Association

തോമസ് ചാക്കോ

ലണ്ടൻ : ഈ കൊറോണ കാലത്ത് യുകെയിലെ മലയാളികൾ അനുഭവിക്കുന്ന വിവിധ വിഷയങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ശക്തമായ ഇടപെടൽ ആവശ്യപ്പെട്ട് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നൽകിയ നിവേദനത്തിൽ മിസോറാം ഗവർണർ അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ളയുടെ ശക്തമായ ഇടപെടൽ. യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ സജീവ പ്രവർത്തകരായ ബാല സജീവ്കുമാറും , അജിത്ത് വെണ്മണിയും സംയുക്തമായി നൽകിയ നിവേദനം അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് പി എസ് ശ്രീധരൻ പിള്ള ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്സ് ജയശങ്കറിന് കൈമാറുകയും , കൂടാതെ ഫോണിലൂടെ യുകെ മലയാളികൾ നേരിടുന്ന പ്രധാന വിഷയങ്ങളിൽ ഇന്ത്യൻ ഗവൺമെന്റിൻറെ ശക്തമായ ഇടപെടൽ വേണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രിയെ ധരിപ്പിക്കുകയും ചെയ്തു.

യുകെയിൽ ഒരു കുടുംബത്തിലെ തന്നെ ഒന്നിലധികം ആളുകൾക്ക് ഇന്ത്യൻ പാസ്‌പോർട്ടും മറ്റുള്ളവർക്ക് ബ്രിട്ടീഷ് പാസ്‌പോർട്ടിനൊപ്പം , ഒസിഐ കാർഡും ആണും ഉള്ളത്. ബന്ധുക്കളുടെ  മരണാനാന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇന്ത്യയിൽ പോകേണ്ടി വന്നാൽ പോലും നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് മാത്രമാണ് യാത്രാ അനുമതി ലഭിച്ചിരിക്കുന്നത് . അതുകൊണ്ട് തന്നെ ഒസിഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്ക് പോകുന്നതിനുള്ള തടസ്സം എത്രയും വേഗം നീക്കം ചെയ്യണമെന്ന ശക്തമായ ആവശ്യമാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നൽകിയ നിവേദനത്തിൽ ഉന്നയിച്ചിരിക്കുന്നത് .

അതോടൊപ്പം വിദ്യാർത്ഥികൾ ഉൾപ്പെടെ യുകെയിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് നാട്ടിൽ എത്താനായി കൊച്ചിയിലേയ്ക്ക് നേരിട്ട് വിമാന സർവീസ് വേണമെന്നും , ഓരോ ആഴ്ചയിലും കൂടുതൽ വിമാന സർവീസ്സുകൾ അനുവദിക്കണമെന്നുള്ള ആവശ്യവും യു എം ഒ പ്രധാനമായി ഉന്നയിച്ചിട്ടുണ്ട് . കഴിഞ്ഞ തവണ അനുവദിച്ച വിമാന സർവീസ്സിൽ പല മലയാളികൾക്കും യാത്രാനുമതി ലഭിച്ചിട്ടും അവസാന നിമിഷം യാത്ര സാധ്യമായിരുന്നില്ല. ഈ വിഷയത്തിലുള്ള അടിയന്തിര ഇടപെടലും നിവേദനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  യു എം ഒ യ്ക്ക് വേണ്ടി അജിത്ത് വെണ്മണി തന്റെ നാട്ടുകാരനും , കുടുംബ സുഹൃത്തുമായ അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ളയുമായി ഫോണിലൂടെ ബന്ധപ്പെട്ട് ഉടൻ തന്നെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

 

ബാല സജീവ് കുമാർ 

ലണ്ടൻ: ലോക രാജ്യങ്ങൾ കൊറോണ വൈറസ് ഭീതിമൂലം അതിർത്തികൾ അടച്ച് സ്വയം സംരക്ഷിത കവചം തീർക്കുന്നതിനിടയിൽ, ഉറ്റവരിൽ നിന്നും  ഉടയവരിൽ നിന്നും അകന്ന്  യുകെയിൽ ഒറ്റപ്പെട്ടു പോയ മലയാളികൾക്കായുള്ള യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ  പരിശ്രമങ്ങൾ ഫലവത്താകുകയാണ്.

ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈനിൽ വന്ന അന്വേഷണങ്ങളിൽ നല്ലൊരു ശതമാനവും ഇവിടെ ലോക്ക്ഡൌൺ മൂലം പ്രതിസന്ധിയിലായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനുള്ള ഒരു ശ്രമം യുകെ മലയാളിയും ബ്രിസ്റ്റോൾ മേയറുമായ ശ്രീ ടോം ആദിത്യ മുഖേന നടത്തുകയും, അദ്ദേഹത്തിൻറെ ശ്രമഫലമായി എക്സ്റ്റേണൽ ഹോം അഫയേഴ്‌സ് മന്ത്രാലയത്തിൽ നിന്ന്  യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ നേതൃത്വത്തിൽ യു കെ യിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് അയക്കാനുള്ള അനുമതി നേടുകയുമാണ് ഉണ്ടായിട്ടുള്ളത്. ഈ ലോക്ക്ഡൌൺ കാലഘട്ടത്തിൽ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ധാരാളം ഇന്ത്യൻ വിദ്യാർത്ഥികളെ പരിരക്ഷിക്കുന്നതിന് മുൻകൈ എടുക്കുന്ന അദ്ദേഹത്തിന്റെ സേവനമനോഭാവത്തെ പ്രകീർത്തിക്കാതെ വയ്യ.

