Association

ലീഡ്സ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഈസ്റ്റർ & വിഷു ആഘോഷം 16-ാം തീയതി ഞായറാഴ്ച ഈസ്റ്റൻഡ് പാർക്കിലെ വൈ എം സി ക്ലബ്ബിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി വരെ നടത്തപ്പെട്ടു.
ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണത്തോടു കൂടെ ആരംഭിച്ച പരിപാടി പ്രസിഡന്റ് സാബുഘോഷ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് കമ്മറ്റി മെംബേഴ്സ് ദീപം തെളിയിച്ചു. തുടർന്ന് 10 വയസ്സിൽ താഴെയുള്ള 82 കുട്ടികൾക്ക് വിഷുകൈനീട്ടവും ഈസ്റ്റർ എഗ്ഗും വിതരണം ചെയ്തു. അതിനുശേഷം വ്യത്യസ്തയാർന്ന കലാപരിപാടികളാൽ സമ്പുഷ്ടമായിരുന്നു ആഘോഷം. അലൻ ഗ്രുപ്പിന്റെ ഡി ജെയ്ക്ക് ശേഷം രാത്രി ഭക്ഷണത്തോട് കൂടെ 9 മണിയ്ക്ക് ആഘോഷം അവസാനിച്ചു.

    

ന്യൂസ് ഡെസ്ക്. മലയാളം യുകെ.
ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഗ്രാൻഡ് ഓണം “ദേ മാവേലി “ആഗസ്ത് മാസം 27 ഞായർ ആഴ്ച ലിവർപൂളിലെ ഏറ്റവും വലിയ ഓഡിറ്റൊറിയങ്ങളിൽ ഒന്നായ നോസിലി ഹാളിൽ വച്ചു നടത്തപ്പെടുന്ന വിവരം സവിനയം ലിമ അറിയിച്ചു കൊള്ളുന്നു.
ഇത്തവണത്തെ ഓണത്തിന് കേരളത്തിന്റെ തനിമ വിളിച്ചോദുന്ന വിവിധ കലാ പരിപാടികൾ ആണ് ലിമ ഒരുക്കിയിരിക്കുന്നത്.

 

ജോർജ്‌ മാത്യു

അതിജീവനത്തിന്റെയും പ്രത്യാശയുടെയും പൊൻകിരണങ്ങൾ വിതറികൊണ്ട് ഈസ്റ്ററും,സമ്പന്നമായ കാർഷിക സംസ്കാരത്തിന്റെ ഓർമ്മ പുതുക്കി വിഷുവും,ഇ എം എ യുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു .ഇ എം എ കമ്മിറ്റി ഭാരവാഹികൾ നിലവിളക്കിൽ ഭദ്രദീപം തെളിയിച്ചതോടെ,ആഘോഷ പരിപാടികൾക്ക് തുടക്കമായി.തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇ എം എ പ്രസിഡന്റ് മോനി ഷിജോ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് ജോർജ്‌ മാത്യു സ്വാഗതവും,ജോയിന്റ് സെക്രട്ടറി ഡിജോ ജോൺ നന്ദിയും പറഞ്ഞു . പിന്നീട് കുട്ടികളെക്കൊണ്ട് വിഷുക്കണി കാണിച്ചു ,വിഷുകൈനീട്ടം നൽകി .കുട്ടികളും,മുതിർന്നവരും വിവിധ തരം കലാപരിപാടികൾ അവതരിപ്പിച്ചു .

ഈ വർഷം ഇ എം എ നടത്തിയ രാധ,കൃഷ്ണ മൽസരം പുതുമയാർന്നതും,എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതും ആയിരുന്നു. ഫോക്കസ് ഫിൻഷുർ (ഷിജോ ജോസഫ്‌ ). സ്പൊൺസർ ചെയ്ത ഡിജെ ‘ഈണം 2023’ കാണികളിൽ ആവേശകടലുയർത്തി. സെക്രട്ടറി അനിത സേവ്യേർ ,ട്രെഷറർ ജെയ്സൺ തോമസ്,ജോയിന്റ് ട്രഷ റർ ജെൻസ് ജോർജ്‌ ,ഏരിയ കോഓർഡിനേറ്റർമാരായ കുഞ്ഞുമോൻ ജോർജ്‌ ,അശോകൻ മണ്ണിൽ ,മേരി ജോയി എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി .വളരെ വിഭവസമൃദ്ധമായ ഭക്ഷണം ഇ എം എ ക്രമീകരിച്ചിരുന്നു.അവസാനം എല്ലാവരും ചേർന്ന്‌ ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചു പരിപാടികൾ സമാപിച്ചു.

 

 

എബ്രഹാം കുര്യൻ

ലണ്ടൻ : മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ആരംഭിക്കുവാൻ പോകുന്ന ഓൺലൈൻ പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനവും “ടെക്നോളജിയുടെ കാലത്തെ ഭാഷാ പഠനം, സാധ്യതകളും -വെല്ലുവിളികളും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സാംസ്കാരിക സംവാദവും ശ്രദ്ധേയമായി. ലണ്ടനിലെ ഈസ്റ്റ് ഹാമിലുള്ള എം എ യു കെ യുടെ ആസ്ഥാനമായ കേരള ഹൗസിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

ടെക്നോളജിയുടെ ഈ കാലഘട്ടത്തിൽ പുതുതലമുറയിലേക്ക് മലയാള ഭാഷാപഠനവും നാടിന്റെ സംസ്കാരവും പൈതൃകവുമൊക്കെ എത്തിക്കുവാനുള്ള വലിയ സാധ്യതയാണ് ഓൺലൈൻ ക്ലാസ്സുകളിലൂടെ തുറക്കുന്നതെന്ന് മലയാളം മിഷൻ യു കെ ചാപ്റ്റർ ഓൺലൈൻ പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രശസ്ത നോവലിസ്റ്റും വിവർത്തകനുമായ ടി ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

മലയാളം മിഷൻ യു കെ ചാപ്റ്ററിന്റെ ഭാരവാഹികളോടൊപ്പം എം എ യു കെയുടെ ഭാഗമായ “കട്ടൻകാപ്പിയും കവിതയും” എന്ന സാഹിത്യ കൂട്ടായ്മയുടെ പ്രവർത്തകരും ഓൺലൈൻ പഠന ക്ലാസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു.

കഴിഞ്ഞ ആറ് വർഷമായി മലയാളം മിഷന്റെ നേതൃത്വത്തിലുള്ള ഭാഷാ പഠന കേന്ദ്രങ്ങൾ യുകെയുടെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നുണ്ടെങ്കിലും കൂടുതൽ മലയാളി കുടുംബങ്ങളുടെ അഭാവം മൂലം മലയാളം ക്ലാസുകൾ സംഘടിപ്പിക്കുവാൻ സാധിക്കാത്ത സ്ഥലങ്ങളിലുള്ള കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് മലയാളം പഠിക്കുവാനുള്ള സാഹചര്യം ഒരുക്കുന്നതിനു വേണ്ടിയാണ് മലയാള മിഷൻ യു കെ ചാപ്റ്റർ ഓൺലൈൻ പഠന ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചത് . യുകെയിലെ പ്രത്യേകമായ സാഹചര്യങ്ങൾ മൂലം ചില സ്ഥലങ്ങളിൽ പഠന കേന്ദ്രങ്ങൾ തുടങ്ങാൻ സാധിച്ചിട്ടില്ല. അത്തരം സ്ഥലങ്ങളിൽ വസിക്കുന്ന കുട്ടികളെയും മലയാളഭാഷ പഠിപ്പിക്കുക എന്നത് മാത്രമാണ് ഓൺലൈൻ പഠന ക്ലാസിന്റെ ഉദ്ദേശം. നിലവിലുള്ള ഭാഷാപഠന സ്കൂളുകൾ സജീവമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും യുകെയിൽ എവിടെയെല്ലാം മലയാളികൾ ഉണ്ടോ അവിടെയെല്ലാം മലയാളം സ്കൂളുകൾ ആരംഭിക്കണമെന്നുമാണ് മലയാളം മിഷൻ യുകെ ചാപ്റ്റർ വിഭാവനം ചെയ്യുന്നത് .

