മാസ് അംഗങ്ങളുടെ നിസ്വാർത്ഥമായ സഹകരണത്തിനൊപ്പം റോബിൻ എബ്രഹാം പ്രസിഡന്റ്, മാക്സി അഗസ്റ്റിൻ വൈസ് പ്രസിഡന്റ്, ടോമി ജോസഫ് സെക്രട്ടറി, രാജീവ് വിജയൻ ജോയിന്റ് സെക്രട്ടറി, അഭിലാഷ് പടയാറ്റിൽ ട്രഷറർ, ബ്ലെസ്സൻ മാത്യു പി ആർ ഓ, അമ്പിളി ചിക്കു ആർട്സ് കോഓർഡിനേറ്റർ, ജിബി സിബി ആർട്സ് കോഓർഡിനേറ്റർ, അനീറ്റ സിബി സ്പോർട്സ് കോഓർഡിനേറ്റർ, ജിനോയ് മത്തായി സ്പോർട്സ് കോഓർഡിനേറ്റർ , ഷിൻറ്റു മാനുവൽ ഫുഡ് ആൻഡ് ബീവറേജ് കോഓർഡിനേറ്റർ എന്നിവരുടെ ഒത്തൊരുമയുടെയും, ടീo വർക്കിന്റെയും വിജയംകൂടിയായിരുന്നു ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ നൈറ്റ്.
ജോർജ് തോമസ്
മാഞ്ചസ്റ്റർ : ട്രാഫോർഡ് മലയാളി അസ്സോസിയേഷൻ്റെ 2020 വർഷത്തെ ഭരണസമിതിയെ ഇവിടെച്ചേർന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിൽവച്ചു തിരഞ്ഞെടുത്തു. അസ്സോസിയേഷൻ്റെ ക്രിസ്മസ്-പുതുവത്സര പരിപാടികളുടെ ഭാഗമായാണ് വാർഷികപൊതുയോഗം നടന്നത്.
സംഘടനയുടെ പുതുവർഷത്തെ പ്രസിഡന്റായി അഡ്വ: റെൻസൺ തുടിയൻപ്ലാക്കലിനെ യോഗം ഐയ്ക്യകണ്ടേന തിരഞ്ഞെടുത്തു. സെക്രട്ടറിയായി ശ്രീ. സ്റ്റാനി എമ്മാനുവേലിനെയും ട്രഷററായി ശ്രീ.ജോർജ്ജ് തോമസിനെയും വൈസ് പ്രെസിഡണ്ടായി ശ്രീ. ബിജു നെടുമ്പള്ളിൽനെയും ജോയൻറ് സെക്രട്ടറിയായി ശ്രീ. സിജു ഫിലിപ്പിനെയും പ്രോഗ്രാം കോർഡിനേറ്റർമാരായി ശ്രീമതി.സിന്ധു സ്റ്റാൻലി, ശ്രീമതി.ഫെബിലു സാജു, ശ്രീമതി. ഷിബി റെൻസൺ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
കഴിഞ്ഞ പാതിനാലുവര്ഷങ്ങളായി മാഞ്ചസ്റ്ററിലെ ട്രാഫോർഡിൽ വിവിധങ്ങളായി ചാരിറ്റി പ്രവർത്തനങ്ങളും കുട്ടികളുടെയും മുതിർന്നവരുടെയും ബഹുവിധങ്ങളായ പ്രോഗ്രാമുകളിലൂടെയും നിരവധി പരിപാടികൾ സമൂഹത്തിൽ കാഴ്ചവച്ചുകൊണ്ടു മുന്നേറിക്കൊണ്ടിരിക്കുന്നു ട്രാഫോർഡ് മലയാളി അസോസിയേഷൻ യു കെ യിലെത്തന്നെ ഏറ്റവും മികവുറ്റ അസോസിയേഷൻ ആയി മാറിക്കഴിഞ്ഞിരിക്കുന്നു. ഇക്കഴിഞ്ഞ വർഷം യുഗ്മ നടത്തിയ വള്ളംകളിമത്സരത്തിൽ ടി എം എ യുടെ ട്രാഫോർഡ് ബോട്ട് ക്ലബ്ബ് പ്രശംസനീയമായ പ്രകടനമായിരുന്നു കാഴ്ചവച്ചത്. അതോടൊപ്പം അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ട്രാഫോർഡ് നാടക സമിതി പത്തിലധികം നാടകങ്ങളാണ് ഇക്കാലയളവിൽ സമൂഹത്തിൽ സംഭാവന ചെയ്തത്.
പുതുതായി ട്രാഫൊർഡിലും പരിസരപ്രദേശങ്ങളിലേയ്ക്കും താമസമാക്കിയ എല്ലാ മലയാളികളെയും ട്രാഫോർഡ് മലയാളി അസ്സോസിയേഷനിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി പുതിയതായി ചാര്ജടുത്ത ടി എം എ യുടെ പ്രസിഡണ്ട് അഡ്വ: റെൻസൺ തുടിയൻപ്ലാക്കൽ അറിയിച്ചു. ബഹുവിധങ്ങളായ പരിപാടികൾ അടുത്ത ഒരു വർഷത്തേയ്ക്ക് തയാറാക്കികൊണ്ടു തങ്ങളുടെ പ്രവർത്തനം കൂടുതൽ തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ക്രിസ്മസ് – ന്യൂ ഇയർ പരിപാടിയിൽ ബിജു കുര്യൻ, അധ്യക്ഷത വഹിച്ചു. സ്റ്റാൻലി ജോൺ, ലിജോ ജോൺ, മീന ഷൈജു, ഹൈഡി ബിനോയ്, ഷൈബി ബിജു, ഡോണി ജോൺ, സാജു ലാസർ, അഡ്വ : റെൻസൺ തുടിയൻപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.
യൂറോപ്പിലെ ഏറ്റവും വലിയ സംഘടനയും യൂറോപ്പിലെതന്നെ മറ്റു മലയാളി സംഘടനകൾക്കു പോലും മാതൃകയാകുന്ന തരത്തിൽ ഉജ്വലമായ പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ 19 വർഷം പിന്നിടുന്ന യുണൈറ്റഡ് കിങ്ഡം ക്നാനായ കാത്തോലിക് അസോസിയേഷൻ ( UKKCA ) യുടെ അടുത്ത രണ്ടു വർഷത്തേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ നോമിനേഷൻ കൊടുക്കുന്നതിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചപ്പോൾ എല്ലാ പോസ്റ്റുകളിലേക്കും മത്സരിക്കാൻ ഓരോ സ്ഥാനാർത്ഥികൾ മാത്രമാണ് നോമിനേഷൻ നൽകിയിട്ടുള്ളത് . മുൻകാലങ്ങളിൽ എല്ല സ്ഥാനങ്ങളിലേക്കും കടുത്ത മത്സരങ്ങളിലൂടെയും ആരോഗ്യകരമായ ഡിബേറ്റിലൂടെയുമാണ് സ്ഥാനാർത്ഥികൾ വിജയിച്ചു വന്നിരുന്നത്, എന്നാൽ ഈ വർഷം വരുന്ന 25-)൦ തീയതി കേവലം നോമിനേഷൻ കൊടുത്തിരിക്കുന്നവരെ വിജയിച്ചവരായി പ്രഖ്യപിക്കുന്ന ചടങ്ങുമാത്രമാണ് നടക്കാൻപോകുന്നത് അത് ചൂണ്ടിക്കാണിക്കുന്നത് സംഘടനയുടെ .ദൗർബല്യമാണ്.
UKKCA കഴിഞ്ഞ കാലത്തെ കൺവെൻഷനുകളും അവിടെ നടക്കുന്ന കലാപരിപാടികളും ചിട്ടയായ പ്രവർത്തനങ്ങളും , ജനസാന്നിധ്യവും യു കെ യിലെ മുഴുവൻ ക്നാനായകാരുടെയും അഭിമാനമായിരുന്നു ,അത്തരം ഒരു ഒരു സംഘടനയുടെ നേതൃത്വത്തിലേക്ക് മത്സരത്തിന് ആരും തയാറായില്ല എന്നത് വലിയ അമ്പരപ്പാണ് യു കെ ക്നാനായ സമൂഹത്തിൽ ഉണ്ടായിരിക്കുന്നത് ,നിലവിൽ തോമസ് ജോൺ വാരികാട്ട് പ്രസിഡന്റ് സ്ഥാനത്തേക്കും , ജിജി വരിക്കാശേരി സെക്രട്ടറി സ്ഥാനത്തേക്കും മാത്യു ജേക്കബ് ട്രഷർ സ്ഥാനത്തേക്കും ബിജി ജോർജ് മാംകൂട്ടത്തിൽ വൈസ് പ്രസിഡണ്ടന്റ് സ്ഥാനത്തേയ്ക്കും ലുബി മാത്യൂസ് വെള്ളാപ്പിള്ളി ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എബി ജോൺ കുടിലിൽ ജോയിന്റ് ട്രഷർ സ്ഥാനത്തേക്കും എതിരില്ലാതെ തെരഞ്ഞെടുത്തതായി വരുന്ന 25 നു പ്രഖ്യാപിക്കും ഇതു ചൂണ്ടികാണിക്കുന്നത് സംഘടനയുടെ തികഞ്ഞ ദൗർബല്യമാണ് .
എന്തുകൊണ്ടാണ് ഇത്തരം ഒരു ബലഹീനതയിലേക്കു UKKCA നിലംപതിച്ചത് എന്ന അന്വേഷണം പ്രധാന പ്രവർത്തകരുടെയും നേതാക്കളുടെയും ഇടയിൽ നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് യു കെ യിൽ പ്രവർത്തനം ആരംഭിച്ച സീറോ മലബാർ സഭയും അവർ അനുവദിച്ച ക്നാനായ മിഷനെ സംബന്ധിച്ച തർക്കം സഭവാദികളും സംഘടനാ വാദികളുമായി യു കെ യിലെ ക്നാനായക്കാരുടെ ഇടയിൽ രൂപപ്പെട്ടിട്ടുണ്ട് . അത്തരം അഭിപ്രായ വ്യത്യസം രൂപപ്പെട്ടതിന്റെ ബഹിസ്പുരണമാണ് ഇത്തരം ഒരു തണുത്ത കാറ്റു സംഘടനയിൽ വീശിക്കൊണ്ടിരിക്കുന്നതു ,കൂടാതെ ക്നാനായ സംരക്ഷണ സമിതി ബഹുഭൂരിപക്ഷം യൂണിറ്റുകളിലും നേടിയ വിജയം വൈദികരെ അനുകൂലിക്കുന്ന വിഭാഗങ്ങളെ പിറകോട്ടടിച്ചു മാറിനിൽക്കാൻ നിർബന്ധിക്കപ്പെട്ടു എന്നാണ് അറിയുന്നത് .
സീറോ മലബാർ സഭ യു കെ യിൽ അനുവദിച്ചിട്ടുള്ള 15 ക്നാനായ മിഷനുകളിൽ ക്നാനായ സ്വത്വബോധം നിലനിർത്താൻ ഉതകുന്നതല്ല എന്ന അവബോധം ഭൂരിപക്ഷം ക്നാനായക്കാരിലും ഉടലെടുക്കുകയും യു കെ യിലെ ക്നാനായ വൈദികർ അവരുടെ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി ക്നാനായ സ്വത്വബോധത്തെ ഒറ്റികൊടുക്കുന്നു എന്ന ആരോപണം ഒരു വിഭാഗം ശക്തമായി ഉന്നയിക്കുന്നു,. ഇത്തരം ഒരു ആരോപണം ലണ്ടൻ റീജിണൽ നിന്നുള്ള ജോണി കുന്നശ്ശേരി ഉൾപ്പെടെ പലരും പരസ്യമായി പ്രകടിപ്പിച്ചിരുന്നു . അതുകൊണ്ടു തന്നെ സഭയുമായി അത്തരം ഒരു ഏറ്റു മുട്ടലിനു മനസില്ലാത്തതുകൊണ്ടാണ് പലരും മത്സരത്തിൽ നിന്നും മാറി നിൽക്കുന്നത് എന്നാണ് അറിയുന്നത്.
സഭയുടെ അധിനിവേശവും ക്നാനായ വൈദികരുടെ ജന്മി മനോഭാവും ബ്രിട്ടീഷ് സമൂഹം അനുവദിച്ചു തന്നിട്ടുള്ള സ്വാതന്ത്ര്യത്തിനു മുകളിൽ വൈദികരും സഭയും കടന്നു കയറുന്നതിനെതിരെ അതിശകതമായ വികാരം അൽമായരുടെ ഇടയിൽ നിലനിക്കുന്നുണ്ട് , അത്തരം വിഭജനം സജീവമായതും സംഘടനയുടെ ശക്തിയിൽ വിള്ളൽ വീഴാൻ ഇടവന്നിട്ടുണ്ട് . കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വളരെ വലിയ നേട്ടങ്ങളാണ് സംഘടനയ്ക്കു ഉണ്ടാക്കിയത് എന്ന് സ്ഥാനം ഒഴിയുന്ന പ്രസിഡണ്ട് തോമസ് തൊണ്ണമ്മാവിൽ പറഞ്ഞു . ആസ്ഥാന മന്ദിരത്തിന്റെ നവീകരണം ,15 ക്നാനായ മിഷനുകൾ സ്ഥാപിക്കൽ , സമുദായ അംഗങ്ങളിൽ സാമൂദായിക ബോധം വളർത്തുന്നതിനുവേണ്ടിയുള്ള ക്ളാസ്സുകൾ എന്നിവ അതിൽ ചിലതു മാത്രം കൂടാതെ മുഴുവൻ ആളുകളെയും യോചിപ്പിച്ചു മുൻപോട്ടു സംഘടനയെ നയിക്കാൻ കഴിഞ്ഞു എന്നതും ഒരു വലിയ നേട്ടമായി അദ്ദേഹം ചൂണ്ടികാണിച്ചു .
കേരളത്തിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ 35000 പൗണ്ട് ജാതി മത ,വർഗ ,വർണ്ണ സ്ഥലകാലഭേതമില്ലാതെ സഹായിക്കാൻ UKKCA യ്ക്ക് കഴിഞ്ഞുവെന്ന് സ്ഥാനം ഒഴിയുന്ന സെക്രട്ടറി സാജു ലൂക്കോസ് പാണപറമ്പിലും ചൂണ്ടികാണിച്ചു. ഒട്ടേറെ സങ്കീർണ്ണമായ പ്രശ്നങ്ങളെ നേരിടേണ്ടത് ഉണ്ടെങ്കിലും സമൂദായത്തെ ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിക്കുമെന്ന് തിരഞ്ഞെടുക്കാൻ പോകുന്ന പ്രസിഡണ്ട് തോമസ് ജോൺ വാരികാട്ടും പറഞ്ഞു . .
ടോം ജോസ് തടിയംപാട്
യുകെയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ സജീവ ഇടപെടലും നടത്തുന്ന ടോം ജോസ് തടിയമ്പാട്, യുകെയിലെ പ്രമുഖ ചാരിറ്റിയായ ഇടുക്കി ചാരിറ്റിയുടെ മുഖ്യ സംഘാടകരിൽ ഒരാൾ ആണ് .
സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെയിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില് തുടര്ച്ചയായ നാലാം തവണയും വള്ളംകളിയും കേരള കാര്ണിവലും നടത്തപ്പെടുന്നു. യുക്മ “കേരളാ പൂരം 2020” ജൂണ് 20 ശനിയാഴ്ച്ച നടക്കും. യു കെ സന്ദര്ശനമധ്യേ കേന്ദ്രമന്ത്രി വി മുരളീധരനാണ് “കേരളാ പൂരം 2020″ന്റെ ഔദ്യോഗീക പ്രഖ്യാപനം നടത്തിയത്. യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര് പിള്ള, കഴിഞ്ഞ മൂന്ന് വർഷങ്ങളിലും നടന്ന ജലമേളകളുടെ ജനറല് കണ്വീനര് അഡ്വ. എബി സെബാസ്റ്റ്യന് എന്നിര് “കേരളാ പൂരം 2020” നടക്കുന്നതിന്റെ തീയതി അടങ്ങിയ ലോഗോ കേന്ദ്രമന്ത്രിയിൽനിന്നും ഏറ്റുവാങ്ങി.
2017ല് യൂറോപ്പിലാദ്യമായി ബ്രിട്ടന്റെ മണ്ണിൽ നടത്തപ്പെട്ട യുക്മ വള്ളംകളി, മലയാളികള്ക്കൊപ്പം കേരളത്തിന്റെ തനത് പാരമ്പ്യര്യം ഇഷ്ടപ്പെടുന്ന തദ്ദേശീയര്ക്കും ആവേശം പകര്ന്നിരുന്നു. എല്ലാ മലയാളികള്ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില് ശ്രദ്ധേയമായ ജലമേള, കേരളീയ കലാരൂപങ്ങള് ഉള്പ്പെടുന്ന ഘോഷയാത്രയുടെയും, കുട്ടികള്കള്ക്കും മുതിര്ന്നവര്ക്കും ഉല്ലസിക്കാനുതകുന്ന കാര്ണിവലിന്റെയുമെല്ലാം അകമ്പടിയോടെയാവും ഈ വര്ഷവും അരങ്ങേറുക.
യുക്മ “കേരളാ പൂരം 2020″ന്റെ പ്രചരണത്തിനോട് അനുബന്ധിച്ച് നടത്തപ്പെടുന്ന റോഡ് ഷോയുടെ ഉദ്ഘാടനം ഫെബ്രുവരി 1 ശനിയാഴ്ച്ച ലണ്ടനിൽ നടക്കുന്ന “ആദരസന്ധ്യ 2020” വേദിയില്വച്ച് നടക്കും. മത്സരവള്ളംകളിയുടെ പ്രചരണാര്ത്ഥം യു കെയിലെ എല്ലാ പ്രധാന നഗരങ്ങളിലും വിജയികള്ക്ക് നല്കുന്ന എവറോളിങ് ട്രോഫിയുമായിട്ടാണ് റോഡ് ഷോ വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിലെ അറിയപ്പെടുന്ന ശില്പികളിലൊരാളായ അജയന് വി കാട്ടുങ്ങല് രൂപകല്പന ചെയ്ത് നിര്മ്മിച്ച ചുണ്ടന് വള്ളത്തിന്റെ രൂപത്തിലുള്ള എവര്റോളിങ് ട്രോഫിയാണ് വിജയികൾക്ക് നൽകുന്നത്. ട്രോഫിയുമായി എത്തിച്ചേരുന്ന വിവിധ കേന്ദ്രങ്ങളിൽ പ്രാദേശിക മലയാളി അസോസിയേഷന് ഭാരവാഹികളുടേയും മറ്റ് സാമൂഹിക സാംസ്ക്കാരിക സംഘടനാ നേതാക്കളുടെയും നേതൃത്വത്തില് സ്വീകരണം ഒരുക്കുന്നതായിരിക്കും. വള്ളംകളി നടക്കുന്ന സ്ഥലവും മറ്റ് വിശദശാംശങ്ങളും പിന്നീട് അറിയിക്കുന്നതാണ്.
നോര്ത്ത് ലണ്ടനിലെ എന്ഫീല്ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജില് വച്ചാണ് “ആദരസന്ധ്യ 2020” നടക്കുന്നത്. ലണ്ടനില് വച്ച് നടക്കുന്ന ഈ വിപുലമായ പരിപാടിയ്ക്കൊപ്പം റോഡ് ഷോയുടെ ഉദ്ഘാടനം നടക്കുന്നത് പരിപാടികളുടെ മാറ്റ് കൂട്ടും. “കേരള പൂരം 2020” റോഡ് ഷോ ചടങ്ങില് യുക്മ പ്രസിഡന്റ് മനോജ്കുമാർ പിള്ള, ജനറല് സെക്രട്ടറി അലക്സ് വര്ഗ്ഗീസ്, കേരളാ പൂരം ജനറല് കണ്വീനര് അഡ്വ. എബി സെബാസ്റ്റ്യന്, ബോട്ട് ക്ലബ് മാനേജ്മെന്റ് ചുമതലയുള്ള ജയകുമാര് നായര്, ജേക്കബ് കോയിപ്പള്ളി, റണ്ണിങ് കമന്ററി ലീഡ് പേഴ്സൺ സി എ ജോസഫ് എന്നിവര് പങ്കെടുക്കുന്നതാണ്.
നിലവിലുള്ള ചാമ്പ്യന്മാരായ ലിവര്പൂള് ജവഹര് ബോട്ട് ക്ലബ് ടീമിന്റെ “തായങ്കരി ചുണ്ടന്” ക്യാപ്റ്റൻ തോമസ്കുട്ടി ഫ്രാന്സിസ്, ടീം സ്പോണ്സര് ലവ് ടു കെയര് മാനേജിങ് ഡയറക്ടര് മാത്യു അലക്സാണ്ടര് എന്നിവര് ചേര്ന്ന് എവര്റോളിങ് ട്രോഫി യുക്മ നേതൃത്വത്തെ തിരിച്ച് ഏല്പിക്കുന്നതായിരിക്കും. തുടര്ന്ന് വിശിഷ്ടാതിഥിയുടെ പക്കല് നിന്നും യുക്മ ടൂറിസം ക്ലബ് വൈസ് ചെയര്മാനും റോഡ് ഷോ ക്യാപ്റ്റനുമായ ഡിക്സ് ജോര്ജ് ട്രോഫി ഏറ്റുവാങ്ങും. റോഡ് ഷോ നടത്തപ്പെടുന്ന സ്ഥലങ്ങള് പിന്നീട് പ്രഖ്യാപിക്കുന്നതാണ്.
ഓരോ വർഷവും വിവിധ പ്രത്യേകതകളാൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഉഴവൂർ സംഗമം യൂകെയിലെ ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നായ കെറ്ററിങ്ങിൽ വച്ച് ജൂലൈ 10 ,11 തീയതികളിൽ നടത്തപ്പെടുമ്പോൾ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഉഴവൂർ ഗ്രാമ വാസികൾ എത്തിച്ചേരും. യുവജനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഗ്രാമീണ സൗന്ദര്യം നിറഞ്ഞുതുളുമ്പുന്ന കെറ്ററിംഗിന്റെ മടിത്തട്ടിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും കലാ സാഹിത്യ പ്രമുഖരും പങ്കെടുക്കുന്നതാണ്.
ജന്മം കൊണ്ടും കർമ്മം കൊണ്ടും ഉഴവൂരിനെ എന്നും നെഞ്ചിലേറ്റിയിട്ടുള്ള അനേകമാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഈ വർഷം ഉഴവൂർ സംഗമത്തിന് വരുന്നത് ഈ വർഷത്തെ സംഗമത്തിന് മാറ്റ് കൂട്ടും. ധാരാളം അമേരിക്കക്കാരും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ ആൾക്കാരും വിവാഹാഘോഷങ്ങൾക്കും വിവിധതരത്തിലുള്ള വിരുന്നു സൽക്കാരങ്ങൾ, കൺവെൻഷനും ഒക്കെ കേറ്ററിംങ്ങിലെ ഹോട്ടലുകളിൽ വച്ച് നടത്താറുണ്ട്. കൂടാതെ യുകെയിലെ ഏറ്റവും കൂടുതൽ ആകർഷണങ്ങളിലൊന്നായ wickstead amusement park സ്ഥിതി ചെയ്യുന്നത് കെറ്ററിംങ്ങിൾ ആണ്. അങ്ങനെ പ്രശസ്തമായ കെറ്ററിംങ്ങിൾ ആണ് ഈ വർഷം ഉഴവൂർ സംഗമം വേദിയാകുന്നത്.
പ്രകൃതിരമണീയമായ ഉഴവൂരിൽ നാനാജാതി മതസ്ഥരും വിവിധ രാഷ്ട്രീയ പാർട്ടികളും ഉണ്ടെങ്കിലും എല്ലാവരും ഏകോദര സഹോദരന്മാരെ പോലെ ജീവിക്കുന്നു എന്നത് ഉഴവൂരിന്റെ അഹംങ്കാരമാണ്. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ആയിരുന്ന പരേതനായ ശ്രീ കെ ആർ നാരായണന്റെ പതിനഞ്ചാമത് ചരമ അനുസ്മരണ യോഗം നടത്തുവാനും ഉഴവൂർ സംഗമം കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്.
ഉഴവൂർ സംഗമത്തിന് മുന്നോടിയായി ദൂരെനിന്നും വരുന്നവർക്ക് അനായാസം പങ്കെടുക്കുന്നതിനായി സൗകര്യാർഥം ജൂലൈ 10, 11 തീയതികളിൽ ഉള്ള ഹോട്ടൽ അക്കമഡേഷൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. കൂടുതൽ അക്കമഡേഷൻ ആവശ്യങ്ങൾക്ക് 0771 2150317, 07588644545, 07861400565 എന്നീ നബരുകളിൽ വിളിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
ഉഴവൂർ സംഗമം വർണാഭമായി മാറ്റുന്നതിനായി ജോസ് വടക്കേക്കര ചെയർ മാനായി, ബിജു കൊച്ചികുന്നേൽ കൺവീനറും ആയിട്ടുള്ള കമ്മിറ്റിയിൽ സ്റ്റീഫൻ തറക്കനാൽ, ബിനു കുര്യൻ മുടീകുന്നേൽ, ഷിൻസൺ വഞ്ചിന്താനത്ത്, ജോമി കിഴക്കേപുറത്ത് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകി വരുന്നു.
സജീഷ് ടോം
ദശാബ്ദി പൂര്ത്തീകരിച്ച് മുന്നേറുന്ന യു കെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്സ് (യുക്മ) ലണ്ടനില് സംഘടിപ്പിക്കുന്ന “ആദരസന്ധ്യ 2020” ന്റെ ഒരുക്കങ്ങള് പൂര്ത്തിയായി വരുന്നു. നോര്ത്ത് ലണ്ടനിലെ എന്ഫീല്ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്നേഷ്യസ് കാത്തലിക് കോളേജിൽ ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച “ആദരസന്ധ്യ” അരങ്ങേറും. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യുക്മയുടെ ചരിത്രത്തില് ഇതാദ്യമായാണ് ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില് ലണ്ടനില് വച്ച് വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കപ്പെടുന്നത്.
“ആദരസന്ധ്യ 2020” നടക്കുന്ന സെന്റ് ഇഗ്നേഷ്യസ് കോളേജില് അഞ്ഞൂറില്പരം ആളുകളെ ഉള്ക്കൊള്ളുന്നതിനുള്ള സൗകര്യമുള്ള പ്രധാന ഹാളില് മികവുറ്റ എല് ഇ ഡി സ്ക്രീന് അകമ്പടിയോടെ ആണ് പരിപാടി അരങ്ങേറുക. ഉച്ചകഴിഞ്ഞ് രണ്ട് മുതല് വൈകിട്ട് എട്ട് വരെ നീണ്ടുനിൽക്കുന്ന ചടങ്ങിൽ പരിപാടികള് അവതരിപ്പിക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട നിരവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരും.
സംഗീത-നൃത്ത ഇനങ്ങള്ക്കൊപ്പം വൈവിധ്യമാര്ന്ന നിരവധി പരിപാടികളും കോര്ത്തിണക്കി, യുക്മ ലണ്ടനില് സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.
വിശാലമായ കാര് പാര്ക്കിംഗ് സൗകര്യമുള്ള എന്ഫീല്ഡ് സെന്റ് ഇഗ്നേഷ്യസ് കോളേജ് കാമ്പസില് ഏകദേശം മുന്നൂറോളം വാഹനങ്ങള് പാര്ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. യു കെ യുടെ വിവിധ ഭാഗങ്ങളില് നിന്നും എത്തിച്ചേരുന്നവരുടെ സൗകര്യാര്ത്ഥം രാവിലെ മുതല് മിതമായ നിരക്കിലുള്ള ഭക്ഷണശാല തുറന്ന് പ്രവര്ത്തിക്കുന്നതാണ്.
യുക്മ ദേശീയ കലാതിലകവും കലാപ്രതിഭയും ഒരേ റീജിയണില് നിന്നുള്ളവര് സ്വന്തമാക്കുകയെന്ന എന്ന ചരിത്ര നേട്ടത്തിന് അര്ഹരായ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ എന്ഫീല്ഡ് മലയാളി അസോസിയേഷനിലെ ദേവനന്ദ ബിബിരാജ്, ല്യൂട്ടന് കേരളൈറ്റ്സ്ന്റെ ടോണി അലോഷ്യസ് എന്നിവര്ക്ക് “ആദരസന്ധ്യ 2020” വച്ച് യുക്മ സ്വീകരണം നല്കുന്നുണ്ട്. ഇവര്ക്കൊപ്പം ലോക മലയാളി സമൂഹങ്ങളില് നിന്നും വിവിധ മേഖലകളില് നേട്ടങ്ങള് കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്ക്കായി വിവിധ സഹായങ്ങള് നല്കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതാണ്.
“ആദരസന്ധ്യ 2020″യുടെ വിജയത്തിനായി ദേശീയ റീജിയണല് ഭാരവാഹികളും അസോസിയേഷന് പ്രവര്ത്തകരും യുക്മ സ്നേഹികളും അടങ്ങുന്ന വലിയൊരു നേതൃ നിര തന്നെ ഇതിനകം സജ്ജമായിക്കഴിഞ്ഞു. “ആദരസന്ധ്യ 2020″ന്റെ വിജയകരമായ നടത്തിപ്പിനായി താഴെ പറയുന്ന സംഘാടക സമിതിയെ യുക്മ ദേശീയ കമ്മറ്റി പ്രഖ്യാപിച്ചു.
ചെയര്മാന് : മനോജ് കുമാര് പിള്ള
ചീഫ് കോര്ഡിനേറ്റര് : അലക്സ് വര്ഗ്ഗീസ്
ഇവന്റ് ഓര്ഗനൈസര് : അഡ്വ.എബി സെബാസ്റ്റ്യന്
ജനറല് കണ്വീനര് : ജെയ്സണ് ജോര്ജ്
പ്രോഗ്രാം കോര്ഡിനേറ്റര് : സെലിന സജീവ്
ഫിനാന്സ് കണ്ട്രോള് : അനീഷ് ജോണ്, ടിറ്റോ തോമസ്
വൈസ് ചെയര്മാന്മാര് : ലിറ്റി ജിജോ, ഡോ. ബിജു പെരിങ്ങത്തറ, ബാബു മങ്കുഴി, ആന്റണി എബ്രാഹം, എബ്രാഹം ജോസ്
കോഡിനേറ്റേഴ്സ് : സാജന് സത്യന്, അഡ്വ. ജാക്സന് തോമസ്, ബെന്നി പോള്, അശ്വിന് മാണി, റെജി നന്തിക്കാട്ട്
ഓര്ഗനൈസേര്സ് : മാമ്മൻ ഫിലിപ്പ്, വർഗീസ് ജോണ്, വിജി കെ പി, ഷാജി തോമസ്,കുര്യൻ ജോർജ്, സന്തോഷ് തോമസ്,ജസ്റ്റിൻ എബ്രഹാം, ജോജോ തെരുവന്,ബൈജു വർക്കി തിട്ടാല, ഷാജി വറുഗീസ്
മീഡിയ മാനേജ്മെന്റ് : സജീഷ് ടോം, സുജു ജോസഫ്, സുരേന്ദ്രൻ ആരക്കോട്ട്, സണ്ണിമോൻ മത്തായി,
കണ്വീനര്മാര് : സോണി ജോര്ജ്, സി എ ജോസഫ്, ജോയ് ആഗസ്തി, ജേക്കബ് കോയിപ്പള്ളി, ജെയ്സണ് ചാക്കോച്ചന്, ജോര്ജ് പട്ട്യാലില്,ബേബി കുര്യൻ, ജെനീഷ് ലൂക്കാ
റിസപ്ഷന് കമ്മിറ്റി : ബീനാ സെന്സ്, ബെറ്റി തോമസ്, വീണാ പ്രസാദ്, സ്വപ്ന സാം, നിമിഷ ബേസില്
ഫെസിലിറ്റി മാനേജ്മന്റ് : സജീവ് തോമസ്, സാജന് പടിക്കമ്യാലില്,ബിജു അഗസ്റ്റിൻ, ബിബിരാജ് രവീന്ദ്രന്, ഭുവനേഷ് പീതാംബരൻ
ഓഫീസ് മാനേജ്മെന്റ് : തോമസ് മാറാട്ടുകളം, ബിജേഷ് ചാത്തോത്ത്, റിനു ടി ഉമ്മന്, അജു ജേക്കബ്, മാത്യു കുരീക്കൽ, ഷൈൻ ജോസഫ്
അവാര്ഡ് കമ്മിറ്റി : ജയകുമാര് നായര്, വര്ഗ്ഗീസ് ഡാനിയേല്, ഡിക്സ് ജോര്ജ്, സാം ജോണ്
വോളണ്ടിയര് മാനേജ്മെന്റ് : സിബി ജോസഫ്, സജിന് രവീന്ദ്രന്, സുരേഷ് നായര്, നോബി ജോസ്, എം പി പദ്മരാജ്
ഇവന്റ് ആങ്കറിംഗ് : നതാഷാ സാം
ഫോട്ടോഗ്രാഫി & വീഡിയോഗ്രാഫി മാനേജ്മെന്റ് : ജോയിസ് പള്ളിക്കമ്യാലില്, രാജേഷ് നടേപ്പള്ളി, ബിനോ അഗസ്റ്റിന്, റെയ്മണ്ട് മുണ്ടയ്ക്കാട്ട്, ജോ ഐപ്പ്, സുധിന് ഭാസ്കര്
മെഡിക്കല് ടീം : ഡോ.ദീപാ ജേക്കബ്, അലക്സ് ലൂക്കോസ്, മനോജ് ജോസഫ് തൊട്ടിയില്
ടോം ജോസ് തടിയംപാട്
യു കെ യിലെ കെറ്ററിങ്ങിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശക്തമായ പ്രസ്ഥാനം കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷന്റെ ( KMWA )പുതിയ നേതൃത്തെ കഴിഞ്ഞ ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുത്തു.
ഉജ്വലമായ ക്രിസ്തുമസ് ആഘോഷമാണ് കെറ്ററിംഗിൽ നടന്നത് ,വരും വർഷത്തേക്കു സംഘടനയെ നയിക്കുന്നതിനുവേണ്ടിപ്രസിഡണ്ട് സിബു ജോസഫ് വൈസ് പ്രസിഡണ്ട് മനോജ് മാത്യു ,സൈബു തോമസ് സെക്രെട്ടറി ,ഷിൻസൻ ലുക്ക് ജോയിന്റ് സെക്രെട്ടറി ,പ്രബീഷ് സദാശിവൻ ട്രഷർ ജോയിന്റ് ട്രഷർ അനീഷ് തോമസ് ,സ്പോർട്സ് കോഡിനെറ്റെർ റോമി തോമസ് ,പി ർ ഒ ,സോബിൻ ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മറ്റിയാണ് തിരഞ്ഞെടുത്തത് ഇതോടൊപ്പം 25 അംഗ കമ്മറ്റിയംഗങ്ങളേയും 10 ആർട്സ് കോഡിനേറ്റമാരെയും തെരഞ്ഞെടുത്തു .ഈവർഷം ഒട്ടേറെ നൂതനമായ പരിപാടികളുമായി കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ മുൻപോട്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു .
രാജീവ് പോൾ
യുകെയിലെ പ്രമുഖ സോഷ്യൽ ക്ലബ്ബായ ,ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ മൂന്നാം വാർഷികവും ,ക്രിസ്മസ് പുതുവത്സരാഘോഷവും ജനുവരി പതിനൊന്നിന് ,മൂന്നുമണിക്ക് പ്രമുഖ സംഗീതജ്ഞയായ ശ്രിമതി ദുർഗ രാമകൃഷ്ണൻ ഉത്ഘാടനം ചെയ്യും .
ഉത്ഘാടന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ശ്രീ ജോസ് മാത്യു അധ്യക്ഷത വഹിക്കും , ക്ലബ്ബ് സെക്രട്ടറി ശ്രി ഷാജി കൂരാപ്പിള്ളിൽ മുഖ്യ പ്രഭാഷണം നടത്തും ,ക്ലബ്ബ് ട്രെഷറർ ശ്രി ടോം ജോർജ് പോയ വർഷത്തെ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെപറ്റി സംസാരിക്കും . ആഘോഷത്തടനുബന്ധിച്ചു വൈവിധ്യമാർന്ന കലാപരിപടികളാണ് കാഴ്ചവെയ്ക്കുക . ശ്രി ദേവലാൽ ,ശ്രിമതി സിന്ധു ,ശ്രിമതി ശീതൾ എന്നിവരുടെ നേതൃത്വത്തിലെ ഓർഗനൈസിംഗ് കമ്മിറ്റി ആണ് പരിപാടികളുടെ മേൽനോട്ടം വഹിക്കുക
കല സാംസ്കാരിക , സന്നദ്ധ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ സംഘടനയാണ് കോസ്മോപോളിറ്റൻ ക്ലബ്ബ് . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോസ്മോപൊളിറ്റൻ മൂവീസ് നിർമ്മിക്കുന്ന ശ്രി സോബി ജോസഫ് ഛായാഗ്രഹണവും ,ചിത്രസംയോജനവും നിർവഹിച്ചു ശ്രി ജി രാജേഷ് രചനയും സംവിധാനവും നിർവഹിക്കുന്ന “സെറീൻ “എന്ന മലയാള ഹൃസ്വചിത്രത്തിന്റെ ചിത്രീകരണം നടന്നു വരികയാണ് . ഈ ചിത്രത്തിലെ ഗാനം കോസ്മോപോളിറ്റൻ മൂവിസിന്റെ യൂട്യൂബ് ചാനൽ ഡിസംബർ ഇരുപത്തി അഞ്ചിന് റിലീസ് ചെയ്തിരുന്നു .
ഗാനം കേൾക്കാനായി ഈ യൂട്യൂബ് ലിങ്കിൽ ക്ലിക്ക് ചെയ്യുക