ടോം ജോസ് തടിയംപാട്
ഒരു ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു ഗർഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള കുടുംബം പുലർത്തിയിരുന്ന മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി പ്രവീണിനു കിഡ്‌നി രോഗം ബാധിച്ചതോടെ കുടുംബം വലിയ ദുഖത്തിലായി,കിഡ്‌നി മാറ്റിവയ്ക്കാൻ വലിയ തുകവേണം ആ കുടുംബത്തെ സഹായിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു കളക്ഷൻ അടുത്ത ഞായറാഴ്ച കൊണ്ട് അവസാനിക്കുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു . പ്രവീണിന്റെ കുടുംബത്തെ സഹായിക്കാൻ SNDP യോഗാ അംഗങ്ങളും നാട്ടുകാരും സജ്ജീവമായി രംഗത്തുണ്ട് .
ഈ കുടുംബത്തെ സഹായിക്കണമെന്ന ആവശ്യവുമായി ഇടുക്കി എം പി ഡീൻ കുരിയാക്കോസ് ഞങ്ങളെ സമീപിച്ചത് ഇവിടെ കോവിഡ് പടർന്നുപിടിച്ചു ആളുകൾ ബുദ്ധിമുട്ടുകയാണ് അതുകൊണ്ടു ഇപ്പോൾ ചാരിറ്റി നടത്തിയാൽ അതുവിജയിക്കില്ലയെന്ന് ഞങ്ങൾ പറഞ്ഞു എന്നാൽ അദ്ദേഹം പറഞ്ഞു നിങ്ങൾക്ക് കഴിയുന്നത് ചെയ്താൽ മതി അത്രമാത്രം അടിയന്തിരപ്രാധാന്യ൦ ഉള്ളതുകൊണ്ടാണ് രണ്ടാമതും നിങ്ങളെ വിളിച്ചത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വിനയപൂർവ്വമായ അഭ്യർത്ഥനയെ മാനിക്കാതിരിക്കാൻ കഴിയാത്തതുകൊണ്ടാണ് ഞങ്ങൾ ചാരിറ്റി ആപ്പിൽ നടത്താൻ തീരുമാനിച്ചത് ..അതുകൊണ്ടു നിങ്ങളെകൊണ്ട് കഴിയുന്നത് ചെയ്യുക .
ഞങ്ങൾ ഇതുവരെ സത്യസന്ധമായും സുതാര്യമായും നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ എന്ന ഫേസ് ബുക്ക് പേജിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
വള്ളിത്തോട്: വോക്കിങ് കാരുണ്യയുടെ എൺപതാമത് സഹായമായ അൻപത്തിമൂവായിരം രൂപ കാൻസർ രോഗിയായ വള്ളിത്തോട്ടിലെ ശോഭയ്ക്ക് പായം പഞ്ചായത്തു മെമ്പർ ടോമി ആഞ്ഞിലിതോപ്പിൽ കൈമാറി. തദവസരത്തിൽ വിരമിച്ച സൈനികൻ സന്തോഷ് പാറയിൽ സന്നിഹിതനായിരുന്നു. കഴിഞ്ഞ നാലുവർഷക്കാലമായി വള്ളിത്തോട് മുപ്പത്തിരണ്ട് കോളനിയിൽ താമസിക്കുന്ന ശോഭ ക്യാൻസർ എന്ന മഹാ രോഗത്താൽ വലയുകയാണ്. ശോഭയും ഭർത്താവും കൂലിപ്പണി ചെയ്താണ് ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. നിരന്തരമായ വയറുവേദനയെത്തുടർന്നു ആശുപത്രിയിൽ അഡ്മിറ്റ് ആക്കിയ ശോഭയെ വയറു വേദന മാറാത്തതിനാൽ വിദഗ്ദ്ധ പരിശോധനക്ക് വിധേയമാക്കി. നിരവധി പരിശോധനകൾക്ക് ശേഷമാണ് അറിയുന്നത് ശോഭയ്ക്ക് ഗർഭാശയത്തിൽ കാൻസർ ആണെന്നുള്ള ആ ദുഃഖ വാർത്ത.