യുകെയിൽ ആരംഭിക്കുന്ന ഓൺലൈൻ പഠന ക്ലാസുകൾക്ക് വേണ്ട നിർലോഭമായ സഹായസഹകരണങ്ങൾ മലയാളം മിഷൻ നൽകുവാൻ തയ്യാറാണെന്ന് മലയാളം മിഷൻ ഡയറക്ടറും പ്രശസ്ത കവിയുമായ മുരുകൻ കാട്ടാക്കട മലയാളം മിഷൻ യുകെ ചാപ്റ്റർ ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

മലയാളം മിഷന്റെ പരിശീലനം ലഭിച്ച അധ്യാപകർ ആയിരിക്കും ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിക്കുന്നത്. പഠനകേന്ദ്രങ്ങൾ ഇല്ലാത്ത സ്ഥലങ്ങളിലെ കുട്ടികൾക്ക് ഓൺലൈൻ പഠന ക്ലാസുകളിൽ ചേരുവാനുള്ള രജിസ്ട്രേഷൻ ഫോം സഹിതമുള്ള വിശദാംശങ്ങൾ മലയാളം മിഷൻ യു കെ ചാപ്റ്റർ വാർത്താകുറിപ്പിലൂടെ അടുത്ത ദിവസങ്ങളിൽ ഏവരെയും അറിയിക്കുന്നതാണ്.

ടെക്നോളജിയുടെ കാലത്തെ മലയാള ഭാഷാ പഠനം, സാധ്യതകളും-വെല്ലുവിളികളും’ എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രശസ്ത നോവലിസ്റ്റും വിവർത്തകനും കേരള സാഹിത്യ അക്കാദമി അവാർഡ് , വയലാർ അവാർഡ് , കമല സുരയ്യ പ്രതിഭ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങളുടെ ജേതാവുമായ ടി.ഡി. രാമകൃഷ്ണൻ വിശദമായി സംസാരിച്ചു. ഈ ഓൺലൈൻ ക്ലാസ്സ് തന്നെ ടെക്നോളജിയിലൂടെ ഭാഷാ പഠനത്തിനുള്ള ഒരു വലിയ സാധ്യതയായി അദ്ദേഹം ചൂണ്ടിക്കാട്ടി. ടെക്നോളജി തീർച്ചയായും ഭാഷാ പഠനത്തെ സഹായിക്കും എന്ന് ഉദാഹരണസഹിതം അദ്ദേഹം വിശദീകരിച്ചു. എങ്കിലും ടെക്നോളജി മാനവരാശിക്ക് ഗുണകരമായല്ലാതെ ഉപയോഗപ്പെടുത്തുന്ന ധാരാളം ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. അവയ്ക്കെതിരെ ജാഗ്രത പുലർത്തിക്കൊണ്ട് ടെക്നോളജി ഭാഷാ വികസനത്തിന് ഉപയോഗിക്കണമെന്നും അതിന് ശ്രമിക്കുന്ന മലയാളം മിഷൻ യു കെ ചാപ്റ്ററിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.

മുഖ്യാതിഥിയായി എത്തിച്ചർന്ന പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന് മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രതിനിധികൾ ചേർന്ന് മലയാളം മിഷന്റെ സ്നേഹോപഹാരമായി മൊമെന്റോ നൽകി ആദരിച്ചു.

മലയാളം മിഷൻ യു കെ ചാപ്റ്റർ പ്രസിഡന്റ് സി എ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 2017ൽ അന്നത്തെ ബഹു സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ ലണ്ടനിലെ കേരള ഹൗസിൽ വച്ചു ഉദ്ഘാടനം ചെയ്ത് ആരംഭിച്ച മലയാള മിഷൻ യു കെ ചാപ്റ്റർ സ്തുത്യർഹമായപ്രവർത്തനങ്ങളുമായാണ് മുന്നോട്ടുപോകുന്നതെന്നും 2021ലെ മലയാളം മിഷന്റെ മുഴുവൻ ചാപ്റ്ററുകളുടെയും പ്രവർത്തനങ്ങളെ വിലയിരുത്തി കേരള ഗവൺമെന്റ് ഏർപ്പെടുത്തിയ ആദ്യത്തെ കണിക്കൊന്ന പുരസ്കാരം ലഭിച്ചത് മലയാളം മിഷൻ യു കെ ചാപ്റ്ററിനാണ് എന്നത് യുകെയിലെ എല്ലാ മലയാളികൾക്കുമൊപ്പം എം എ യു കെക്കും അഭിമാനകരമായ കാര്യമാണെന്നും സി എ ജോസഫ് സൂചിപ്പിച്ചു.

മലയാളം മിഷൻ യു കെ ചാപ്റ്റർ സെക്രട്ടറി എബ്രഹാം കുര്യൻ മുഖ്യാതിഥി ടി ഡി രാമകൃഷ്ണനും പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. മലയാളം മിഷൻ യുകെ ചാപ്റ്റർ സൗത്ത് മേഖല കോർഡിനേറ്റർ ബേസിൽ ജോൺ, എം എ യു കെ പ്രസിഡന്റ് അനിൽ ഇടവന എന്നിവർ ആശംസകൾ അർപ്പിച്ചു. മലയാളം മിഷൻ യു കെ മിഡ്‌ലാൻഡ്‌സ് മേഖല കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസർ മുഖ്യാതിഥി ടി ഡി രാമകൃഷ്ണൻ ഉൾപ്പെടെ പങ്കെടുത്ത എല്ലാവർക്കും പ്രത്യേകിച്ച് ഓൺലൈൻ പഠന പഠന ക്ലാസിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കുവാൻ കേരള ഹൗസിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്ന എംഎ യു കെ യുടെ എല്ലാ ഭാരവാഹികളോടും പ്രവർത്തകരോടും ഉള്ള നന്ദിയും പ്രകാശിപ്പിച്ചു.

തുടർന്ന് എംഎ യു കെ യുടെ ഭാഗമായ “കട്ടൻ കാപ്പിയും കവിതയും” എന്ന സാഹിത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രശസ്ത നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റെ സാഹിത്യകൃതികളെ അധികരിച്ചു നടത്തിയ ചിന്തനീയമായ ചർച്ചകളും സംവാദങ്ങളും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിൻറെ പ്രശസ്ത നോവലുകളായ ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന അണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക, പച്ച മഞ്ഞ ചുവപ്പ് എന്ന നോവലുകളെക്കുറിച്ചും അദ്ദേഹത്തിന്റെ മറ്റ് കൃതികളെ സംബന്ധിച്ചുള്ള സമഗ്രമായ ചർച്ചകളും വിശകലനങ്ങളും നടത്തുകയുണ്ടായി. ദക്ഷിണ റെയിൽവേ ചീഫ് കൺട്രോളറുമായിരുന്ന നോവലിസ്റ്റ് ടി ഡി രാമകൃഷ്ണൻ തിരക്കേറിയ തന്റെ ഔദ്യോഗിക ജീവിതത്തിനിടയിലും താൻ നടത്തിയ സാഹിത്യ രചനകൾക്കാധാരമായ സംഭവങ്ങളെക്കുറിച്ചുമൊക്കെ ചർച്ചകളിൽ പങ്കെടുത്ത് സുദീർഘമായി സംസാരിച്ചു. സാംസ്കാരിക സംവാദത്തിനും സാഹിത്യ ചർച്ചകൾക്കും “കട്ടൻകാപ്പിയും കവിതയും” സാഹിത്യ കൂട്ടായ്മയുടെ സംഘാടകരായ പ്രിയവൃതൻ, മുരളി മുകുന്ദൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ മണമ്പൂർ സുരേഷ്, എം എ യൂകെ സെക്രട്ടറിയും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രവർത്തക സമിതി അംഗവുമായ ശ്രീജിത്ത് ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.

 

ലണ്ടൻ : ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ സൂം പ്ലാറ്റഫോമിൽ ഒരുക്കുന്ന കലാസാംസ്‌കാരിക വേദി ഏപ്രിൽ 28 ന് ആരംഭം കുറിക്കും.

ലോകത്തിന്റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി ഏപ്രിൽ 28ന് മുതൽ എല്ലാ മാസത്തിന്റയും അവസാന വെള്ളിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ കലാസംസ്കാരിക വേദിയൊരുക്കുന്നു. ഏപ്രിൽ 28ന് ഉച്ചകഴിഞ്ഞു മൂന്നു മണിക്കു (യു കെ സമയം )സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന ഈ കലാസംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നുകൊണ്ട് ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ട്ടികൾ അവദരിപ്പിക്കാനും, ആശയ വിനിമയം നടത്താനും അവസരം ഉണ്ടായിരിക്കുന്നതാണ്.

പ്രവാസി മലയാളികൾക്കിടയിൽ ഇധംപ്രദമായി ആരംഭിക്കുന്ന ഈ കലാസംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖികരിക്കുന്ന സമകാലിക വിഷയങ്ങക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കും.

എല്ലാ പ്രവാസിമലയാളികളെയും ഈ കലാസംസ്കാരിക കൂട്ടായ്‌മയിലേക്ക് വേൾഡ് മലയാളി കൌൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നു

ജോളി എം പടയാട്ടിൽ (പ്രസിഡന്റ്‌) 04915753181523
ജോളി തടത്തിൽ (ചെയർമാൻ )
0491714426264
ബാബു തോട്ടാപ്പിള്ളി (ജനറൽ സെക്രട്ടറി)
0447577834404.
Meeting Id :83665613178,
Password :755632
Indian time 19.30, UK time 15.00
German time 16.00

ബാബു മങ്കുഴിയിൽ

ഇപ്സ്വിച്ചിലെ സെന്റ്‌ ആൽബൻസ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറ്‌ മണിക്ക് അസ്സോസിയേഷൻ പ്രസിഡന്റ് ബാബു മത്തായി സ്വാഗതമരുളി ആഘോഷപരിപാടികൾ ആരംഭിച്ചു.
തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടികൾ ഫ്‌ളൈറ്റോസ് ഡാൻസ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി നടന്നു.


തുടർന്ന് ലൈഫ് ലൈൻ പ്രൊട്ടക്ട് ,സാഗർ ഗ്രൂപ്പ് ഓഫ് സെലിബ്രിറ്റി മാനേജ്‌മന്റ് ,എൽ ജി ആർ അക്കാദമി ,പോൾ ജോൺ കമ്പനി സൊളിസിറ്റേഴ്‌സ്,സ്വാഗത് ഗ്രൂപ്പ് എന്നിവരുടെ സ്പോസർഷിപ്പോടെ അരങ്ങേറിയ “ആവൊ ദാമനൊ” എന്ന സ്‌റ്റേജ് ഷോ അക്ഷരാർഥത്തിൽ ആബാലവൃദ്ധം ജനങ്ങളും നെഞ്ചിലേറ്റി ആഘോഷിച്ചു.

“കടുവ”എന്ന സുപ്പർ ഹിറ്റ് സിനിമയിലെ “ആവോ ദാമാനോ” എന്ന പാട്ടിലൂടെമലയാളികളുടെ മനം കവർന്ന അതുൽ നറുകരയ്ക്കൊപ്പം പ്രശസ്ത സിനിമ ടെലിവിഷൻ താരങ്ങളായ പ്രശാന്ത് കാഞ്ഞിരമറ്റം ,ദിലീപ് കലാഭവൻ ,മ്യൂസിക് റിയാലിറ്റി ഷോ താരവും പ്ലേബാക്ക് സിങ്ങറും ആയ ആര്യ കൃഷ്ണൻ ,ഗിറ്റാർ ,കീബോർഡ് പ്ലെയറും ഗായകനുമായ ഷിനോ പോളും സംഘവും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി.

അസോസിയേഷന്റെ കർമ്മനിരതരായ അംഗങ്ങൾ തയ്യാറാക്കിയ വൈവിധ്യവും,സ്വാദിഷ്ഠവുമായ ഭക്ഷണത്തിന് ശേഷം പതിനൊന്നു മണിയയോടു കൂടി സെക്രട്ടറി ജിനീഷ് ലൂക്ക യുടെ നന്ദി പ്രകടനത്തോടെ ആഘോഷ പരിപാടികൾ അവസാനിച്ചു.

ന്യൂസ് ഡെസ്ക്. മലയാളം യുകെ.
യോർക്ഷയറിലെ പ്രമുഖ അസ്സോസിയേഷനായ മലയാളി കമ്യൂണിറ്റി ഓഫ് ബ്രാഡ്ഫോർഡ് സംഘടിപ്പിച്ച ഈസ്റ്റർ വിഷു ആഘോഷം കഴിഞ്ഞ ശനിയാഴ്ച്ച നടന്നു. ബ്രാഡ്ഫോർഡിലെ സെൻ്റ് ജോൺസ് ഇവാഞ്ചലിസ്റ്റ് ചർച്ച് ഹാളിൽ വൈകുന്നേരം അഞ്ച് മണിക്ക് അസ്സോസിയേഷൻ പ്രസിഡൻ്റ് വിഷ്ണു സുഗുണൻ സ്വാഗതമരുളി ആഘോഷ പരിപാടികൾ ആരംഭിച്ചു. തുടർന്ന് അസ്സോസിയേഷനിലെ അംഗങ്ങളുടെ കലാപരിപാടികൾ നടന്നു. യോർക്ഷയറിലെ പ്രമുഖ ഗാനമേള ട്രൂപ്പ് സിംഫണി ഓർക്കസ്ട്രയുടെ ഗാനമേള ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. വിഭവസമൃദ്ധമായ ഭക്ഷണത്തിന് ശേഷം പത്ത് മണിയോടെ ആഘോഷ പരിപാടികൾ അവസാനിച്ചു.

    

പരിപാടികളുടെ മുഖ്യ അഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള ,ഡോക്ടര്‍ ജോർജ് കുരുവിള എന്നിവരും ലിമയുടെ പ്രസിഡന്റ്‌ ജോയി അഗസ്തി, സെക്രട്ടറി ജിനോയി മാടൻ ട്രസ്റ്റിജോയിമോൻ തോമസും മറ്റ് വനിത കമ്മിറ്റി ഭാരവാഹികളും കൂടി നിലവിളക്കിൽ ഭദ്രദിപം കൊളുതി കൊണ്ട് ലിമയുടെ പരിപാടികള്‍ക്കു തുടക്കമിട്ടു ,പിന്നിട് കുട്ടികളെകൊണ്ട് വിഷുക്കണികാണിച്ചു അതിനുശേഷം വിഷുകൈനീട്ടം ലിമ സ്പോൺസർ RFT ഫിലിംസ് എംഡി ശ്രീ റൊണാൾഡ് നൽകി.
ഡോക്ടര്‍ സുസന്‍ കുരുവിളയും ,ഡോക്ടര്‍ ജോർജ് കുരുവിളയും ചേര്‍ന്നു കുട്ടികൾക്ക് ഈസ്റ്റെർ എഗ്ഗ്സ് നല്‍കി .

ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ ജോർജ്, സ്വാഗതം ശ്രീ ജിനോയി മാടൻ, നന്ദി ശ്രീ ജോയി മോൻ തോമസ് എന്നിവര്‍ സംസാരിച്ചു.
വിസ്റ്റന്‍ ടൌണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത് .

കുട്ടികളും,മുതിര്‍ന്നവരും വിവിധതരം കലാപരിപാടികള്‍ അവതരിപ്പിച്ചു, ഈ വർഷം ലിമ നടത്തിയ രാധ, കൃഷ്ണ മത്സരം വളരെ ആവേശകരം ആയിരുന്നു.
ലിവർപൂൾ ഡാൻസ് മാസ്റ്റർ മജെഷിന്റെ സരിഗമ ഡാന്‍സ് ഗ്രൂപ്പ്, റിയയുടെ ഡിഫാമം ഡാൻസ് ഗ്രൂപ്പ്‌ എന്നിവർ അവതരിപ്പിച്ച ഡാൻസുകൾ കാണികളുടെ പ്രേശoസ പിടിച്ചു പറ്റി. കൂടാതെ ലിമ മുൻ പ്രസിഡന്റ്‌ ഹരികുമാര്‍ ഗോപാലന്റെ ശ്രീ കൃഷ്ണവേഷവും, അദ്ദേഹത്തിന്റെ മകൾ ദേവുവിന്റ രാധവേഷവും, ശ്രീ ഷാജുവിന്റെ Shaju Padayattil കുചേലൻ വേഷവും, ശ്രീ റോയി മാത്യുവിന്റെ യേശുവിന്റെ വേഷവും കാണികളുടെ നിലക്കാത്ത കയ്യടി നേടി.രാധാകൃഷ്ണ മത്സരത്തിലെ വിജയികൾക്ക് സമ്മാനം നൽകിയത് ശ്രീകൃഷ്ണനും, യേശു ക്രിസ്തുവും ആയിരുന്നു.

വൈകുന്നേരം 6 മണിക്കാരംമ്പിച്ച പരിപാടികള്‍ രാത്രി 10 മണി വരെ തുടര്‍ന്നു.
തുടർന്ന് ഡിജെയും ഉണ്ടായിരുന്നു.
വളരെ രുചികരമായ ഭക്ഷണമാണ് അതിഥികള്‍ക്ക് വേണ്ടി ലിമ ഒരുക്കിയിരുന്നത് .
അവസാനം എല്ലാവരും ചേർന്ന് ഇന്ത്യയുടെ ദേശിയ ഗാനം ആലപിച്ചു പരിപാടികൾ സമാപിച്ചു.

യു.കെ മലയാളികൾക്കിടയിൽ പുരോഗമനാശയങ്ങളുയർത്തി സാമൂഹിക-സാംസ്കാരിക രംഗത്ത് ചരിത്ര പരമായ ചുവട് വെയ്പ്പുകളോടെ “സമീക്ഷ യു.കെ ” ആറാം ദേശീയ സമ്മേളനത്തിന് പീറ്റർ ബോറോ ഒരുങ്ങുന്നു. കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിലൂടെ യു.കെ മലയാളികളുടെ പ്രതീക്ഷയായി ഉയരാൻ സാധിച്ച പുരോഗമന കലാ സാംസ്കാരിക സംഘടന എന്ന ആത്മവിശ്വാസത്തോടെയാണ് സമീക്ഷ യുകെ സമ്മേളനത്തിലേക്ക് കടക്കുന്നത്.

മെയ് 20, 21 തിയതികളിലായി പീറ്റർ ബോറോയിൽ ചേരുന്ന സമ്മേളനം മുൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗവും കേരള സംസ്ഥാന സെക്രട്ടറിയുമായ സഖാവ് എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര സംവിധായകൻ ശ്രീ. ആഷിഖ് അബു മുഖ്യാഥിതിയായി സമ്മേളനത്തെ അഭിസംബോധന ചെയ്യും. മെയ് 20 ശനിയാഴ്ച്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നുമായി 150 ഓളം പ്രതിനിധികൾ പങ്കെടുക്കും. തുടർന്ന് 21-ന്‌ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. വിപുലമായ ചടങ്ങുകളോടെ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയാറെടുപ്പുകളാണ് സംഘാടകർ പൂർത്തിയാക്കിവരുന്നത്.

യു.കെ മലയാളികളുടെ ക്ഷേമ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക പുരോഗതി ലക്ഷ്യമിട്ട് 2017-ൽ പ്രവർത്തനമാരംഭിച്ച സമീക്ഷ യു.കെ, അതിന്റെ ലക്ഷ്യം കൂടുതൽ ആഴത്തിൽ അനുഭവേദ്യമാക്കിയ കാലയളവ് കൂടിയാണ് കടന്നു പോയത്. നിലവിലുണ്ടായിരുന്ന 22 ബ്രാഞ്ചുകൾക്ക് പുറമെ പുതിയ 4 ബ്രാഞ്ചുകൾ കൂടി ആരംഭിക്കുവാനും സജീവമാക്കി നിലനിർത്തുവാനും സംഘടനക്ക് കഴിഞ്ഞു. പുരോഗമനാശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്ന എണ്ണമറ്റ കലാ സാംസ്കാരിക കായിക പരിപാടികളാണ് സംഘടനക്ക്‌ ഏറ്റെടുത്ത് വിജയിപ്പിക്കുവാനായത്. കഴിഞ്ഞ സമ്മേളനാനന്തരം സംഘടനക്കുണ്ടായ നേട്ടകോട്ടങ്ങൾ വിലയിരുത്തി കൂടുതൽ കരുത്തോടെ സംഘടനയെ മുന്നോട്ട് നയിക്കുകയാണ് ആറാം ദേശീയ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ

യുണൈറ്റഡ് സ്‌കോട്ട്‌ലാൻഡ് മലയാളി അസോസിയേഷൻ (USMA) വേൾഡ് മലയാളി കൗൺസിൽ (WMC) സ്‌കോട്ട്‌ലാൻഡ് റീജിയനുമായി സഹകരിച്ച് ഹൈലാൻഡിലേക്ക് ഏകദിന ടൂർ നടത്തുന്നു. ഏപ്രിൽ 23 ഞായറാഴ്ച എഡിൻബർഗ് ഹെർമിസ്റ്റൺ പാർക്കിൽ നിന്നും (EH14 4AT) രാവിലെ8.30 ന് പര്യടനം ആരംഭിക്കുന്നു. റിപ്പോർട്ടിംഗ് സമയം രാവിലെ 8.15. രാത്രി 9.30ഓടെ മടങ്ങിയെത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ലോകത്തിലെ തന്നെ വളരെ മനോഹരമായ ഭൂപ്രദേശങ്ങളിലൊന്നായ സ്കോട്ട് ലാൻ്റിലെ ഹൈലാഡ് വളരെ ചുരുങ്ങിയ ചിലവിൽ സുരക്ഷിതമായി സന്ദർശിക്കാനുള്ള സുവർണ്ണ അവസരമാണ് യുസ്മ ഒരുക്കുന്നത്. കുന്നുകളും മലകളും താഴ്വാരങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഹൈലാൻഡിലുള്ളത്. ഗ്ലൻകോ, ഫോർട്ട് വില്യം, ഫോർട്ട് അഗസ്റ്റസ് , ഇൻവെർനെസ്, പിറ്റ് ലോക്ചറി എന്നിവയാണ് സന്ദർശിക്കാനുദ്ദേശിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രധാനം. അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളായതിനാൽ പുറത്തു നിന്നെത്തുന്ന ഡ്രൈവർമാർക്ക് അത്ര സുരക്ഷിതമല്ല ഹൈലാൻഡിലെ റോഡുകൾ. ഇവിടെയാണ് യുസ്മയൊരുക്കുന്ന എല്ലാ വിധ സൗകര്യങ്ങളോടും കൂടി ഒരു കോച്ചിൽ ഒരു ദിവസം നീണ്ടു നിൽക്കുന്ന വിനോദയാത്രയ്ക്ക് പ്രസക്തിയേറുന്നത്.

ഇംഗ്ലണ്ടിൽ നിന്നും സ്കോട്ട് ലാൻ്റിൽ നിന്നെത്തുന്നവർക്കു അവരവരുടെ വാഹനങ്ങൾ കോച്ച് പുറപ്പെടുന്നിടത്ത് തന്നെ പാർക്ക് ചെയ്യാനുള്ള സൗകര്യം സംഘാടകർ ഒരുക്കിയിട്ടുണ്ട്. വിനോദയാത്രയുടെ സുഗമമായ നടത്തിപ്പിന് സമയനിഷ്ഠത പാലിക്കേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് ബുക്ക് ചെയ്ത എല്ലാവരും ഏപ്രിൽ 23 ഞായറാഴ്ച്ച 8.15ന് മുമ്പായി കോച്ച് പുറപ്പെടുന്ന എഡിൻബർഗിൽ റിപ്പോർട്ട് ചെയ്യണമെന്ന് സംഘാടകർ അറിയച്ചിട്ടുണ്ട്.

ഒരു ദിവസം മുഴുവനും നീണ്ടു നില്കുന്ന രസകരമായ ഹൈലാൻഡ് യാത്രയിൽ പങ്കെടുക്കാൻ
താൽപ്പര്യമുള്ളവർ ചുവടെ ചേർത്തിരിക്കുന്ന ടൂർ കോർഡിനേറ്ററുമായി ബന്ധപ്പെടാവുന്നതാണ്.

ടൂർ കോ-ഓർഡിനേറ്റർ – എബിസൺ ജോസ് – 07846411781.
സെക്രട്ടറി – അനിൽ തോമസ് – 07862230620.
പ്രസിഡന്റ്- ഡോ സൂസൻ റോമൽ. ട്രസ്റ്റി- ജെയിംസ് മാത്യു.

യാത്രാ നിരക്കുകൾ ചുവടെ പറയും പ്രകാരം ക്രമപ്പെടുത്തിയിരിക്കുന്നു.
Adult (above 10years) – £45.00
Children (3yrs to 9 yrs) – £40.00
Infants (0 yrs to 2 years) – Free.
0 മുതൽ 2 വയസ്സുവരെയുള്ള ശിശുക്കൾക്ക് സൗജന്യമായി യാത്ര ചെയ്യാം. എന്നാൽ സീറ്റ് അനുവദിച്ചിട്ടില്ല. നിയമപ്രകാരം 3 വയസ്സിന് മുകളിലുള്ളവർക്കാണ് സീറ്റ് ആവശ്യമാകുന്നത്.

Pick-up point:-
Edinburgh Hermiston Park & Ride,
EH14 4AT
Reporting Time – 8.15am
Return – 9.30pm.

ചുവടെ നൽകിയിരിക്കുന്ന അക്കൗണ്ട് വിശദാംശങ്ങളിലേക്ക് ശരിയായ പേയ്‌മെന്റ് നടത്തുക.
അക്കൗണ്ട് വിശദാംശങ്ങൾ:-
A/C name – United Scotland Malayalee Association
A/C No. 18 08 75 63
Sort Code – 80 22 60
പേയ്‌മെൻ്റ് ചെയ്തതിന് ശേഷം, പേയ്‌മെന്റിനായി ഉപയോഗിച്ച “റഫറൻസ്” നിങ്ങളുടെ സീറ്റ് സ്ഥിരീകരിക്കുന്നതിന് 07846411781 എന്ന മൊബൈൽ നമ്പറിലേക്ക് “പണമടച്ച തുക” സീറ്റിൻ്റെ എണ്ണം എന്നിവ ദയവായി സന്ദേശമയയ്‌ക്കുക.
Programme Co ordinator
Abeyson Jose
Mobile # 07846411781

RECENT POSTS
Copyright © . All rights reserved