Association

ടോം ജോസ് തടിയംപാട്

തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടിൽ ജോൺ സെബാസ്റ്റ്യന്റെ വീട്ടിലെത്തി യു കെ യിലെ ചെംസ്‌ഫോഡിൽ താമസിക്കുന്ന തൊടുപുഴ സ്വദേശി ടോമി സെബാസ്റ്റിൻ 68542 രൂപയുടെ ചെക്ക് കൈമാറി.

ശാസ്താം കോട്ട സ്വദേശി കൊച്ചുകുഴി താഴത്തിൽ വീട്ടിൽ ബീന R വേണ്ടിയുള്ള 68542 രൂപയുടെ ചെക്ക് അവരുടെ വീട്ടിലെത്തി കേരള സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്ക് എളമണ്ണൂർ ബാങ്ക് മാനേജർ ഷിബാന കൈമാറി ഞങ്ങളുടെ ഈ എളിയ ശ്രമത്തിൽ സഹായിച്ച എല്ലാവരെയും നന്ദിയോടെ ഓർക്കുന്നു

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,28 00000 (ഒരുകോടി ഇരുപത്തിഎട്ടു ലക്ഷം ) രൂപയുടെ സഹായം ജാതി മത ,വർണ്ണ സ്ഥലകാല ഭേദമേന്യ അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് ,സജി തോമസ്‌ എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ . ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

ജിമ്മി ജോസഫ്. PRO – USMA

സ്കോട്ട്ലാൻഡിലെ മലയാളി സമൂഹത്തിൻ്റെ കൂട്ടായ്മയും ഉന്നതിയും ലക്ഷ്യമിട്ട് 2018 ൽ സ്ഥാപിതമായ USMA (യുണൈറ്റഡ് സ്കോട്ട് ലാൻഡ് മലയാളി അസോസിയേഷൻ) യുടെ 2024 – 2026 പ്രവർത്തന വർഷത്തെ ഭരണസമിതി രൂപം കൊണ്ടു. ഡോ. സൂസൻ റോമലിൻ്റെ നേതൃത്വത്തിലുള്ള ഒരു വലിയ ടീം ഇനി യുസ്മയെ നയിക്കും. യുസ്മയുടെ പുതിയ ഭരണസമിതിയംഗങ്ങൾ ഇനി പറയും പ്രകാരമാണ്. ഡോ. സൂസൻ റോമൽ (പ്രസിഡൻ്റ്), എബിസൺ ജോസ് (സെക്രട്ടറി), സെനിത സെൻന്തിൽ (വൈസ് പ്രസിഡൻ്റ്), ബെന്നി ജോൺ (ജോയിൻ്റ് സെക്രട്ടറി), ജെയിംസ് മാത്യൂ (ട്രഷറർ), റോബിൻ പറക്കോട് (ജോയിൻ്റ് ട്രഷറർ), ഡോ. രാജ് മോഹൻ .പി. (എക്സിക്യൂട്ടീവ് അഡ്വൈസർ), ജിമ്മി ജോസഫ് (PRO), നിഥിൻ താടിക്കാരൻ (PRO), ഡോ. സുജ റോയ് (വിമൻസ് ഫോറം), റീന വർഗ്ഗീസ് (നെഴ്സസ് ഫോറം), അനിൽ തോമസ്സ് (ട്രസ്‌റ്റി), ഷിബു സേവ്യർ ( മീഡിയാ കോർഡിനേറ്റർ), ബിബിൻ പോൾ (മീഡിയാ കോർഡിനേറ്റർ), അനൂജ് ഫ്രാൻസീസ് (സ്പോട്സ് കോർഡിനേറ്റർ), ജോബ്സൺ ജോബ് (യൂത്ത് ഫോറം). 2024 – 2026 കാലഘട്ടം യുസ്മയെ നയിക്കുന്നവർ ഇവരാണ്.

