ങനെ നിങ്ങൾ രജിസ്ട്രിയിൽ എത്തിക്കഴിഞ്ഞാൽ, തപാൽ വഴി നിങ്ങൾക്ക് ഒരു ദാതാവിന്റെ കാർഡ് ലഭിക്കും. നിങ്ങളുടെ ടിഷ്യു രോഗിയുടെ ടിഷ്യുവുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും നിങ്ങളുടെ സ്റ്റെം സെല്ലുകൾ ആ രോഗിക്ക് ദാനം ചെയ്യാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് നിങ്ങൾക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നുമില്ല മറിച്ച് ഒരു ജീവൻ നിലനിർത്താൻ നിങ്ങൾ കാരണമാവുകയും ചെയ്യുന്നു.
സ്റ്റെം സെൽ ദാന പ്രക്രിയയെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളോ, ചോദ്യങ്ങളോ ഉണ്ടെങ്കിൽ ദയവായി താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക . നിങ്ങൾക്ക് വിദഗ്ദ്ധരായ ആരോഗ്യ പ്രവർത്തകരിൽ നിന്ന് വേണ്ട നിർദ്ദേശങ്ങൾ ലഭിക്കുന്നതായിരിക്കും.
യുകെയിലുള്ള ഒരാൾക്ക് സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഇന്ത്യയിലോ യുണൈറ്റഡ് സ്റ്റേറ്റ്സിലോ ഉള്ളവർ സ്വാബ് കിറ്റിനായി അഭ്യർത്ഥിക്കാൻ താഴെപ്പറയുന്ന വെബ് സൈറ്റ് സന്ദർശിക്കുക
അതോടൊപ്പം ദക്ഷിണേന്ത്യയിൽ നിന്നുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും ഈ ലിങ്കുകൾ അയച്ച് കൊടുത്ത് ഫ്രാൻസിസിന്റെ ജീവൻ നിലനിർത്താൻ നടത്തുന്ന ദൗത്യത്തിൽ പങ്കാളിയാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിയുവാൻ ആഗ്രഹിക്കുന്നവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടുക.
ലോറൻസ് പെല്ലിശ്ശേരി : 0044 7762224421
ഏബ്രഹാം കുര്യൻ
കേരള പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിച്ച നൂറു ദിന വെർച്ച്വൽ ആഘോഷ പരിപാടിയായ മലയാളം ഡ്രൈവിന്റെയും യു കെ ചാപ്റ്ററിന്റെ ഫേസ്ബുക്ക് പേജിന്റെയും ഉദ്ഘാടനം വെർച്യുൽ പ്ലാറ്റ് ഫോമിലൂടെ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ.സുജ സൂസൻ ജോർജ് നിർവ്വഹിച്ചു. നവോദ്ധാന പ്രസ്ഥാനം പോലെ തന്നെ ഐക്യ കേരള പ്രസ്ഥാനത്തെയും പ്രാധാന്യത്തോടെ വിലയിരുത്തേണ്ടതാണെന്ന് അഭിപ്രായപ്പെട്ട പ്രൊഫ. സുജ സൂസൻ ജോർജ് മലയാളികൾ കേരളത്തിന്റെ അതിർ വരമ്പുകൾക്കപ്പുറം ലോക മലയാളികളായി വളർന്നതിൽ ഐക്യ കേരള പ്രസ്ഥാനവും പ്രവാസി മലയാളികളും വഹിച്ച പങ്കും അനുസ്മരിച്ചു.
ഇൻഡ്യയിലും വിദേശത്തുമായി നിരവധി ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള കേരള ലളിതകലാ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടുകയും, ലോകോത്തര മാസികയായ ആർട്ട് റിവ്യൂ എന്ന മാഗസിനിലെ ഏറ്റവും സ്വാധീനം ചെലുത്തുന്ന 100 കലാകാരൻമാരുടെ പട്ടികയിൽ 2015 മുതൽ 2019 വരെ സ്ഥാനം പിടിക്കുകയും, കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഫൗണ്ടർ പ്രസിഡന്റും കൊച്ചി മുസിരിസ് ബിനാലെ എക്സിബിഷന്റെ ഡയറക്ടറുമായി പ്രവർത്തിക്കുന്ന ശ്രീ ബോസ് കൃഷ്ണമാചാരി ആശംസകൾ നേർന്ന് സംസാരിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഭാഷാ പ്രചരണ പരിപാടിയായ മലയാളം ഡ്രൈവ് യു കെയിൽ മലയാള ഭാഷയുടെ വളർച്ചക്കും കേരള സംസ്കാരം നിലനിർത്തുന്നതിനും സഹായകമാകട്ടെയെന്നും ആശംസിച്ച അദ്ദേഹം ഏപ്രിൽ മാസത്തിൽ മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന പഠനോത്സവത്തിന് വിജയാശംസകളും നേർന്നു.
മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ വിവരിച്ച മലയാളം മിഷൻ യുകെ ചാപ്റ്റർ സെക്രട്ടറി ഏബ്രഹാം കുര്യൻ വിശിഷ്ടാതിഥികൾക്ക് സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി സി. എ ജോസഫ് വിശിഷ്ടാതിഥികൾക്ക് നന്ദി പറഞ്ഞതോടൊപ്പം മലയാളം ഡ്രൈവിന്റെയും ഫേസ് ബുക്ക് പേജിന്റെയും രൂപകൽപ്പന നിർവ്വഹിക്കുന്ന പ്രവർത്തക സമിതി അംഗങ്ങളായ ആഷിക് മുഹമ്മദ് നാസറിനെയും ബേസിൽ ജോണിനെയും ജനേഷ് നായരെയും മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ കൃതജ്ഞത അറിയിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് മുരളി വെട്ടത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി ലോകം മുഴുവൻ ഡിജിറ്റൽ യുഗത്തിലൂടെ കടന്നു പോകുമ്പോൾ മലയാളം മിഷനും നൂതന സാങ്കേതിക വിദ്യയിലൂടെ അതിജീവനത്തിന്റെ പാതയിലൂടെ തന്നെ മുന്നേറുകയാണ്. മലയാളം മിഷൻ യുകെ ചാപ്റ്ററിനു കീഴിലുള്ള വിവിധ മേഘലകൾക്കും അവയ്ക്കു കീഴിലുള്ള വിവിധ സ്ക്കൂളുകൾക്കും ഫേസ് ബുക്ക് പേജ് ഉണ്ടായിരുന്നുവെങ്കിലും മലയാളം മിഷൻ യുകെ ചാപ്റ്ററിനു കീഴിലുള്ള എല്ലാ സ്ക്കൂളുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവരികയും റിസോഴ്സുകൾ പങ്കുവയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യവുമായാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ് ബുക്ക് പേജ് ആരംഭിച്ചത്. കൂടാതെ ലോക് ഡൗണിന്റെയും സാമൂഹ്യ അകലം പാലിക്കേണ്ടതുമായ സമയത്തുള്ള കേരള പിറവി ആഘോഷത്തിനും മലയാള ഭാഷാ പ്രചരണത്തിനും നേതൃത്വം നൽകുവാൻ വെർച്ച്വൽ പ്ലാറ്റ്ഫോമിലുള്ള നൂറു ദിന കർമ്മ പരിപാടിയായ മലയാളം ഡ്രൈവും നടന്നു കൊണ്ടിരിക്കുന്നു. അതിൻ്റെ ഭാഗമായി നവംബർ 8 ഞായറാഴ്ച യു കെ സമയം വൈകുന്നേരം നാലുമണിക്ക് മലയാളം മിഷൻ റജിസ്ട്രാർ എം സേതുമാധവൻ “മലയാളം മലയാളി മലയാളം മിഷൻ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഫേസ് ബുക്ക് ലൈവിലൂടെ പ്രഭാഷണം നടത്തുന്നതാണ്. അദ്ധ്യാപക ട്രെയ്നിംഗിലൂടെ മലയാളം മിഷൻ അദ്ധ്യാപകർക്ക് സുപരിചിതനായ എം സേതു മാധവൻ കേരളത്തിലെ സ്ക്കൂൾ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്ന ഡയറ്റിന്റെ മേധാവിയും ആയിരുന്നു..