ലണ്ടനിൽ നിന്നും കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഡയറക്റ്റ് ചാർട്ടേർഡ് ഫ്ലൈറ്റ് ആണ്  യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെ അയക്കുന്നത്.  ഓർഗനൈസേഷന്റെ ചാർട്ടേർഡ് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ  [email protected] എന്ന ഇമെയിലിൽ ബന്ധപ്പെടേണ്ടതാണ്. ഗർഭിണികൾക്കും, കുട്ടികൾക്കും, പ്രായവുമായവർക്കും, വിസ കാലാവധി കഴിഞ്ഞവർക്കും, മറ്റ് ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവർക്കും സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള പരിഗണന ലഭിക്കുന്നതാണ്. രജിസ്‌ട്രേഷൻ നടപടികൾ പൂർണ്ണമാകുന്നതോടൊപ്പം യാത്രക്ക് ചെലവ് വരുന്ന തുക അറിയിക്കുന്നതാണ്.

ഫൈറ്റ് എഗൈൻസ്റ് കോവിഡ് 19 എന്ന പരസ്പരസഹായ സംരംഭവുമായി, ആർക്കും ഏതുനേരവും വിളിക്കാവുന്ന ഹെൽപ്പ് ലൈൻ നമ്പരും, യു കെയിൽ ഉടനീളം അരമണിക്കൂറിനുള്ളിൽ ആവശ്യപ്പെടുന്നവർക്ക് സഹായമെത്തിക്കാനുള്ള വോളന്റിയേഴ്‌സ് നിരയുമായി, അതിജീവനത്തിന്റെ ഈ നാളുകളിൽ യു കെ മലയാളികളുടെ ആശ്രയമായ യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ യുകെയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണിത്. ഡോക്ടർ സോജി അലക്സ് തച്ചങ്കരിയുടെ നേതൃത്വത്തിൽ 40 ഡോക്ടർമാരും, നിരവധി നേഴ്‌സ് മാനേജർമാരും ആരോഗ്യപരമായ സംശയങ്ങൾക്ക് മറുപടി നൽകുമ്പോൾ, തൊഴിൽ പരമോ സാമ്പത്തികപരമോ ഗാർഹികമോ ആയ കാര്യങ്ങൾക്ക് ഉപദേശം നൽകുന്നതിനുള്ള പ്രത്യേക വോളന്റിയേഴ്‌സ് ഗ്രൂപ്പുകൾ ക്രമീകരിച്ചാണ് ഈ ഓർഗനൈസേഷൻ കോവിഡിനെ പ്രതിരോധിക്കാൻ തയ്യാറെടുത്തത്.

ഇതിനോടകം യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ബഹുമാനപ്പെട്ട മിസോറാം ഗവർണർ ശ്രീധരൻ പിള്ള മുഖേനയും, തിരുവനന്തപുരം എം പി ഡോക്ടർ ശശി തരൂർ മുഖേനയും കേന്ദ്ര ഗവൺമെന്റിന് സമർപ്പിച്ച ഹർജികൾ തീർപ്പാകാനിരിക്കെയാണ് ബഹുമാനപ്പെട്ട ബ്രിസ്റ്റോൾ മേയർ ടോം ആദിത്യയുടെ ഇടപെടലോടെ ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റ് അയക്കാനുള്ള അനുമതി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന് ലഭിച്ചിരിക്കുന്നത്. യാത്ര ചെയ്യേണ്ടവർ രെജിസ്ട്രേഷനായി മുകളിൽ കൊടുത്തിരിക്കുന്ന ഇമെയിലിൽ മുഖേന ബന്ധപ്പെടാവുന്നതാണ്.

ഈ നൂറ്റാണ്ടിഇന്റെ മഹാമാരിയെ നേരിടുന്ന എല്ലാ മാനവർക്കും വേണ്ടി ചാലക്കുടി ചെങ്ങാത്തം ഒരുക്കുന്ന സ്വാന്തന സംഗീത ആൽബം പുറത്തിറങ്ങി. വാർഷിക കൂട്ടായ്മകൾ അനച്ചിതമായി നീണ്ടുപോകുന്ന ഈ മഹാമാരി കാലഹട്ടത്തിൽ സ്നേഹത്തിന്ടെയും, സ്വാന്തനത്തിന്ടയും, സന്ദേശം പകർന്നു നൽകുവാൻ ഈ സംഗീത ആൽബം പ്രേരണയാകെട്ടെയെന്നു ആശംസിക്കുന്നു.

ചാലക്കുടി മേഖലയിൽ നിന്നും യുകെയിൽ സേവനം സേവനമനുഷ്ട്ടിക്കുന്ന ബഹുമാനപ്പെട്ട വൈദികർ പ്രാർത്ഥന സന്ദേശം നൽകുകയും, ഈ കൂട്ടായ്മയിലെ കലാകാരന്മാർ ഒന്നിച്ചു അണിനിരക്കുന്ന ആൽബത്തിൽ പ്രസിഡന്റ്‌ സൈബിൻ പാലാട്ടി പ്രാർത്ഥനാ ആശംസകളും, ട്രഷറർ ഷൈജി ജോയ് ആലപിക്കുകയും
സെക്രട്ടറി ബിജു അമ്പൂക്കൻ നന്ദി അർപ്പിച്ചു. ഈ മഹാമാരിയിൽ ജീവൻ നഷ്ട്ടപ്പെട്ടവർക്കു ആദരാജ്ഞലികൾ അർപ്പിക്കുന്നതോടുപ്പം, എല്ലാവർക്കും വേണ്ടി പ്രേത്യേകിച്ചു ആതുര സേവന മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രതീഷയുടെ പുലരികൾ ആശംസിച്ചു, ഈ സംഗീത ആൽബം സമർപ്പിക്കുന്നു.

യുകെയിലെ സംഗമങ്ങളുടെ സംഗമമായ ഉഴവൂർ സംഗമം കോവിഡ് കാലത്ത് ജാഗ്രത ലോക് ഡൗൺ ഫാമിലി ചലഞ്ചിലൂടെ ഒന്നിക്കുന്നു.

സംഗമങ്ങളുടെ സംഗമമായ ഉഴവൂർ സംഗമം എല്ലാവർഷവും ജനശ്രദ്ധ ആകർഷിച്ച് മുന്നേറുമ്പോൾ ഈ വർഷവും കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ സംഘാടകരായ കെറ്ററിംങ് ഉഴവൂർക്കാർ തളരാതെ എല്ലാ ഉഴവൂർക്കാരെയും മുറുകെ പിടിച്ച് മുന്നേറുന്നു. യുകെയിലെ എല്ലാ ഉഴവൂർകാർക്കും വേണ്ടി സംഘടിപ്പിച്ച ജാഗ്രത ലോക്ഡൗൺ ചലഞ്ച് എല്ലാ ഉഴവൂർ കാരും ഏറ്റെടുത്തിരിക്കുകയാണ്. മ്യൂസിക്, ടിക്ക് ടോക്ക്, ഫാമിലി ഫോട്ടോ ഷൂട്ട്, കുക്കറി ഷോ, ഷോർട്ട് ഫിലും എന്നിങ്ങനെ ആകർഷകമായ വിവിധ ഇനം കലാപരുപാടികൾക്ക് യുകെയുടെ നാനാഭാഗത്തുനിന്നും ആവേശകരമായ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വാട്സ്ആപ്പ് ഗ്രൂപ്പിൽ എല്ലാ ദിവസവും ടെലിക്കാസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഈ ചലഞ്ചിന്റെ ആകർഷകമായ സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് അലൈഡ് ഫൈനാൽഷ്യൽ സർവീസസ് ആണ് എന്ന് ടീം കെറ്ററിങ്ങിന് വേണ്ടി ബിജു കൊച്ചികുന്നേൽ അറിയിച്ചു

ബിജു ഗോപിനാഥ്.

ബെഡ്ഫോർഡ്: കോവിഡ്  ദുരന്തകാലത്തു സ്വന്തം സുരക്ഷ പോലും കാര്യമാക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പോരാടുകയാണ് NHS സ്റ്റാഫ് . ഇവർക്ക് നന്ദിസൂചകമായി ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചു സമീക്ഷ യുകെ  ബെഡ്ഫോർഡ് ബ്രാഞ്ച് മാതൃകയായി .ബെഡ്ഫോർഡ് NHS ഹോസ്പിറ്റലിലെ സ്റ്റാഫിന്  ആദരവോടെ ഉച്ചഭക്ഷണം ഒരുക്കി എത്തിച്ചത്  സമീക്ഷ  യുകെ യുടെ ബെഡ്ഫോർഡ് ബ്രാഞ്ച് ആണ് .  ഏതാണ്ട്  അൻപതോളം വരുന്ന സ്റ്റാഫിനു വീട്ടിൽ പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണം ആണ്  ഒരുക്കി എത്തിച്ചത്.    മാതൃകാപരമായ ഈ പ്രവർത്തനത്തിന്  സമീക്ഷ പ്രവർത്തകരായ  സാബു , മിഥുൻ ,സന്തോഷ്  , സ്മിത , റിജു ,വിനോദ് , ജോമോൻ , അജീഷ് , നോബിൾ , ജൂബി , ഗ്ലാഡ്‌വിൻ , അനുപ്  എന്നിവർ നേത്രത്വം നൽകി .

ഈ ലോക്ക്ഡൌൺ  കാലത്തു നിരവധി  പ്രവർത്തനങ്ങൾ ആണ് സമീക്ഷയുടെ  ബ്രാഞ്ചുകൾ  നടത്തി ക്കൊണ്ടിരിക്കുന്നത് . സമീക്ഷയുടെ മറ്റു ബ്രാഞ്ചുകളും  ഇതുപോലുള്ള മാതൃകാപരമായ  പ്രവർത്തികൾ ആവിഷ്കരിക്കുന്നുണ്ടെന്നു സമീക്ഷ ഭാരവാഹികൾ അറിയിച്ചു .

ബിജു ഗോപിനാഥ്
വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു വിമാനം ചൊവ്വാഴ്ച പുറപ്പെടുകയുണ്ടായി.  ഈ  വിമാനത്തിൽ സീറ്റ് നൽകുന്നതിൽ അർഹരായ പല  മലയാളികളെയും  തഴഞ്ഞതായുള്ള  വാർത്തകൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത് .   സീറ്റു ലഭിച്ചിരുന്ന മലയാളികളായ പലരെയും അവസാന നിമിഷം  അധികാരികളുടെ  സ്വന്തക്കാരായ ചിലർക്ക് വേണ്ടി  വെട്ടിമാറ്റി
ലണ്ടനിൽ നിന്ന് കൊച്ചിയിലേയ്ക്ക് ഉള്ള വിമാനം എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത് എന്നാൽ പിന്നീട് ഇത് മുംബൈ വിശാഖപട്ടണം വഴി ആക്കുകയായിരുന്നു. അവസാന നിമിഷത്തിൽ മുംബൈ വഴി വിമാനം തിരിച്ചുവിടാനുള്ള തീരുമാനം വേണ്ടപ്പെട്ടവരെ തിരുകികയറ്റാൻ വേണ്ടി ആയിരുന്നു എന്നാണ് മനസ്സിലാവുന്നത്.
നാട്ടിലേയ്ക്ക് മടങ്ങുന്നതിനു വിദ്യാർത്ഥികൾക്കും ഗര്ഭണികൾക്കും മുൻഗണന ഉണ്ടായിരിക്കും എന്നാണ് പ്രധാനമന്ത്രിയും വിദേശകാര്യവകുപ്പും പ്രഖ്യാപിച്ചിരുന്നത് . ഇതനുസരിച്ചു ഈ വിമാനത്തിൽ നാട്ടിലേയ്ക്ക് പോകാനായി  ബുക്ക് ചെയ്തിരുന്ന മലയാളികളായ പലരെയും അവസാന നിമിഷം  ഒഴിവാക്കിയാണ് മുൻഗണനാക്രമം തെറ്റിച്ചു സ്വന്തക്കാരായ ചിലരെ തിരുകികയറ്റിയതു.
പത്തനംതിട്ട  ഓതറ സ്വദേശിയായ ഫാദർ . ബിനു തോമസ് ഇത്തരത്തിൽ അവസാനനിമിഷം ഒഴിവാക്കപ്പെട്ടവരിൽ ഒരാളാണ്. ഫ്ലൈറ്റിൽ ടിക്കറ്റ് കൺഫേം ആണെന്ന് പറഞ്ഞു ഇദ്ദേഹത്തിന് എംബസിയിൽ നിന്നും ഇമെയിൽ വന്നിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തിന്റെ പേര് ഈ ലിസ്റ്റിൽനിന്നും യാതൊരു അറിയിപ്പുമില്ലാതെ വെട്ടിമാറ്റപെട്ടു . എംബസിയിൽ നിന്നും വിളിവരുന്നതും കാത്തു  ചൊവ്വാഴ്ച പുലർച്ചെ വരെ കാത്തിരുന്ന ഇദ്ദേഹം പിന്നീട്  തിരിച്ചു ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും  എംബസ്സിയിലും എയർ ഇന്ത്യ ഓഫീസിലും  ആരും ഫോൺ എടുക്കുകയുണ്ടായില്ല . പന്തളം സ്വദേശിയായ  വിഷ്ണു എന്ന വിദ്യാർഥിക്കും ഇതേ ദൂരനുഭവം  ആണ് ഉണ്ടായത് .
ഇദ്ദേഹത്തിന്റെ കൂടെയുള്ള ആന്ധ്രക്കാരനായ വേറൊരു വിദ്യാർത്ഥിക്ക് ലിസ്റ്റിൽ ഇല്ലാതിരുന്നിട്ടുകൂടി നാട്ടിലേയ്ക്ക് പോകുവാനുള്ള  അവസരം ലഭിക്കുകയുണ്ടായി . പക്ഷപാതപരമായാണ് അധികാരികൾ പെരുമാറിയത് എന്നു ഇത് തെളിയിക്കുന്നു  .

ലണ്ടനിൽ നിന്നും കേരളത്തിലേയ്ക്കു ഈ ഫ്ലൈറ്റിൽ പോവുന്നവരുടെ ലിസ്റ്റ് കേരളസര്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇതനുസരിച്ചു അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടി ജില്ലാ ഭരണകൂടങ്ങൾ ഇവരുടെ വീട്ടുകാരെ ബന്ധപ്പെടുകയും ചെയ്തിരുന്നു.

മലയാളിയായ  ഒരു മന്ത്രി വിദേശകാര്യവകുപ്പിൽ ഇരിക്കുമ്പോൾ പോലും പ്രവാസി  മലയാളി സമൂഹം ഇത്തരത്തിലുള്ള അവഗണനയ്‌ക്കു വിധേയമാവുന്നതു തീർത്തും പ്രതിഷേധാർഹമാണ്.
ഈ തിരിമറിയ്ക്കു പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നു കണ്ടുപിടിച്ചു അവർക്കെതിരെ  മാതൃകാപരമായ നടപടികൾ എടുക്കണം എന്നും മലയാളി പ്രവാസി സമൂഹത്തോട് ഭാവിയിൽ അവഗണന ഉണ്ടാവില്ലെന്ന്  ഉറപ്പാക്കണമെന്നും  സമീക്ഷ യുകെ ആവശ്യപ്പെട്ടു .  ഇത് സംബന്ധിച്ചു  പ്രധാനമന്ത്രി നരേന്ദ്രമോദി  കേരളമുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി ജയശങ്കർ  എന്നിവർക്ക് പരാതി സമർപ്പിക്കുമെന്നും സമീക്ഷ ഭാരവാഹികൾ അറിയിച്ചു

ടോം ജോസ് തടിയംപാട്

‌ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കേരള പോലീസിനു വേണ്ടി നടത്തിയ ചാരിറ്റിയുടെ ലഭിച്ചതിൽ ഒരു ലക്ഷം രൂപയുടെ D D ഇന്നു ബഹു ; ഇടുക്കി പോലീസ് സുപ്രണ്ട് ഓഫീസിൽ എത്തി ഇടുക്കി ജില്ലാ പഞ്ചായത്തു പ്രസിഡണ്ട് കൊച്ചുത്രേസ്യ പൗലോസ് പോലീസ് സൂപ്രണ്ട് പി കെ മധു I P S നു കൈമാറി ,ചടങ്ങിൽ A P ഉസ്മാൻ ,ബാബു ജോസഫ് ,നിക്സൺ തോമസ് ,കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയ് വെട്ടിക്കുഴി എന്നിവർ സന്നിഹിതരായിരുന്നു . ഇടുക്കി പോലീസ് സൂപ്രണ്ട് പണം , ബഹു ; A D G P ടോമിൻ തച്ചങ്കരിക്ക് അയച്ചുകൊടുക്കും

ചാരിറ്റിയുടെ ആകെ ലഭിച്ചത് 1155 പൗണ്ടായിരുന്നു (104500 ) രൂപ ഇതിൽ 4500 രൂപ രോഗം മൂലം കഷ്ട്ടപ്പെടുന്ന കട്ടപ്പനയിൽ താമസിക്കുന്ന കുഞ്ഞുമോൻ കൊല്ലംപറമ്പിൽ എന്നയാൾക്ക്‌ മുൻ ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് A P ഉസ്മാൻ കൈമാറി ,സാമൂഹിക പ്രവർത്തകനായ നിക്സൺ തോമസ് ഇവരുടെ വേദന നിറഞ്ഞ അവസ്ഥ ഞങ്ങളെ അറിയിച്ചത്.

മാതൃഭൂമി ചാനലിൽ കേരളാപോലീസ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേൾക്കാൻ ഇടയായി അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട് എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത് .ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരിയെ സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വീകരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിൽ ഞങ്ങളെ സഹായിച്ച എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു

ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിൽ വാർത്തകൾ ഷെയർ ചെയ്തും മറ്റും ഞങ്ങളെ സഹായിച്ച മാത്യു അലക്‌സാണ്ടർ , തമ്പി ജോസ് ,ആന്റോ ജോസ്, മനോജ് മാത്യു , ബിനു ജേക്കബ് , ഡെൻസൺ തോമസ് എന്നിവരോട് ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ സുതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യെയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 86 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ട്,ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു . യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ ഒരിക്കൽക്കൂടി നന്ദിയോടെ സ്മരിക്കുന്നു. .
ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട് ,സജി തോമസ്‌ ,.എന്നിവരാണ്

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

 

ടോം ജോസ് തടിയംപാട്

‌ കേരള പോലീസ് ചെയ്യുന്ന സൽപ്രവർത്തിയെ ..പ്രീകീർത്തിക്കുന്നതിനും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ചാരിറ്റിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഇതുവരെ 1155 പൗണ്ട് ലഭിച്ചു ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു. ഈ കൊറോണയുടെ ദുരിതത്തിലൂടെ കടന്നുപോകുന്ന സമയത്തും കേരത്തിലെ മനുഷ്യരോട് കാരുണ്യം കാണിച്ച എല്ലാവരോടും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ നന്ദി അറിയിക്കുന്നു .

പണം നാട്ടിൽ എത്തിച്ചു ഡി ഡി എടുത്തു ഇടുക്കി പോലീസ് സൂപ്രണ്ടിനെ ഏൽപ്പിച്ചു. A D G P ടോമിൻ തച്ചങ്കരിയുടെ കൈയിൽ എത്തിച്ചുകൊടുക്കാൻ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ സെക്രട്ടറി ടോമി ജോസ് തടിയംപാടിനെ ഏല്പിച്ചതായി കൺവീനർ സാബു ഫിലിപ്പ് അറിയിച്ചു .
ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിൽ വാർത്തകൾ ഷെയർ ചെയ്തും മറ്റും ഞങ്ങളെ സഹായിച്ച മാത്യു അലക്‌സാണ്ടർ , തമ്പി ജോസ്, ആന്റോ ജോസ്, മനോജ് മാത്യു ,ബിനു ജേക്കബ് ,ഡെൻസൺ തോമസ് എന്നിവരോട് ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു

ഞങ്ങൾ ഇങ്ങനെ ഒരു ചാരിറ്റിയുമായി ഇറങ്ങിത്തിരിക്കാൻ കാരണം മാതൃഭൂമി ചാനലിൽ കേരളാപോലീസ് നാട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന മാതാപിതാക്കൾക്ക് മരുന്ന് എത്തിച്ചു നൽകുന്ന പരിപാടിയെപ്പറ്റി A D G P ടോമിൻ തച്ചങ്കരി സംസാരിക്കുന്നതു കേൾക്കാൻ ഇടയായതുകൊണ്ടാണ് ..
. അദ്ദേഹം പറയുന്നത് മരുന്നുകൾ പോലീസ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിച്ചുകഴിയുമ്പോൾ 80 ശതമാനം ആളുകളും കൃത്യമായി പണം നൽകുന്നുണ്ട്. എന്നാൽ 20 ശതമാനം ആളുകൾക്ക് പണം നല്കാൻ കഴിയുന്നില്ല ,പലപ്പോഴും മരുന്ന് വാങ്ങി ചെല്ലുന്ന പോലീസുകാരുടെ കൈയിൽ നിന്നാണ് ഈ പണം നഷ്ടമാകുന്നത്. ഈ വലിയ സേവനം നൽകുന്ന പോലീസുകാരുടെ കൈയിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കാൻ ഒരു ചെറിയ കൈസഹായം ചെയ്യുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് A D G P ടോമിൻ തച്ചങ്കരി സന്നദ്ധത അറിയിക്കുകയും അദ്ദേഹം സന്തോഷപൂർവം അത് സ്വികരിക്കുകയും ആ വാർത്ത നാട്ടിലെ പത്രത്തിൽ പ്രസിദ്ധികരിക്കുകയും ചെയ്തതിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കളക്ഷൻ ആരംഭിച്ചത്. ഈ കൊറോണ കാലത്ത് ഒരു അമ്പതിനായിരം രൂപ കൊടുക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത് എന്നാൽ ഒരു ലക്ഷം രൂപയിൽ കൂടുതൽ കൊടുക്കാൻ കഴിഞ്ഞു എന്നത് സന്തോഷകരമായ കാര്യമാണ് .ഇതുവരെ ഞങ്ങളുടെ അക്കൗണ്ടിൽ ലഭിച്ച പൗണ്ടിന്റെ 1155 സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധികരിക്കുന്നു.


.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങള്‍ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥലകാല ഭേദമന്യെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ഇതുവരെ 86 ലക്ഷം രൂപയുടെ സഹായം പാവങ്ങൾക്ക് നൽകുവാൻ കഴിഞ്ഞിട്ടുണ്ട്,ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു . യു കെ മലയാളികൾ നല്‍കിയ വലിയ പിന്തുണയെ ഒരിക്കൽക്കൂടി നന്ദിയോടെ സ്മരിക്കുന്നു. .
ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട് ,സജി തോമസ്‌ ,.എന്നിവരാണ്

“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,

 

ബിജു ഗോപിനാഥ്.

ലോക്ക്ഡൌൺ ആണ് , നമ്മുടെ കൊച്ചു പ്രതിഭകൾ സർഗശേഷി പരിപോഷിപ്പിക്കുവാനും പ്രകടിപ്പിക്കുവാനും കഴിയാതെ ബന്ധനസ്ഥരാണ് .
അവരുടെ അടുത്തേയ്ക്കു സമ്മാനങ്ങളുമായി സമീക്ഷ എത്തുന്നു, സമീക്ഷ സർഗ്ഗവേദിയുമായി .

അടുത്ത മത്സരയിനം ജനപ്രിയ സിംഗിൾ സിനിമാറ്റിക് നൃത്തം ആണ് .

മെയ് 11 മുതൽ ജൂൺ 7 വരെയാണ് മത്സരങ്ങൾ.

സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ

സബ് ജൂനിയർ – Year 2 വരെ പഠിക്കുന്നവർ

ജൂനിയർ – Year 3 മുതൽ year 6 വരെ പഠിക്കുന്നവർ

സീനിയർ – Year 7 മുതൽ 2020 സെപ്തംബർ 1ന് 18 വയസ് തികയാത്തവർ വരെ

മൂന്നു വിഭാഗങ്ങളിലും ഒന്നാമത് എത്തുന്നവർക്ക് Infinity Financials Ltd., Mortgage and Protection Advisers സ്പോൺസർ ചെയ്യുന്ന സ്വർണ്ണ നാണയങ്ങൾ സമീക്ഷ ദേശീയ സമ്മേളനത്തിൽ വച്ച് വിശിഷ്ടാതിഥികൾ വിതരണം ചെയ്യുന്നതാണ്.

ഡാൻസിൻ്റെ വീഡിയോ ജൂൺ 7 ന് മുൻപ് [email protected] എന്ന ഇമെയിൽ അഡ്രസ്സിൽ അറ്റാച്ച്മെൻ്റായി അയക്കുകയോ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പരിലേക്ക് whatsapp ആയോ അയക്കുക. അയക്കുമ്പോൾ താഴെ കൊടുത്തിട്ടുള്ള വിവരങ്ങൾ നിർബന്ധമായും രേഖപ്പെടുത്തണം .

• Participants Name :

• School Year in 2019-20 :

• ഗ്രൂപ്പ് (Sub Juniors / Juniors / Seniors ) :

• Date of Birth ( Seniors only) :

• Parents Name :

• Parents email address :

• Parents consent for participation ( Yes or No) :

നിബന്ധനകൾ:

• ഡാൻസ് വീഡിയോകൾക്ക് മൂന്നു മുതൽ അഞ്ചു മിനിട്ടു വരെ ദൈർഘ്യം ആവാം.

• ഒരാൾ ഒരു എൻട്രി മാത്രമെ അയക്കുവാൻ പാടുള്ളൂ.

• വീഡിയോകൾ മെയ് 11ന് മുൻപ് റിക്കോർഡ് ചെയ്തതാവാൻ പാടില്ല.

മൂന്നു വിഭാഗങ്ങളിൽ നിന്നും പത്ത് വീതം നൃത്തങ്ങൾ ഷോർട്ട് ലിസ്റ്റ് ചെയ്ത് മൂല്യനിർണ്ണയത്തിനയക്കും. മൂല്യനിർണ്ണയത്തിന് ശേഷം തിരഞ്ഞെടുക്കപ്പെടുന്ന വീഡിയോകൾ സമീക്ഷയുടെ ഫേസ് ബുക്കിലൂടെ വോട്ടിങ്ങിനായി പ്രസിദ്ധീകരിക്കുന്നതാണ്. 90% മാർക്ക് വിധികർത്താക്കളും 10% വോട്ടിംഗിനും ആയിരിക്കും.

സമീക്ഷ സർഗവേദിയുടെ ഏപ്രിൽ 26ന് അവസാനിച്ച ചിത്രരചനാ മത്സര ചിത്രങ്ങൾ വിധികർത്താക്കളുടെ പരിശോധനക്ക് ശേഷം വോട്ടിംഗിനായി സമീക്ഷ യു കെ യുടെ ഫേസ് ബുക്കിൽ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ ഗാനാലാപന മത്സരത്തിൻ്റെ വീഡിയോകൾ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളിൽ ഒന്നിൽ വാട്സാപ്പായി മെയ് 17 വരെ അയക്കാം.

സമീക്ഷ യുകെ ഫേസ്ബുക് പേജിന്റെ ലിങ്ക് : https://www.facebook.com/SMKAUK/

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടൂ ഫോൺ
+44 7828 659608
+44 7449 145145
+44 7882 791150
+44 7984 744233

  ബിജു ഗോപിനാഥ്

ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡ് -19എന്ന മഹാമാരിക്ക് എതിരെ മാതൃകാപരമായി പ്രതിരോധം തീർക്കുന്ന കേരള ജനതയ്ക്കും ആരോഗ്യപ്രവർത്തകർക്കും , ആ പ്രതിരോധത്തിന് മുന്നിൽ നിന്ന് നേത്രത്വം കൊടുക്കുന്ന കേരളസർക്കാറിനും യുകെ യിൽ നിന്ന് എളിയ കൈത്താങ്ങായി സമീക്ഷ യുകെ.

യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമനകലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് UK മലയാളി സമൂഹത്തിനിടയിൽ നടത്തിയ ഫണ്ട് ശേഖരണത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

സമീക്ഷയുടെ 23 ബ്രാഞ്ചുകളിൽ നിന്നും സ്വരൂപിച്ച £14612.11 (ഏകദേശം പതിമൂന്നു ലക്ഷത്തി പതിനേഴായിരത്തി അഞ്ഞൂറ് ഇന്ത്യൻ രൂപ) ആദ്യ ഗഡുവായി ഇന്നലെ കേരള CMDRF ൽ നിക്ഷേപിച്ചു.

ലോക്ക്ഡൗൺ മൂലം വരുമാനം നിലച്ച ആളുകൾ പോലും സമീക്ഷ നടത്തുന്ന ഫണ്ട്‌ ശേഖരണം ഹൃദയത്തിൽ ഏറ്റെടുത്തു മുന്നോട്ടു വന്നതു ആവേശകരമായ അനുഭവമായിരുന്നു.

കുറഞ്ഞ ദിവസത്തെ ഭക്ഷണത്തിനുള്ള പണം മാത്രം കൈമുതലായുണ്ടായിരുന്ന ഒരു വിദ്യാർത്ഥി അതിൽ നിന്നും ഒരു സഖ്യ സംഭാവന നൽകി. പിന്നീട് ഈ വിവരം അറിഞ്ഞപ്പോൾ എല്ലാവരും അത്ഭുതപ്പെടുത്തുകയും വലിയ തുകകൾ തന്നവർക്കൊപ്പം തന്നെ ഈ പ്രവർത്തി മഹത്തരമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. സമീക്ഷ പ്രവർത്തകർക്ക് അദ്ദേഹത്തിൻ്റെ പ്രയാസങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും കൂടി അതൊരു നിമിത്തമായി മാറുകയും ചെയ്തു. ഒപ്പം തന്നെ തങ്ങളുടെ ഒരു മാസത്തെ മുഴുവൻ വരുമാനവും നാടിനു വേണ്ടി നൽകി മാതൃകാപരമായി സഹകരിച്ചവരും കൂട്ടത്തിലുണ്ട് .അങ്ങിനെ ചെറുതും വലുതുമായ സംഭാവനകൾ നൽകി നാടിനോടുള്ള സ്നേഹവും കരുതലും പ്രകടിപ്പിച്ചവർക്ക് എത്ര നന്ദിപഞ്ഞാലും അത് അധികമാവില്ല.

ഇതെല്ലാം കാണിക്കുന്നത് പ്രവാസി സമൂഹത്തിനു നാടിനോടുള്ള സ്നേഹവും കടപ്പാടും കേരള സർക്കാറിലും അതിന്റെ പ്രവർത്തനങ്ങളിലും ഉള്ള വിശ്വാസവും ആണ്. ഈ സംരംഭവുമായി സഹകരിച്ച എല്ലാവർക്കും സമീക്ഷ UK ദേശീയ കമ്മറ്റി ഹൃദയപൂർവം നന്ദി രേഖപ്പെടുത്തി .

ഫണ്ട് ശേഖരണം തുടരണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുപാട് പേർ സമീക്ഷ നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

ഈ അഭ്യർത്ഥന മാനിച്ചു കൊണ്ട്, ഈ സംരംഭവുമായി സഹകരിക്കുവാൻ താല്പര്യപ്പെടുകയും ആദ്യ ഫണ്ടുശേഖരണത്തിൽ സഹകരിക്കാൻ സാധിക്കാതെ വരികയും ചെയ്തവർക്ക് വേണ്ടി ഒരു രണ്ടാംഘട്ട ഫണ്ട് ശേഖരണം തുടങ്ങാൻ സമീക്ഷ യുകെ തീരുമാനിച്ചു.

കൊച്ചു കേരളത്തിന് വേണ്ടി, നമ്മുടെ പ്രിയപ്പെട്ട കേരള ജനതയ്ക്കു വേണ്ടി കൈകോർക്കാം, നിങ്ങളാൽ ആവുംവിധത്തിൽ നമ്മുടെ ജന്മനാടിനെ സഹായിക്കണം എന്ന്
സമീക്ഷ യുകെയ്ക്ക് വേണ്ടി ദേശീയ പ്രസിഡണ്ട്
സ്വപ്ന പ്രവീൺ,
ദേശീയ ജനറൽ സെക്രട്ടറി
ദിനേശ് വെള്ളാപ്പള്ളി, ട്രെഷരാർ ഇബ്രാഹിം വക്കുളങ്ങര
എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു

സമീക്ഷ യുകെ ബാങ്ക് ഡീറ്റെയിൽസ് താഴെ കൊടുക്കുന്നു

A/C Name : Sameeksha UK
Sort Code : 30 98 97
A/C No : 78183568
Bank Name : LLOYDS
Ref: CMDRF

ബിജു ഗോപിനാഥ്.

 

Copyright © . All rights reserved