സ്കോട്ട് ലാൻഡിലെമ്പാടും വേരുകളുള്ള,ഒരു ഡസനിലേറെ അംഗ അസോസിയേഷനുകളുടെ പ്രാതിനിധ്യമുള്ള ഒരു സംഘടനയായി മാറുകയും മാതൃകാപരവും, സംഘാടന മികവും കൊണ്ട് സ്കോട്ട് ലാൻഡ് മലയാളി സമൂഹത്തിൻ്റെ സർവ്വോന്മുകയായ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യുണൈറ്റഡ് സ്കോട്ട് ലാൻഡിൻെറ 2024-26 വർഷത്തെ ഭരണസമതിയിലേയ്ക്ക്,എല്ലാ അംഗ അസോസിയേഷൻ്റെയും സഹകരണത്തോടെ നടന്ന തെരഞ്ഞെടുപ്പിൽ സ്കോട്ട് ലാൻഡിലെ പൊതു വേദികളിൽ ഇതിനോടകം പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ടത് എന്നത് സ്കോട്ട്ലാൻഡ് മലയാളികളെ സംബന്ധിച്ചിടത്തോളം അഭിമാനർഹവും സംഘടനയെ സംബന്ധിച്ചിടത്തോളം അഭിനന്ദനാർഹവുമാണ്.

ലിവിംഗ്സ്റ്റൺ മലയാളി അസ്സോസിയേഷൻ (LMC), ഫാർക്രിക് മലയാളി കൂട്ടായ്മ (FMK), ക്രിക്കാല്ടി ആൻ്റ് ഫൈഫ് മലയാളി അസ്സോസിയേഷൻ (KFMA), ഗ്ലാസ്കോ സ്‌ട്രൈക്കേഴ്സ്, സെൺട്രൽ സ്കോട്ലാൻ്റ് മലയാളി അസ്സോസിയേഷൻ ( CSMA), ബോർഡേഴ്സ് മലയാളി അസ്സോസിയേഷൻ (BMA), ക്ലൈഡ് കലാസമിതി, പെർത്ത് മലയാളി ഗ്രൂപ്പ് , ഡൺഡീ മലയാളി ഗ്രൂപ്പ് , ഇൻവെർനെസ് മലയാളി ഗ്രൂപ്പ് , അബർഡീൻ മലയാളി അസ്സോസിയേഷൻ (AMA), ഓർഗനൈസേഷൻ ഓഫ് യുണൈറ്റഡ് മലയാളീസ് (ORUMA)എന്നീ സംഘടനകളാണ് യുസ്മയുടെ അംഗങ്ങളായിട്ടുള്ളത്.

യുണൈറ്റഡ് സ്കോട്ട് ലാൻഡ് മലയാളി അസോസിയേഷൻ്റെ അണിയറയിൽപുതുതായി രൂപം കൊണ്ട നേതൃത്വനിര സജ്ജമായി കൊണ്ടിരിക്കുന്ന ഈ വർഷത്തെ സുപ്രധാന പരിപാടികൾ:

1. നവംബർ 2 ശനിയാഴ്ച
All Scotland Football tournament .

2 . നവംബർ 9 ശനിയാഴ്ച
All Scotland Volleyball Tournament and
All Scotland Badminton tournament .

4 നവംബർ 30 ശനിയാഴ്ച
യുണൈറ്റഡ് സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷൻ കലാമേളയും അവാർഡ് നൈറ്റും.

മേൽ പറഞ്ഞ മത്സരങ്ങളുടെയും അവാർഡ് നൈറ്റിൻ്റെയും വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

യുണൈറ്റഡ് സ്കോട്ട്ലാൻഡ് മലയാളി അസോസിയേഷൻ്റെ തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾക്ക് പ്രസിദ്ധീകരണത്തിൽ യൂറോപ്പിൽ മുൻനിരയിലുളളതും യുസ്മയുടെ മീഡിയ പാട്ണറുമായ മലയാളം യുകെ ന്യൂസിൻ്റെ എല്ലാ വിധ ഭാവുകങ്ങളും ആശംസകളും നേരുന്നു.

 

സ്റ്റോക്ക് ഓൺ ട്രെന്റ് : മിഡ്ലാൻഡ് മലയാളി ഒരുക്കുന്ന ഓണാഘോഷം നാളെ ഒക്ടോബർ 6 ഞായറാഴ്ച സ്റ്റോക്ക് ഓൺ ട്രെന്റിൽ. രാവിലെ 10ന് ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം എട്ടു മണിവരെ തുടരുന്നു. നമ്മുടെ നാടിന്റെ കലാരൂപമായ തെയ്യം ആദ്യമായി സ്റ്റോക്ക് ഓൺ ട്രെൻന്റ് ൽ എത്തുന്നു. ഒപ്പം യു കെ മലയാളികളുടെ സുപരിചിതനായ പ്ലേബാക്ക് സിംഗർ അഭിജിത് യോഗി ഒരു പിടി കിടിലൻ പാട്ടുമായി ഓണം പൊലിപ്പിക്കാൻ എത്തുന്നു. മാവേലിയെ വരവേൽക്കാൻ എത്തുന്നത് യുകെ മലയാളികളുടെ മനസ്സിൽ ഏറ്റവും ആവേശം പകർന്ന വാദ്യ ലിവർപൂൾ അവധരിപ്പിക്കുന്ന ശിങ്കാരിമേളം എത്തുമ്പോൾ അതിനൊപ്പം ആദ്യമായി ഒരു ആന വരുന്നു…. കുട്ടിശങ്കരൻ…. ഈ ഓണം തൃസിപ്പിക്കുന്ന ഓണം ആയി മാറ്റാൻ യുകെ യൂറോപ് നബർ വൺ ഡി ജെ ആബ്സ് കൂടെ എത്തുന്നു.കൂടാതെ നിരവധി കലാപരിപാടികൾ അണിയറയിൽ ഒരുങ്ങുന്നു.

ഇനിയും നാമമാത്ര ടിക്കറ്റ്‌കളാണ് അവശേഷിക്കുന്നത്. കൂടുതൽ വിവരങ്ങക്ക് താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടുക.

07723135112 / 07577834404

ഫീനിക്‌സ് നോര്‍ത്താംപ്ടണ്‍ ക്ലബ് ഏഴാമത് ആള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബർ 19 ന് മലയാളി ടീമുകള്‍ക്ക് ഉടന്‍ രജിസ്റ്റര്‍ ചെയ്യാം. ഫീനിക്‌സ് നോര്‍ത്താംപ്ടണ്‍ ക്ലബ് മലയാളികള്‍ക്ക് വേണ്ടി നടത്തുന്ന ഏഴാമത് ആള്‍ യുകെ ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഒക്ടോബർ പത്തൊൻപതിന് നോര്‍ത്താംപ്ടണിലെ കരോളിന്‍ ചെഷോം സ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്നതാണ്.

വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടങ്ങുന്ന സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യുകെയിലെ എല്ലാ മലയാളികളെയും സംഘാടകര്‍ ഈ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കും ടീമുകളെ രജിസ്റ്റര്‍ ചെയ്യുവാനും,

ജിനി- 07872 049757

അജു- 07471 372581

പയസ് 07515 059313

റോമി കുര്യാക്കോസ്

ഇപ്സ്വിച്ച് : രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം ഒ ഐ സി സി (യു കെ) ഇപ്സ്വിച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ഒ ഐ സി സി (യു കെ) ജോയിന്റ് സെക്രട്ടറി കെ ജി ജയരാജ് ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് വൈസ് പ്രസിഡണ്ട് ജിജോ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിഷ ജിനീഷ് സ്വാഗതം ആശംസിച്ചു.

മഹാത്മാഗാന്ധിയുടെ ഛായചിത്രത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. മധുര വിതരണവും സംഘടിപ്പിച്ചു. സമാധാനത്തിനു വേണ്ടി എന്നും നിലനിന്ന മഹാത്മാഗാന്ധിയെ ഇന്നത്തെ ലോക നേതാക്കൾ മാതൃകയാക്കിയാൽ ലോകത്ത് ശാശ്വത സമാധാനം ഉണ്ടാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

യൂണിറ്റ് ജനറൽ സെക്രട്ടറി അഡ്വ. സി പി സൈജേഷ്, ജോൺസൺ സിറിയക്ക്, മോബിഷ്, മാർട്ടിൻ,നിഷാ ജയരാജ്, ജിനീഷ് ലൂക്ക എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ജനുവരി 4 ന് ഇപ്സ്വിച്ചിൽ നടക്കുന്ന കോൺഗ്രസ് പാർട്ടി ജന്മദിനവും ക്രിസ്തുമസ് – പുതുവത്സരാഘോഷവും വൻ വിജയമാക്കുവാൻ യോഗം തീരുമാനിച്ചു. ചടങ്ങിൽ ശങ്കർ നന്ദി അറിയിച്ചു

 