ദിവസവും ജോലി ചെയ്ത് അന്നന്നത്തെ ചെലവ് കണ്ടെത്തിയിരുന്ന ശോഭയ്ക്കും കുടുംബത്തിനും ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തുടർ ചികിത്സകൾ നടന്നു വരുന്നതിനിടയിലാണ് കൂനിന്മേൽ കുരു എന്നതുപോലെ ഹൃദയ സംബദ്ധമായ അസുഖവും പിടിപെടുന്നത്. ശോഭ കിടപ്പുരോഗിയായതിൽപ്പിന്നെ ഭർത്താവിന് ജോലിക്കു പോകാൻ പറ്റാത്ത അവസ്‌ഥയിലാണ്. ദീർഘ കാലത്തെ ചിലവേറിയ ചികിത്സകൾ ഈ നിർധന കുടുംബത്തെ വളരെ വലിയ കടക്കെണിയിൽ ആണ് എത്തിച്ചിരിക്കുന്നത്. നിത്യവൃത്തിക്ക് നിവൃത്തിയില്ലാത്ത ഈ കുടുംബം തുടർ ചികിത്സകൾ നടത്തുവാനോ കടം വീട്ടുവാനോ നിവൃത്തിയില്ലാതെ വലയുകയാണ്. നല്ലവരായ നാട്ടുകാരുടെയും ബന്ധുക്കളുടെയും സാഹായം കൊണ്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.
പ്രിയമുള്ളവരേ ഈ കുടുംബത്തെ സഹായിക്കുവാൻ വോക്കിങ് കാരുണ്യയോടൊപ്പം കൈകോർത്ത നല്ലവരായ എല്ലാ സുഹൃത്തുക്കൾക്കും വോക്കിങ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി അറിയിക്കുന്നു.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ടോം ജോസ് തടിയംപാട്
കിഡ്‌നി രോഗം ബാധിച്ച മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടിൽ പ്രവീണിന്റെ ജീവൻ രക്ഷിക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 540 പൗണ്ട് ലഭിച്ചു ചാരിറ്റി കളക്ഷൻ തുടരുന്നു .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെന്റ് ഇതോടൊപ്പം പ്രസിദ്ധികരിക്കുന്നു .
ഗർഭിണിയായ ഭാര്യയും മൂന്നുവയസായ കുട്ടിയുമുള്ള പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ മൂവാറ്റുപുഴ ആനിക്കാട് SNDP യോഗവും നാട്ടുകാരും ഒന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. കൂലിവേലക്കാരനായ പ്രവീണിന്റെ പ്രായം ചെന്ന പിതാവ് രാജപ്പൻ ഇപ്പോൾ ആരോഗ്യപരമായ ബുദ്ധിമുട്ടിലുമാണ് അതുകൊണ്ടു നിങ്ങൾ സഹായിച്ചേ മതിയാകൂ ദയവായി കൈവിടരുത് ,
ഒരു ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനംകൊണ്ടു വീടുപുലർത്തിയിരുന്ന പ്രവീണിന് കിഡ്‌നി രോഗം ബാധിച്ചതോടെ കുടുംബം വലിയ ദുഖത്തിലായി, ഇവരെ സഹായിക്കാൻ യു കെ യിലെ ലെസ്റ്റർ സ്വാദേശി ജോസ് തോമസിന്റെ പിതാവ് തോമസ് ഉൾപ്പെടെയുള്ള നാട്ടുകാർ സജീവമായി രംഗത്തുണ്ട് എങ്കിലും ഭാരിച്ച തുക ചെലവ് കണ്ടെത്താൻ അവർക്കു കഴിയുന്നില്ല അതുകൊണ്ടു യു കെ മലയാളികൾ സഹായിക്കണം എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു .
ഇടുക്കി എം പി ഡീൻ കുരിയാക്കോസാണ് പ്രവീണിന്റെ ഈ കഷ്ട്ടകാരമായ അവസ്ഥ ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ അറിയിച്ചത് അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ കമ്മറ്റികൂടി അപ്പീൽ നടത്താൻ തീരുമാനിക്കുകയായിരുന്നു
ഞങ്ങൾ ഇതുവരെ സത്യസന്ധമായും സുതാര്യമായും നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ എന്ന ഫേസ് ബുക്ക് പേജിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ടോം ജോസ് തടിയംപാട്
ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഇന്നു രാവിലെ ഫോൺവിളിച്ചു മൂവാറ്റുപുഴ ആനിക്കാട്ട് സ്വദേശി അരീക്കാട്ടിൽ പ്രവീണിനെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു
ഒരു ഓട്ടോറിക്ഷ ഓടിച്ച് ഗർഭിണിയായ ഭാര്യയും മൂന്നുവയസുള്ള കുട്ടിയും അടങ്ങുന്ന കുടുംബം നടത്തിയിരുന്ന പ്രവീണിന് കിഡ്‌നി രോഗം ബാധിച്ചതോടെ കുടുംബം വലിയ ദുഖത്തിലായി, ഇവരെ സഹായിക്കാൻ ലെസ്റ്റർ സ്വാദേശി ജോസ് തോമസിന്റെ പിതാവ് തോമസ് ഉൾപ്പെടെയുള്ള നാട്ടുകാർ സജീവമായി രംഗത്തുണ്ട് എങ്കിലും ഭാരിച്ച തുക ചെലവ് കണ്ടെത്താൻ അവർക്കു കഴിയുന്നില്ല അതുകൊണ്ടു യു കെ മലയാളികൾ സഹായിക്കണം എന്ന് ഞങ്ങൾ അപേക്ഷിക്കുന്നു .
കൊറോണയുടെ മാരകമായ പിടിയിൽ അമർന്നിരിക്കുന്ന നമ്മളും ലോകവും വളരെ ദുരിതപൂർണ്ണമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന് ഞങ്ങൾക്ക് അറിയാം എങ്കിലും നിങ്ങളെകൊണ്ട് കഴിയുന്നത് നിങ്ങൾ ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ അഭ്യർത്ഥിക്കുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്. ഞങ്ങള്‍ ഇതുവരെ സുതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിന് യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. നിങ്ങളുടെ സഹായം കൊണ്ട് ഇതുവരെ 85 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട് .
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ് മെയില്‍വഴിയോ, ഫേസ് ബുക്ക് മെസ്സേജ് വഴിയോ ,വാട്സാപ്പു വഴിയോ എല്ലാവർക്കും അയച്ചു തരുന്നതാണ്.. ഞങ്ങൾ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് യു കെ എന്ന ഫേസ് ബുക്ക് പേജിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടിൽ ദയവായി നിക്ഷേപിക്കുക..
“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ഇടതുപക്ഷ പുരോഗമന കലാസാംസ്കാരിക സംഘടനായ സമീക്ഷ യുകെ യുടെ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിനു ഒരുക്കങ്ങൾ പൂർത്തിയായി. ഈ വരുന്ന ഞായറാഴ്ച (ഒക്ടോബർ 4 ) വൈകീട്ട് 4 മണിക്ക് വെബിനാർ ആയാണ് സമ്മേളനം നടക്കുന്നത്. പൊതുസമ്മേളനത്തിൽ ലോകത്തെവിടെനിന്നും ഫേസ്ബുക് ലൈവിൽ പങ്കെടുക്കാവുന്നതാണ്. സമ്മേളനത്തോടനുബന്ധിച്ചു സമീക്ഷയുടെ വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്യപ്പെടും.
പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുന്നത് സ.എം സ്വരാജ് എംഎൽഎ ആണ്. ചടങ്ങിൽ സമീക്ഷയുടെ വെബ്സൈറ്റിന്റ്റെ സ്വിച്ച്ഓൺ സ.സ്വരാജ് നിർവഹിക്കും.
സിപിഐ(എം) പോളിറ്റ് ബ്യുറോ അംഗം സ.എംഎ ബേബിയുടെ ആശംസാ സന്ദേശം ചടങ്ങിൽ വായിക്കും.
തുടർന്ന് യുകെയിലെ പ്രവാസി മലയാളി സമൂഹത്തെ അഭിവാദ്യം ചെയ്‌തു AIC GB ജനറൽ സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ് , പ്രമുഖ ചലച്ചിത്ര താരം ശ്രീ. ഹരീഷ് പേരടി , ഇന്ത്യൻ സുപ്രീം കോടതി അഭിഭാഷക ശ്രീമതി. രശ്മിത രാമചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും.
