ഓവർസീസ് റസിഡൻ്റ് മലയാളീസ് അസോസിയേഷൻ “ഓർമ ഇൻ്റർനാഷനൽ” വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗ മത്സരം മുന്നാം സീസണിലേക്ക്. മൂന്നുഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിൽ വിജയികൾക്കായി ഈ സീസണിലും 10 ലക്ഷം രൂപയുടെ കാഷ് അവാർഡുകളുണ്ട്.
ആദ്യഘട്ട മത്സരം ഏപ്രിൽ 15 വരെയാണ്. ആദ്യഘട്ടത്തിൽ മികച്ച പ്രകടനം നടത്തുന്ന ജൂനിയർ, സീനിയർ കാറ്റഗറികളിലെ ഇംഗ്ലീഷ്, മലയാളം വിഭാഗം വിദ്യാർഥികളിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന 25 വീതം പേർക്കു രണ്ടാംഘട്ടത്തിൽ മത്സരിക്കാം. രണ്ടാം റൗണ്ടിൽ വിജയിക്കുന്ന 13 വീതം വിദ്യാർഥികൾ ഫൈനൽ റൗണ്ടിലെത്തും.
റജിസ്‌റ്റർ ചെയ്യുന്ന സമയത്തു പഠിക്കുന്ന ഗ്രേഡ് അനുസരിച്ച്, 7-ാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെയുള്ളവർക്കു ജൂനിയറിലും 11-ാം ക്ലാസ് മുതൽ ഡിഗ്രി അവസാനവർഷം വരെയുള്ളവർക്കു സീനിയറിലും മത്സരിക്കാം. ഗ്രാൻഡ് ഫിനാലെ ഓഗസ്റ്റ‌് 8നും 9നും പാലായിൽ.
പ്രസംഗവിഷയം : ലോകസമാധാനം, 3 മിനിറ്റിൽ കവിയാത്ത പ്രസംഗത്തിന്റെ വിഡിയോ, ഗൂഗിൾഫോമിലൂടെ അപ്ലോഡ് ചെയ്യണം.
രജിസ്ട്രേഷൻ ഫോമിനും, കൂടുതൽ വിവരങ്ങൾക്കും www.ormaspeech.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: എബി ജെ ജോസ്, 9074177464, ജോസ് തോമസ് +1 412 656 4853.
ഓഗസ്റ്റ‌് 8, 9 തീയതികളിലായി നടക്കുന്ന മത്സരവും രജിസ്ട്രേഷനും തികച്ചും സൗജന്യമായി ആണ് നടക്കുന്നത്.
മത്സരത്തിന്റെ ആദ്യ റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സൗജന്യമായി നിരന്തര പ്രസംഗ പരിശീലനം നൽകിയാണ് മത്സരാർത്ഥികളെ ഫിനാലയിലേക്ക് തയ്യാറാക്കുന്നത്.
മുൻ സീസണുകളിലെ മത്സരാർത്ഥികളും വിജയികളും ഏറെ പ്രതീക്ഷയോടെയാണ് മൂന്നാം സീസൺ ആയി കാത്തിരിക്കുന്നത്.
ടോം ജോസ് തടിയംപാട്
ജീവിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞപ്പോൾ തന്റെ രണ്ടുപെൺമക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരിൽ ട്രെയിനിനു മുൻപിൽ ജീവൻ വെടിഞ്ഞ ചുങ്കം സ്വദേശി ഷൈനി ചുങ്കം ,തട്ടാരത്തട്ട ,പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്നും കടം എടുത്ത വകയിൽ അടച്ചു തീർക്കാനുള്ള 95,225 രൂപ ,അടച്ചു തീർക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ചാരിറ്റിക്ക് 945 പൗണ്ട് (103399 രൂപ ) ലഭിച്ചു. ചാരിറ്റി അവസാനിച്ചതായി അറിയിക്കുന്നു . ചാരിറ്റിക്കു പണം നൽകിയ മുഴുവൻ ആളുകൾക്കും നന്ദി അറിയിക്കുന്നു ,ബാങ്കിന്റെ ഫുൾ സ്റ്റെമെന്റ്റ് എല്ലാവർക്കും അയച്ചു തരും എന്നറിയിക്കുന്നു .ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് ഈ വർത്തയോടൊപ്പം പ്രസിദ്ധീകരിക്കുന്നു .