മലയാളം മിഷന്റെ യു കെയിലെ പ്രവർത്തനങ്ങൾക്ക് പതിമൂന്നംഗ പ്രവർത്തക സമിതി നേതൃത്വം നൽകുന്നു. ആ പ്രവർത്തക സമിതിയെ സഹായിക്കാൻ അരുൺ തങ്കത്തിന്റെ നേതൃത്വത്തിൽ ഒരു ഒൻപതംഗ ഉപദേശക സമിതിയും ജയപ്രകാശ് സുകുമാരന്റെ നേതൃത്വത്തിൽ നാലംഗ വിദഗ്ദ്ധ സമിതിയും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
വിവിധ സാംസ്കാരിക പരിപാടികൾ ഉൾപ്പെടുത്തിയുള്ള വരുംദിനങ്ങളിലേക്കുള്ള ഫേസ് ബുക്ക് ലൈവിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും സംഘാടകർ അറിയിച്ചു. തുടർന്നു നടക്കുന്ന എല്ലാ ലൈവ് പ്രോഗ്രാമുകളിലും എല്ലാ മലയാള ഭാഷാ സ്നേഹികളുടെയും സാന്നിധ്യവും സഹകരണവും ഉണ്ടാവണമെന്ന് മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അഭ്യർത്ഥിക്കുന്നു.
കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് നടന്ന മലയാളം ഡ്രൈവിന്റേയും ഫേസ്ബുക്ക് പേജിന്റെയും ഉദ്ഘാടന പരിപാടി കാണുവാൻ താഴെകൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://www.facebook.com/MAMIUKCHAPTER/videos/1595003764040986/
മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന എല്ലാ പരിപാടികളും കാണുവാൻ താഴെകൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യേണ്ടതാണ്. മലയാളം മിഷൻ യുകെ ചാപ്റ്ററിന്റെ ഈ ഒഫീഷ്യൽ പേജ് എല്ലാ ഭാഷാസ്നേഹികളും ലൈക്ക് ചെയ്തും സബ്സ്ക്രൈബ് ചെയ്തും പരിപാടികൾ ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
https://www.facebook.com/MAMIUKCHAPTER/live/
ഏബ്രഹാം കുര്യൻ
കേരള ഗവൺമെന്റിന്റെ മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് ലോഞ്ചിങ്ങും കേരള പിറവിയോടനുബന്ധിച്ച് മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന നൂറു ദിന വെർച്വൽ ആഘോഷ പരിപാടിയായ മലയാളം ഡ്രൈവ് ഉദ്ഘാടനവും മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് നവംബർ 1 വൈകുന്നേരം 5 മണിക്ക് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നിർവഹിക്കും. അപ്രതീക്ഷിതമായി കടന്നുവന്ന കോവിഡ് 19 എന്ന മഹാമാരി വിതച്ച വിഷമതകളെ അതിജീവിച്ച് മനുഷ്യരാശി മുന്നേറുന്ന ഈ അവസരത്തിൽ, മലയാളനാടിന് 64 വയസ്സ് തികയുന്ന നവംബർ ഒന്നിന് മലയാള ഭാഷയുടെ ഉന്നമനത്തിനായി മലയാളം മിഷൻ യുകെ ചാപ്റ്റർ സംഘടിപ്പിക്കുന്ന ഈ ചടങ്ങിൽ, ഇന്ത്യയിലും പുറത്തുമായി നിരവധി ചിത്രകലാ പ്രദർശനങ്ങൾ നടത്തിയിട്ടുള്ള ഇന്ത്യൻ ചിത്രകലയിലെ മലയാളി സാന്നിധ്യവും കേരള ലളിത ലളിതകലാ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളുടെ ജേതാവും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ഫൗണ്ടർ പ്രസിഡന്റും കൊച്ചി മുസിരിസ് ബിനാലെ എക്സിബിഷന്റെ ഡയറക്ടറുമായി പ്രവർത്തിക്കുന്ന ലോകപ്രശസ്ത ചിത്രകാരൻ ബോസ് കൃഷ്ണമാചാരി ആശംസകൾ നേർന്ന് സംസാരിക്കും. മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡൻറ് മുരളി വെട്ടത്ത് അധ്യക്ഷതവഹിക്കും. സെക്രട്ടറി എബ്രഹാം കുര്യൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സി എ ജോസഫ് കൃതജ്ഞതയും രേഖപ്പെടുത്തും.
മലയാളം മിഷൻ യുകെ ചാപ്റ്റർ ആരംഭിക്കുന്ന വെർച്വൽ ആഘോഷമായ മലയാളം ഡ്രൈവിലൂടെ മലയാള ഭാഷയുടെ വളർച്ചക്കും പ്രത്യേകിച്ച് മലയാള നാടിന്റെ സംസ്കാരവും പൈതൃകവും പുതു തലമുറകളിലേക്ക് എത്തിക്കുന്നതിന്നും വേണ്ടി, വരും നാളുകളിൽ പ്രമുഖ പ്രതിഭകളുടെ കലാ-സാഹിത്യ-സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള ശത ദിന കർമ്മ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി തീരുമാനിച്ചിട്ടുണ്ട്.
യുകെയിൽ പല സ്ഥലങ്ങളിലായി നടന്നുകൊണ്ടിരിക്കുന്ന മലയാളം സ്കൂളുകളെ ഒരു കുടക്കീഴിൽ കൊണ്ടു വന്ന് മലയാള പഠനത്തിന് ആവശ്യമായ റിസോഴ്സുകൾ ഷെയർ ചെയ്യുക എന്ന മഹത്തായ ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ ഫേസ്ബുക്ക് പേജ് ആരംഭിക്കുന്നത്. പ്രവർത്തക സമിതി അംഗം ആഷിക് മുഹമ്മദ് നാസറിന്റെ നേതൃത്വത്തിൽ പ്രവർത്തക സമിതി അംഗങ്ങളായ ബേസിൽ ജോണും ജനേഷ് നായരും ചേർന്നാണ് ഫെയ്‌സ്ബൂക്ക് പേജിനും ഫേസ് ബുക്കിലൂടെ മലയാളം ഡ്രൈവിനും രൂപകൽപ്പന നൽകുന്നത്. ഈ ഫേസ്ബുക്ക് പേജ് സബ്സ്ക്രൈബ് ചെയ്യുകയും, നമ്മുടെ ഭാഷയെയും സംസ്കാരത്തെയും പരിപോഷിപ്പിക്കുന്നതിനുവേണ്ടി മലയാളം മിഷൻ യുകെ ചാപ്റ്റർ നടത്തുന്ന എല്ലാ ഉദ്യമങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നു.
യുകെയിലെ വിവിധ റീജിയനുകളിൽ സുഗമമായി നടക്കുന്ന മലയാളം സ്‌കൂളുകളിൽ പഠിപ്പിക്കുന്ന അധ്യാപകർക്കു വേണ്ടി മലയാളം മിഷൻ ഡയറക്ടർ പ്രൊഫ സുജ സൂസൻ ജോർജിൻ്റെ നേതൃത്വത്തിൽ രജിസ്ട്രാർ എം സേതുമാധവൻ, ഭാഷ അധ്യാപകൻ ഡോ എം ടി ശശി എന്നിവരെ പങ്കെടുപ്പിച്ച് നടത്തിയ ഓൺലൈൻ പരിശീലന ക്ലാസുകളിൽ നൂറോളം അദ്ധ്യാപകർക്ക് ആദ്യ ഘട്ട പരിശീലനം നൽകി കഴിഞ്ഞു. കൂടുതൽ പരിശീലനങ്ങൾക്കായി വിവിധ മേഖലകൾ തയ്യാറാകുന്നതോടൊപ്പം, മലയാളം മിഷൻ യുകെ ചാപ്റ്റർ യുകെയിലെ പല സ്കൂളുകളിലും ഏപ്രിൽ മാസത്തിൽ മലയാളം മിഷൻ്റെ ആദ്യ മൂല്യനിർണ്ണയ ഉത്സവമായ കണിക്കൊന്ന പഠനോത്സവം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലുമാണ്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ നീലക്കുറിഞ്ഞി എന്നീ നാലു കോഴ്സുകളാണ് മലയാളം മിഷൻ നടത്തുന്നത്.
കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ “എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം ” എന്ന മുദ്രാവാക്യത്തിലൂന്നി പ്രവാസികളുടെ പുതുതലമുറയെ നമ്മുടെ ഭാഷയും സംസ്കാരവും ആയി അടുപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും യുകെയിലെ മലയാളി സമൂഹത്തിന്റെ സഹകരണം ഉണ്ടാവണമെന്നും മലയാളം മിഷൻ യു കെ ചാപ്റ്റർ അഭ്യർത്ഥിക്കുന്നു.
