സണ്ണിമോൻ മത്തായി
വാറ്റ്ഫോർഡ്: പൊതുജന സേവകനും, മികച്ച ഭരണാധികാരിയും, കാരുണ്യനിധിയുമായിരുന്ന അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ വേർപാടിന്റെ ഒന്നാം വാർഷിക ദിനത്തിൽ അനുസ്മരണവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു കൊണ്ട് ഒഐസിസി വാട്‌ഫോർഡ്. വാട്‌ഫോർഡിൽ നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം അദ്ദേഹത്തിന്റെ സ്നേഹ-കാരുണ്യ-കരുതലിന്റെയും, പൊതുജന സേവനത്തിന്റെയും, ഭരണ തന്ത്രജ്ഞതയുടെയും, മഹത്തായ രാഷ്ട്രീയ നേതൃത്വത്തിന്റെയും അനുസ്മരണകൾ പങ്കു വെക്കുന്നതായി.
ഒഐസിസി വാറ്റ്ഫോർഡ് യുണിറ്റ് പ്രസിഡന്റും, യുക്മ ലീഡറുമായ സണ്ണിമോൻ മത്തായി ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ അധ്യക്ഷം വഹിച്ചു സംസാരിച്ചു. ഉമ്മൻ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പിൽ തിരി തെളിച്ച് ബൈബിൾ വായിച്ചു കൊണ്ട് ജോൺ തോമസ് നടത്തിയ ആമുഖ പ്രാർത്ഥന ഉമ്മൻ ചാണ്ടിയുടെ സ്മൃതിമണ്ഡപത്തിൽ നിത്യേന എത്തുന്ന ജനസമൂഹം മെഴുതിരികൾ കത്തിച്ചും, കരഞ്ഞും ഒരു പുണ്യാത്മാവിനോട് പ്രാർത്ഥനകൾ അർപ്പിക്കുവാൻ എത്തുന്ന അതേ ഓർമ്മ ഉണർത്തുന്നതായി.
ഒഐസിസി നാഷണൽ വർക്കിങ് പ്രസിഡണ്ട് സുജു കെ ഡാനിയേൽ സ്വാഗതം ആശംസിക്കുകയും ഉമ്മൻചാണ്ടി സാറിന്റെ നേതൃത്വ പാടവവും ,നിശ്ചയ ദാർഢ്യതയും എടുത്തു പറയുകയും ചെയ്തു. ഒഐസിസി നാഷണൽ പ്രസിഡന്റ് മോഹൻദാസ് ഭദ്രദീപം തെളിച്ചു കൊണ്ട് യോഗം ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി സാറുമായി കണ്ടു മുട്ടിയ വിവരങ്ങൾ പങ്കുവെക്കുകയും ,അദ്ദേഹത്തിന്റെ സ്നേഹാർദ്രമായ കരുതലിന്റെ അനുഭവം എടുത്തു പറയുകയും ചെയ്തു.
ഉമ്മൻ ചാണ്ടിയുടെ ഫോട്ടോക്ക് മുമ്പിൽ ആദരവർപ്പിച്ചുകൊണ്ട് സൂരജ് കൃഷ്ണന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കണ്ണീരണിഞ്ഞു പൂക്കളുമായി വഴിയോരങ്ങൾ ഉമ്മൻ ചാണ്ടി സാറിന്റെ ഭൗതീക ശരീരം ഒരു നോക്ക് കാണുവാൻ നിരന്ന ജന വികാരം സൂരജ് കൃഷ്ണൻ അനുസ്മരിച്ചപ്പോൾ സദസ്സിൽ വേദന പൊടിക്കുന്നതായി. വാറ്റ്ഫോഡിലെ സംസ്കാരിക നായകനും പെയ്തൊഴിയാത്ത മഴ എന്ന നോവലിന്റെ ഗ്രന്ഥകർത്താവും മായ കെ പി മനോജ്കുമാർ പുഷ്പാ അർച്ചനക്ക് തുടക്കം കുറിച്ചു. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യ മന്ത്രിയും, വികസനോന്മുഖനും, അന്താരാഷ്ട്ര തലത്തിൽ അംഗീകാരം കിട്ടിയിട്ടുള്ള ജനനായകനുമായിരുന്നു അന്തരിച്ച ഉമ്മൻചാണ്ടിയെന്നും, മഹാബലി യുഗം പോലെ തന്നെ കാലം ഉമ്മൻചാണ്ടി യുഗവും അനുസ്മരിക്കുന്ന കാലം വരുമെന്ന് അപ്പച്ചൻ കണ്ണഞ്ചിറ അഭിപ്രായപ്പെട്ടു. കവിയത്രിയും പൊതുപ്രവർത്തകയുമായ റാണി സുനിൽ ഉമ്മൻ ചാണ്ടി സാറിന്റെ വേർപ്പാടിലൂടെ ഉണ്ടായ നഷ്‌ടബോധത്തിന്റെയും, സമൂഹം അദ്ദേഹത്തെ മാതൃകയാക്കേണ്ടതിന്റെ ആവശ്യകതയും പരാമർശിച്ചു.
ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് അൻസാർ അലി, മുൻ ആലപ്പുഴ ഡിസിസി മെമ്പർ റോജിൻ സാഹാ, അനഘ സുരാജ്, കൊച്ചുമോൻ പീറ്റർ, ലിബിൻ കൈതമറ്റം, ജോൺ പീറ്റർ, എന്നിവർ അനുസ്മരണങ്ങൾ നടത്തി.
ബിജു മാത്യുവിന്റെ നന്ദി പ്രകാശനത്തിന് ശേഷം യോഗം പിരിഞ്ഞു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.