റോമി കുര്യാക്കോസ് 
ബോൾട്ടൻ: ഒ ഐ സി സി (യു കെ) – യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാചരണം സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി. മാഞ്ചസ്റ്റർ റീജിയന്റെ നേതൃത്വത്തിൽ യു കെയിലെ ബോൾട്ടൻ കൗൺസിലുമായി ചേർന്നുകൊണ്ട് മാലിന്യം നിറഞ്ഞ തെരുവുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് പ്രവർത്തകർ മാതൃകയായത്.
രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്ലേ പാർക്ക്‌ ഗ്രൗണ്ടിൽ വെച്ച് ആരംഭിച്ച ശ്രമദാന പ്രവർത്തനങ്ങൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉൽഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗാന്ധി ജയന്തി ദിനം സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചതിലൂടെ ഒ ഐ സി സി (യു കെ) സമൂഹത്തിന് മഹത്തായ സന്ദേശം ആണ് നൽകുന്നതെന്നും സാമൂഹിക വിഷയങ്ങളിലുള്ള ശക്തമായ ഇടപെടലുകൾ  ഒ ഐ സി സി തുടരുമെന്നും ഇതുപോലുള്ള വ്യത്യസ്ത ആശയങ്ങളുമായി സംഘടനയുടെ പ്രവർത്തനങ്ങൾ യു കെയിലുടനീളം വ്യാപിപ്പിക്കുമെന്നും സേവന ദിനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.
കഴിഞ്ഞ യു കെ പൊതുതെരഞ്ഞെടുപ്പിൽ ജനവിധി തേടിയ മലയാളിയും ബോൾട്ടനിലെ ഗ്രീൻ പാർട്ടി പ്രതിനിധിയുമായ ഫിലിപ്പ് കൊച്ചിട്ടി പരിപാടിയിൽ മുഖ്യാഥിതി ആയി  പങ്കെടുത്തു. ഒഐസിസി (യു കെ) നാഷണൽ / റീജിയണൽ കമ്മിറ്റി ഭാരവാഹികൾ,  മാഞ്ചസ്റ്ററിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിചേർന്ന വനിതാ – യുവജന പ്രവർത്തകർ ഉൾപ്പടെ ഉൾപ്പടെ നിരവധി പേർ സേവന ദിനത്തിന്റെ ഭാഗമായി.
പരിസ്ഥിതി പ്രവർത്തകയും ‘Love Bolton, Hate Litter’ പ്രചാരകയുമായ കേരൻ ലിപ്പോർട്ട് തെരുവ് ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നേരത്തെ നൽകിയിരുന്നു. ഗാന്ധി ജയന്തിയോനുബന്ധിച്ചു ഒരു മലയാളി സംഘടനയുടെ നേതൃത്വത്തിൽ യു കെയിൽ ആദ്യമായി നടന്ന ശുചീകരണ പ്രവർത്തനം എന്നനിലയിൽ തദ്ദേശീയരുടെയും മാധ്യമ പ്രവർത്തകരുടെയും വലിയ ശ്രദ്ധ നേടി.
തുടർന്ന് ഒ ഐ സി സി (യു കെ) നാഷണൽ വൈസ് പ്രസിഡന്റ്‌ സോണി ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ഗാന്ധിസ്മൃതി സംഗമം  നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.
തന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് മാതൃകയാക്കി കാട്ടിക്കൊടുത്ത മഹാത്മ ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളും ജീവിത മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും ഒ ഐ സി സി (യു കെ) പ്രതിജ്ഞബദ്ധമാണെന്നപൊതുവികാരം പ്രവർത്തകർ ചടങ്ങിൽ പങ്കുവെച്ചു.
പ്രവർത്തകർ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ഛന നടത്തി. തുടർന്നു മധുരം വിതരണം ചെയ്തു.
ഒ ഐ സി സി (യു കെ) മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ജിപ്സൺ ജോർജ് ഫിലിപ്പ്, ബിന്ദു രാജു, ഷിനാസ്, ഋഷികേശ്, അഖിൽ എന്നിവർ സംസാരിച്ചു. ഒ ഐ സി സി നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ് നന്ദി അറിയിച്ചു. ജേക്കബ് വർഗീസ്, ബൈജു പോൾ, ഫ്രെബിൻ ഫ്രാൻസിസ്, റിജോമോൻ റെജി, രഞ്ജിത് കുമാർ, ആൽജിൻ, റീന റോമി തുടങ്ങിയവരും ‘സേവന ദിന’ പ്രവർത്തനങ്ങളുടെ ഭാഗമായി.

സലിസ്‌ബെറിയിൽ മലയാളികളുടെ കൂട്ടായ്മയായ ചലഞ്ചേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ നടന്നു. “ചലഞ്ചേഴ്സ് സലിസ്ബറി ക്ലബ്‌ ഓണം 2024” വിപുലമായ പരിപാടികളോടെയാണ് സംഘടിപ്പിച്ചത്. അതി മനോഹരമായ അത്തപ്പൂക്കളം ഒരുക്കി കേരളീയ ശൈലിയിൽ ഓണക്കോടിയുടുത്ത് ക്ളബ്ബംഗങ്ങൾ മാവേലിയെ വരവേറ്റു. കുട്ടികളും മുതിർന്നവരും പലവിധ ഓണക്കളികളിൽ ആവേശപൂർവ്വം പങ്കെടുത്തു. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും വടംവലി മത്സരവും നടന്നു.

മത്സര വിജയികൾക്ക് വിശിഷ്ട വ്യക്തികൾ സമ്മാനദാനം നിർവഹിച്ചു. രാത്രി ഭക്ഷണവും ഡിജെ പാർട്ടിയും ഓണാഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയിരുന്നു.

ടോം ജോസ് തടിയംപാട്

കിഡ്‌നി രോഗം ബാധിച്ചു ഡയാലിസിനു പോലും പണമില്ലാതെ വിഷമിക്കുന്ന തൊടുപുഴ കരിങ്കുന്നം സ്വദേശി നെടുംപുറത്തു വീട്ടിൽ ജോൺ സെബാസ്റ്റ്യനെ സഹായിക്കുന്നതിനു വേണ്ടിയും, ബ്രെസ്റ്റ് ക്യാൻസർ ബാധിച്ചു ചികിൽസിക്കാൻ വിഷമിക്കുന്ന കൊല്ലം ,ശാസ്താംകോട്ട സ്വദേശി കൊച്ചുകുഴി താഴത്തിൽ വീട്ടിൽ ബീന R നെ സഹായിക്കുന്നതിനു വേണ്ടിയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ഓണം ചാരിറ്റിക്ക് 1235 പൗണ്ട് (137085 രൂപ ) ലഭിച്ചതായി അറിയിക്കുന്നു ഈ പണം രണ്ടുപേർക്കുമായി വീതിച്ചു നൽകുമെന്ന് അറിയിക്കുന്നു ഇടുക്കി ചാരിറ്റി അവസാനിച്ചു എന്നറിയിക്കുന്നു .

പണം നൽകിയ മുഴുവൻ ആളുകൾക്കും ബാങ്കിന്റെ മുഴുവൻ സ്റ്റേറ്റ്മെന്റ് അയക്കുന്നതാണ് ലഭിക്കാത്തവർ ഞങ്ങളുടെ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക . ഞങ്ങൾ നടത്തുന്ന ഈ എളിയ പ്രവർത്തനങ്ങൾക്കു നിസീമമായ പിന്തുണ നൽകുന്ന എല്ലാ നല്ലവരായ യു കെ മലയാളികളെയും നന്ദിയോടെ ഓർക്കുന്നു

കരിംങ്കുന്നത്തെ ജോണിന്റെ വിഷമം ഞങ്ങളെ അറിയിച്ചത് ബെർമിംഗ്ഹാമിൽ താമസിക്കുന്ന തൊടുപുഴ സ്വദേശിയും നല്ല ഒരു മനുഷ്യ സ്നേഹിയുമായ ടോമി സെബാസ്റ്റിനാണ് ബീനയുടെ വിവരം ഞങ്ങളെ അറിയിച്ചത് ബെഡ്‌വേർതിൽ താമസിക്കുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ ഒരു സഹായികൂടിയായ ഷേർലി കൊന്നക്കോട്ടാണ് .രണ്ടുപേർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്പാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ , വർണ്ണ, സ്ഥല ,കാല ഭേദമന്യെയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,28 00000 (ഒരുകോടി ഇരുപത്തിഎട്ടു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം ,പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ)യുടെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .
ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..സാബു ഫിലിപ്പ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””

ബെന്നി പെരിയപ്പുറം

കേരളത്തിലെ വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ ‘ വയനാട് സംഗമം ‘ പതിമൂന്നാമത് വർഷവും വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ഗ്ലോസ്റ്ററിലെ ലിഡ്നിയിൽ മൂന്നു ദിവസം നീണ്ടുനിന്ന ക്യാമ്പോടു കൂടിയാണ് നടത്തപ്പെട്ടത്. സംഗമത്തോടനുബന്ധിച്ച് കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ ആവേശപൂർവ്വം നടത്തപ്പെട്ടു. കലാപരിപാടികൾക്ക് ജോസഫ്, ലൂക്ക, സജി രാമചനാട്ട് എന്നിവർ നേതൃത്വം നൽകി. മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സംഗമത്തോടനുബന്ധിച്ച് നടന്ന ജനറൽ ബോഡിയിൽ ചെയർമാൻ രാജപ്പൻ വർഗീസ് അധ്യക്ഷനായിരുന്നു. വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ് യോഗം തുടങ്ങിയത്. ജോൺസൺ ചാക്കോ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. മേരി മാത്യു ആശംസ നേർന്നു. പുതിയ യൂത്ത് കോർഡിനേറ്റർമാരായി ആൻ്റോ മാത്യു, ഷീബ സക്കറിയ , റിയ ഷിബു എന്നിവരെ തിരഞ്ഞെടുത്തു.


വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുവാനായി തുടങ്ങിയ ഫണ്ട് ശേഖരണത്തിന്റെ പുരോഗതി വിലയിരുത്തുകയും തുടർ നടപടികൾ സ്വീകരിക്കുവാൻ ഭാരവാഹികളെ ചുമതലപ്പെടുത്തുകയും ചെയ്തു . പ്രോഗ്രാം കോർഡിനേറ്റർമാരായ ജെന്നീസ് മാത്യു സ്വാഗതവും ടിറ്റോ ഇമ്മാനുവേൽ നന്ദിയും പറഞ്ഞു.

അപ്പച്ചൻ കണ്ണഞ്ചിറ

നായർ സർവീസ് സൊസൈറ്റി (യു കെ) സംഘടിപ്പിക്കുന്ന ‘ഒരുമയുടെ പൊന്നോണം 2024′ ഓണാഘോഷ പരിപാടികൾ ഈസ്റ്റ് ലണ്ടനിലെ ലിറ്റിൽ ഇൽഫോർഡ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ഒക്ടോബർ 5 ന് ശനിയാഴ്ച്ച രാവിലെ 11:30 ന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആഘോഷത്തിന് നാന്ദി കുറിക്കും. ഓണസദ്യക്കു ശേഷം തുടങ്ങുന്ന സാംസ്കാരിക കലാപരിപാടികളിൽ സംഗീത-നൃത്ത ഇനങ്ങൾ കോർത്തിണക്കി വിപുലമായ കലാവിരുന്നാണൊരുക്കുക.

കലാപരിപാടികൾക്ക് ആമുഖമായി കേരളീയ തനതു കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം എന്നിവ ഉൾക്കൊള്ളിച്ച് ഒരുക്കുന്ന ‘സ്വാഗത നൃത്തം’ അരങ്ങേറും. തുടർന്ന് കേരളീയ സംഗീത ഉപകരണങ്ങളുടെ താളലയശ്രുതികളുടെ പിന്നണിയിൽ അരങ്ങേറുന്ന സംഗീതാർച്ചന “പാട്ടിന്റെ പാലാഴി” ഓണാഘോഷത്തിന് സംഗീത സാന്ദ്രത പകരും.

പ്രശസ്ത കലാകാരനായ മനോജ് ശിവ രചനയും സംവിധാനവും നിർവഹിക്കുകയും, ബാലപ്രതിഭകൾ അഭിനയിക്കുകയും ചെയ്യുന്ന “ദി ഡയലോഗ് വിത്ത് ഡെത്ത്” എന്ന നാടകം എൻ.എസ്,എസ് യു.കെ യുടെ ‘പ്ലേ ഹൌസി’ന്റെ ബാന്നറിൽ തുടർന്ന് അവതരിപ്പിക്കുന്നതാണ്.

എൻഎസ്എസ് (യു കെ) യുടെ നേതൃത്വത്തിൽ ഈസ്റ്റ് ലണ്ടനിൽ സംഘടിപ്പിക്കുന്ന ഓണാഘോഷത്തിൽ ഗൃഹാതുര അനുസ്മരണങ്ങൾ ഉണർത്തുന്ന വിപുലവും സമ്പന്നവുമായ കലാപരിപാടികളും, അവതരണങ്ങളും ആണ് ഒരുക്കിയിരിക്കുന്നതെന്ന് സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

Venue: Little Illford School, Rectory Road, London E12 6JB

RECENT POSTS
Copyright © . All rights reserved