സംഘടനയുടെ ദേശീയ കമ്മിറ്റിയിൽ ഇക്കഴിഞ്ഞ രണ്ടാഴ്ചകളിൽ നടന്ന സംഘടനയുടെ ദേശീയ സമ്മേളനത്തിന്റെ വിശദമായ വിലയിരുത്തലുകൾ നടത്തുകയുണ്ടായി . സമ്മേളനത്തിന്റെ നേട്ടവും കോട്ടവും , സംഘടനാപരമായി ഉയർന്നുവരുന്ന വെല്ലുവിളികളും വിഭാഗീയതയും നീണ്ട 9 മണിക്കൂർ നടന്ന വിശദമായ ചർച്ചയിൽ ദേശീയ കമ്മിറ്റി അംഗങ്ങൾ വിലയിരുത്തലുകൾ നടത്തി
കഴിഞ്ഞ ഒരു ദശകമായി സംഘടന വളർത്തുവാനായി നടത്തിയ ശ്രമങ്ങളും അതിനേറ്റ പരാജയ കാരണങ്ങളും പരിശോധിക്കുകയുണ്ടായി. അതോടൊപ്പം കഴിഞ്ഞ രണ്ടു വർഷത്തിൽ സംഘടന നടത്തിയ വൻ മുന്നേറ്റത്തെയും ലണ്ടനിലിനെ ചരിത്ര വിജയമായ മനുഷ്യ മതിൽ ഉൾപ്പടെയുള്ള നേട്ടവും അതിനായി നേതൃത്വപരമായ പങ്കു വഹിച്ച ദേശീയ ഭാരവാഹികളെയും യോഗം അഭിനന്ദിച്ചു. അതോടൊപ്പം സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയ 4 സെക്രട്ടറിയേറ്റ് അംഗങ്ങളെ അതാതു ബ്രാഞ്ചുകളിലേക്കു തരംതാഴ്ത്തുകയും ചെയ്തു. ജയൻ എടപ്പാൾ , അബ്ദുൽ മജീദ് , ആഷിക് മുഹമ്മദ്, പ്രസാദ് ഓഴക്കൽ എന്നിവരെയാണ് അതാതു ബ്രാഞ്ചുകളിലേക്ക് തരം താഴ്ത്തിയിരുക്കുന്നത്. ഹീത്രു ബ്രാഞ്ച് അംഗം ബിനോജ് ജോണിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്തുക്കകയും ചെയ്തു. ഇവർ സംഘടനയിൽ ഗ്രൂപ്പിസം കൊണ്ടുവരുകയും, സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തുവെന്ന് പ്രഥമ ദൃഷ്ടിയാൽ തെളിഞ്ഞതിൻറെ ഭാഗമായിട്ടാണ് നടപടി. വിശദമായ റിപ്പോർട്ട് ബ്രാഞ്ച് പ്രതിനിധികളെ പിന്നാലെ അറിയിക്കുന്നതാണ്. സംഘടയുടെ പ്രവർത്തനങ്ങളിൽ അചഞ്ചലമായി കൂടെ നിൽക്കുന്ന എല്ലാവർക്കും ഒരിക്കൽകൂടി നന്ദി അറിയിക്കട്ടെ.
ടോം ജോസ് തടിയംപാട്
കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശി പ്രവീൺ രാജപ്പനെ സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിയിലൂടെ ലഭിച്ച 1455 പൗണ്ട് (137450 രൂപയുടെ ചെക്ക് } പ്രവീണിന്റെ വീട്ടിലെത്തി സാമൂഹിക പ്രവർത്തകരുടെ സാന്നിധ്യത്തിൽ ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഇന്നു വൈകുന്നേരം പ്രവീണിന് കൈമാറി .
കൊറോണയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന കഷ്ട്ടകാരമായ സമയത്തും യു കെ മലയാളികളുടെ നല്ലമനസുകൊണ്ടാണ് ഇത്രയും പണം ലഭിച്ചത് . ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്റെ അഭ്യർത്ഥന മാനിച്ചാണ് ഞങ്ങൾ ചാരിറ്റി നടത്തിയത്. ഞങ്ങളുടെ എളിയ പ്രവർത്തനത്തിൽ വാർത്ത ഷെയർ ചെയ്തും പണം നൽകിയും ഞങ്ങളെ സഹായിച്ച എല്ലവരോടും ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചുകൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 86.5 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..എന്നിവരാണ്
ലണ്ടനിൽ ഒരു ഗുരുവായൂരപ്പക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മഹാനവമി വിജയദശമി ആഘോഷങ്ങൾ ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴി വിപുലമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളൂന്നു. വിജയത്തിന്‍റേയും ധര്‍മ്മ സംരക്ഷണത്തിന്‍റേയും സന്ദേശമാണ് നവരാത്രി നല്‍കുന്നത്. നവരാത്രി ദിവസങ്ങളിലെ ആദ്യ മൂന്ന് നാള്‍ ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് നാള്‍ ലക്ഷിമിയായും അവസാന മൂന്ന് നാള്‍ സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജ നടത്തുന്നത്. കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രി ആഘോഷത്തില്‍ പ്രാധാന്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ പ്രതിവർഷം ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള കുരുന്നുകളുടെ വിദ്യാരംഭം ഈ വർഷം നടത്തുവാൻ സാധിക്കുന്നതല്ലെന്നു സംഘടകർ അറിയിച്ചു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒന്നാം ദിവസം – ഒക്ടോബർ 24 ശനിയാഴ്ച, കേരളത്തിന്റെ തനതു ശാസ്ത്രീയ കലകളിൽ ഒന്നായ നങ്ങ്യാർക്കൂത്ത് ഫേസ്ബുക്ക് ലൈവ് ആയി അവതരിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്.
പ്രശസ്ത നങ്ങ്യാർക്കൂത്ത് കലാകാരി കലാമണ്ഡലം കൃഷ്ണേന്ദു അവതരിപ്പിക്കുന്ന കൂത്തിന് അകമ്പടിയേകുന്നത് പ്രശസ്ത മിഴാവ് കലാകാരൻ കലാമണ്ഡലം ധനരാജനാണ്. കേരള കലാമണ്ഡലം കല്പിതസർവ്വകലാശാലയിൽ നിന്ന് 10 വർഷത്തെ കൂടിയാട്ട പഠനം ബിരുദാനന്തര ബിരുദത്തോടെ പൂർത്തിയാക്കിയ കലാമണ്ഡലം കൃഷ്ണേന്ദുവിന്, സി. അച്ചുതക്കുറുപ്പ് സ്മാരക എൻഡോവ്മെൻ്റ്, കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്കോളർഷിപ്പ്, കെ.പി.നാരായണപ്പിഷാരോടി സ്മാരക സുവർണ്ണ മുദ്ര, ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് . കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയിൽ കൂടിയാട്ടത്തിൽ ഗവേഷണം പൂർത്തിയാക്കി. ഇപ്പോൾ അവിടെ താല്ക്കാലിക അദ്ധ്യാപികയാണ് കലാമണ്ഡലം കൃഷ്ണേന്ദു.
കേരള കലാമണ്ഡലത്തിൽ നിന്ന് പോസ്റ്റുഡിപ്ലോമയോടു കൂടി മിഴാവ് പഠനം പൂർത്തിയാക്കിയ കലാമണ്ഡലം ധനരാജന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് സ്കോളർഷിപ്പ്, കേരള സംഗീത നാടക അക്കാദമി യുവപ്രതിഭാ പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമായി നിരവധി വേദികളിൽ ചാക്യാർകൂത്ത്, നങ്ങ്യാർ കൂത്ത്, കൂടിയാട്ടം എന്നിവയ്ക്ക് പശ്ചാത്തല വാദകനായി പ്രവർത്തിച്ചിട്ടുള്ളതിനു പുറമെ മിഴാവ് മേളം, മിഴാവിൽ തായമ്പക എന്നിവയും സമകാലിക നാടകാവതരണങ്ങൾക്ക് പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട്.നരസിംഹാവതാരം കഥയെ ആസ്പദമാക്കിയുള്ള സോദാഹരണ പ്രഭാഷണം ഒക്ടോബർ 24 ശനിയാഴ്ച, യുകെ സമയം വൈകിട്ട് 5 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 9:30) ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഫേസ്ബുക് പേജ് വഴി തത്സമയമായി സംപ്രേക്ഷണം ചെയ്യും.
രണ്ടാം ദിവസം – ഒക്ടോബർ 25 ന്, യുകെ സമയം വൈകിട്ട് 4 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് 8 :30) താനവട്ടത്തിന്റെ തമ്പുരാൻ എന്നറിയപ്പെടുന്ന പ്രശസ്ത കുത്തിയോട്ട സംഗീത സാമ്രാട്ട് ശ്രീ വി വിജയരാഘവകുറുപ്പ് അവതരിപ്പിക്കുന്ന ലളിതാമൃതം സംഗീത സന്ധ്യ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു.
പേള ശ്രീ ജി ശങ്കരകുറുപ്പില്‍ നിന്നും നാല്‍പ്പതു വര്‍ഷം മുന്‍പ് ശിഷ്യത്വം സ്വീകരിച്ച വിജയരാഘവകുറുപ്പ് ആദ്യകാലത്ത് കുത്തിയോട്ട ചുവടുകലനക്കിയെങ്കിലും പിന്നീട് അദ്ദേഹം കാലത്തിന്‍റെ അനിവാര്യതയെന്നപോലെ കുത്തിയോട്ട കമ്മികൾ രചിച്ചു സംഗീതം നൽകി ഭഗവതികളങ്ങളില്‍ ആലപിച്ചു ഒരു നാടിന്റെ തന്നെ ആത്മാവിലേയ്ക്ക് നിസ്തൂല പ്രകാശം നല്കി വിളങ്ങി കൊണ്ടിരിക്കുന്നു.ഉത്തുംഗമായ രചനാപാടവം, ഉദാത്തമായ സംഗീതസന്നിവേശം, ഉജ്വലവും അനുഗ്രഹീതവുമായ ആലാപനനൈര്‍മല്ല്യത ഇതെല്ലാം ഒത്തൊരുമിച്ച അതുല്യ പ്രതിഭയായ ശ്രീ വി വിജയരാഘവകുറുപ്പ് അനവധി ദേശീയ-വിദേശ പുരസ്കാരങ്ങൾക്കും ഫെല്ലോഷിപ്പുകൾക്കും അർഹനായിട്ടുണ്ട്.
ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും മഹാനവമി-വിജയദശമി ആഘോഷങ്ങളിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.
ഇലഞ്ഞി: കഴിഞ്ഞ ഇരുപത്തിമൂന്ന് വർഷക്കാലമായി ക്രൂരമായ വിധി ഇലഞ്ഞി പഞ്ചായത്തിൽ ആലപുരത്തു താമസിക്കുന്ന മാണിയെയും കുടുംബത്തെയും വിടാതെ പിടിമുറുക്കിയിട്ട്. കൂലി വേല ചെയ്തു കുടുംബം പോറ്റിയിരുന്ന മാണി ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് മരത്തിൽനിന്ന് വീണു അരയ്ക്ക് താഴെ തളർന്നു കിടപ്പിലായി. നിരവധി ചികിത്സകൾ ചെയ്‌ത് നോക്കിയെങ്കിലും മാണിക്ക് എഴുന്നേറ്റു നടക്കാനോ പ്രാഥമിക കാര്യങ്ങൾ പോലും പരസഹായമില്ലാതെ ചെയ്യാൻ കഴിയാത്ത അവസ്‌ഥയിലാണ്. ആകെയുള്ള 14 സെൻ്റ് സ്ഥാലത്ത് പഞ്ചായത്ത് പണുത് കൊടുത്ത ചെറിയ ഒരു ഭവനത്തിലാണ് മാണിയും ഭാര്യയും ഏക മകനും താമസിക്കുന്നത്.
എല്ലാ വേദനയിലും കഷ്ടപ്പാടുകളിലും അവരുടെ പ്രതീക്ഷയായിരുന്നു ഇരുപത്തിനാല് വയസ്സുകാരനായ ഏക മകൻ അനീഷ്. അമ്മ കഷ്ടപ്പെട്ടും പലരുടെയും സഹായത്താലും നല്ല ഒരു ഭാവി സ്വപ്നം കണ്ട് ഐ ടി സി പഠിച്ചു പാസ്സായി. അവരുടെ പ്രതിക്ഷകൾ പൂവണിയാൻ പോകുന്നു എന്ന് തോന്നിപ്പിച്ചു കൊണ്ട് അനീഷ് ചെറിയ തോതിൽ ഇലക്ട്രിക്ഷൻ വർക്കും മറ്റ് പണികളും ചെയ്ത് മാണിക്കും അമ്മക്കും തണലായി മുന്നിൽ നില്ക്കുമ്പോൾ വിധിയുടെ വിളയാട്ടമെന്നപോലെ ആ കുടുംബത്തിന്റെ ഭാവി സ്വപ്നമായ അനീഷിനെ ബ്ലഡ് കാൻസറിൻ്റെ രൂപത്തിൽ വിധി പിടിമുറുക്കിയത്. ആകെ പ്രതീക്ഷയായിരുന്ന മകൻ്റെ അസുഖം മാണിയെയും കുടുംബത്തെയും തളർത്തി കളഞ്ഞു. തിരുവനന്തപുരംRCC യിലെ നീണ്ട ഒരു വർഷത്തെ തുടർച്ചയായ ചികിത്സകൾക്ക് ശേഷം കഴിഞ്ഞ മാസംഅനീഷ് വീട്ടിൽ തിരിച്ചെത്തി. ദീർഘകാലത്തെ മരുന്നും പരിശോധനകളും ഈ കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചിരിക്കുകയാണ്. നിവൃത്തികേടുമൂലം തളർന്നുകിടക്കുന്ന മാണി മരുന്നുകൾപോലും വാങ്ങാൻ കഴിയാത്ത അവസ്‌ഥയിലാണ്. കാൻസർ രോഗിയായ മകനുതന്നെ ഒരു മാസം മരുന്നിനു പതിനായിരത്തിലധികം രൂപ വേണം. രണ്ടു പേർക്കും കൂടി മരുന്ന് വാങ്ങാൻ പലപ്പോഴും പൈസ തികയാത്തതിനാൽ മകനു വേണ്ടി തൻ്റെ മരുന്നുകൾ പലപ്പോഴും വേണ്ടന്ന് വയ്ക്കുകയാണ് മാണി. അനുദിന ജീവിതം തന്നെ മുന്നോട്ട് നയിക്കാൻ കഴിയാതെ തളർന്നുകിടക്കുന്ന മാണിയും കാൻസർ രോഗിയായ മകനും ജീവിത യാഥാർഥ്യങ്ങൾക്ക് മുൻപിൽ പകച്ചു നിൽക്കുകയാണ്. ഈ സാഹചര്യത്തിൽ മാണിക്കും മകനും യുകെ നിവാസികളായ നമുക്ക് ഒരു ചെറിയ സഹായമാവാൻ സാധിച്ചാൽ അത് മാണിക്കും മകനും വലിയ ആശ്വാസമായിരിക്കും.
പ്രിയമുള്ളവരേ ഈ കുടുംബത്തെ സഹായിക്കുവാൻ സന്മനസുള്ളവർ നിങ്ങളാൽ കഴിയുന്ന ചെറിയ സഹായങ്ങൾ വോക്കിങ് കാരുണ്യയുടെ താഴെ കാണുന്ന അക്കൗണ്ടിലേക്ക് നവംബർ 10 ന് മുൻപായി നിക്ഷേപിക്കണമെന്ന് അപേക്ഷിക്കുന്നു.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ടോം ജോസ് തടിയംപാട്
കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ സ്വദേശി പ്രവീണിനെ സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് വളരെ നല്ല പ്രതികരണമാണ് യു കെ മലയാളികളിൽ നിന്നും ലഭിച്ചത് ഇതുവരെ 1455 പൗണ്ട് (137450 രൂപ }ലഭിച്ചു ചാരിറ്റി അവസാനിച്ചതായി കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു .
പണം തന്ന എല്ലാവർക്കും ബാങ്കിന്റെ ഫുൾ സ്റ്റേറ്റ് മെന്റ്റ് അയച്ചിട്ടുണ്ട് ഇനിയും കിട്ടാത്തവർ താഴെ കാണുന്ന ടോം ജോസ് തടിയംപാടിന്റെ ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു .സമ്മറി സ്റ്റേറ്റ് മെന്റ്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു .
കൊറോണയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന കഷ്ട്ടകാരമായ സമയത്തും യു കെ മലയാളികളുടെ കരുണ വറ്റിയിട്ടില്ല എന്നതിന്റെ തെളിവാണ് ഇത്രയും പണം ലഭിച്ചത് ഇടുക്കി എം പി ഡീൻ കുര്യാക്കോസിന്റെ അഭ്യർത്ഥന മാനിച്ചാണ് ഞങ്ങൾ ചാരിറ്റി നടത്തിയത് പണം ഉടൻ നാട്ടിൽ എത്തിച്ചു പ്രവീണിനു കൈമാറും
ഞങ്ങളുടെ എളിയ പ്രവർത്തനത്തിൽ വാർത്ത ഷെയർ ചെയ്തും മറ്റും ഞങ്ങളെ സഹായിച്ച മാത്യു അലക്‌സാണ്ടർ ,ആൻറ്റോ ജോസ് ,ബിനു ജേക്കബ് ,ജാസ്മിൻ മാത്യു ,മനോജ് മാത്യു ,ലാലു തോമസ് എന്നിവരോട് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങൾ ഇതുവരെ സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേതമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 86.5 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..എന്നിവരാണ്