കേരളത്തിൻ്റെ ജനകീയ മുഖ്യമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റ കരുത്തനായ നേതാവുമായിരുന്ന ശ്രീ. ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികവും അനുസ്മരണയോഗവും കെൻ്റിലെ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ കെൻ്റിലെ ടൺബ്രിഡ്ജ് വെൽസിലെ സെൻ്റ് ഫിലിപ്പ്സ് ചർച്ച് ഹാളിൽ വ്യാഴാഴ്ച്ച നടന്നു.
കക്ഷി രാഷ്ട്രിയതിനപ്പുറുമായി ഉമ്മൻ ചാണ്ടിയോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിച്ചു കെൻ്റിലെ സുഹൃത്തുക്കൾ ഒത്തു കൂടിയ അനുസ്മരണ യോഗത്തിൽ കെൻ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി നിരവധി പേർ എത്തിചേർന്നു.
ശ്രീ അജിത്ത് വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിൽ ശ്രീ ബിബിൻ എബ്രഹാം സ്വാഗതം ആശംസിച്ചപ്പോൾ ശ്രീ ടോമി വർക്കി, പ്രവാസി കേരളാ കോൺഗ്രസ് യു.കെ നാഷണൽ സെക്രട്ടറി ശ്രീ. ജിജോ അരയത്ത്, ശ്രീ ഷിനോ ടി പോൾ, ശ്രീ ജേക്കബ് കോയിപ്പള്ളി, ശ്രീ മെബിൻ വറുഗീസ്, ശ്രീ. ആൽബർട്ട് ജോർജ്, ശ്രീ സുരേഷ് ജോൺ, ശ്രീ ജോഷി സിറിയക്ക്, ശ്രീ. മനോഷ് ചക്കാലയ്ക്കൽ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീ ഇമ്മാനുവേൽ ജോർജ്, ശ്രീ സതീഷ് കുമാർ, ശ്രീ സതീഷ് കമ്പ്രത്ത്, ശ്രീ ജയ്സൺ ജോസഫ്, ശ്രീ ഫെബി മാത്യു, ശ്രീ സുജിത്ത് മുരളി, ശ്രീ. സാജു മാത്യു, ശ്രീ. സിൻ്റോ ജോൺ, ശ്രീ വിജിൽ പോത്തൻ, ശ്രീ ഷിബി രാജൻ തുടങ്ങിയവർകൊപ്പം നാട്ടിൽ നിന്നു എത്തിചേർന്ന മാതാപിതാക്കളും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
ഇന്ന് ഭൗതികമായി ഉമ്മൻ ചാണ്ടി നമ്മളോടൊപ്പം ഇല്ലങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓർമ്മകളും, ഉമ്മൻ ചാണ്ടി തുടങ്ങി വെച്ച വികസന സ്വപ്നങ്ങളും, സാധാരണകാരനു കൈതാങ്ങായി നടത്തിയ ജനസമ്പർക്ക ജനസേവന പരിപാടികളും, കക്ഷി രാഷ്ട്രീയത്തിനപ്പുറമുള്ള അദ്ദേഹത്തിൻ്റെ നയപരമായബന്ധങ്ങളും സമീപനങ്ങളും ഏകാലവും ഓർമ്മകളിൽ നിലനിൽക്കുമെന്ന് അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചവർ പങ്കുവെച്ചു.
അര നൂറ്റാണ്ടുകാലം നിയമസഭയിൽ പുതുപ്പള്ളിയെ പ്രതിനിധീകരിച്ചു, മുഖ്യമന്ത്രിയായും പ്രതിപക്ഷ നേതാവായും സഭയിൽ കോൺഗ്രസിന്റെ പ്രിയപ്പെട്ട നേതാവായി മാറിയ ഉമ്മൻ ചാണ്ടിയോടൊപ്പം പ്രവർത്തിക്കുവാൻ സാധിച്ചതിൻ്റെ നല്ല ഓർമ്മകൾ പലരും എടുത്തു പറഞ്ഞു.
വൈകുന്നേരം എട്ടുമണിയോടെ അവസാനിച്ച അനുസ്മരണ യോഗത്തിൽ ശ്രീ വിജു വറുഗീസ് നന്ദി പ്രകാശിപ്പിച്ചു.
യൂറോപ്പിലെ പ്രമുഖകലാസാംസ്‌കാരിക സംഘടനായായ കോസ്മോപൊളിറ്റൻ ക്ലബ്ബ് ബ്രിസ്റ്റൾ, നവരാത്രി സംഗീതോത്സവം ആയ “ശ്രീരാഗം “-സീസൺ 2 നോട് അനുബന്ധിച്ചു കേരളീയ പൈതൃക കലയായ ” കഥകളി ” അവതരിപ്പിക്കുന്നു. കലാചേതേന കഥകളി കമ്പനിയുമായി സഹകരിച്ചാണ് ഈ ദൃശ്യ വിസ്മയ കല പ്രേക്ഷകർക്ക് മുൻപായി അവതരിപ്പിക്കുന്നത്. സുന്ദരവും സമ്പന്നവുമായ വേഷങ്ങളും, അഭിനയങ്ങളും, സംഗീതവും, കഥാപരമായ പൈതൃകവും കൊണ്ട് ഒരോ പ്രേക്ഷകന്റെ മനസ്സിൽ ദൃശ്യവിസ്മയം നിറക്കുന്ന കഥകളി ഒക്ടോബർ അഞ്ചിന് ( ശനിയാഴ്ച ) വൈകുന്നേരം 7:30 ന് ആണ് അരങ്ങേറുന്നത് ബ്രിസ്റ്റളിലെ സൽഫോർഡ് ഹാളിൽ ആണ്..അതി മനോഹരവും സങ്കീർണ്ണവുമായ വേഷം ഭാരതത്തിലെ പ്രശസ്ത കലാകാരൻമാർ അവതരിപ്പിക്കും.
ആമ്പിൾമോർട്ഗേജസ് പ്ലാറ്റിനം സ്പോൺസർ ആയ “ശ്രീരാഗം -സീസൺ 2” വിൽ രുചികരമായ വിഭവങ്ങളുമായി പ്രമുഖ റെസ്റ്റോറന്റ് ഗ്രൂപ്പായ സൽക്കാര സ്ട്രീറ്റ്റിന്റെ ഫുഡ്‌കോർട്ടും ഉണ്ടായിരിക്കും.കഥകളി മേക്കപ്പ് നേരിട്ട് കാണുവാൻ ഉള്ള സൗകര്യവും പ്രേക്ഷകർക്കു ലഭിക്കും. അതിനായി ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം 07754724879 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് സന്ദേശം അയക്കുക.
കഥകളിയുടെ ടിക്കറ്റ് വില്പനയുടെ ഔദ്യോഗിക ഉൽഘാടനം ബ്രിസ്റ്റൾ സിറ്റി കൗൺസിൽ ഇൻക്ലൂസീവ് കമ്മ്യൂണിറ്റി ഓഫീസർ ആയ ശ്രീമതി മരിലിൻ തോമസ് നിർവഹിച്ചു. ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ശ്രീ ജോസ് മാത്യു, ക്ലബ്ബ് സെക്രട്ടറി ശ്രീ ബിജു മോൻ ജോസഫ്, ട്രെഷറർ ശ്രീ ടോം ജോർജ് എന്നിവർ പങ്കെടുത്തു.ഈ വൈവിധ്യമാർന്ന കലാസന്ധ്യയുടെ ടിക്കറ്റ് പ്രേക്ഷർക്ക് ടിക്കറ്റ്ടൈലർ വെബ്സൈറ്റിലൂടെയോ താഴെ കാണുന്ന ലിങ്കിലൂടെയോ, പോസ്റ്ററിലെ ക്യുആർ കോഡ് സ്കാൻ ചെയ്താലോ ബുക്ക് ചെയ്യാവുന്നതാണ്.
https://buytickets.at/cosmopolitianclub/1242189
കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ മാഞ്ചസ്റ്ററില്‍ കമ്പക്കയറുമായി മല്ലൻമാർ ഇറങ്ങുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂർണമെന്‍റ് സെപ്റ്റംബർ ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. നാഷണല്‍ അത് ലറ്റിക് സെന്‍ററാണ് മത്സരവേദി.
വടംവലിക്കൊരു ലോകവേദി എന്ന ലക്ഷ്യത്തോടെ ആണ് സമീക്ഷ ടൂർണമെന്‍റ് സംഘടിപ്പിച്ചിരിക്കുന്നത് . കോമൺവെൽത്ത് ഗെയിംസ് ഉൾപ്പടെ നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദി ആയ മാഞ്ചസ്റ്ററിലെ സ്പോർട്സ് സിറ്റി നാഷണല്‍ അത്ലറ്റിക് സെന്‍ററാണ് മത്സരവേദി. അഞ്ഞൂറ് പേർക്ക് ഇരുന്ന് കളി കാണാൻ പറ്റുന്ന ഇൻഡോർ ഗ്യാലറി, ആയിരം പാർക്കിംഗ് സ്ലോട്ട്സ്, സെക്യൂരിറ്റി സർവീസ്, വാച്ച് ആൻഡ് വാർഡ് സർവീസ് എന്നിവയോട് കൂടിയുള്ള യുകെയിലെ ആദ്യ വടംവലി മത്സരമായിരിക്കും ഇത്.
യുകെയുടെ പല ഭാഗങ്ങളില്‍ നിന്ന് ഇരുപതോളം ടീമുകള്‍ ടൂർണമെന്‍റില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വിജയികള്‍ക്ക് 1,501 പൌണ്ടാണ് സമ്മാനത്തുക. 701 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. സെമിയിലെത്തുന്ന രണ്ട് ടീമുകള്‍ക്ക് 251 പൌണ്ടും ക്വാർട്ടറില്‍ മാറ്റുരച്ച നാല് ടീമുകള്‍ക്ക് 101 പൗണ്ടും പ്രോത്സാഹന സമ്മാനമായി നല്‍കും. ഫെയർ പ്ലേ അവാർഡ് 101 പൗണ്ടാണ്.
കേരളത്തിലെ പ്രശസ്തമായ നിരവധി ടൂർണമെന്‍റുകള്‍ക്ക് വിസിലൂതിയ അംപയർമാർ മത്സരം നിയന്ത്രിക്കും. ലോകനിലവരത്തിലുള്ള കോർട്ടാണ് ഒരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പ്രതിനിധികളുടെയും കലാ-സാസ്കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടാകും. ടൂർണമെന്‍റ് കാണാനെത്തുന്നവർക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും. ഈ വടംവലി മത്സരം അഭ്രപാളികളിൽ ഒപ്പി എടുക്കുന്നത് മാക്സ് ഫിലിംസ് ആയിരിക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യമുണ്ടാകും. ലൈഫ് ലൈൻ ഇൻഷുറൻസ് ആൻഡ് മോർട്ടഗേജ് സർവ്വീസ്, ഡെയ്‍ലി ഡിലൈറ്റ് ഫുഡ്സ്, ഏലൂർ എഡ്യൂക്കേഷണൽ കൺസൾട്ടൻസി , ആദിസ് എച്ച്ആർ
ആന്‍റ് എക്കൌണ്ടൻസി സൊലൂഷൻസ്, ലെജൻഡ് സോളിസിറ്റേഴ്സ്, മാക്സ് ഫിലിംസ് എന്നിവരാണ് ടൂർണമെന്‍റിന്‍റെ പ്രായോജകർ.
കഴിഞ്ഞ വർഷം പരീക്ഷണാടിസ്ഥാനത്തിലാണ് സമീക്ഷ വടംവലി മത്സരം സംഘടിപ്പിത്. എന്നാല്‍ ആശങ്കകളെ അസ്ഥാനത്താക്കി മികച്ച പങ്കാളിത്തം ഉറപ്പാക്കാൻ സാധിച്ചു. ആദ്യ സീസണില്‍ പതിനാറ് ടീമുകളാണ് പങ്കെടുത്തത്. രണ്ടാം സീസൺ ഗംഭീരമാക്കാൻ സമീക്ഷ നേതൃത്വം മാസങ്ങള്‍ക്ക് മുൻപ് തന്നെ തയ്യാറെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ടൂർണമെന്‍റിന്‍റെ സുഖമമായ നടത്തിപ്പിന് പത്തോളം സബ്കമ്മിറ്റികള്‍ രൂപീകരിച്ചു. യുകെ മലയാളികളുടെ ഓണാഘോഷ പരിപാടികള്‍ക്ക് വടംവലി ടൂർണമെന്‍റോടെ തുടക്കം കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീക്ഷ യുകെ നാഷണല്‍ സ്പോർട്സ് കോർഡിനേറ്റർമാരായ ജിജു സൈമൺ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) എന്നിവരെ വിളിക്കാം.
സണ്ണിമോൻ മത്തായി
കേരളത്തിന്റെ പുണ്യവും, ലോകത്തിന്റെ തന്നെ മാതൃക ഭരണാധികാരിയും, ലളിതജീവിതം, താഴ്മ, വിനയം, ക്ഷമ എന്നിവയുടെ പര്യായമായിരുന്ന യശഃശരീരനായ പ്രിയപ്പെട്ട ഉമ്മൻ ചാണ്ടീയുടെ ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ജൂലൈ18 ന് വൈകുന്നേരം 7മണിമുതൽ 10 മണിവരെ വാറ്റ്ഫോഡിലെ ഹോളിവെൽ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. ഓഐസിസി നേതാക്കൾ ആയ സുജൂ കെ ഡാനിയേൽ, അപ്പച്ചൻ കണ്ണൻചീറ എന്നിവർ വിശിഷ്ടാധിഥികളായി എത്തുന്നതാണ്.
വാറ്റ്ഫോഡിലെ പ്രമുഖ സംസ്കാരിക നേതാക്കൾ ആയ കെപി മനോജ് കുമാർ(പെയ്തൊഴിയാത്ത മഴ) റാണി സുനിൽ (ഓർമ്മകൾ സൂക്ഷിക്കാനുള്ളതല്ല) റ്റോമി സെബാസ്റ്റ്യൻ (കെസിഎഫ് ലീഡർ) എന്നിവർ സംബന്ധിക്കുന്നതാണ്. നന്മ നിറഞ്ഞ ജനനായകന്റെ പ്രാത്ഥനാ യജ്ഞത്തിന് പ്രമുഖ ബൈബിൾ പ്രഭാഷകൻ ജോൺ തോമസ് നേതൃത്വം നൽകുന്നതും പുഷ്പാർച്ചനയ്ക്ക് പ്രമുഖ കോൺഗ്രസ് നേതാവ് സുരജ് കൃഷ്ണൻ നേതൃത്വം നൽകുന്നതുമാണ്. അതേ ഉമ്മൻ ചാണ്ടി ജിവിക്കുന്നു നമ്മളിലുടെ. എല്ലാവരേയും വാറ്റ്ഫോഡിലെ ഹോളിവെൽ ഹാളിലേക്ക് സ്വാഗതം ചെയ്യുന്നു.
മലയാളി അസോസിയേഷൻ സണ്ടർലൻഡ് (MAS ) നോർത്ത് ഈസ്റ്റ് യുകെയിലെ മലയാളി അസോസിയേഷനുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന കായികമേളയും ടഗ് ഓഫ് വാറും 2024 ജൂലൈ 20 ന് ശനി രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ സണ്ടർലൻഡ് സിൽക്സ് വർത്ത് സ്പോർട്സ് കോംപ്ലക്‌സിൽ വച്ച് നടക്കും. സണ്ടർലൻഡ് നഗരത്തിൻ്റെ മേയർ, അലിസൺ ചിസ്നാൽ, പരിപാടി ഉത്ഘാടനം ചെയ്യും.
മലയാളി സംസ്കാരവും കായികാഭിരുചിയും ആഘോഷിക്കുന്ന യു കെ മലയാളികളുടെ സൗഹൃദക്കൂട്ടായ്മയുടെ ദിവസമായിരിക്കും ഇത്. നോർത്ത് ഈസ്റ്റ് യു കെ മുഴുവനുമുള്ള എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും പരിപാടിയിൽ പങ്കെടുക്കാം പങ്കെടുക്കുന്നവർക്കെല്ലാം പ്രവേശനം സൗജന്യമാണ്. 550 കിലോഗ്രാം (1213 എൽബിഎസ്) ഭാരം പരിധിയുള്ള ജനപ്രിയ ടഗ് ഓഫ് വാർ മത്സരം ഉൾപ്പെടെ എല്ലാ പ്രായക്കാർക്കും ആവേശകരമായ മത്സരങ്ങൾ സംഘാടകരായ മലയാളി അസോസിയേഷൻ സണ്ടർലൻഡ് ആസൂത്രണം ചെയ്തിട്ടുണ്ട്.
MAS വിവിധ പ്രായ വിഭാഗങ്ങൾ തിരിച്ച് വിവിധ കഴിവ് തലങ്ങൾക്ക് അനുയോജ്യമായ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾ ഉണ്ടായിരിക്കും.
ലിറ്റിൽ ചാമ്പ്യൻസ് (പ്രായം 3-7): 50 മീറ്റർ ഓട്ടം (ആൺ കുട്ടികൾ & പെൺകുട്ടികൾ)
ഫ്യൂച്ചർ സ്റ്റാർസ് (പ്രായം 8-15): 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ടം (ആൺകുട്ടികൾ & പെൺകുട്ടികൾ)
ഓപ്പൺ കാറ്റഗറി (പ്രായം 16 ന് മുകളിൽ ): 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ ഓട്ടം (ലിറ്റിൽ ചാമ്പ്യൻസ് & ഫ്യൂച്ചർ സ്റ്റാർസ് ഒഴികെയുള്ള എല്ലാവർക്കും) ഓപ്പൺ ക്യാറ്റഗറിയിലെ മറ്റ് ഇനങ്ങൾ: ഷോട്ട് പുട്ട്, ലോംഗ് ജംപ്, 4×100 മീറ്റർ റിലേ ഓട്ടം, ജാവലിൻ ത്രോ
നീതിയുക്തമായ മത്സരം ഉറപ്പാക്കാൻ പ്രായ വിഭാഗങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നു:
Little Champions: പ്രായം 3 മുതൽ 7 വരെ (ആൺകുട്ടികൾ & പെൺകുട്ടികൾ)
Future Stars: പ്രായം 8 മുതൽ 15 വരെ (ആൺകുട്ടികൾ & പെൺകുട്ടികൾ)
Prime Athletes: പ്രായം 16 മുതൽ 30 വരെ (ആൺകുട്ടികൾ& പെൺകുട്ടികൾ)
Master’s League: പ്രായം 31 മുതൽ 40 വരെ (പുരുഷന്മാർ & സ്ത്രീകൾ)
Golden Age League: 41 & അതിനു മുകളിലുള്ള പ്രായം (പുരുഷന്മാർ & സ്ത്രീകൾ)
ഓരോ ഇനത്തിലെയും വിജയികൾക്കും മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകും. വ്യക്തിഗത ചാമ്പ്യന്മാർക്കും ടീം ചാമ്പ്യന്മാർക്കും ട്രോഫി സമ്മാനിക്കും. ആദ്യ മൂന്ന് സ്ഥാനം നേടുന്ന ഓവറോൾ ചാമ്പ്യൻ ടീമുകൾക്ക് യഥാക്രമം 301, 201,101 പൗണ്ട് ക്യാഷ് അവാർഡും ലഭിക്കും.
നോർത്ത് ഈസ്റ്റ് യുകെ കേന്ദ്രീകരിച്ച് മലയാളി സംസ്കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് മലയാളി അസോസിയേഷൻ സണ്ടർലാൻഡ് (MAS).
നോർത്ത് ഈസ്റ്റ് യുകെ യിലെ മലയാളി സമൂഹത്തിന് ഒത്തുചേരാനും തങ്ങളുടെ സംസ്കാരിക പൈതൃകം ആഘോഷിക്കാനും ബന്ധങ്ങൾ കെട്ടിപ്പടുക്കാനും വേദികൾ ഒരുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ MAS വർഷം മുഴുവനും വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : Arun: +44 7423 777342 I Vishnu: +44 7879 706374 l Jose: +44 7472 779513
Email – [email protected]
യുകെയിലെ വൂസ്റ്റർ നഗരത്തിൽ നടത്തപ്പെട്ട ഓൾ യുകെ വടംവലി മത്സരത്തിൽ ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ സെക്രട്ടറി ശ്രീമതി ആതിര ശ്രീജിത്തിന്റെ നേതൃത്വത്തിൽ ലിവർപൂളിന്റെ പെൺ പട ആതിഥേയർ ആയ വുസ്റ്ററിനോട് തലനാരിഴ വ്യത്യാസത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇദപ്രദമമായിട്ടാണ് ലിവർപൂൾ ലിമയുടെ നാരി രത്നങ്ങൾ വടംവലി മത്സരത്തിൽ പങ്കെടുക്കുന്നത്, എങ്കിലും യുകെയിലെ മികച്ച ടീമികളെ അട്ടിമറിച്ഛ് കാണികളുടെ ഇഷ്ട ടീം ആയി ഫൈനലിൽ എത്തി റണ്ണേഴ്സ് കപ്പ് കരസ്ഥമാക്കി.
ടീം മാനേജർ ലിമയുടെ പ്രസിഡന്റ് ശ്രീ സെബാസ്റ്റ്യൻ ജോസഫ്.
കോച്ഛ് -ഹരികുമാർ ഗോപാലൻ.
ടീം സ്പോൺസർ -ശ്രീ മാത്യു അലക്സാണ്ടർ
ലിമ വനിതാ ടീം അംഗങ്ങൾ
ആതിര ശ്രീജിത്ത്
ജിൻസി മോൾ ചാക്കോ
ജൂലി ഫിലിപ്പ്
ലൂസി ജോർജ്ജ്
സ്റ്റെഫി ജേക്കബ്
അനുമോൾ തോമസ്
അനു നായർ
സൗമ്യ ബേബി
സിന്ലെറ്റ് മാത്യു
ലിമയുടെ വനിത വടം വലി ടീമിന് എല്ലാവിധ വിജയാശംസകളും അർപ്പിച്ചു കൊണ്ട് ലിമ അസോസിയേഷൻ മാത്രമല്ല,ലിവർപൂളിൽ നിന്നുള്ള അബാലവൃദ്ധജനങ്ങളുടെയും പിന്തുണയും ലിമയുടെ വനിതാവടം വലി ടീമിനുണ്ടായിരുന്നു. ഇനിയും യുകെയിലെ വനിതാ വടം വലി മത്സരങ്ങളിൽ ടീം സജീവമായി പങ്കെടുക്കുമെന്ന് ടീം മാനേജർ സെബാസ്റ്റ്യൻ ജോസഫ് അഭിപ്രായപ്പെട്ടു.
സുമേശൻ പിള്ള
ലിവർപൂൾ : ലിവർപൂൾ ലയൺസ് വോളി ക്ലബ് ജൂലൈ 7 -ന് സംഘടിപ്പിച്ച ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റിൽ കാർഡിഫ് ഡ്രാഗൻസ് ചാമ്പ്യന്മാരായി. യൂറോപ്പിലെ മികച്ച പത്തു ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു. ലീഗ് അടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ഒന്നാം പൂളിൽ നിന്നും ആതിഥേയരായ ലിവർപൂൾ ലയൺസും കാർഡിഫ് ഡ്രാഗൻസ് സെമിയിൽ കടന്നപ്പോൾ രണ്ടാം പൂളിൽ നിന്നും കേബ്രിഡ്ജ് സ്പികേഴ്സും ഷെഫീൽഡ് സ്ട്രിക്കേഴ്സും സെമിയിൽ കടന്നു. ഒന്നാം സെമിയിൽ അതിശക്തന്മാർ ആയ കാർഡിഫ് ഡ്രാഗൺസും കേബ്രിഡ്ജ് സ്പിക്കേഴ്സിന്റെയും പോരാട്ടം കാണികളെ മുൾമുനയിൽ നിർത്തി.
കേബ്രിഡ്ജിനു വേണ്ടി ഇന്ത്യൻ ആർമിയുടെ താരമായ ജിനീഷ് മാത്യുവും, കണ്ണൂർ യൂണിവേഴ്സിറ്റി താരമായ റിച്ചാർഡും കൗണ്ടർ അറ്റാക്കിങ്ങിലൂടെ ആക്രമണം അഴിച്ചു വിട്ടപ്പോൾ എബിൻ എന്ന പോരാളി ഷോട്ട് ബോൾ അറ്റാക്കിങ്ങിൽ തിളങ്ങി.കാർഡിഫിന്റെ “ശിവ ”എന്ന സർവീസ് മെഷീന്റെ പ്രത്യാക്രമണം കേബ്രിഡ്ജിന് എതിരെ സർവീസ് പോയിന്റ് നേടി മുൻതൂക്കം നേടിയപ്പോൾ അറ്റാക്കർമാരായ ബിനീഷും അർജുനും കാർഡിഫിന്റെ ഫൈനലിലേക്കുള്ള വഴി എളുപ്പമാക്കി. രണ്ടാം സെമിയിൽ ലിവർ പൂളും ഷെഫീൽഡും തമ്മിൽ ഉള്ള മത്സരത്തിൽ ഇന്ത്യൻ ആർമി താരമായ പ്രവീൺ ജോസ് എന്ന പടക്കുതിരയക് ഒപ്പം റോണിയും ഷാനുവും നയിച്ച ആക്രമണത്തെ വളരെ മനുവിന്റെ നേതൃത്വത്തിൽ തന്ത്രപൂർവം നേരിട്ട് ഷെഫീൽഡ് സ്ട്രൈകേഴ്സ് ഫൈനലിലേക്ക് കടന്നു.
കലാശകൊട്ടിൽ മിന്നൽ പിണറായ ഷെഫീൽഡിന്റ കുര്യച്ചനും മാത്യുവും മനുവും കളം നിറഞ്ഞാടിയപ്പോൾ തുടർച്ചയായ നാലാം കിരീടം മോഹിച്ചു ഇറങ്ങിയ കാർഡിഫ് ഡ്രാഗൺസിനെ കീഴടക്കാൻ പര്യാപ്തമല്ലായിരുന്നു അവരുടെ നീക്കങ്ങൾ. നിലം കുഴിക്കുന്ന സ്മാഷുകൾ അർജുനും ബിനീഷും തൊടുത്തപ്പോൾ ശിവയുടെ “ശിവ താണ്ടവം ”തന്നെ ആയിരുന്നു കളിയുടെ എല്ലാ മേഖലയിലും. റോബിനും ക്യാപ്റ്റൻ ജിനോയും ഒരിക്കിയ ഡിഫെൻസിൽ ഷെഫ്ഫീൽഡിന്റെ കൗണ്ടർ അറ്റാക്കുകളെ പോയിന്റ് ആക്കാൻ കാർഡിഫിനു സാധിക്കുകയും തുടർച്ചയായ നാലാം കിരീടത്തിൽ മുത്തം ഇടാൻ സാധിക്കുകയും ചെയ്തു.
ശ്രീ ജിജോ, ശ്രീ ഷാബു ജോസഫ് എന്നിവർ ആയിരുന്നു കാർഡിഫിന്റെ കോച്ച്. ഡോ മൈക്കിൾ പ്രസിഡന്റ് ആയും ശ്രീ ജോസ് കാവുങ്ങൽ മാനേജർ ആയും കാർഡിഫിനു കരുത്തുപകരുന്നു. ടൂർണമെന്റിലെ മികച്ച അറ്റാക്കർ ആയി കാർഡിഫിന്റെ അർജുനും ഓൾ റൗണ്ടർ ആയി ഷെഫ്ഫീൽഡിന്റെ മനുവും സെറ്റർ ആയി ഷെഫ്ഫീൽഡിന്റെ അരവിന്ദിനെയും തിരഞ്ഞെടുത്തു. ആതിഥേയരായ ലിവർപൂൾ ലയൺസ് മൂന്നാസ്ഥാനം കരസ്ഥമാക്കി. വോളിബോളിന് നൽകിയ സമഗ്ര സംഭവനയ്ക് ലിവർ പൂൾ താരം പ്രവീൺ ജോസിനെ ആദരിച്ചു.
മാഞ്ചസ്റ്ററിലെ കെയർഹോമില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനെ വ്യാജ പരാതി ചമച്ച് പുറത്താക്കിയ നടപടിയാണ് സമീക്ഷയുടെ ഇടപെടലിനെ തുടർന്ന് റദ്ദാക്കിയത്. സമീക്ഷയ്ക്കൊപ്പം യുവാവ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മനസിലാക്കിയ മാനേജ്മെന്‍റ് ജോലിയില്‍ തിരിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ മാസം ആദ്യവാരമാണ് സംഭവങ്ങളുടെ തുടക്കം. വംശീയ വിദ്വേഷം വച്ചുപുലർത്തിയ സഹപ്രവർത്തകൻ യുവാവിനെതിരെ മാനേജ്മെന്‍റിന് വ്യാജപരാതി നല്‍കി. കെയർ ഹോമിലെ അന്തേവാസിയായ ബ്രിട്ടീഷ് വനിതയോട് മോശമായി പെരുമാറി എന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. വിഷയം ഉടൻ ഒത്തുതീർപ്പാർക്കാമെന്നും പുറത്തുപറയരുതെന്നും മാനേജ്മെന്‍റ് നിർദേശിച്ചതിനാല്‍ യുവാവ് ഇക്കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍
ഇതിനോടകം കെയർ ഹോം അധികൃതർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ചാണ് യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തുടർന്ന് ചോദ്യംചെയ്ത് ഒരു ദിവസം ലോക്കപ്പിലിട്ട് ജാമ്യത്തില്‍ വിട്ടു. ഇതിനിടെ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കാണിച്ച് സ്ഥാപനം കത്ത് നല്‍കി. ഈ സാഹചര്യത്തിലാണ് മാനസികമായി തകർന്ന യുവാവ് സമീക്ഷ ലണ്ടൻ ഏരിയ സെക്രട്ടറി മിഥുനുമായി ഫോണില്‍ സംസാരിച്ചത്. നിരപരാധിത്വം ബോധ്യപ്പെട്ട സമീക്ഷ നേതൃത്വം യുവാവിനൊപ്പം നില്‍ക്കാൻ തീരുമാനിച്ചു. നാഷണല്‍ സെക്രട്ടേറിയറ്റ് മെമ്പർ ജിജു സൈമണും മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡൻ്റ് ഷാജിമോൻ കെ.ഡിയും സഹായ സഹകരണങ്ങൾ ഉറപ്പാക്കി.
യുവാവിനും കുടുംബത്തിനും മാനസിക പിന്തുണ നല്‍കി. നാഷണല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ദിനേശ് വെള്ളാപ്പള്ളി വിഷയത്തില്‍ സജീവമായി ഇടപെട്ടു. മുഴുവൻ വിവരങ്ങളും സമീക്ഷ ലീഗല്‍ ഹെല്‍പ് ഡെസ്കിന് കൈമാറി. സെക്രട്ടേറിയറ്റ് മെമ്പറും ലോക കേരള സഭാംഗവുമായ അഡ്വ. ദിലീപ് കുമാർ നിയമസാധ്യതകളെ കുറിച്ച്
പഠിച്ചു. ടെർമിനേഷൻ ലെറ്ററിനൊപ്പം സ്ഥാപനം അപ്പീല്‍ റെെറ്റ് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. എംപ്ലേയ്മെന്‍റ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കണമെങ്കില്‍ അപ്പീല്‍ റെെറ്റ് നിർബന്ധമാണ്. ഇക്കാര്യം
കാണിച്ച് കെയർഹോം മാനേജ്മെന്‍റിന് രേഖാമൂലം കത്തയച്ചു. കാര്യങ്ങളുടെ പോക്ക് നിയമവഴിയിലാണെന്ന് തിരിച്ചറിഞ്ഞ മാനേജ്മെന്‍റ് ഒത്തുതീർപ്പിന് തയ്യാറായി. ഉടൻ ജോലിക്ക് ഹാജരാകാൻ അറിയിപ്പ് നല്‍കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച യുവാവ് തിരികെ ജോലിയില്‍ പ്രവേശിച്ചു. അന്യനാട്ടില്‍ എല്ലാം കൈവിട്ട ഘട്ടത്തില്‍ ഒരു ചെറുപ്പക്കാരന് തുണയായതിന്‍റെ ചാരിതാർത്ഥ്യത്തിലാണ് സമീക്ഷ യുകെ. നിരവധി പേരാണ് ഇതുപോലെ സമീക്ഷ ഹെല്‍പ് ഡെസ്കിന്‍റെ സഹായത്താല്‍ ജീവിതം തിരിച്ചുപിടിച്ചത്. യുകെയിൽ എത്തി ഇത്തരം ചതിയിൽപ്പെടുന്നവർക്ക് നിയമസഹായത്തിനും മറ്റും സമീക്ഷയുമായി ബന്ധപ്പെടാവുന്നതാണ്.
യു.കെ യിലെ വടംവലി പ്രേമികളുടെ ആവേശം വാനോളമെത്തിച്ചു സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്സ് സംഘടിപ്പിച്ച ഓൾ യു.കെ വടംവലി മത്സരത്തിനു ആവേശകരമായ സമാപനം.
രാവിലെ നടന്ന ഉത്ഘാടന സമ്മേളനത്തിൽ സഹൃദയ സെക്രട്ടറി ശ്രീ ഷിനോ ടി പോൾ സ്വാഗതം ആശംസിച്ചു, പ്രസിഡന്റ് ശ്രീ. ആൽബർട്ട് ജോർജ് ഫ്ലാഗ് ഓഫ് ചെയ്ത കരുത്തിൻ്റെ പോരാട്ടത്തിൽ വിശിഷ്ടാതിഥികളായി ആഷ്ഫോർഡിൽ നിന്നു തെരഞ്ഞെടുത്ത ബ്രിട്ടണിലെ ആദ്യ മലയാളി എം. പി ശ്രീ സോജൻ ജോസ്ഥ്, നാട്ടിൽ നിന്നു എത്തിച്ചേർന്ന പുതുപ്പള്ളി എം എൽ എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ, യു ക്കെയിലെ സെലിബ്രേറ്റി ഷെഫ് ശ്രീ ജോമോൻ കുറിയാക്കോസ്, ശ്രീ ഫ്രാൻസിസ് മാത്യു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അത്യന്തം ആവേശകരമായിരുന്ന ഹീറ്റ്സ്, ക്വാർട്ടർ ഫൈനൽ, സെമിഫൈനൽ മത്സരാവസാനം അട്ടിമറി വീരന്മാരായി സ്റ്റോക് ലയൺസ് എ ടീം കീരീടം ഉയർത്തിയപ്പോൾ വൂസ്റ്റർ തെമ്മാടിസ് റണ്ണർപ്പായി.
നിലവിലെ ചാമ്പ്യൻമാരായിരുന്ന ടൺ ബ്രിഡജ് വെൽസ് ടസ്കേഴ്സിനെ വാശിയേറിയ സെമി ഫൈനൽ പോരാട്ടത്തിൽ മലർത്തിയടിച്ച് വൂസ്റ്റർ തെമ്മാടീസ് ഫൈനലിൽ എത്തിയപ്പോൾ മറ്റൊരു കരുത്തുറ്റ ടീമായ ഹെറിഫോർഡ് അച്ചായൻസിനെ തോൽപ്പിച്ചാണ് സ്റ്റോക്ക് ലയണസ് എ ടീം ഫൈനൽ പോരാട്ടത്തിനു അങ്കം കുറിച്ചത്. യു.കെയിൽ എമ്പാടും നിന്ന് പതിനെട്ടു ടീമുകൾ മാറ്റുരച്ച മത്സരത്തിൽ ആരാണ് വിജയികൾ എന്നറിയാൻ അവസാനനിമിഷം വരെ കാത്തിരിക്കേണ്ട അസുലഭ നിമിഷമാണ് കാണികൾക്ക് ലഭിച്ചത്.
ആദ്യം മുതൽ അവസാനം വരെ തിങ്ങി നിറഞ്ഞ വടംവലി പ്രേമികൾക്കു കണ്ണിനു വിരുന്നേകി, നെഞ്ചിടിപ്പു കൂട്ടി, ആർപ്പുവിളികളോടും വാദ്യഘോഷത്തോടും, യു.കെയിലെ മല്ലന്മാർ മാറ്റുരച്ചപ്പോൾ യു.കെ മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാൻ പറ്റിയ ഒരു ആഘോഷമായി സഹൃദയയുടെ വടംവലി മത്സരം മാറുകയായിരുന്നു. മത്സര ഇടവേളയിൽ സഹൃദയ ചെണ്ടമേളം ടീമിൻ്റെ ഫ്യൂഷൻ ചെണ്ടമേളം, ചടുല നൃത്തചുവടുകളുമായി വനിതകളുടെ ഫ്യൂഷൻ ഡാൻസ് തുടങ്ങിയവ മത്സരത്തിനു കൂടുതൽ മിഴിവേകി.
2024 ലെ സഹൃദയയുടെ അഖില യു.കെ വടം വലി ചാമ്പ്യൻസ് ട്രോഫിയും ക്യാശ് പ്രൈസ് 1107 പൗണ്ടും സ്റ്റോക്ക് ലയൺസ് എ ടീം കരസ്ഥമാക്കിയപ്പോൾ വൂസ്റ്റർ തെമ്മാടീസ് രണ്ടാം സ്ഥാനവും (607 പൗണ്ട്), ഹെറിഫോർഡ് അച്ചായൻസ് മൂന്നാം സ്ഥാനവും (307 പൗണ്ട്) , ടൺ ബ്രിഡ്ജ് വെൽസ് ടസ്കേയ്സ് നാലാം സ്ഥാനത്തും (207 പൗണ്ട്), ടീം പുണ്യാളൻസ് അഞ്ചാമതും, കൊമ്പൻസ് കാൻ്റെബറി ആറാമതും, സാലിസ്ബറി എ ടീം എഴാമതും, ലിവർപൂൾ ടീം എട്ടാം സ്ഥാനവും നേടി.
കടുത്ത വാശിയോടെ നടന്ന മത്സരങ്ങൾ തന്മയത്തോടെ നിയന്ത്രിച്ചത് ശ്രീ ബിജോ പാറശ്ശേരിൽ, ശ്രീ. സെബാസ്റ്റ്യൻ എബ്രഹം, ശ്രീ. ജോഷി സിറിയക്ക് തുടങ്ങിയ റഫറിമാരായിരുന്നു.
ഞായറാഴ്ച്ച ടൺ ബ്രിഡ്ജിലെ ഹിൽഡൻബറോയിലെ സാക് വില്ലാ സ്കൂളിൽ നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്തു വൻ വിജയമാക്കിയ എല്ലാ ടീമംഗങ്ങൾക്കും, മത്‌സരം സ്പോൺസർ ചെയ്ത എല്ലാ സ്പോൺസേഴ്സിനും, കൂടാതെ ഈ മൽസരം കാണുവാനായി യു.കെയിലെ വിവിധ ഭാഗങ്ങളിൽ നിന്നു എത്തിച്ചേർന്ന എല്ലാ വടംവലി പ്രേമികൾക്കും ടീം സഹൃദയയ്ക്കു വേണ്ടി പ്രസിഡൻ്റ് ആൽബർട്ട് ജോർജ്, വൈസ് പ്രസിഡൻ്റ് അഞ്ജു അബി, സെക്രട്ടറി ഷിനോ. ടി. പോൾ, ജോയിൻ്റ് സെക്രട്ടറി ജിനു തങ്കച്ചൻ , പ്രോഗ്രാം കോർഡിനേറ്റർ ജോജോ വർഗീസ് , ട്രഷറർ റോജിൻ മാത്യു ജോയിൻ്റ് ട്രഷറർ നിയാസ് മൂതേടത്ത് തുടങ്ങിയ ഓഫീസ് ടീം നന്ദിയും കൃതജ്ഞതയും രേഖപ്പെടുത്തി.