ചാരിറ്റിയുടെ അധികമായി ലഭിച്ച 8000 രൂപ ഷൈനിയുടെ കരിങ്കുന്നം പഞ്ചായത്തിൽ തന്നെയുള്ള അർഹരായവരെ കണ്ടെത്തി നൽകുമെന്നും അറിയിക്കുന്നു . ഞങ്ങൾ ഈ ചാരിറ്റി ആരംഭിച്ചപ്പോൾ ഞങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. അതിനു അവർക്കു അവരുടേതായ ന്യായങ്ങളും ഉണ്ടാകും. ആ വിമർശനങ്ങളെയും ഞങ്ങൾ ആദരവോടെ കാണുന്നു, പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം കൂലിപ്പണിക്കാരായ ആ 13 കുടുംബശ്രീ കുടുംബങ്ങൾക്ക് ഈ പണം ബാധ്യതയാകാതിരിക്കുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം ,അതിനെ പിന്തുണച്ച എല്ലാ യു കെ മലയാളികൾക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഞങ്ങളുടെ ഈ സദ് ഉദ്യമത്തിൽ ഞങ്ങളുടെ ഉദ്ദേശശുദ്ധി മനസിലാക്കി തുടക്കം മുതൽ ഞങ്ങളോടൊപ്പം നിന്ന യു കെ യിലെ സൗത്ത് എൻഡിൽ താമസിക്കുന്ന റിട്ടയേർഡ് ഇലക്‌ട്രിസിറ്റി ബോർഡ് എൻജിനീർ ജിമ്മി ചെറിയാൻ ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി പ്രസിഡന്റ് ലാലു തോമസ് , ലിവർപൂൾ മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ബിജു ജോർജ് എന്നിവരെ നന്ദിയോടെ ഓർക്കുന്നു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്.
ഞങ്ങൾ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,41, 50000 (ഒരുകോടി നാൽപ്പത്തിഒന്നു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .
2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകി കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ് എന്നിവരാണ് . ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””
മാത്യു വർഗീസ്
റെഡിച്ച്; കല , കായിക, സാമൂഹ്യ മേഖലകളില്‍ മികച്ച ഇടപെടലുകള്‍ നടത്തി, യു.കെ മലയാളി സമൂഹത്തില്‍ ശക്തമായ സ്ഥാനമുറപ്പിച്ച കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (കെ.സി.എ) – റെഡ്മിച്ചിന്റെ വാര്‍ഷിക പൊതുയോഗം ഭംഗിയായി സംഘടിപ്പിച്ചു.
2025 മാര്‍ച്ച് 22 ശനിയാഴച വൈകിട്ട് 6 മണിക്ക് ഈസ്മോര്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ നൂറിലധികം വരുന്ന കെ.സി.എ അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ജയ് തോമസ് വാര്‍ഷിക പൊതു സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജസ്റ്റിന്‍ മാത്യൂ 2024 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോബി ജോസഫ് സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു.
കെ. സി. എ അംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രോഗ്രാമുകള്‍ക്ക് നല്‍കിയ അകമഴിഞ്ഞ പിന്തുണയും സേവനങ്ങളും, കൂടാതെ വളരെ സുതാര്യവും കൃത്യവുമായ വരവ് ചിലവ് കണക്കുകളും ഐകകണ്ഠേനയാണ് സമിതി യോഗം അംഗീകരിച്ചത്. തുടര്‍ന്ന് നടന്ന ചര്‍ച്ചകളില്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ പറ്റിയും ഭരണഘടനാ ഭേദഗതികളും സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഉന്നയിച്ച് അംഗീകരിച്ചു. കെ.സി.എ സംഘടനയെ ചാരിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ അനിവാര്യത ചര്‍ച്ച ചെയ്യുകയും അതിനുള്ള നടപടികള്‍ പുതിയ ഭരണസമിതിക്ക് ചുമതലപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ ഭരണസമിതിയ്ക്ക് യോഗം അഭിനന്ദനമര്‍പ്പിച്ചു. അനുസ്മരണീയമായ പ്രവര്‍ത്തനങ്ങള്‍ക്കും, സമൂഹത്തില്‍ എപ്പോഴും കൈത്താങ്ങായ നിലപാടിനുമാണ് അംഗങ്ങള്‍ പ്രത്യേക അഭിനന്ദനം അറിയിച്ചത്.
തുടര്‍ന്ന്, മുന്‍ പ്രസിഡന്റ് ജയ് തോമസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ 2025-26 കാലയളവിനുള്ള പൂതിയ ഭരണസമിതിയെ അംഗങ്ങള്‍ ഐകകണ്ഠേന തിരഞ്ഞെടുത്തു. 25 അംഗങ്ങള്‍ ഉള്‍പ്പെട്ട ടീമാണ് പുതിയ ഭരണസമിതിയില്‍ സ്ഥാനമേറ്റത്.
പൂതിയ ഭരണസമിതി ഭാരവാഹികളുടെ പേരും അവരുടെ ഉത്തരവാദിത്തങ്ങളും താഴെ കൊടുത്തിരിക്കുന്നു.
പ്രസിഡന്റ്. ശ്രീ. ബിഞ്ചു ജേക്കബ്
സെക്രട്ടറി: ശ്രീ. അഭിലാഷ് സേവൃര്‍
ട്രഷറര്‍: ശ്രീ. സാബു ഫിലിപ്പ്
മറ്റ് ഭാരവാഹികള്‍:
വൈസ് പ്രസിഡന്റ്. ശ്രീമതി. ജെന്‍സി പോള്‍
ജോയിന്റ് സെക്രട്ടറിമാര്‍: ശ്രീ. ജസ്റ്റിന്‍ ജോസഫ്, ശ്രീ.ജിബിന്‍ സെബാസ്റ്റ്യൻ
ജോയിന്റ് ട്രഷറര്‍: ശ്രീ. ജോബി ജോണ്‍
കലാ കോ ഓര്‍ഡിനേറ്റര്‍മാര്‍.: ശ്രീമതി. ഡെയ്‌സി അഭിലാഷ്, ശ്രീ. റോയ് മാത്യു
കായിക കോഓര്‍ഡിനേറ്റര്‍മാര്‍ : ശ്രീ. ജോസഫ് തെക്കേടം (ടിജോ), ശ്രീ. ഷാജി തോമസ്
കൗണ്‍സില്‍ പ്രതിനിധികള്‍: ശ്രീ.ജിബു ജേക്കബ്ബ്, ശ്രീ. റോബിന്‍ പാലക്കുഴിയില്‍ ജോസഫ്,
യുകെ കെഎംഎ പ്രതിനിധികള്‍: ശ്രീ. രാജപ്പന്‍ വര്‍ഗീസ്, ശ്രീ. പോള്‍ ജോസഫ്, ശ്രീ. ബെന്നി വര്‍ഗീസ്
പി.ആര്‍.ഒ. ശ്രീ. മാത്യു വര്‍ഗീസ്
എക്ടിക്യൂട്ടീവ് അംഗങ്ങള്‍: ശ്രീ. ജയ് തോമസ്, ശ്രീ. ജസ്റ്റിന്‍ മാത്യു, ശ്രീ. സ്റ്റാന്‍ലി വര്‍ഗീസ്, ശ്രീ.സോളമന്‍ മാത്യു,
ശ്രീ. സാജോ പാപ്പച്ചന്‍ ശ്രീ. ജോര്‍ജ് ദേവസ്സി, ശ്രീ. ജോമോന്‍ മാത്യു, ശ്രീ. ജൈസണ്‍ മാത്യൂ
ഇന്റേണല്‍ ഓഡിറ്റര്‍: ശ്രീ. ജിജോ വെമ്പിള്ളില്‍
അധികാര കൈമാറ്റ ചടങ്ങിനുശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ഹൃദയപൂര്‍വമായ ആശംസകള്‍ അറിയിച്ചു. ചടങ്ങിന് ശേഷം വിഭവസമൃദ്ധമായ സദൃയില്‍ പങ്കെടുത്ത് സമ്മേളനം വിജയകരമായി സമാപിച്ചു.
കെ.സി.എ – റെഡിച്ചിന്റെ പുതിയ ഭരണസമിതിയ്ക്ക് എല്ലാ അംഗങ്ങള്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.
ലണ്ടൻ: ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) സംഘടിപ്പിക്കുന്ന ഇഫ്‌താർ മീറ്റ് മാർച്ച് 23 ന് ക്രോയിഡോണിലെ ലണ്ടൻ റോഡ് തോന്റൻഹീത്ത് കെസിഡബ്ല്യൂഎ ഹാളിൽ (CR76AR) നടക്കും. ഐഒസി നാഷണൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ഗുർമിന്ദർ രൺധാവ മുഖ്യ അഥിതിയായി പങ്കെടുക്കുന്ന ചടങ്ങിൽ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയൽ അധ്യക്ഷനാകും. വൈകിട്ട് 5 മണി മുതൽ നടക്കുന്ന സംഗമത്തിൽ കെ.മുനീർ മൗലവി, റവ. സോജു എം തോമസ് എന്നിവർ ഉൾപ്പടെ യുകെയുടെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റ് അശ്വതി നായർ പറഞ്ഞു.
മനുഷ്യ മനസുകളെ കോർത്തിണക്കാനും സമൂഹത്തിൽ സ്‌നേഹവും സൗഹാർദ്ദവും നിലനിർത്താനുമാണ് ഇത്തരം ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് അബ്ദുള്ള, അപ്പ ഗഫൂർ, ജോർജ്ജ് ജോസഫ് എന്നിവർ പറഞ്ഞു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും
സുജു കെ. ഡാനിയേൽ – +447872129697, അശ്വതി നായർ – +447305815070, അഷ്‌റഫ് അബ്ദുള്ള – +447868519721, അപ്പ ഗഫൂർ – +447534499844, ജോർജ് ജോസഫ് – +447954414478 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
ഇഫ്താർ മീറ്റ് നടക്കുന്ന ഹാളിന്റെ വിലാസം : KCWA TRUST HALL, 505 LONDON ROAD, THORNTON HEATH, CR7 6AR
ജീവിതത്തിന്റെ എല്ലാവാതിലുകളും അടഞ്ഞപ്പോൾ തന്റെ രണ്ടുപെൺമക്കളെയും കൂട്ടിപ്പിടിച്ചു ഏറ്റുമാനൂരിൽ ട്രെയിനിനു മുൻപിൽ ജീവൻ വെടിഞ്ഞ ചുങ്കം സ്വദേശി ഷൈനിയുടെ തൊടുപുഴ , ചുങ്കം ,തട്ടാരത്തട്ട പുലരി കുടുംബശ്രീ യൂണിറ്റിൽ നിന്നും കടം എടുത്ത തുകയിൽ ബാക്കിയായ 95,225 രൂപ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നൽകാമെന്ന് ഞങ്ങൾ അവരെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കുടുംബശ്രീ യൂണിറ്റിന്റെ പ്രസിഡന്റ് അശ്വതി അജിമോൻ അയച്ചു തന്ന ഷൈനിയുടെ കടവിവരണ ലെറ്റർ താഴെ പ്രസിദ്ധികരിക്കുന്നു ദയവായി സഹായിക്കുക .
ഷൈനി ചുങ്കത്തുനിന്നും ഏറ്റുമാനൂരിലെ വീട്ടിലേക്കു പോകുന്നതിനു മുൻപ് നോബിയുടെ കുടുംബത്തിനു വേണ്ടി വാങ്ങിയ പണം തിരിച്ചടക്കാൻ നോബിയുടെ കുടുംബം തയ്യാറാകാതിരിക്കുകയും അതിനു ശേഷം കുടുംബ ശ്രീ പ്രസിഡന്റ് ഷൈനിയോട് സംസാരിക്കുന്ന വോഡിയോ നിങ്ങൾ കേട്ടിട്ടുണ്ടാകും എന്ന് വിചാരിക്കുന്നു ,ഈ കടവും ഷൈനിയുടെ മരണത്തിനു കാരണമായിട്ടുണ്ട്. അതുകൊണ്ടു പാവപ്പെട്ട കുടുംബശ്രീക്കാരുടെ പണം നഷ്ടപ്പെടാതിരിക്കാനാണ് ഞങ്ങൾ ഇങ്ങനെ ഒരു ഉദ്യമത്തിന് ഇറങ്ങിയത് . ദയവായി സഹായിക്കുക .
നിങ്ങളുടെ സഹായങ്ങൾ താഴെകാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ അക്കൗണ്ടിൽ ;നൽകുക .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ് .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
കൈരളി യൂ കെ യുടെ സതാംപ്ടൺ പോർട്സ് മൗത് യൂണിറ്റിന്റെ മൂന്നാമത് സംഗീത നൃത്തസന്ധ്യയുടെ ഒരുക്കങ്ങൾ പൂർത്തിയായി. സതാംപ്ടൺ വിക്ക്ഹാം (Wickham Community Center)കമ്യൂണിറ്റി സെന്റർ ഹാളിൽ വെച്ച് നടക്കുന്ന പരിപാടി കൈരളി യു കെ യുടെ ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് ഉദ്ഘാടനം ചെയ്യും പ്രസ്തുത ചടങ്ങിൽ മുഖ്യ അതിഥി ആയി ആർ.സി.എൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ പങ്കെടുക്കും. യു കെ യുടെ വിവിധ മേഖലകളിൽ നിന്ന് മലയാളി സമൂഹത്തിന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണ് ഈ പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന 200 ൽ പരം കലാ പ്രതിഭകൾ അണിയിച്ചൊരുക്കുന്ന ദൃശ്യ വിസ്മയങ്ങൾ ആണ് ഈ പരിപാടിയുടെ പ്രധാന ആകർഷണം. വൈകുന്നേരം 2 മണിക്ക് ആരംഭിക്കുന്ന കലാപരിപാടികൾ ഗാനസന്ധ്യയോടെ രാത്രി 10 മണിക്ക് അവസാനിക്കും. പരിപാടിയിൽ യു കെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. ഈ മനോഹരമായ കലാ വിരുന്ന് ആസ്വദിക്കുന്നതിന് യു കെ യിലെ മുഴുവൻ കലാ ആസ്വാദകരേയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
അപ്പച്ചൻ കണ്ണഞ്ചിറ
പൂൾ: മലയാളികളുടെ ഭാവഗായകനും, വിവിധ ഭാഷകളിലായി പതിനാറായിരത്തിൽപരം ഗാനങ്ങൾ ആലപിക്കുകയും ചെയ്ത അനശ്വര ഗായകൻ പി ജയചന്ദ്രൻ സാറിന് പൂളിൽ ‘മഴവിൽ സംഗീതം’ അനുചിതമായ സംഗീതാർച്ചന നടത്തി. യു കെ യിലെ ജയചന്ദ്രൻസാറിന്റെ ആരാധകരും സംഗീതപ്രേമികളുമായ വലിയ ജനാവലിക്ക് അവിസ്മരണീയവും സംഗീത സാന്ദ്രവുമായ ഒരു കലാ നിശയാണ് പൂളിൽ സമ്മാനിക്കപ്പെട്ടത്.
വൈകുന്നേരം 6:30-ന് ആരംഭിച്ച ‘ഭാവഗീതം’ 11:00 മണിക്ക് സമാപിക്കുമ്പോളും തിങ്ങി നിറഞ്ഞ സദസ്സ് സംഗീതനൃത്ത ലഹരിയിൽ ആറാടുകയായിരുന്നു. മലയാള ഹൃദയങ്ങളിൽ കോറിയിട്ട “നീലഗിരിയുടെ സഖികളെ” എന്ന ഗാനം, കലാഭവൻ ബിനുവിന്റെ മനോഹരമായ ആലാപനത്തോടെ ആരംഭം കുറിച്ച ഭാവഗീതം സംഗീത നിശ ഏവരും ആവോളം ആസ്വദിച്ചു. ജയചന്ദ്രൻസാറിന്റെ പ്രശസ്ത ഗാനങ്ങളിലൂടെ ആദ്ദേഹത്തിന്റെ പാവന സ്മരണക്കുമുമ്പിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുവാൻ നിരവധിയായ പ്രശസ്ത ഗായകർ അണിനിരന്നു.
സംഗീതരാവിന്റെ ആഹ്ളാദം നുകരുവാനും, മാസ്‌മരികത അനുഭവേദ്യമാക്കുവാനും സുവർണ്ണാവസരമൊരുക്കിയ മഴവിൽ സംഗീതം മലയാളികൾക്ക് മറക്കാനാവാത്ത ഒരു സംഗീത വിരുന്നാണ് ഒരുക്കിയത്. ഇതര സംസ്ഥാനങ്ങളിലെ ശ്രദ്ധേയരായ ഗായകരും ഭാവഗായകൻ തങ്ങളുടെ ഭാഷകളിൽ ജീവൻ കൊടുത്ത ഗാനങ്ങളുമായി വേദി പങ്കിട്ടപ്പോൾ ജയചന്ദ്രൻ സാറിന് നൽകാവുന്ന ഏറ്റവും ഉദാത്തമായ സംഗീതലോക ചക്രവർത്തിയുടെ പരിവേഷമാണ് ആസ്വാദക ലോകം കണ്ടത്. സംഗീത നിശയിൽ പ്രഗത്ഭരായ കാലാകാർ അവതരിപ്പിച്ച നൃത്ത വിരുന്നും, മിമിക്സ് പരേഡും അടക്കം കലാവിഭവങ്ങൾ സമന്വയിച്ച ‘ഭാവ ഗീതം ഫ്‌ളാഷ് മ്യൂസിക് നൈറ്റ്’ പ്രൗഢ ഗംഭീരമായി.
മഴവിൽ സംഗീതം വർഷം തോറും സംഘടിപ്പിക്കുന്നതും, യുകെയിലെ കലാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നതും ജൂൺ 14 ന് നടത്താനിരിക്കുന്നതുമായ വാർഷിക ആഘോഷ സംഗീത സദസ്സിന് ആമുഖമായി ടീസർ ഔദ്യോഗികമായി റിലീസ് ചെയ്യുകയുണ്ടായി. നൃത്തം, കലാരൂപങ്ങൾ, ഗാനങ്ങൾ എന്നിവയുടെ വർണ്ണ സമന്വയം മാസ്മരികത വിരിയിക്കുന്ന ഒരു പ്രചാരണ രൂപത്തിലായിരുന്നു ടീസറിന്റെ പ്രദർശനം.
പി ജയചന്ദ്രൻ സാറിന്റെ സ്മരണയിൽ മഴവിൽ സംഗീതം ഭാവഗീത പുരസ്‌കാരം ഗ്രേസ് മെലോഡീസിന്റെ ശ്രീ ഉണ്ണികൃഷ്ണനു മുഖ്യ കോർഡിനേറ്റർ അനീഷ് ജോർജ്ജ് സമ്മാനിച്ചു. ‘ഗ്രേസ് മെലഡീസ്സ് ഹാംപ്ഷയർ ഒരുക്കിയ എൽ ഈ ഡി, ലൈറ്റ് ആൻഡ് സൗണ്ട് സിസ്റ്റം ഭാവഗീതം സംഗീതരാവിനെ വർണ്ണാഭമാക്കി. പ്രോഗ്രാമിന്റെ വിജയത്തിൽ കലാകാർക്കും, സ്പോൺസേഴ്‌സിനും, സദസ്സിനും മഴവിൽ സംഗീതത്തിന് വേണ്ടി അനീഷ് ജോർജ്ജിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ സമാപിച്ചു.
ഡോർസെറ്റ് പൂളിൽ കിൻസൺ കമ്മ്യൂണിറ്റി സെൻ്ററിൽ വച്ച് നടന്ന റമ്മി ടൂർണമെൻ്റ് സീസൺ 3 മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ കളിക്കാരും കാണികളുമായി പരിപാടിക്ക് കൂടുതൽ മിഴിവേകി. തനത് മലയാളം രുചിക്കൂട്ടുകളുടെ കലവറയൊരുക്കി രാവിലെ മുതൽ ഡിവൈസിയുടെ ഫുഡ് സ്റ്റാൾ പരിപാടിയിൽ പങ്കെടുത്ത എല്ലാവരുടെയും വയറും മനസ്സും നിറച്ചു. സൗത്ത് യു കെ യിൽ ആദ്യമായി ഒരു ‘വാട്ടർ ഡ്രം DJ’ കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കും പുത്തൻ അനുഭവമായി. കൂടാതെ ഡോർസെറ്റിലെ ഗായകർ ആയ രാകേഷ് നേച്ചുള്ളി, അനിത , ശ്രീകാന്ത് , സച്ചിൻ, കൃപ, അഖിൽ എന്നിവർ നയിച്ച ഗാനമേള രണ്ടു മണിക്കൂർ കാണികളെ പ്രവാസത്തിലെ പ്രയാസങ്ങൾ മറക്കുവാനും നാടിൻ്റെ ഗൃഹാതുരത്വം നുകരുവാ നും സഹായിച്ചു.
റമ്മി ടൂർണമെൻ്റിൽ ഒന്നാം സ്ഥാനം 501 പൗണ്ട് ട്രോഫിയും ക്രോയിഡൺ നിന്നും വന്ന സുനിൽ മോഹൻദാസ് കരസ്ഥമാക്കി, രണ്ടാം സ്ഥാനം 301 പൗണ്ട് ട്രോഫിയും സൗതംപ്ടണിൽ നിന്നും വന്ന ഡേവീസ് കരസ്ഥമാക്കി, ടൗണ്ടോൺ നിന്നും വന്ന ശ്യാംകുമാർ , ചിച്ച്എസ്റ്ററിൽ നിന്നുള്ള ദീപു വർക്കി, ബോൺമൗത് നിന്നും വന്ന സണ്ണി എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി. പോർട്‌സ്മൗത്തിൽ നിന്നും വന്ന അബിൻ ജോസ് ലക്കി റമ്മി പ്ലേയറിനുള്ള സമ്മാനം കരസ്ഥമാക്കി.
സമാപന ചടങ്ങിൽ ജേതാക്കളായവർക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. കുട്ടികൾക്കായി സൂസന്ന നടത്തുന്ന വിഐപി ഫെയ്‌സ് പെയിൻ്റിംഗ് സ്റ്റാൾ വൈകിട്ട് മുതൽ പ്രോഗ്രാം തീരുന്നതുവരെ പ്രവർത്തിച്ചിരുന്നു.
വരുംവർഷങ്ങളിൽ കൂടുതൽ മത്സരാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ട് വളരെ വിപുലമായ മത്സരങ്ങൾ നടത്തുന്നതാണെന്നു ഡോർസെറ്റ് യൂത്ത് ക്ലബ് ടീം അറിയിച്ചു. കൂടാതെ കാണികൾ ഉൾപ്പെടെ പങ്കെടുത്ത ഏവർക്കുമുള്ള ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കാത്തിരിപ്പിന് വിരാമിട്ട്, തരംഗമാകാന്‍ വീണ്ടും നീലാംബരിയെത്തുന്നു. യുകെ മലയാളികളുടെ
ഹൃദയത്തിലിടം നേടിയ ജനപ്രിയ മ്യൂസിക്കല്‍ ഷോ നീലാംബരിയുടെ അഞ്ചാം സീസണ്‍ ഒക്ടോബര്‍ 11 ന് നടക്കും. മുന്‍ വര്‍ഷങ്ങളില്‍ നീലാംബരിയയെ ആഘോഷമാക്കി മാറ്റിയ പ്രിയരുടെ ആശീര്‍വാദങ്ങളോടെ, കൂടുതല്‍ മികവോടെയും കരുത്തോടെയുമാകും സീസണ്‍ 5 എത്തുക. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട്…
ഷിബിൻ പനക്കൽ
ന്യൂപോർട്ട് : വെയിൽസിലെ ഹിന്ദു സമൂഹത്തിന്റെ ഐക്യവും സംസ്കാരസംരക്ഷണവും ലക്ഷ്യമാക്കി രൂപീകൃതമായ വെയിൽസ് ഹിന്ദു കൂട്ടായ്മ (Wales Hindu Community) വിവിധ ധാർമ്മിക, സാംസ്കാരിക പ്രവർത്തനങ്ങളുമായി മുന്നേറുന്നു.
ഹിന്ദുമതത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ, വേദങ്ങൾ, ഉപനിഷത്തുകൾ എന്നിവയെക്കുറിച്ച് സമൂഹത്തിന് ബോധവൽക്കരണം നടത്തുക എന്നതാണ് കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ക്ലാസുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുന്നു.
മാസത്തിൽ ഒരിക്കൽ നടത്തുന്ന ഒത്തുചേരലുകൾ, ഭജന, ശ്ലോക പാരായണം, പൗരാണിക കഥകൾ എന്നിവയെ അടിസ്ഥാനമാക്കി ക്ലാസുകൾ സംഘടിപ്പിക്കപ്പെടുന്നു. ഹിന്ദു സംസ്കാര ക്ലാസുകൾ, കുടുംബ സംഗമങ്ങൾ, ഉത്സവാഘോഷങ്ങൾ എന്നിവ മുഖേന സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താൻ കൂട്ടായ്മ ലക്ഷ്യമിടുന്നു. വിഷു, ഓണം, ദീപാവലി, ശിവരാത്രി, നവരാത്രി, ഹോളി തുടങ്ങിയ പ്രധാന ഹിന്ദു ഉത്സവങ്ങൾ ആചരിക്കുമ്പോൾ, അതിന്റെ യഥാർത്ഥ താത്പര്യവും ആദ്ധ്യാത്മിക മുഖവും പങ്കുവയ്ക്കാൻ പ്രത്യേക സെഷനുകളും ഒരുക്കുന്നു.
യുകെയിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് തീർത്ഥാടനങ്ങൾ നടത്തുക, യോഗ പരിശീലനം സംഘടിപ്പിക്കുക, സമൂഹത്തിനു ധാർമ്മിക ബോധവൽക്കരണം നൽകുക എന്നിവയാണ് പ്രധാന സംരംഭങ്ങൾ. കൂടാതെ, സാമ്പത്തിക-സാമൂഹിക പിന്തുണ നൽകുന്നതിനുള്ള സേവനപ്രവർത്തനങ്ങളിലും കൂട്ടായ്മ സജീവമാകാൻ തയ്യാറെടുക്കുകയാണ്.
ഈ കഴിഞ്ഞ മാർച്ച് 08 ന് നടന്ന മീറ്റിങ്ങിൽ അടുത്ത 2 വർഷ കാലഘട്ടത്തേക്കുള്ള (2025-2027) നേതൃത്വത്തെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് – ബിനു ദാമോദരൻ
വൈസ് പ്രസിഡന്റ് – സൺ കെ. ലാൽ
സെക്രട്ടറി – ഷിബിൻ പനക്കൽ
ജോയിന്റ് സെക്രട്ടറി – അഞ്ജു രാജീവ്
ട്രഷറർ – അഖിൽ എസ്. രാജ്
ആർട്സ് കോർഡിനേറ്റർമാർ – പ്രശാന്ത് & രേവതി മനീഷ്
ഇവന്റ് കോർഡിനേറ്റർമാർ – അനീഷ് കോടനാട് & ബിനോജ് ശിവൻ
കൂടാതെ, സാന്ദ്ര, മഞ്ജു, അശ്വതി, ഷിബിൻ, പ്രശാന്ത് എന്നിവരെ പ്രധാന അധ്യാപകരായി തെരഞ്ഞെടുത്തിട്ടുണ്ട്.
കുടുംബത്തിനു വാർഷിക ഫീസ് £10 മാത്രം. ഇതിലൂടെ എല്ലാ പരിപാടികൾക്കും ക്ലാസുകൾക്കും അംഗങ്ങൾക്ക് സൗജന്യ പ്രവേശനം ലഭിക്കും.
കൂടാതെ ഈ വർഷത്തെ വിഷു ആഘോഷ പരിപാടികൾ 19 ഏപ്രിൽ 2025 നു വിപുലമായി നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിഷു പരിപാടിയിൽ ആർക്കെങ്കിലും പങ്കെടുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഇവന്റ് കോഓർഡിനേറ്റർ അനീഷ് കോടനാടുമായി ഈ നമ്പറിൽ (+44 7760 901782 ) ബന്ധപ്പെടാവുന്നത് ആണ്.
വെയിൽസ് ഹിന്ദു കൂട്ടായ്മയുടെ ഈ പ്രവർത്തനങ്ങൾ ഹിന്ദു സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു.