ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ — കരിമ്പനിലെ നടക്കാൻ കൊതിക്കുന്ന മൂന്നു കുഞ്ഞുങ്ങൾക്കു വേണ്ടിയും ക്യാൻസർ ബാധിച്ചു കട്ടിലിൽ കിടക്കുമ്പോഴും രണ്ടു പെൺകുട്ടികളുടെ ഭാവി ഓർത്തു കണ്ണീർ ഒഴുക്കുന്ന തോപ്രാംകുടിയിലെ അമ്മയ്ക്കുവേണ്ടിയും നടത്തിയ ചാരിറ്റി അവസാനിച്ചപ്പോൾ 3500 പൗണ്ട് ഏകദേശം (350000 രൂപ )ലഭിച്ചു സഹായിച്ച എല്ലാവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു പണം നൽകിയ എല്ലാവർക്കും ബാങ്കിന്റെ കളക്ഷൻ സ്റ്റേറ്റ് മെന്റ് അയച്ചിട്ടുണ്ട് കിട്ടാത്തവർ താഴെ കാണുന്ന ഞങ്ങളുടെ ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു .

കിട്ടിയ തുകയിൽ 175000 രൂപ കരിമ്പനിലെ നടക്കാൻ കൊതിക്കുന്ന മൂന്നു കുഞ്ഞുങ്ങളുടെ പിതാവായ വിജോ വർഗീസിനും, . 175000 രൂപ ക്യൻസർ ബാധിച്ചു കഷ്ട്ടപ്പെടുന്ന തോപ്രാംകുടിയിലെ ചക്കുന്നുപുറത്തു സോഫി സാബുവിനും നൽകുമെന്ന് അറിയിക്കുന്നു. തോപ്രാംകുടിയിലെ സോഫി എന്ന അമ്മയുടെ വേദന നിറഞ്ഞ ജീവിതം ഞങ്ങളെ അറിയിച്ചത് അവരുടെ സഹപാഠിയായ തോപ്രാംകുടി സ്വദേശിയും ഇപ്പോൾ യു കെ യിലെ ഓസ്‌ഫോർഡ് ഷെയറിൽ താമസിക്കുന്ന സൂസൻ ജസ്റ്റിനാണ്. കരിമ്പനിലെ നടക്കാൻ കൊതിക്കുന്ന കുട്ടികളുടെ വീഡിയോ കണ്ട് ഞങ്ങൾ സാമൂഹിക പ്രവർത്തകനായ എ പി ഉസ്മാനുമായി ബന്ധപ്പെട്ടു വിവരങ്ങൾ അറിയുകയും പിന്നീട് കുട്ടികളുടെ പിതാവിനെ നേരിട്ടു ബന്ധപ്പെട്ടു സഹായം വാഗ്‌ദാനം ചെയ്യുകയായിരുന്നു ..

ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെൻറ് താഴെ പ്രസിദ്ധികരിക്കുന്നു .ഒരാഴ്ചകൊണ്ട് ഇത്രയും പണം ശേഖരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 10 250000 (ഒരുകോടി രണ്ടുലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്.

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,