കഴിഞ്ഞ നാലുവർഷത്തെ പ്രവർത്തനങ്ങളിലൂടെ യുകെ മലയാളികളുടെ ഏറ്റവും വലിയ കലാ സാംസ്‌കാരിക സംഘടനയായി സമീക്ഷ യുകെ മാറിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുക്കുവാൻ ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതിയ്ക്ക് വേണ്ടി സമീക്ഷ യുകെ പ്രസിഡന്റ് സ.സ്വപ്ന പ്രവീൺ സെക്രട്ടറി സ.ദിനേശ് വെള്ളാപ്പള്ളി എന്നിവർ അറിയിച്ചു.
സമീക്ഷ യുകെ യുടെ ഫേസ്ബുക് പേജിലൂടെ ലൈവായി സമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള ലിങ്ക് :
https://www.facebook.com/SMKAUK
ബിജു ഗോപിനാഥ്
സമീക്ഷ യുകെ യുടെ നാലാം വാർഷിക സമ്മേളനം ചരിത്രത്തിൽ ഇടം പിടിക്കാൻ പോവുകയാണ് . ഒക്ടോബർ 4നു വെബിനാറായി നടത്തുന്ന പൊതുസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി സംഘാടകസമിതി അറിയിച്ചു.
പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യാൻ ഇന്ത്യയിലെയും യുകെയിലെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അമരക്കാരും പ്രമുഖ വാഗ്മികളും ആണ് സമീക്ഷയുടെ വേദിയിൽ അണിനിരക്കുന്നത് . യുകെ യിൽ ആദ്യമായിട്ടായിരിക്കും ഒരു സംഘടന രാജ്യത്തെമ്പാടുമുള്ള ബ്രാഞ്ചുകളിലെ അംഗങ്ങളെയും ഇന്ത്യയിലും യുകെയിലും ഉള്ള പ്രാസംഗികരേയും കോർത്തിണക്കി ഒരു സമ്മേളനം നടത്തുന്നത് . പൊതുസമ്മേളനത്തിൽ സിപിഐ(എം) പോളിറ്റ് ബ്യുറോ അംഗം സ.എം എ ബേബി ,എഐസി ജിബി സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ് , സ. എം സ്വരാജ് എംഎൽഎ, ദക്ഷിണേന്ത്യൻ ചലച്ചിത്ര വേദിയിലെ നിറസാന്നിധ്യമായ ശ്രീ ഹരീഷ് പേരടി , ഇന്ത്യൻ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷക അഡ്വ.രശ്മിത രാമചന്ദ്രൻ എന്നിവരാണ് വിശിഷ്ട അതിഥികളായി പങ്കെടുക്കുന്നത്.
ദേശിയ സമ്മേളനത്തിന് മുന്നോടിയായി സമീക്ഷ യുകെയുടെ 24 ബ്രാഞ്ചുകളിലെയും സമ്മേളനങ്ങൾ പുരോഗമിക്കുകയാണ്. ഭാവിയിൽ സംഘടനാ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ച് മികച്ച രീതിയിലുള്ള ചർച്ചകളാണ് ബ്രാഞ്ചുസമ്മേളനങ്ങളിലെ പ്രതിനിധികൾ മുന്നോട്ടു വയ്ക്കുന്നത് . ഈ ചർച്ചകളിൽ ഉരുത്തിരിഞ്ഞു വരുന്ന അഭിപ്രായങ്ങൾ ബ്രാഞ്ചിന്റെ പ്രതിനിധികൾ ദേശീയ സമ്മേളനത്തിൽ ചർച്ച ചെയ്യാനായി അവതരിപ്പിക്കും.
സമീക്ഷ യുകെ കഴിഞ്ഞ സമ്മേളനത്തിന് ശേഷം നടത്തിയ പരിപാടികളുടെ വിലയിരുത്തലും ഭാവി പ്രവർത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കുവാനും വേണ്ടിയുള്ള പ്രതിനിധി സമ്മേളനം ഒക്ടോബർ 11നു സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംപിയുമായ സ.പി രാജീവ് ഉദ്‌ഘാടനം ചെയ്യും.
സമ്മേളനം വിജയിപ്പിക്കുന്നതിനായി രംഗത്തുള്ള എല്ലാ സമീക്ഷ പ്രവർത്തകരെയും അഭ്യുദയകാംഷികളെയും സമീക്ഷ യുകെ ദേശിയ സമിതിക്കു വേണ്ടി അഭിവാദ്യം ചെയ്ത പ്രസിഡന്റ് സ്വപ്ന പ്രവീണും സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളിയും യൂകെയിലും ലോകത്തെമ്പാടും ഉള്ള മലയാളി സമൂഹത്തെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുവാൻ സ്വാഗതം ചെയ്തു.
മാത്യൂ മാഞ്ചസ്റ്റർ
ഇംഗ്ളണ്ടിലെ ഏറ്റവും വലിയ മലയാളി ഫേസ്ബുക്ക് കൂട്ടായ്മയായ “ഇംഗ്ളണ്ടിലെ അച്ചായന്മാർ” നടത്തിയസംഗീതമൽസരത്തിൽ ഒന്നാം സമ്മാനം ദീപ്തി മാധവനും,രണ്ടാം സമ്മാനം ജിജേഷ് കുമാറും സ്വന്തമാക്കി.യുകെയിലെ ചരിത്രത്തിൽ ആദ്യമായമാണ് മലയാളി കൂട്ടായ്മയിൽ ഇത്ര വലിയ ഒരു സംഗീതമൽസരംസംഘടിപ്പിക്കുന്നത്.
യുകെയിലും നാട്ടിലുമുള്ള നിരവധി ഗായകർ ആണ് ഈ സംഗീതമൽസരത്തിൽ ഏറ്റുമുട്ടിയത്. കഴിവുള്ളനിരവധി ഗായകരെ അരങ്ങത്ത് എത്തിക്കാൻ ഈ ഒരു സംഗീത മൽസരത്തിലൂടെ സാധിച്ചത്തിൽ ഞങ്ങൾക്ക്ചാരിതാർത്യം ഉണ്ടെന്ന് ഗ്രൂപ്പിന്റെ നെടുംതൂണും അഡ്മിനും ആയ റോയി ജോസഫ് ഞങ്ങളോട് പറഞ്ഞു.
അടുത്ത മൽസരമായ “ലെറ്റ്സ് ഡാൻസ്” ന്റെ വിജയത്തിനായുള്ള അണിയറ പ്രവർത്തനത്തിലാണ് മോഡറേറ്റർമാരായ ജോബോയി ജോസഫ് , സൽജാൻ പ്ളാമൂട്ടിൽ ജോൺ, രാകേഷ് ശങ്കരൻ.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ പ്രവർത്തനം 2004 ആരംഭിച്ചതു മുതൽ ഞങ്ങൾക്ക് ഒട്ടേറെ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട് ,യു കെ യിലെ അറിയപ്പെടുന്ന മലയാളം ഓൺലൈൻ ആയ മലയാളം യു കെ ഞങ്ങൾക്ക് അവാർഡ് തന്നു ആദരിച്ചിട്ടുണ്ട് ,ലിവർപൂൾ ക്നാനായ അസോസിയേഷൻ ഞങ്ങളെ ആദരച്ചിട്ടുണ്ട് ,പടമുഖം സ്നേഹമന്ദിരം ഞങ്ങൾക്ക് ബഹുമാനം നൽകിയിട്ടുണ്ട് എന്നാൽ അതിലെല്ലാം വലിയ ഒരു അംഗീകാരമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു അമേരിക്കൻ മലയാളി ഞങ്ങൾക്ക് നൽകിയത് .
ഒരു ദിവസം അദ്ദേഹം ഫേസ്ബൂക്കിലൂടെ എന്നെ വിളിച്ചു പറഞ്ഞു ഇടുക്കി ചാരിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് നിങ്ങളുടെ സുതാര്യതയും സത്യസന്ധതയും എനിക്കിഷ്ടപ്പെട്ടു അതുകൊണ്ടു ഞാൻ കുറച്ചു പണം താങ്കൾക്ക് അയച്ചുതരാം അത് താങ്കൾക്ക് ഇഷ്ടമുള്ളവർക്ക് കൊടുത്തുകൊള്ളുക .അതുകേട്ടപ്പോൾ മനസ്സിൽ വലിയ സന്തോഷം തോന്നി ഞങ്ങൾ ചെയ്യുന്ന ഈ എളിയ പ്രവർത്തനത്തിന് കിട്ടുന്ന ഒരു വലിയ അംഗീകാരവുമായി തോന്നി . അദ്ദേഹം 199 ഡോളർ അയച്ചു അത് രൂപയിലേക്കു മാറ്റിയപ്പോൾ 13200 രൂപ ലഭിച്ചു. കിട്ടിയ തുകയിൽ 8200 രൂപ തൊടുപുഴ കരിംങ്കുന്നത്ത് വെയ്റ്റിംഗ് ഷെഡിൽ ജീവിതം തള്ളിനീക്കുന്ന മുണ്ടൻ ചേട്ടന് കരിംകുന്നം പഞ്ചായത്തു ഏഴാം വാർഡ് മെമ്പർ ലില്ലി ബേബി അദ്ദേഹം താമസിക്കുന്ന വെയ്റ്റിങ് ഷെഡിൽ എത്തി കൈമാറി. മുണ്ടൻ ചേട്ടനെ ചെറുപ്പം മുതൽ എനിക്കറിയാം. ജീവിതം മുഴുവൻ കഠിനാധ്വാനം ചെയ്ത മുണ്ടൻ ചേട്ടൻ ആരും സഹായത്തിനില്ലാതെ ഇന്നു കഴിഞ്ഞുകൂടുന്നു .
5000 രൂപ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വീട് തകർന്നുപോയ, തടിയംപാട് സ്വദേശി അരുണിനു വീട്ടുസാധനങ്ങൾ വാങ്ങുന്നതിനുവേണ്ടി ചെറുതോണി മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ബാബു ജോസഫ് കൈമാറി . യു കെ യിലും അമേരിക്കയിലും ഉള്ള മലയാളി സമൂഹം ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തോട് കാണിക്കുന്ന നല്ല മനസ്സിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് വേണ്ടി നന്ദി അറിയിക്കുന്നു ഞങ്ങൾക്കു ഇതുവരെ 85 ലക്ഷത്തോളം രൂപ പാവങ്ങൾക്ക് നൽകാൻ കഴിഞ്ഞത് നിങ്ങളുടെ സഹായം കൊണ്ടാണ് അതിനെ നന്ദിയോടെ സ്മരിക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ,സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ് .
ജോൺസൻ കളപ്പുരയ്‌ക്കൽ
ലണ്ടൻ : കഴിഞ്ഞ 11 വർഷങ്ങളായി യുകെയിലെ കുട്ടനാട്ടുകാർ യുകെയുടെ വിവിധ നഗരങ്ങളിൽ വർണാഭമായി നടത്തിയിരുന്ന കുട്ടനാട് സംഗമം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വച്ചിരുന്നു . എങ്കിലും നേരത്തെ തീരുമാനിച്ചിരുന്ന പോലെ കഴിഞ്ഞ ശനിയാഴ്ച ( 27 – 6 – 2020 ) പകൽ 11 മണി മുതൽ രണ്ട് മണിവരെ വീഡിയോ കോൺഫ്രൻസിലൂടെ നടത്തപ്പെട്ടു. എടത്വാ സെൻറ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ : ജോച്ചൻ ജോസഫ് വീഡിയോ കോൺഫ്രൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു.
മുന്ന് മണിക്കൂറോളം നടന്ന ഓൺലൈൻ കൂട്ടായ്മയിൽ യുകെയിലെ മുപ്പതോളം കുടുംബങ്ങളിൽ നിന്നുള്ള കുട്ടനാട്ടുകാർ പങ്കെടുത്തു . ഈ വർഷത്തെ കുട്ടനാട് സംഗമത്തിന്റെ കൺവീനറായ ശ്രീ : സോണി പുതുക്കരി അധ്യക്ഷത വഹിച്ച ഓൺലൈൻ സംഗമം സാധാരണ നടക്കാറുള്ള കുട്ടനാട് സംഗമത്തിന്റെ മട്ടിലും ഭാവത്തിലും തന്നെ നടത്തപ്പെട്ടു . വഞ്ചിപ്പാട്ടും , കൊയ്ത്തുപാട്ടും , ആർപ്പ് വിളികളും , പൊതു ചർച്ചകളും , ആശംസകളുമായി ഓൺലൈനിൽ ഒന്നിച്ച് കൂടിയ യുകെയിലെ കുട്ടനാട്ടുകാർ ഈ കോവിഡ് കാലഘട്ടത്തിലും ഒരു കുട്ടനാടൻ സംഗമത്തിൽ പങ്കെടുത്ത സന്തോഷത്തോടെയാണ് പിരിഞ്ഞു പോയത്.
മലയാള ചലച്ചിത്ര പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയുടെ മകളായ വൈഗ പ്രശാന്തിന്റെ ഈശ്വര പ്രാർത്ഥനയോട് കൂടി യോഗം ആരംഭിച്ചു . ഈ പ്രാവശ്യത്തെ കുട്ടനാട് സംഗമ കമ്മറ്റി അംഗമായ ശ്രീ ജയേഷ് കുമാർ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും , അതിഥികൾക്കും സ്വാഗതം നേർന്നു . കമ്മിറ്റി അംഗം ശ്രീ : തോമസ് ചാക്കോ ഓണലൈൻ കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാവർക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് മീറ്റിങ്ങിനെ മോഡറേറ്റ് ചെയ്തു . പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനറായ ശ്രീ : സോണി പുതുക്കരി അധ്യക്ഷ പ്രസംഗം നടത്തി .
തുടർന്ന് എടത്വാ സെൻറ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ : ജോച്ചൻ ജോസഫ് വീഡിയോ കോൺഫ്രൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. മഹാപ്രളയ കാലത്ത് യുകെയിലെ കുട്ടനാട് സംഗമ അംഗങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും , തുടർന്നും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ തുടരണമെന്നും ഡോ : ജോച്ചൻ ജോസഫ് പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
കുട്ടനാടിന്റെ അനുഗ്രഹീത ഗായകരായ പ്രശാന്ത് പുതുക്കരി , അനു ചന്ദ്ര , അനുമോൾ തോമസ് , അന്ന ജിമ്മി , ആൽബിൻ ജോർജ്ജ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് കുട്ടനാടൻ ഓർമ്മകൾ ഉണർത്തുന്ന മനോഹര ഗാനങ്ങളുമായി തൽസമയം എത്തി ചേർന്നു. പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെപ്പറ്റി ശ്രീ : ജോൺസൻ കളപ്പുരയ്ക്കൽ സംസാരിച്ചു
ജിമ്മി മൂലം കുന്നം , സിജിമോൻ ജോസ് , ജോർജ്ജ് കുട്ടി തോട്ടുകടവിൽ , സുബിൻ പെരുമ്പള്ളി , റോയി മൂലം കുന്നം , ജോസഫ് വർഗീസ് , സജീഷ് കുഞ്ചെറിയ , രാജു പുതുക്കരി , സിന്നി ജേക്കബ് , ജോർജ്ജ് കുട്ടി കളപ്പുരക്കൽ , ആന്റണി പുറവടി , ജോസ് ഒഡേറ്റിൽ , റാണി ജോസ് , വിനോദ് , ജെസ്സി വിനോദ് , ബീന ബിജു , ഷാജി സ്‌കറിയ , ജോ ഐപ്പ് , മോൻ വാണിയപുരയ്ക്കൽ , ജേശുദാസ് തോട്ടുങ്കൽ , റോയി കുട്ടനാട് , ജേക്കബ് കോയിപ്പള്ളി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
ഈ കോവിഡ് കാലഘട്ടത്തിലും ഓൺലൈനിലൂടെ ഒത്തു ചേർന്ന എല്ലാ കുട്ടനാട്ടുകാർക്കും ശ്രീ : ഷൈമോൻ തോട്ടുങ്കൽ , ശ്രീ : ജെഗി ജോസഫ് തുടങ്ങിയവർ ആശംസകളും , അഭിനന്ദങ്ങളും നേർന്നു.
വിദ്യാഭ്യാസ രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്ന കുട്ടനാടിന് കുടുതൽ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി , പഠന സഹായത്തിനായി ടിവി വാങ്ങി നൽകുന്നത് ഉൾപ്പെടെയുള്ള സഹായ പദ്ധതികളുമായി മുന്നോട്ടു പോകുവാൻ ഈ പ്രാവശ്യത്തെ കുട്ടനാട് സംഗമം തീരുമാനമെടുത്തു . എത്രയും പെട്ടെന്ന് തന്നെ അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട സഹായം കുട്ടനാട് സംഗമത്തിന്റെ പേരിൽ നൽകണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരും കമ്മറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടു .
ഉടൻ തന്നെ അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഈ പ്രാവശ്യത്തെ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഈ വർഷം നൽകിയ എല്ലാ സഹകരണത്തിനും വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്ത ഓരോരുത്തർക്കും കമ്മറ്റി അംഗം ശ്രീ : സോജി തോമസ് ജോസ് നന്ദി അർപ്പിച്ചു.
കോവിഡ് പ്രതിസന്ധി ഇല്ലാത്ത ഒരു നല്ല നാളെ ഉണ്ടാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു . വരുന്ന വർഷം ജൂണിലെ അവസാനത്തെ ശനിയാഴ്ച ഇതേ ഭാരവാഹികളുടെ നേതൃത്വത്തിൽ പതിമൂന്നാമത് കുട്ടനാട് സംഗമം ഉജ്ജ്വല വിജയമാക്കി മാറ്റുവാൻ പരിശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുട്ടനാട് സംഘത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് ഉദാരമായി സംഭാവന നൽകണമെന്നും , യുകെയിലെ കുട്ടനാടൻ മക്കളുടെ സമ്പൂർണ്ണ സംഗമ വേദിയാക്കി അടുത്ത വർഷത്തെ കുട്ടനാട് സംഗമത്തെ മാറ്റണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു .
ഹരിപ്പാടിനടുത്തുള്ള ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾ കരുതലായി സമീക്ഷ യുകെ. വറുതിയിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 10 വിദ്യാർത്ഥികളുടെ പഠനസ്വപ്നങ്ങൾക്കാണ് സമീക്ഷ യുകെ നടത്തിയ ടെലിവിഷൻ ചലഞ്ച് തുണയായത്.
സമീക്ഷ യുകെ DYFI യുമായി സഹകരിച്ചു നടത്തിയ ടെലിവിഷൻ ചലഞ്ചിലൂടെ സ്വരൂപിച്ച ടെലിവിഷനുകളിൽ നിന്നാണ് 10 ടെലിവിഷനുകൾ ചിങ്ങോലി ചൂരവിള യുപി സ്കൂളിലെ കുട്ടികൾക്ക് കൈമാറിയത് . സ്കൂൾ ചെയർമാൻ ടി കെ ദേവകുമാർ Ex MLA യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ DYFI ജില്ലാ സെക്രട്ടറി ആർ രാഹുൽ ഉദഘാടനം നടത്തി. പൊതു സാമൂഹ്യ രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.
ഓൺലൈൻ ക്ലാസുകൾ തുടങ്ങിയത് മുതൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലെ സൗകര്യങ്ങൾ ഉപയോഗിച്ചാണ് ഈ കുട്ടികൾ പഠനം നടത്തിയിരുന്നത്. ഇന്ന് മുതൽ തങ്ങളുടെ വീട്ടിലും ഈ സൗകര്യം ഉണ്ടാവും എന്നത് കുട്ടികളെ തെല്ലൊന്നുമല്ല ആഹ്ളാദിപ്പിച്ചത് .
സമീക്ഷയുടെയും DYFI യുടെയും സഹായം നിർധന കുടുംബങ്ങളിൽ നിന്നുള്ള ഈ കുട്ടികൾക്ക് ഒരു അനുഗ്രഹമായെന്നു സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു. ഇതുപോലുള്ള സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവർത്തികൾ നടത്തുന്നതിൽ സമീക്ഷ യുകെ യും DYFI യും നാടിനു മാതൃകയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു .