സജീഷ് ടോം
ലണ്ടന്‍: മികച്ച പാര്‍ലമെന്റേറിയന് യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണ പുരസ്ക്കാരം വി പി സജീന്ദ്രന്‍ എം എല്‍ എ യ്ക്ക്. നിയമസഭയില്‍ ബില്ലുകള്‍ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതി കൊണ്ടുവരികയും അതില്‍തന്നെ കൂടുതല്‍ ദേഭഗതികള്‍ സര്‍ക്കാര്‍ അംഗീകരിയ്ക്കുകയും ചെയ്തതിനാണ് പുരസ്ക്കാരം.
നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിന് നടക്കുന്ന “യുക്മ ആദരസന്ധ്യ 2020” നോടനുബന്ധിച്ചാണ് പുരസ്ക്കാരദാനം. യുക്മ യൂത്തിന്റെ ആഭിമുഖ്യത്തില്‍ ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര പഠനം നടത്തുന്ന അര്‍ജുന്‍ ഗോപാലിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ പഠനമാണ് ഏറ്റവും മികച്ച നിയമസഭാ സാമാജികനെ കണ്ടെത്തുന്നതിന് സഹായകരമായത്.
യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, ‘ആദരസന്ധ്യ 2020 ‘ ഇവന്‍റ് ഓര്‍ഗനൈസര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവരാണ് ലണ്ടനില്‍ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചത്.
പുരസ്ക്കാര ജേതാക്കളായ മറ്റുള്ളവര്‍:-
യൂറോപ്പ്-അമേരിക്ക മേഖലയിലെ ഏറ്റവും മികച്ച സംഘടനാ നേതാവായി അമേരിക്കന്‍ വന്‍കരയിലെ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാളി സംഘടനാ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് മാധവന്‍ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ട്രാന്‍സ്അറ്റ്ലാന്റിക് ലീഡര്‍ പുരസ്ക്കാരമാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്.
പ്രവാസി മലയാളികള്‍ക്കിടയിലെ പ്രവര്‍ത്തന മികവിനുള്ള പ്രവാസിരത്ന പുരസ്ക്കാരം നേടിയത് ജോളി തടത്തില്‍ (ജര്‍മ്മനി) ആണ്. ബിസ്സിനസ്സ്, സ്പോര്‍ട്ട്സ്, ബാങ്കിങ്, സംഘടനാ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ സമസ്ത മേഖലകളിലെ പ്രവര്‍ത്തന മികവാണ് അദ്ദേഹത്തെ പുരസ്ക്കാര നേട്ടത്തിന് അര്‍ഹനാക്കിയത്.
ഹെല്‍ത്ത്കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സർലൻഡ്) ആണ്. നഴ്സിങ് ഡിപ്ലോമയില്‍ തുടങ്ങി ഹോസ്പിറ്റല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ഗവണ്‍മെന്റ് സെക്ടറില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പദവി വരെ വളര്‍ന്ന മികവിനെ പരിഗണിച്ചാണ് ഈ പുരസ്ക്കാരം സമ്മാനിക്കുന്നത്.
മഹാത്മാഗാന്ധിയുടെ 150 )O ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പ്രവാസലോകത്ത് ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരം നടത്തുന്നതിനെ പരിഗണിച്ച് ഏര്‍പ്പെടുത്തിയ മഹാത്മാ പുരസ്ക്കാരത്തിന് അര്‍ഹനായത് വി ടി വി ദാമോദരന്‍ (ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് – അബുദാബി) ആണ്.
യു കെയ്ക്ക് പുറത്ത് നിന്നും അഞ്ച് വ്യക്തികൾക്ക് പുരസ്ക്കാരം നല്‍കുന്നതിനൊപ്പം യു കെയില്‍ നിന്നും അഞ്ച് പേർ പുരസ്ക്കാര ജേതാക്കളായിട്ടുണ്ട്. യു.കെ മലയാളികള്‍ക്കിടയിലും യുക്മയിലും നാളിത് വരെ നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ പരിഗണിച്ച് തമ്പി ജോസ് (ലിവര്‍പൂള്‍) “കര്‍മ്മശ്രേഷ്ഠ” പുരസ്ക്കാരത്തിന് അര്‍ഹനായി.
യു കെയിലും അന്തര്‍ദേശീയ തലത്തിലും കുടിയേറ്റ നിയമ രംഗത്തെ പ്രാഗത്ഭ്യം പരിഗണിച്ച് അഡ്വ. പോള്‍ ജോണ്‍ (ലണ്ടന്‍) – ബെസ്റ്റ് ഇന്റര്‍നാഷണല്‍ ലോയര്‍ പുരസ്ക്കാരം നേടി. കലാരംഗത്തെ നേട്ടങ്ങള്‍ക്കും യുക്മയ്ക്ക് നാളിതുവരെ നല്‍കിയിട്ടുള്ള സേവനങ്ങളെയും പരിഗണിച്ചാണ് ദീപ നായര്‍ (നോട്ടിങ്ഹാം)ന് കലാഭൂഷണം പുരസ്ക്കാരം സമ്മാനിക്കുന്നത്.
രണ്ട് പതിറ്റാണ്ട് കാലമായി ഹെല്‍ത്ത് കെയര്‍ – വിദ്യാഭ്യാസ രംഗത്ത് വിശ്വസ്തമായ റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്‍സി നടത്തുന്നത് പരിഗണിച്ച് ഏലൂര്‍ കണ്‍സള്‍ട്ടന്‍സി ഡയറക്ടര്‍ മാത്യു ജെയിംസ് ഏലൂര്‍ (മാഞ്ചസ്റ്റര്‍)ന് ബെസ്റ്റ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത്കെയര്‍ റിക്രൂട്ട്മെന്റ് പുരസ്ക്കാരം നല്‍കും. യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍ “എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍” പുരസ്ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്‍റെ സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്.
നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന “യുക്മ ആദരസന്ധ്യ 2020″നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്.
പുരസ്ക്കാര ജേതാക്കളുടെ വ്യക്തിവിവരങ്ങളും തെരഞ്ഞെടുക്കപ്പെട്ടത് സംബന്ധിച്ച വിശദമായ വിവരങ്ങളും വരും ദിവസങ്ങളില്‍ വിശദമായി നല്‍കുന്നതായിരിക്കും.
“ആദരസന്ധ്യ 2020” നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:-
St.Ignatius College
Turkey Street
Enfield, London
EN1 4NP
ടോം ജോസ് തടിയംപാട്
പ്രസവത്തെ തുടർന്ന് രോഗ ബാധിതയായി സ്കോട്ലൻഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഷെറിൽ മരിയയുടെ ശവസംസ്‌കാരം നാട്ടിൽ കൊണ്ടുപോയി നടതുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ അപേക്ഷയിൽ ഇതുവരെ ലഭിച്ചത് 1479 പൗണ്ട് മാത്രമാണ്. സമ്മറി സ്റ്റെമെന്റ്റ് താഴെ പ്രസിദ്ധികരിക്കുന്നു
അകാലത്തിൽ നമ്മെവിട്ടുപിരിഞ്ഞ മരിയയുടെ ഭർത്താവു യു കെ യിൽ ഉള്ളതുകൊണ്ടാണ് ഞങ്ങളുടെ അക്കൗണ്ടിൽ പിരിക്കാതെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ പിരിക്കുന്നത് , ദയവായി ആ കുടുംബത്തെ കൈവിടരുത് പ്രായമായ അമ്മയുടെയും ഭർത്താവിന്റെയും ആഗ്രഹം നാട്ടിൽ കൊണ്ടുപോയി മരിയ യുടെ സംസ്ക്കാരം നടത്തണമെന്നാണ് നിങ്ങൾ സഹായിക്കാതെ തരമില്ല, ദയവായി ഉപേക്ഷിക്കരുത് ,
കഴിഞ്ഞ നാലുവർഷനായി ഭർത്താവ് മാർക്ക് ദാസ്, ഭാര്യ ഷെറിൽ മരിയയും സ്കോട്ലൻഡിൽ മലയാളിയായ ജോർജ് ജോസഫ് നടത്തുന്ന ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു. വളരെ പെട്ടെന്നാണ് പ്രസവത്തിനു ശേഷം മാറാരോഗം മരിയയെ കിഴ്പ്പെടുത്തി മരണം ജീവൻ കവർന്നെടുത്ത് ,മരിയയുടെ അമ്മയും ഭർത്താവും ഒത്തു ഈ മാസം നാട്ടിൽപോകുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തു ഇരിക്കുന്ന സമയത്താണ് ഈ ദുരന്തം ആ കുടുംബത്തെ പിടികൂടിയത്. ഒരു ഹോട്ടലിലെ ജീവനക്കാർ എന്ന നിലയിൽ പെട്ടന്ന് ബോഡി നാട്ടിൽകൊണ്ടുപോകാനുള്ള പണം അവരുടെ കൈയിലില്ല .
ഇവർ അംഗങ്ങളായ സ്കോട്ട്ലാന്ഡിലെ ഇൻവെർനെസ്സ് ഹാൻഡ്‌ലി സ്ട്രീറ്റ് പള്ളിയിലെ ഫാദർ ജെയിംസ് വെൽ ഇവരെ സഹായിക്കാൻ രംഗത്തുണ്ട് വളരെ കുറച്ചു ഇന്ത്യൻ കുടുംബംങ്ങൾ മാത്രമാണ് ഈ പ്രദേശത്തുള്ളത്.
ഇവരെ ഇപ്പോൾ സഹായിക്കാൻ മുൻകൈയെടുക്കുന്നതു അവിടെയുള്ള ജോർജ് ജോസഫ്, ലിനി ജോസി ,,എന്നിവരാണ്. ഷെറിൽ മരിയയുടെ ഭർത്താവും ,അമ്മയും കുട്ടിയും ,എടുത്ത ടിക്കറ്റ് ക്യൻസിൽ ആകാതിരിക്കാൻ നാട്ടിൽ പോയിരുന്ന ഭർത്താവു ഇന്നു തിരിച്ചുവന്നു. ഇനി ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മരിയയുടെ മൃതദേഹം നിയമ നടപിടികൾ പൂർത്തിയാക്കി സ്വന്തം നാടായ ഗോവയിൽ കൊണ്ടുപോയി സംസ്‌കരിക്കണം. അതിനു നിങ്ങ ളുടെ സഹായങ്ങൾ കൂടിയേ കഴിയു .
താഴെ കാണുന്ന ഷെറിൽ മരിയയുടെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ നിങ്ങളുടെ സഹായങ്ങൾ നൽകുക .
ഇവരെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ജോർജ് ജോസഫ് ലിൻസി ജോസി എന്നിവരാണ് അവരുടെ ഫോൺ നമ്പർ താഴെ കൊടുക്കുന്നു
Mark Das
Account Number 90110906
Sort Code 40.22.66.
Bank HSBC
ജോർജിന്റെ ഫോൺ നമ്പർ 07878283466
ലിൻസി ജോസി ഫോൺ നമ്പർ 07789672806
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ടോം ജോസ് തടിയംപാട്
ഫെബ്രുവരി മാസം ഒന്നാം തിയതി യുണൈറ്റഡ് കിങ്‌ഡം മലയാളി അസോസിയേഷൻ (യുക്മ) നടത്തുന്ന ആദര സന്ധ്യയിൽ വച്ച് ആദരം ഏറ്റുവാങ്ങുന്ന ലിവർപൂൾ മലയാളി തമ്പി ജോസിന് ലിവർപൂൾ പൗരസമൂഹത്തിന്റെ പേരിൽ അഭിനന്ദനം അറിയിക്കുന്നു. തമ്പി ജോസ് യു കെ മലയാളി സമൂഹത്തിനും ലിവർപൂൾ മലയാളി സമൂഹത്തിനും ചെയ്ത സേവനങ്ങളെ കണക്കിലെടുത്തു 2014 ൽ ലിവർപൂൾ പൗരസമൂഹത്തിന്റെ നേതൃത്വത്തിൽ ഒരു സ്വികരണം ലിവർപൂൾ ഐറിഷ് സെന്ററിൽവച്ച് നൽകുകയുണ്ടായി പലപ്പോഴും തമ്പി ജോസിന്റെ പ്രവർത്തനങ്ങളെയും വ്യക്തി ജീവിതത്തെയും കുറ്റപ്പെടുത്താനല്ലാതെ അദ്ദേഹം ചെയ്ത നന്മകൾ കാണാൻ ആളുകൾ തയാറാകാതെ വന്നപ്പോളാണ് അത്തരം ഒരു സ്വികരണം നല്കാൻ ഒരു കൂട്ടം മലയാളികൾ തയാറായത് .
യുക്മ പ്രസിഡണ്ടായിരുന്ന വിജി പൈലി യാണ് തമ്പിച്ചേട്ടന് മൊമെന്റോ നൽകി ആദരിച്ചത് . അന്ന് ഞങ്ങൾനൽകിയ സ്വികരണത്തെ ഇന്നു യു കെ യിലെ ഏറ്റവും വലിയ മലയാളി സംഘടനയും അംഗീകരിച്ചതിൽ ഞങ്ങൾക്കു സന്തോഷമുണ്ട് ഈ അംഗീകാരം ലിവർപൂൾ മലയാളി സമൂഹത്തിനു മുഴുവൻ ലഭിക്കുന്നതാണ് എന്നതിൽ സംശയമില്ല അദ്ദേഹത്തെ ഈ അവാർഡിനു തിരഞ്ഞെടുത്ത UUKMA യെ അഭിനന്ദിക്കുന്നു .
2000 ത്തോടുകൂടി ഇംഗ്ലണ്ട്ലേക്ക് നഴ്സിംഗ് തൊഴിലില്‍ മേഘലയില്‍ ഉണ്ടായ സാധിത മുതലെടുത് ആണ് മലയാളികള്‍ ലിവര്‍പൂളിലും എത്തിത്തുടങ്ങിയത് എന്നാല്‍ വലിയ അര്‍ത്ഥത്തിലുള്ള മലയാളി കുടിയേറ്റം ലിവര്‍പൂളില്‍ ഉണ്ടായതു 2003 നോടുകൂടിയാണ് .
ഇവിടെ കുടിയെറിയവരില്‍ ഗണൃമായ ഭാഗം മലയാളികളും ഗള്‍ഫ് മേഘലകളില്‍ ജോലി ചെയ്തിരുന്നവരായിരുന്നു . അതുപോലെ തന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും കേരളത്തിലുമായി ജോലി ചെയ്തിരുന്നവരും ഉണ്ടായിരുന്നു,.ഇവിടെ വന്നവരെല്ലാം വെള്ളപ്പൊക്കം കഴിഞ്ഞു പുതിയ ലോകവും പുതിയ ആകാശവും കാണാന്‍ പുറത്തിറങ്ങിയ നോഹയുടെ കുട്ടികളെ പോലെ ആയിരുന്നു ,കാരണം അവര്‍ ജീവിച്ച സമൂഹത്തേക്കാള്‍ വളരെ കൂടുതല്‍ യന്ത്ര വല്‍ക്രതവും വ്യത്യസ്തമായ സംസ്കാരവും അചാരങ്ങളുമെല്ലാമായിരുന്നു അവര്‍ അഭിമുഖികരിച്ചത് . ഒന്നും പരിചിതമല്ലാത്ത അവസ്ഥ . വന്ന മലയാളികള്‍ തന്നെ പരസ്പരം അറിയാന്‍ കൂടി ഒരു സാഹചരിമില്ലായിരുന്നു .
അവിടെ നിന്നും ആണ് തമ്പി ജോസ്ന്‍റെ ശ്രദ്ധേയ മായ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഇവിടുത്തെ ഇംഗ്ലീഷ് സമൂഹവും ആയി ബന്ധപ്പെട്ടു ലിവര്‍പൂളിലെ കത്തീഡ്രൽ പള്ളിയില്‍ ഇംഗ്ലീഷ് മലയാളി സമൂഹത്തെ സംയുക്തമായി പങ്കെടുപ്പിച്ചു കൊണ്ട് ഒരു വലിയ ധൃാനം നടത്തുകയും അതിലൂടെ ഒരു അല്മിയ ഐകൃം രൂപപ്പെടുത്തുക അതോടൊപ്പം മലയാളികള്‍ക്ക് പരിചയപ്പെടാനും ഇംഗ്ലീഷ് സമൂഹം ആയി ഒരു നല്ല ബന്ധം സ്ഥാപിക്കാനും കഴിയുക എന്നതയിരുന്നു ധൃാനത്തിന്‍റെ ഉദേശം. അതിന്‍റെയടിസ്ഥാനത്തില്‍ 2003 ആഗസ്റ്റ് 17 നു വലിയ ഒരു വിഭാഗം ഇംഗ്ലീഷ് സമൂഹത്തിന്‍റെ സഹകരണത്തോട് കൂടി ഫാദര്‍ മാത്യു നയ്ക്കാന്‍ പറമ്പില്‍ നേത്രുതം കൊടുത്ത് പൊട്ടാ ടീം നയിച്ച ഒരു വലിയ ധൃാനം നടന്നു. ഏകദേശം മൂവായിരത്തോളം ആളുകള്‍ പങ്കെടുത്ത ആ പരിപാടിയിലൂടെ ലിവേര്‍പൂല്‍ മലയാളികളുടെ ഇടയില്‍ ഒരു വലിയ മുന്നേറ്റത്തിനു തുടക്കം കുറിച്ച് .
ഈ ധൃാനവും ആയി ബന്ധപ്പെട്ടു അദ്ദേഹത്തോട് ഒപ്പം ഞാനും കുറച്ചു യാത്ര ചെയ്തിട്ടുണ്ട് അന്ന് അദ്ധേഹത്തിന്റെ ഇംഗ്ലീഷ് ഭാഷാ നൈപുണ്യം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്
ധൃാനത്തെതുടര്‍ന്ന് ലിവര്‍പൂള്‍ മലയാളി കാതോലിക്കാ സമൂഹത്തിനു തുടക്കം കുറിച്ചു. അതിനും നേതൃത്വം കൊടുത്തത് തമ്പി ജോസ് തന്നെയായിരുന്നു തുടര്‍ന്ന് ലിവര്‍പൂളില്‍ എല്ലാ ഞായറാഴ്ചയും മലയാളം കുര്‍ബന നാട്ടില്‍ നിന്നും പഠിക്കാന്‍ വന്ന ഫാദര്‍ റോബര്‍ട്ട് ന്‍റെ നേതൃത്തത്തില്‍ നടത്തുകയും നാട്ടിലെ പോലെ തന്നെ എല്ലാ ആഘോഷങ്ങളും നടത്തി പോരുകയും ചെയ്യുന്നു. ഇത്തരം പ്രവര്‍ത്തനത്തിലൂടെ ഇവിടുത്തെ മലയാളികളുടെ ഗൃഹാതുരത്വം ഇല്ലാതെ ആക്കാന്‍ ശ്രി തമ്പി ജോസിന്റെ പ്രവര്‍ത്തനത്തിന് കഴിഞ്ഞു എന്ന് തന്നെ പറയാം .
തമ്പി ജോസിന്റെ മറ്റൊരു വലിയ സംഭാവന എന്ന് പറയുന്നത് ലിംക ( LIMCA) എന്ന് പറയുന്ന UK യിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മലയാളി അസോസിയേഷനാണ് . കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമ്പി ജോസ് പ്രസിഡണ്ട് ആയി തുടക്കം ഇട്ട LIMCA ഇന്നു ലിവര്‍പൂള്‍ മലയാളികളുടെ ജീവവായു ആയി മാറികഴിഞ്ഞു . എല്ലാ വര്‍ഷവും LIMCA നടത്തുന്ന ചില്‍ഡറന്‍സ് ഫെസ്റ്റിവലില്‍ കൂടി ഒട്ടേറെ കുട്ടികള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചു ഈ ആശയങ്ങളുടെ എല്ലാം ഉപജ്ഞതാവ് തമ്പി ചേട്ടന്‍ ആയിരുന്നു . അതോടൊപ്പം മലയാളം പുസ്തകങ്ങള്‍ സങ്കടിപ്പിച്ചു കൊണ്ട് തുടക്കം ഇട്ട ലൈബ്രറി ഇന്നു മലയാള ഭാഷയെ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു.നിലവിൽ LIMCA യുടെ പ്രസിഡണ്ട് ആയി അദ്ദേഹം പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്
ആദൃകാലത് വന്ന മലയാളികള്‍ക്ക് പലപ്പോഴും നിയമ ഉപദേശം കൊടുത്തു പലരെയും അവര്‍ അവരുടെ ജോലി സ്ഥലത്ത് അനുഭവിചിരുന്ന പ്രശ്നങ്ങളില്‍നിന്നും പോലീസ് കേസുകളില്‍നിന്നും രേക്ഷപ്പെടുത്താനും തമ്പി ജോസിന് കഴിഞ്ഞിട്ടുണ്ട് .
.വാള്‍ട്ടനില്‍ ഉള്ള ബ്ലെസ്സ്ഡ് സക്കര്‍മെന്റ്റ് ഹൈ സ്കൂളിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ഗവര്‍ണര്‍ യും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്
കോട്ടയം ജില്ലയിലെ പാലയില്‍ കുരിശുംമൂട്ടില്‍ കുടുബ അംഗംമാ യ തമ്പി ജോസ് പാല സെന്റ് തോമസ് കോളേജില്‍ നിന്നും ഡിഗ്രിയും, തിരുവനന്തപുരം യുണിവേഴ്സിറ്റി കോളേജില്‍ നിന്നും പോസ്റ്റ് ഗ്രജിവേഷനും, തിരുവനന്തപുരം ഗവര്‍മെന്റ് ലോ കോളേജില്‍ നിന്നും LLB യും നേടി അക്കാലത് അക്കാഡാമിക്കല്‍ കൌണ്‍സില്‍ അംഗം ആയും പ്രവര്‍ത്തിച്ചിട്ടുണ്ട് . സിണ്ടിക്കെറ്റു ബാങ്കിന്‍റെ മാനേജര്‍ ആയി ജോലി നോക്കിയിരുന്ന കാലത്താണ് U K യിലേക്ക് കുടിയേറിയത് പിന്നിട് ലിവര്‍പൂള്‍ യുണിവെഴ്സിറ്റിയില്‍ നിന്നും MBA യെയും നേടി ഇപ്പോള്‍ മേഴ്സി റെയില്‍വേയില്‍ ഓഫീസറായി ജോലി നോക്കുന്നു .
തിരുവനന്തപുരതു പഠിച്ചു കൊണ്ടിരുന്ന കാലത്ത് കോണ്‍ഗ്രസ് രാഷ്ട്രിയ രംഗത്തും അദ്ദേഹം സജീവം ആയിരുന്നു. ജി കാര്‍ത്തികേയന്‍ KSU പ്രസിഡന്റ് ആയിരുന്ന കാലത്ത് തമ്പി ജോസ് KSU ട്രഷര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.അക്കാലത്തു ഡെല്‍ഹിയില്‍ നിന്നും വരുന്ന പല നേതാക്കളുടെയും പ്രസംഗം ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുതിയിരുന്നതും അദ്ദേഹമായിരുന്നു
ഇവിടുത്തെ മലയാളി സമൂഹത്തിന്‍റെ കഴിവുകള്‍ വേണ്ടവിതം ഉപോഗിക്കുന്നില്ല എന്നാ ഒരു ദുഖവും അദേഹം പങ്കുവച്ചു , സക്കറിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരുതരം സാമ്പത്തിക രതി മൂര്ച്ചക്ക് അപ്പുറത്തേക്ക് മലയാളി സമൂഹത്തിനു ഒന്നും സ്വപ്നം പോലും കാണാന്‍ കഴിയുന്നില്ല എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു
തമ്പി ജോസിനോട് ഒപ്പം ലിവര്‍പൂള്‍ കാത്തോലിക് പള്ളിയും ആയി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ലിവര്‍പൂള്‍ കേന്‍സിംഗ്ടോണ്‍ല്‍ താമസിക്കുന്ന ജോസ് മാത്യുവിനു തമ്പി ജോസ് നെ പറ്റി പറയാന്‍ ഉള്ളത് മലയാളി സമൂഹത്തിലെ വിവേകി ആയ മനുഷ്യന്‍, മികച്ച സംഘാടകൻ , ഒരു കരൃം ഏതു അധികാരിയും പറഞ്ഞു മനസിലാക്കി നേടിയെടുക്കാന്‍ കഴിവുള്ള ആള്‍ ,എന്നൊക്കെ ആയിരുന്നു ,തമ്പി ജോസിന്റെ പ്രവര്‍ത്തനമികവ് ഒന്നുകൊണ്ടു മാത്രം ആയിരുന്നു ലിവര്‍പൂളിലെ വിവിത ക്രിസ്തവ വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുവരാന്‍ കഴിഞ്ഞത് എന്നും ജോസ് മാത്യു കൂട്ടി ചേര്‍ത്ത്.
മുല്ലപ്പെരിയാര്‍ വിഷയം ലോകസമൂഹത്തിനു മുന്‍പില്‍ കൊണ്ടുവരുന്നതിന് വേണ്ടി ലിവര്‍പൂളില്‍ നടത്തിയ സമരത്തിനു മുന്നിട്ടിറങ്ങിയതും തമ്പി ജോസ് ആയിരുന്നു അതുപോലെ ലിവര്‍പൂളില്‍ എത്തിയ പ്രസിദ്ധ എഴുത്തുകാരന്‍ സക്കറിയയ്ക്ക് സ്വികരണം സങ്കടിപ്പിക്കാന്‍ മുന്‍പില്‍ നിന്ന് പ്രവര്‍ത്തിച്ചതും തമ്പി ചേട്ടന്‍ ആയിരുന്നു
മലബാര്‍ ക്രിസ്ടിന്‍ കോളേജ് കൌണ്‍സിലറും SFI ജില്ല നേതാവും ഒക്കെ ആയി പ്രവര്‍ത്തിച്ച ബെര്‍കിന്‍ ഹെഡ്ല്‍ തമസിക്കുന്ന ആന്റോ ജോസിനു തമ്പി ചേട്ടനെ പറ്റി പറയാന്‍ ഉള്ളത് U K യില്‍ വന്നു കണ്ടുമുട്ടിയ അന്നുമുതല്‍ എന്നുവരെ സൌഹൃതം സൂക്ഷിക്കാന്‍ കഴിഞ്ഞ ഒരാളും, പെരുമാറ്റം കൊണ്ട് ആരെയും അകൃഷിക്കുന്ന വിക്തിതവും അതാണ് തമ്പി ജോസ് എന്നായിരുന്നു .
പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേത്രത്വം കൊടുക്കുന്നത് സമീക്ഷ UK ദേശിയ വൈസ് പ്രസിഡന്റ് പ്രസാദ് , സമീക്ഷ ബ്രാഞ്ച് ഭാരവാഹികളായ രെഞ്ജിഷ് , മിഥുൻ , അബി തുടങ്ങിയവരുടെ നേത്രത്വത്തിലുള്ള വിപുലമായ സംഘാടക സമിതി ആണ് .
ഈ സൗഹാർദ്ദ സദസ്സിലേക്ക് UKയിലെ മുഴുവൻ മലയാളികളെയും കുടുംബസമേതം സംഘടകസമിതിക്കു വേണ്ടി ഭാരവാഹികൾ ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് ദയവായി ബന്ധപ്പെടുക
ജോസ് : 07307086202
റെയ്നോൾഡ് : 07838653324
സജീഷ് ടോം
ദശാബ്‌ദി പിന്നിട്ട യുക്മ ലണ്ടൻ നഗരത്തിൽ സംഘടിപ്പിക്കുന്ന വർണ്ണാഭമായ “ആദരസന്ധ്യ 2020″ന് ഇനി പത്തു ദിവസങ്ങൾ കൂടി മാത്രം ശേഷിച്ചിരിക്കെ, പരിപാടിയുടെ അവസാന ഘട്ട ഒരുക്കത്തിലാണ് സംഘാടകർ. ലോക മലയാളി സമൂഹത്തിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന പത്ത് വ്യക്തിത്വങ്ങൾക്ക് യു കെ മലയാളികളുടെ ആദരവാകും “യുക്മ – അലൈഡ് ആദരസന്ധ്യ 2020”.
യു കെ യിലെ പ്രബല ബിസിനസ് സംരംഭകരായ അലൈഡ് മോർട്ടഗേജ് സർവീസസ് മുഖ്യ പ്രായോജകരാകുന്ന “ആദരസന്ധ്യ 2020” നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡിലുള്ള സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളജില്‍ ഫെബ്രുവരി ഒന്നിന് അരങ്ങേറും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാപ്രതിഭകളുടെ മിന്നുന്ന പ്രകടങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടും. മൂന്നാമത്തെ തവണ യുക്മ നടത്തുന്ന “യുക്മ യു ഗ്രാന്റ് – 2019″ന്റെ നറുക്കെടുപ്പ് “ആദരസന്ധ്യ 2020” വേദിയിൽ വച്ച് നടത്തുന്നതാണ്.
യുക്മ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള ചെയർമാനും ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് ചെയർമാനുമായുള്ള സമിതി ഉടൻതന്നെ പുരസ്‌ക്കാര ജേതാക്കളുടെ പേരുവിവരങ്ങൾ പ്രഖ്യാപിക്കുമെന്ന് “ആദരസന്ധ്യ 2020” ഇവന്റ് ഓർഗനൈസർ അഡ്വ.എബി സെബാസ്ററ്യൻ അറിയിച്ചു. ലോക പ്രവാസി മലയാളികൾക്കും മലയാള ഭാഷക്കും സംസ്‌കാരത്തിനും നൽകിയ സംഭാവനകളെ വിലയിരുത്തിക്കൊണ്ട് വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള അഞ്ച് വ്യക്തികൾക്കും, യു കെ മലയാളി സമൂഹത്തിനും യുക്മയ്ക്കും നൽകിയ സംഭാവനകളെ അടിസ്ഥാനപ്പെടുത്തി അഞ്ച് യു കെ മലയാളികൾക്കുമാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്.
എഴുനൂറിൽപ്പരം ആളുകളെ ഉള്‍ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില്‍, മികവുറ്റ എല്‍ ഇ ഡി സ്ക്രീനിന്റെ അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം രാത്രി എട്ട് വരെ നീണ്ടുനിൽക്കും. “ആദരസന്ധ്യ 2020″ന് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. കൂടാതെ മുന്നൂറോളം കാറുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗജന്യ പാർക്കിംഗ് സൗകര്യവും സെന്റ് ഇഗ്‌നേഷ്യസ് കോളേജിൽ ഉണ്ടായിരിക്കുന്നതാണ്.
ദൂര സ്ഥലങ്ങളിൽ നിന്നെത്തുന്നവരുടെ സൗകര്യാർത്ഥം മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭ്യമാക്കുന്ന ഫുഡ് സ്റ്റാളുകൾ ഉച്ചക്ക് പന്ത്രണ്ടു മണിമുതൽ തുറന്ന് പ്രവർത്തിക്കുന്നതായിരിക്കും. യുക്മ കുടുംബാംഗങ്ങൾക്കും യു കെ മലയാളി കലാസ്നേഹികൾക്കും ഒത്തുചേർന്ന് ആഘോഷിക്കാൻ പറ്റുന്നവിധമാണ് “ആദരസന്ധ്യ 2020” വിഭാവനം ചെയ്തിരിക്കുന്നത്.
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:-
St.Ignatious College,
Turkey Street, Enfield,
London – EN1 4NP.
ടോം ജോസ് തടിയംപാട്
പ്രസവത്തെ തുടർന്ന് രോഗ ബാധ്യതയായി സ്കോട്ലൻഡിലെ ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലി ഹോസ്പിറ്റലിൽ വച്ച് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച ഷെറിൽ മരിയയുടെ ശവസംസ്‌കാരം നാട്ടികൊണ്ടുപോയി നടത്തണം എന്നാണ് പ്രായമായ അമ്മയുടെയും ഭർത്താവിന്റെയും ആഗ്രഹം നിങ്ങൾ സഹായിക്കാതെ തരമില്ല, ദയവായി ഉപേക്ഷിക്കരുത് ,
കഴിഞ്ഞ നാലുവർഷനായി ഭർത്താവ് മാർക്ക് ദാസ്, ഭാര്യ ഷെറിൽ മരിയയും സ്കോട്ലൻഡിൽ മലയാളിയായ ജോർജ് ജോസഫ് നടത്തുന്ന ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നു വളരെ പെട്ടെന്നാണ് പ്രസവത്തിനു ശേഷം മാറാരോഗം മരിയയെ കിഴ്പ്പെടുത്തി മരണം ജീവൻ കവർന്നെടുത്ത് ,മരിയയുടെ അമ്മയും ഭർത്താവും ഒത്തു ഈ മാസം നാട്ടിൽപോകുന്നതിനു വേണ്ടി ടിക്കറ്റ് എടുത്തു ഇരിക്കുന്ന സമയത്താണ് ഈ ദുരന്തം ആ കുടുംബത്തെ പിടികൂടിയത്. ഒരു ഹോട്ടലിലെ ജീവനക്കാർ എന്ന നിലയിൽ പെട്ടന്ന് ബോഡി നാട്ടിൽകൊണ്ടുപോകാനുള്ള പണം അവരുടെ കൈയിലില്ല .
ഇവർ അംഗങ്ങളായ സ്കോട്ട്ലാന്ഡിലെ inverness ഹാൻഡ്‌ലി സ്ട്രീറ്റ് പള്ളിയിലെ ഫാദർ ജെയിംസ് വെൽ ഇവരെ സഹായിക്കാൻ രംഗത്തുണ്ട് വളരെ കുറച്ചു ഇന്ത്യൻ കുടുംബംങ്ങൾ മാത്രമാണ് ഈ പ്രദേശത്തുള്ളത്.
ഇവരെ ഇപ്പോൾ സഹായിക്കാൻ മുൻകൈയെടുക്കുന്നതു അവിടെയുള്ള ജോർജ് ജോസഫ്, ലിനി ജോസി ,,എന്നിവരാണ്. ഷെറിൽ മരിയയുടെ ഭർത്താവും ,അമ്മയും കുട്ടിയും ,എടുത്ത ടിക്കറ്റ് ക്യൻസിൽ ആകാതിരിക്കാൻ നാട്ടിൽ പോയിരിക്കുകയാണ് ഭർത്താവു ഇന്ന് തിരിച്ചുവന്നു ഗ്ലാസ്‌ക്കോയിലുള്ള ഗോൾഡൻ ജൂബിലിൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്ന മരിയയുടെ മൃതദേഹം നിയമ നടപിടികൾ പൂർത്തിയാക്കി സ്വന്തം നാടായ ഗോവയിൽ കൊണ്ടുപോയി സംസ്‌കരിക്കാൻ നിങ്ങ ളുടെ സഹായങ്ങൾ കൂടിയേ കഴിയു .
താഴെ കാണുന്ന ഷെറിൽ മരിയയുടെ ഭർത്താവു മാർക്ക് ദാസിന്റെ അക്കൗണ്ടിൽ നിങ്ങളുടെ സഹായങ്ങൾ നൽകുക .
ഇവരെ സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ സമീപിച്ചത് ജോർജ് ജോസഫ് ലിൻസി ജോസി എന്നിവരാണ് അവരുടെ ഫോൺ നമ്പർ താഴെ കൊടുക്കുന്നു
Name ,, Mark Das
Account Number 90110906
Sort Code 40.22.66.
Bank HSBC
ജോർജിന്റെ ഫോൺ നമ്പർ 07878283466
ലിൻസി ജോസി ഫോൺ നമ്പർ 07789672806
ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..
ക്രിസ്റ്റി അരഞ്ഞാണി
ജനുവരി 18 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൾഫ് സ്റ്റോക്ക് ഓൺ ട്രെൻഡ് വികാരി ഫാദർ ജോർജ് എട്ടുപറയിൽ അച്ഛൻ ഓൾ യുകെ ബാഡ്മിന്റൻ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മെൻസ് ഫോറം പ്രസിഡണ്ട് ശ്രീ. ജോഷി വർഗീസ് സ്വാഗതവും സെക്രട്ടറി ശ്രീ. ബിജു ജോസഫ് നന്ദിയും രേഖപ്പെടുത്തി. വൈകിട്ട് 21 p.m ന് രൂപതയ്ക്ക് കീഴിലുള്ള വിവിധ മാസ്സ് /മിഷൻ/ ഇടവക തമ്മിലുള്ള തീ പാറുന്ന പോരാട്ടത്തിന് പരിസമാപ്തി കുറിച്ചു.
യുകെ യിലെ അറിയപ്പെടുന്ന നേഴ്സിങ് ആൻഡ് ഹെൽത്ത് കെയർ ഏജൻസിയായ എച്ച് സി 24 നഴ്സിംഗ് ഏജൻസി അതുപോലെ പ്രമുഖവും വിശ്വസനിയവും ആയ ഫൈനാൻസ് ആൻഡ് മോർട്ട്ഗേജ് കമ്പനി ആയ അലൈഡ് ഫൈനാൻസ് കമ്പനിയും സ്പോൺസർ ചെയ്തു. ടൂർണമെന്റിൽ നടന്ന അതിശക്തമായ പോരാട്ടത്തിൽ ലിവർപൂൾ അവർ ലേഡി ക്യൂൻ ഓഫ് പീസ് മിഷനിൽ നിന്നുള്ള ഷീൻ മാത്യു ആൻഡ് ഡോൺ പോൾ ഫസ്റ്റ് പ്രൈസ് 250 പൗണ്ട് + ട്രോഫിയും, മാഞ്ചസ്റർ ക്നാനായ മിഷൻ കീഴിൽനിന്ന് സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നുമുള്ള യുകെയിലെ ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ വിവിധ മാസ്സ് /മിഷൻ സെന്ററുകൾ തമ്മിൽ പരസ്പരം പരിചയപ്പെടുന്നതിനും കൂട്ടായ്മ വളർത്തുന്നതിനും അതിലുപരി കായികവും, മാനസികവും, ആത്മീയവും, ആരോഗ്യപരവുമായ വികസനവും ലക്ഷ്യം വച്ച് നടത്തപ്പെടുത്തിയ ടൂർണമെന്റിൽ യുകെയുടെ വിവിധ ഭാഗത്ത് നിന്നുള്ള 29 ടീമുകൾ പങ്കെടുത്തിരുന്നു. എല്ലാവരുടെയും സഹകരണത്തിൽ ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
ആദ്യ ഓൾ യുകെ സീറോ മലബാർ ഓൾഫ് മെൻസ് ഫോറംസ് ബാറ്റ്മിന്റൻ ടൂർണമെന്റ് വിജയികൾ.
ഒന്നാം സമ്മാനം £ 250 + ട്രോഫി
ഷീൻ മാത്യു
ഡോൺ പോൾ
പള്ളിയുടെ പേര്: ഔവർ ലേഡി ക്വീൻ ഓഫ് പീസ് ലിതർലാന്റ്
രണ്ടാം സമ്മാനം – £ 150 + ട്രോഫി.
മാഞ്ചസ്റ്റർ സെന്റ് മേരിയുടെ മിഷന്റെ ക്നാനായ കത്തോലിക്ക മിഷൻെറ കീഴിലുള്ള സ്റ്റോക്ക്-ഓൺ-ട്രെന്റിൽ നിന്നുള്ള സിബു ജോൺ, അനിഷ് തോമസ്.
മൂന്നാം സമ്മാനം – £ 100 + ട്രോഫി
ഔവർ ലേഡി ഓഫ് പെർപുവൽ ഹെൽപ്പ് മിഷൻ സെന്റ് തെരേസയുടെ കാത്തലിക് ചർച്ച് – വോൾവർഹാംപ്ടൺ
വാൽസാൽ
അഷ്‌ലിൻ അഗസ്റ്റിൻ പുളിക്കൽ
ജെറമി കുറിയൻ
നാലാം സമ്മാനം – £ 50 + ട്രോഫി
നോർത്താംപ്ടൺ സെന്റ് ഗ്രിഗേറിയസ് പള്ളിയിൽ നിന്നുള്ള ജിനിയും ജോമെഷും.
വിജയികളായ എല്ലാവരേയും, പങ്കെടുത്തവരെയും ഓൾഫ് മെൻസ് ഫോറം സ്പോർട്സ് കമ്മിറ്റി അഭിനന്ദിച്ചു .
ടോം ജോസ് തടിയംപാട്
കഴിഞ്ഞ പ്രളയത്തിൽ വീടിന്റെ മേൽക്കൂര നഷ്ട്ടപ്പെട്ടു മഴനനഞ്ഞും വെയിലടിച്ചും ജീവിതം തള്ളിനീക്കിയിരുന്ന പ്രായം ചെന്ന ഇടുക്കി മരിയാപുരം സ്വദേശി അമ്പഴക്കാട്ടു ഐപ്പുചേട്ടനെയും ഭാര്യയെയും സഹായിക്കാൻ ലിവർപൂൾ ക്നാനായ സമൂഹവും മുൻപോട്ടു വന്നു കഴിഞ്ഞ ക്രിസ്തുമസ് കരോളിൻ കൂടി ലഭിച്ച 220 പൗണ്ട് ലിവർപൂൾ ക്നാനായ കാത്തോലിക് യുണിറ്റ് വൈസ് പ്രസിഡണ്ട് ഫിലിപ്പ് തടത്തിൽ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യ്ക്ക് കൈമാറി, അതോടൊപ്പം ലിവർപൂൾ ക്നാനായ കാത്തോലിക് യൂത്തു ലീഗ് ശേഖരിച്ച 110 പൗണ്ട് LKCYL പ്രസിഡണ്ട് ജൂഡ് ലാലു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ജോയിന്റ് സെക്രെട്ടറി സജി തോമസിന് കൈമാറി അങ്ങനെ ആകെക്കൂടി 330 പൗണ്ട് (30000,RS )ലിവർപൂൾ ക്നാനായ സമൂഹം ശേഖരിച്ചു ഞങ്ങളെ ഏൽപിച്ചിട്ടുണ്ട് , ഈ പണം ഞങ്ങൾ ഐപ്പുചേട്ടന്റെ വീട് കയറിത്താമസത്തിനു നൽകും എന്നറിയിക്കുന്നു
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഈ വാർത്ത പ്രസിദ്ധികരിച്ചു കഴിഞ്ഞപ്പോൾ അവരെ സഹായിക്കാൻ ഒട്ടേറെ നല്ലമനുഷ്യരും സംഘടനകളും മുൻപോട്ടു വന്നിരുന്നു ഞങൾ നടത്തിയ ചാരിറ്റിയുടെ അന്ന് ലഭിച്ച 4003 പൗണ്ട് ഇടുക്കി എം പി ഡീൻ കുര്യാക്കോസ് ഏപ്പുചേട്ടനു കൈമാറിയിരുന്നു.
ഞങ്ങൾ ചാരിറ്റി അവസാനിപ്പിച്ചിട്ടും ആ പാവങ്ങളുടെ വേദന കണ്ടു സഹായിക്കാൻ തയാറായ ലിവർപൂൾ ക്നാനായ സമൂഹത്തിനു ഞങ്ങളുടെ നന്ദി അറിയിക്കുന്നു അതോടൊപ്പം ഞങ്ങളുടെ എളിയ പ്രവർത്തനത്തെ സഹായിച്ച എല്ലാ മലയാളി സുഹൃത്തുക്കളോടും ഒരിക്കൽ ഞങ്ങൾക്കുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു . .
ഐപ്പുചേട്ടന്റെ വീടുപണിപൂർത്തിയാകാറായി എന്നാണ് അറിയുന്നത് നാട്ടുകാരുടെ നേതൃത്വത്തിൽ ഒരു കമ്മറ്റി രൂപികരിച്ചു പ്രവർത്തനം ഭംഗിയായി മുൻപോട്ടു പോകുന്നു വിജയൻ കൂറ്റാ൦തടത്തിൽ, തോമസ് പി ജെ., ,ബാബു ജോസഫ്, നിക്സൺ തോമസ് .എന്നിവരുടെ നേതൃത്വത്തിലാണ് കമ്മറ്റി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ഇതുവരെ സൂതാരൃവും സതൃസന്തവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു ചാരിറ്റി ഗ്രൂപ്പിന് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് ,എന്നിവരാണ്.
സജീഷ് ടോം
ലോക പ്രവാസി മലയാളികൾക്ക് പുത്തൻ വായനാനുഭവം സൃഷ്ടിച്ച യുക്മ സാംസ്ക്കാരികവേദി പ്രസിദ്ധീകരണമായ ജ്വാല ഇ-മാഗസിന്റെ ജനുവരി ലക്കം പ്രസിദ്ധീകരിച്ചു. മികവുറ്റ കൃതികളുടെ തെരഞ്ഞെടുപ്പിലൂടെ പുതുവർഷ പതിപ്പും ശ്രദ്ധേയമാകുന്നു.
രാജ്യം ഏതു കക്ഷികൾ ഭരിച്ചാലും, ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യ വ്യവസ്ഥകളും ആകുന്ന അടിത്തറയിൽ നിന്ന് വേണം രാജ്യം മുന്നോട്ട് പോകാൻ എന്ന് കൃത്യമായി പറഞ്ഞു വക്കുന്നു, തന്റെ പത്രാധിപ കുറിപ്പിലൂടെ ചീഫ് എഡിറ്റർ റജി നന്തികാട്ട്. അടിസ്ഥാന സങ്കൽപ്പങ്ങളിൽ തകിടം മറിച്ചിലുകൾ ഉണ്ടായാൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി രാജ്യം ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് എഡിറ്റോറിയൽ ചൂണ്ടിക്കാട്ടുന്നു.
സുധീഷ് കോട്ടേമ്പ്രം എഴുതിയ ” ഗാന്ധി ഭാവനയും കലയും ” എന്ന ലേഖനത്തിൽ ബുദ്ധൻ കഴിഞ്ഞാൽ മുഖ്യധാര കലയിലും ജനപ്രിയ കലയിലും ഏറ്റവും കൂടുതൽ ആവിഷ്കരിക്കപ്പെട്ട ഗാന്ധിയെക്കുറിച്ചു വളരെ സുന്ദരമായി, ഈ നിലക്കാത്ത ഗാന്ധി ഭാവനയുടെ കാരണങ്ങളെക്കുറിച്ചു വിവരിക്കുന്നു. സുന്ദരമായ ആഖ്യാനശൈലിയിലൂടെ വായനക്കാരെ ആകർഷിച്ചു കൊണ്ടിരിക്കുന്ന പംക്തി “സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ ” കേരളം വിട്ട് ജോലി അന്വേഷിച്ചു ബോംബയ്ക്ക് നടത്തിയ ആദ്യ മറുനാടൻ യാത്രയിൽ പ്രഷുബ്ധമായ തന്റെ മാനസീക അവസ്‌ഥ വളരെ മനോഹരമായി വിവരിച്ചിരിക്കുന്നു ലേഖകൻ ജോർജ്ജ് അറങ്ങാശ്ശേരി.
കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ കേരളത്തിലെ ആദ്യകാല ദിനപത്രങ്ങളിൽ ഒന്നായ ” കേരള മിത്ര ” ത്തിന്റെ ചരിത്രം വിശദീകരിക്കുന്ന ആർ ഗോപാലകൃഷ്ണൻ എഴുതിയ ” കേരള മിത്രം ” എന്ന ലേഖനം വളരെ അറിവുകൾ നൽകുന്നതാണ്. യാത്രകളെ ഇഷ്ടപ്പെടുന്ന വായനക്കാർക്ക് രസകരമായ വായനാനുഭവം പ്രധാനം ചെയ്യുന്നതാണ് ജോയി സക്കറിയ എഴുതിയ ” ഏഴു സുന്ദരികളിൽ അഞ്ചു സുന്ദരികളെ കാണാൻ പോയ കഥ ” എന്ന യാത്രാനുഭവങ്ങൾ.
സിനിമാസംബന്ധിയായ എഴുത്തുകളിലൂടെ മലയാളികളുടെ പ്രിയ എഴുത്തുകാരൻ രവി മേനോൻ മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്രക്ക് തന്റെ സംഗീത യാത്രയിൽ സംഗീത സംവിധായകൻ ജോൺസൻ മാസ്റ്റർ ആരായിരുന്നു എന്ന് മനോഹരമായി കുറിച്ചിരിക്കുന്നു “എല്ലാവരും ഒരിക്കൽ പിരിയേണ്ടവരല്ലേ ” എന്ന ലേഖനത്തിൽ. വി പ്രദീപ് കുമാറിന്റെ ജീവിതാനുഭങ്ങളിൽ ചാലിച്ച, “മാനുഷീക സന്ദേശങ്ങൾക്ക് ശക്തി പകരാം” എന്ന ഹൃദയത്തിൽ തൊട്ടുള്ള രചന വളരെയേറെ കാലികമായ ഒന്നാണ്.
പ്രീത സുധിർ എഴുതിയ ” ഇങ്ങനെയും ഒരമ്മ”, സോണി മാത്യുവിന്റെ “സാലി നീ എവിടെയാണ്”, യുകെ മലയാളി ഷൈമ മാത്യു എഴുതിയ “രാത്രിയിലെ കെടാവിളക്ക്” എന്നീ കഥകളും രാജു കാഞ്ഞിരങ്ങാട് എഴുതിയ ” കിണർ”, സലിൽ രചിച്ച “2020 “, മനോജ് കാലടിയുടെ ” യാത്രാമൊഴി ” എന്നീ കവിതകളും ജ്വാല ഇ മാഗസിന്റെ പുതു വർഷത്തിന്റെ ആദ്യ ലക്കത്തെ സമ്പന്നമാക്കുന്നു. പതിവുപോലെ ചിത്രകാരൻ റോയി സി ജെ വരച്ച ചിത്രങ്ങൾ കഥകൾക്ക് കൂടുതൽ മനോഹാരിത നൽകുന്നു.
ജ്വാലയുടെ അവസാന പുറത്തിൽ, ഇന്ത്യൻ ആധുനിക രാഷ്ട്രീയാവസ്ഥയെ വളരെ രസകരമായി ചിത്രീകരിച്ചിരിക്കുന്നു റോയി സി ജെ തന്റെ കാർട്ടൂൺ പംക്തിയായ “വിദേശവിചാര”ത്തിൽ. ജ്വാല ഇ-മാഗസിന്റെ ജനുവരി ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക.