Association

ശനിയാഴ്ച വൈകുന്നേരം ക്രിസ്മസ് സാന്താ പരേഡ് ഹാളിനെ വലം വച്ച് സ്റ്റേജിൽ സമാപിച്ചു. ഈശ്വര ഗാനാലാപനത്തെ തുടർന്ന് , ‘എയിൽസ്ബെറി മലയാളി സമാജത്തിന്റെ’ സെക്രട്ടറി, മാർട്ടിൻ സെബാസ്റ്റ്യൻ ന്യൂ ഇയർ തിരി തെളിച്ച് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എ.എം.എസ് പ്രസിഡന്റ് കെൻ സോജൻ സ്വാഗതം ആശംസിച്ചു. ക്രിസ്മസ് കരോൾ വേളയിൽ ഭവനങ്ങളിൽ നിന്നും സമാഹരിച്ച തുക പൂർണമായും ‘ഫ്ലോറൻസ് നൈറ്റിംഗിൽ- ഹോസ്പിൽസ് സംഘടനയുടെ ചാരിറ്റി ഫണ്ട് റൈസർ സ്റ്റേജിൽ എത്തി ഏറ്റുവാങ്ങി.

20 വർഷങ്ങൾക്ക് മുമ്പ് ആദ്യ മലയാളികളായി എയിൽസ് ബറിയിൽ എത്തിയ സോജൻ ജോൺ, മാർട്ടിൻ സെബാസ്റ്റ്യൻ, നോബിൾ ജോൺ എന്നീ ഫാമിലികളെ സ്മരണിക നൽകി ആദരിച്ചു. നേറ്റിവിറ്റി ഷോ , മോഹിനിയാട്ടം, യുഗ്മ ഫൈനൽ വരെ എത്തി സമ്മാനം നേടിയ ഡാൻസുകളുടെ പ്രകടനം. സിനിമാറ്റിക് ഡാൻസ്. കാതിന് ഇമ്പം പകരുന്ന അതിമനോഹരമായ ഗാനങ്ങളുടെ നിരവധി അവതരണം ഒപ്പം അതിശയിപ്പിക്കുന്ന ഒരു കലാ പൂരം തന്നെ നടന്നു . യുഗ്മ നടത്തിയ വള്ളംകളിയിൽ വനിത വിഭാഗത്തിൽ സമ്മാനം നേടിയ ഷീന ആനിരാജ് ടീമിന് സമാനദാനം യുഗ്മ ഭാരവാഹി രാജേഷ് രാജ് നിർവഹിച്ചു. എ.എം.എസ് വൈസ് പ്രസിഡന്റ് ശ്രീമതി: ശ്രീജ ദിലീപ് ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി. വിഭവസമൃദ്ധമായ സദ്യയോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.

കൈരളി യുകെ ബിർമിംഗ്ഹാം യൂണിറ്റിന്റെ ആഭിമുഖൃത്തിൽ ക്രിസ്തുമസ്സ് പുതുവത്സര പരിപാടികൾ ഈ വരുന്ന ജനുവരി 15ാം തീയതി റഡ്ഡിച്ചിൽ വച്ച് നടത്തുവാൻ കൈരളി യുകെ യൂണിറ്റുകമ്മറ്റി തീരുമാനിച്ച വിവരം ഏവരേയും അറിയിക്കുന്നു. വിവിധ കലാപരിപാടികളും ഫുഡ് ബാങ്ക് കളക്ഷനും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവുമാണ് പ്ളാൻ ചെയ്തിരിക്കുന്നത്. യുകെയിലുടനീളം കലാസാംസ്കാരിക സന്നദ്ധ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന കൈരളി യുകെയുടെ ക്രിസ്തുമസ്സ് ന്യൂഇയർ പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ രജിഷ്ട്രേഷനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

സന്നദ്ധപ്രവർത്തനങ്ങളുടെ ഭാഗമായി നമ്മൾ സംഘടിപ്പിക്കുന്ന ഫുഡ് ബാങ്ക് കളക്ഷനിലേക്ക് ടിൻ ഫുഡ്, സീറിയൽസ്, പൾസസ്, ധാനൃങ്ങൾ മുതലയാവ കൊണ്ടുവന്ന് പരിപാടി വൻവിജയമാക്കുവാൻ അപേക്ഷിക്കുന്നു.

കൈരളിയുകെ ബിർമിംഗ്ഹാം യൂണിറ്റു കമ്മറ്റിക്കു വേണ്ടി യൂണിറ്റ് പ്രസിഡന്റ്

ടിൻൻറസ് ദാസ്

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷയുകെ യുകെയുടെ വിവിധ പ്രദേശങ്ങളിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന ഷെയർ &കെയർ കമ്മ്യൂണിറ്റി പദ്ധതിക്ക് മാഞ്ചസ്റ്ററിലും തുടക്കമായി. സമീക്ഷയുകെ മാഞ്ചസ്റ്റർ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവൽസരത്തോടനുബന്ധിച്ചാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. മാഞ്ചസ്റ്റർ മലയാളികളുടെ പൂർണ്ണ പിന്തുണയോടെ സെൻട്രൽ & സൗത്ത് ഫുഡ് ബാങ്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത് .

സമീക്ഷ മാഞ്ചസ്റ്റർ ബ്രാഞ്ച് പ്രസിഡൻ്റ് കെ. ഡി. ഷാജിമോൻ, സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി, എക്സിക്യൂട്ടിവ് അംഗങ്ങളായ ബോബി, വിനോദ് കുമാർ,നാഷണൽ കമ്മിറ്റി അംഗമായ ജിജു സൈമൺ,സ്ത്രീ സമീക്ഷയുടെ പ്രവർത്തക സീമ സൈമൺ, എന്നിവരുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ഫുഡ് ബാങ്കിനു കൈമാറി. സമീക്ഷ യു.കെ യുടെ ഷെയർ &കെയർ കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ പദ്ധതി തുടർന്നും എല്ലാമാസവും നടപ്പിലാക്കും.സമീക്ഷയുകെ മാഞ്ചസ്റ്റർ ബ്രാഞ്ചുമായി സഹകരിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തുന്നതായി സെക്രട്ടറി ഷിബിൻ കാച്ചപ്പള്ളി അറിയിച്ചു. സമീക്ഷയുകെയുടെ ഒട്ടുമിക്ക എല്ലാ ബ്രാഞ്ചുകളിലും ഷെയർ &കെയർ കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ ന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മലയാളി സമൂഹത്തിൽ നിന്നു മാത്രമല്ല തദ്ദേശവാസികളിൽ നിന്നു പോലും വലിയ പിന്തുണയാണ് പദ്ധതിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കെസിഎഫ് വാട്ട്ഫോർഡ് 02-01-2023ൽ 11 മണി മുതൽ 3.30വരെ “കാരശ്ശേരി മാഷിനൊപ്പം നാലര നാഴിക നേരം” എന്ന പരിപാടി മാഷിന്റെ പ്രഭാഷണവും,സംവാദവും, പലർക്കും ചോദൃങ്ങൾ ചോദിക്കാനുമുളള അവസരമൊരുക്കി. പതിഞ്ഞ സ്വരത്തിൽ തുടങ്ങി സ്വയസിദ്ധമായ ശൈലിയിൽ,തന്റെ അനുഭവ സമ്പത്തിലുടെ,സാഹിത്യം , ഗാന്ധിയൻ തത്വങ്ങളുടെ പ്രസക്തി, ചരിത്രം, സാഹിത്യം , സഞ്ചാരം, വിമർശനം, ആനുകാലിക വീഷയങ്ങൾ എന്നിവയെപ്പറ്റി വാക്കുകളുടെ ഒരു ബഹീഃസ്ഫുരണം തന്നെ ആയിരുന്നു. അതേ ആ പ്രഭാഷണം എന്ന കാന്തിക വലയത്തിൽ എല്ലാവരും ലയിച്ചുപ്പോയി.

 

സരളവും, ലാളിത്യവും, എളിമയും,താഴ്മയും,അഹം എന്ന ഭാവം തൊട്ടുതിണ്ടാത്ത പെരുമാറ്റവൂം,സൂരൃനു കീഴിലുള്ള സർവ്വ കാരൃങ്ങളെപ്പറ്റി ചോദിച്ചാലും മറുപടി പറയാനുള്ള അറിവ്,പാണ്ഡിത്യം എല്ലാവരേയും അത്ഭുതപ്പെടുത്തി. മാഷിന്റെ സാന്നിധൃം കെസിഎഫ് വാട്ട്ഫോർഡിനു ലഭിച്ച ഏറ്റവും വലിയ മുത്തുച്ചിപ്പിയാണ്. മാഷിനോട് ചോദൃങ്ങൾ ചോദിക്കാൻ എല്ലാവർക്കും അവസരം കിട്ടി. യുകെയിലെ പ്രമുഖ സാഹിതൃകാരി റാണി സുനിൽ, സാഹിതൃകാരൻ ജോജി പോൾ, പ്രമുഖ ചിത്രകാരി ജയശ്രീ കുമാരൻ എന്നിവരുടെ സാന്നിധൃം പ്രതേൃകം ശ്രദ്ധേയമായി. യോഗത്തിൽ റാണി സുനിൽ സ്വാഗതവും, സുജു ഡാനിയേൽ നന്ദിയും പറഞ്ഞു.

വെസ്റ്റ് മിഡ്ലാൻഡ്‌സിലെ ഏറ്റവും വലിയ മലയാളി സംഘടനയായ സ്റ്റാഫ്‌ഫോർഡ്ഷയർ മലയാളി അസോസിയേഷൻ(SMA) യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി ഏഴാം തീയതി ശനിയാഴ്ച മൂന്നുമണി മുതൽ ന്യൂകാസ്റ്റിലെ ക്ലയിറ്റൺ ഹാളിൽ വച്ച് നടത്തപ്പെടുന്നു. കൊറോണാ മഹാമാരിക്ക് ശേഷം ആദ്യമായി വരുന്ന ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾക്കു സ്റ്റോക്ക് ഓൺ ട്രെന്റ് ലെ മുഴുവൻ മലയാളികളും ഒരുങ്ങിക്കഴിഞ്ഞു.

ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ പൊടി പൂരമാക്കാൻ സ്റ്റോക്ക് ഓൺ ട്രെന്റിലേക്ക് എത്തുന്ന പ്രശസ്ത പിന്നണീ ഗായിക ക്രിസ്റ്റകല, സാക്സോ ഫോൺ കൊണ്ട് മാന്ത്രിക സംഗീതം തീർക്കാൻ ജോയ് സൈമൺ, കീതാർ കൊണ്ട് ഹരം കൊള്ളിക്കാൻ റെൽസ് റോപ്സൺ, യുവ ഗായകൻ പ്രവീൺ . DJ, ഇൻസ്‌ട്രുമെന്റൽ ഫ്യൂഷൻ തുടങ്ങിയ വെറൈറ്റി പ്രോഗ്രാമുമായി അവതരിപ്പിക്കുന്നു……..സൂപ്പർ മെഗാ മ്യൂസിക്കൽ നൈറ്റ്… സ്വാഗതം 2023 കൂടാതെ SMA അവതരിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടികൾ.

പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ഫ്രീ ഫുഡും ഒരുക്കിയിരിക്കുന്നു അസോസിയേഷൻ.
ദിനംപ്രതി സ്റ്റോക്ക് ഓൺ ട്രെന്റിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന മുഴുവൻ മലയാളികളെയും, ഈ ഇവന്റിലേക്ക് സ്വാഗതം ചെയ്യുന്നു. പ്രസിഡൻറ് വിൻസെന്റ് കുര്യാക്കോസ് ജനറൽ സെക്രട്ടറി റോയി ഫ്രാൻസിസ് കൺവീനർമാരായ ബെന്നി പാലാട്ടി, ബേസിൽ ജോയ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു

പുതുവർഷത്തെ വരവേൽക്കാൻ യുകെയിലെ ഏറ്റവും വലിയ ഇടതു പക്ഷ കലാ സാംസ്കാരിക സംഘടനയായ സമീക്ഷ യുകെ ഒരുക്കുന്ന “സമീക്ഷാസ് ഗോട്ട് ടാലെന്റ്‌സ് “2023 ജനുവരി1 യുകെ സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് ആരംഭിക്കും.

സമീക്ഷയുകെയുടെ ഫേസ്ബുക്ക് പേജുവഴി ലൈവിലൂടെ പരിപാടി ഏവർക്കും ആസ്വദിക്കാം.

സമീക്ഷയുകെയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്നും കലാകാരൻമാർ താഴെ പറയും പ്രകാരം പരിപാടിയിൽ പങ്കെടുക്കും.

നോർത്താംപ്റ്റൺ – അഡ്വ. ദിലീപ് കുമാർ, കെറിൻ സന്തോഷ്, സത്യനാരായണൻ, സജിത്ത് വർമ്മ, ജോഷി.

ബോസ്റ്റൺ – അരുൺ ബി നായർ, സാധിക കെ ആർ, ആര്യശ്രീ ഭാസ്കർ, നിധീഷ് പാലക്കൽ, മിയ റോസ് സന്തോഷ്,

എക്സിറ്റർ-ക്രിസ്റ്റീൻ ജോൺ,

മാഞ്ചസ്റ്റർ – ജോർജ് വടക്കുംചേരി.

ഷെഫീൽഡ് -സജോ ആൻറണി.

നിരവധി കലാ പ്രതിഭകൾ അണി നിരക്കുന്ന ഒരു ന്യത്ത-സംഗീത രാവുതന്നെയാകും സമീക്ഷയുടെ ഈ പുതുവത്സരാഘോഷ പരിപാടി.

ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ മലയാളികൾക്കും സമീക്ഷ യുകെയുടെ പുതുവത്സരാശംസകൾ നേരുന്നതോടൊപ്പം ഫേസ്ബുക്ക് ലൈവിലൂടെ ഈ നൃത്ത-സംഗീത പരിപാടി ആസ്വദിക്കാൻ ഏവരെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.

ലണ്ടൻ: 2023 മാർച്ച് അവസാനത്തോടുകൂടി ലണ്ടനിൽനിന്നും കൊച്ചിയിലേക്കുള്ള എയർഇന്ത്യയുടെ വിമാനസർവീസ് റദ്ദാക്കുമെന്നും പിന്നീട് നടത്തുന്ന യാത്രകളിൽ ബോംബെയിലോ ഡൽഹിയിലോ വിമാനമിറങ്ങി മാത്രമേ യുകെ മലയാളികൾക്ക് ജന്മനാട്ടിൽ എത്തുവാൻ സാധിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നതെന്നുമാണ് അറിയുവാൻ കഴിഞ്ഞത്. അതുകൊണ്ട് ലണ്ടൻ-കൊച്ചി വിമാന സർവീസ് നിർത്തലാക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ അധികൃതർക്ക് യുകെയിലെ ലോക കേരളസഭാംഗങ്ങൾ നിവേദനം നൽകി. ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രിയുടെയും കേരളത്തിൽ നിന്നുമുള്ള എംപിമാരുടെയും സഹായവും അഭ്യർത്ഥിച്ചു.

എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി വിമാന സർവ്വീസ് തുടങ്ങിയ നാൾ മുതൽ വളരെ ലാഭത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. യുകെ മലയാളി സമൂഹത്തിന്റെ യാത്ര ക്ലേശങ്ങൾക്ക് ഈ സർവ്വീസ് ഒരു പരിധിവരെയെങ്കിലും ആശ്വാസം നൽകുന്ന ഒന്നായിരുന്നു. ഈ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള ശ്രമങ്ങളിൽ നിന്നും എയർ ഇൻഡ്യാ അധികൃതരെ പിന്തിരിപ്പിക്കാൻ കേരള മുഖ്യമന്ത്രി,കേരളത്തിൽ നിന്നുള്ള എംപിമാർ തുടങ്ങിയവർ കൂട്ടായി ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് യുകെയിൽ നിന്നുമുള്ള ലോക കേരള സഭാ അംഗങ്ങൾ കത്ത് അയച്ചത്. (കത്തിന്റെ പൂർണ്ണ രൂപം ചുവടെ ചേർത്തിട്ടുണ്ട്). എയർ ഇന്ത്യയുടെ അന്തർദേശീയ സർവീസുകളിൽ കൂടുതൽ ലാഭകരമായ ലണ്ടൻ കൊച്ചി സർവീസ് നിർത്തലാക്കാനുള്ള തീരുമാനത്തിന് പിന്നിൽ പ്രത്യേക ലോബികളുടെ ബാഹ്യമായ ഇടപെടലുകൾ ഉണ്ടോ എന്നും സംശയിക്കുന്നു.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ലണ്ടനിൽ വച്ച് നടന്ന ലോക കേരള സഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളനത്തിൽ യുകെയിൽ നിന്നുമുള്ള ലോക കേരള സഭ അംഗങ്ങൾ ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തിയതിനെതുടർന്ന് ഇപ്പോൾ ആഴ്ചയിൽ മൂന്നുദിവസമായി ഷെഡ്യൂൾ ചെയ്തു ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തുവാൻ ശ്രമിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് എയർ ഇന്ത്യ അധികൃതർക്ക് നൽകിയതിനോടൊപ്പം തന്നെ കേരള മുഖ്യമന്ത്രിയെയും കേരളത്തിൽ നിന്നുമുള്ള മുഴുവൻ എംപിമാരെയും ഇക്കാര്യം അറിയിച്ചു കൊണ്ട് കത്ത് നൽകുവാൻ യുകെയിൽ നിന്നുമുള്ള ലോക കേരള സഭ അംഗങ്ങൾ തീരുമാനിച്ചത്.

ലണ്ടൻ-കൊച്ചി ഡയറക്റ്റ് സർവ്വീസ് കേരളത്തിലെ ടുറിസം മേഖലയെ വിപ്ലവകരമായ മാറ്റത്തിന് സാഹായിക്കാൻ കെല്പുള്ള ഒന്നാണ് എന്ന കാര്യം നിസ്തർക്കമാണ്.കാരണം കേരളം എന്ന ഡെസ്റ്റിനേഷനിൽ ഒരു ഇംഗ്ലീഷ് ടുറിസ്റ്റിന് എത്തിച്ചേരണമെങ്കിൽ രാജ്യത്തിനുള്ളിൽ തന്നെ പല കടമ്പകൾ കടക്കണം എന്ന സ്ഥിതി ഇപ്പോൾ ഇല്ല. മാത്രമല്ല കേരളത്തിന്റെ ടുറിസം സർവ്വീസ് ഉൽപ്പന്നങ്ങളെ നേരിട്ട് മാർക്കെറ്റ് ചെയ്യണമെങ്കിൽ നേരിട്ടുള്ള വിമാന സർവ്വീസും ആവശ്യമാണ്.

കൂടാതെ ,ചെറുകിട കയറ്റുമതിയ്ക്കും ഈ സർവ്വീസ് വളരെ വലിയ സംഭാവന ചെയ്യാൻ കഴിയുന്ന ഒന്നാണ്.യുകെ അവധിക്കാലത്ത് കേരളം സന്ദർശിക്കുന്ന യുകെ മലയാളികൾ കേരള സമ്പദ് വ്യവസ്ഥയ്ക്ക് വളരെ പ്രസ്കതമായ സംഭവാനയും നൽകുന്നുണ്ട്. കോവിഡ് കാലത്തിന്റെ പരിണിത ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ കലാ ഉല്പന്നങ്ങളുടെ കയറ്റുമതി വിപണിയിലും ഇത്തരം സർവ്വീസുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. വസ്തുതകൾ ഇതായിരിക്കെ ലണ്ടൻ കൊച്ചി സർവ്വീസ് നിർത്തലാക്കാനുള്ള മൗഡ്യം നിറഞ്ഞ തീരുമാനത്തിലേയ്ക്ക് എയർ ഇന്ത്യ അധികൃതർ എത്തിച്ചേർന്നാൽ അത് കേരള സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ എതിരായ തീരുമാനം ആകും.

യുകെ മലയാളികളുടെ ജന്മ നാട്ടിലേക്ക് നേരിട്ടുള്ള വിമാനയാത്രയെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം എയർ ഇന്ത്യ അധികൃതർ തിരുത്തണമെന്നും കേരളത്തിൽ നിന്നുമുള്ള മുഴുവൻ എംപിമാരുടെയും ജനപ്രതിനിധികളുടെയും സഹായം ഇക്കാര്യത്തിൽ തേടുമെന്നും വസ്തുതകളുടെയും, ബിസിനസ് സാധ്യതകളുടെയും,ഡാറ്റകളുടെയും അടിസ്ഥാനത്തിൽ എയർ ഇന്ത്യ അധികൃതരെ ബോധ്യപ്പെടുത്തുവാൻ ചർച്ചയ്ക്ക് തയ്യാറാണെന്നും ലോക കേരള സഭ അംഗങ്ങളായ എസ് ശ്രീകുമാർ, സി എ ജോസഫ്, നിധിൻ ചന്ദ്, ആഷിക് മുഹമ്മദ് നാസർ, ജയപ്രകാശ് സുകുമാരൻ, സുനിൽ മലയിൽ, അഡ്വ.ദിലീപ് കുമാർ, ഷാഫി റഹ്മാൻ, ലജീവ് കെ രാജൻ, ജയൻ ഇടപ്പാൾ എന്നിവർ അറിയിച്ചു.

പ്രിയ സ്നേഹിതരെ, ഓർമ്മകളുടെ ചില്ലുകളിലേക്ക് ചരിത്രത്തിന്റെ താളുകളിലേക്ക് ഒരു വർഷത്തെക്കുടി തള്ളിവിട്ടുകൊണ്ട് ക്രിസ്തുമസ്,പുതുവത്സരം വരവായി. സ്നേഹത്തിന്റെ ഉറവ വറ്റാത്ത ശോഭനമായ ഒരു നല്ല നാളെയെ സ്വപ്നം കാണുന്ന നമുക്ക് സൗഹൃദയത്തിന്റെയും സഹവർത്തിത്വത്തിന്റെയും പുത്തൻ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷനോടൊപ്പം (കെസിഎഫ്) ചേർന്ന് ക്രിസ്തുമസിനേയും, പുതുവത്സരത്തേയും സ്വാഗതം ചെയ്യാം. നല്ലൊരു പുതുവത്സരരാവ് സമ്മാനിച്ചുകൊണ്ട് ഏവരേയും സന്തോഷിപ്പിക്കുന്ന അഘോഷ പരിപാടികളുടെ ഒരു നീണ്ടനിര തന്നെ എല്ലാവരേയും കാത്തുനിൽക്കുന്നു.

സിയോൺ മെലോഡ്സ് ഹോർഷമിന്റെ ഗാനമേള മേളയ്ക്ക് കൊഴിപ്പേകും. മലയാളത്തിലെ പ്രമുഖ എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ.കാരശ്ശേരി ,യുക്മ ഈസ്റ്റ് ആംഗ്ലിയ കലാമേള കൺവീനർ അലോഷസ് ഗബ്രിയേൽ,സെവൻ ബീറ്റസ് കൺവിനർ ജോമോൻ മാമ്മൂട്ടിൽ കെസിഎഫ് വാറ്റ്ഫോർഡിന്റെ ക്രിസ്മസ് പുതുവത്സരാഘോഷത്തിൽ വിശിഷ്ടാതിഥിയായി എത്തുന്നു. പ്രിയരെ നിങ്ങൾ ഓരോരുത്തരും മുൻകൂർ ബുക്ക് ചെയ്ത് സീറ്റുകൾ ഉറപ്പു വരുത്തുക. ആഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ഹാളിലേക്ക് ഉള്ള പ്രവേശനം മുൻകൂർ പണം അടച്ചവർക്കുമാത്രം എന്നു നിജപ്പെടുത്തിരിക്കുന്നു. ദയവായി ഉടൻതന്നെ കെസിഎഫ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

സ്നേഹത്തോട് കെസിഎഫ് ട്രസ്റ്റി.

Account Details KCF Watford Account No 10006777 Sort code 20-44-91

പഴമയുടെ നല്ല ഓർമ്മകൾ ഉണർത്തിക്കൊണ്ട് ധനുമാസ തിരുവാതിര അതിഗംഭീരമായി കൊണ്ടാടുവാൻ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളീ കമ്മ്യൂണിറ്റി ഒരുങ്ങി കഴിഞ്ഞു.

ശ്രീപരമേശ്വരന്റെ ജന്മനാളായാണ് നാം തിരുവാതിര ആഘോഷിക്കുന്നത്.
വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്റെ യശസ്സിനും നെടുമാംഗല്യത്തിനു വേണ്ടിയും, കന്യകമാർ നല്ല ഭർത്താവിനെ ലഭിക്കാൻ വേണ്ടിയുമാണ് തിരുവാതിര വ്രതം അനുഷ്ഠിക്കുന്നത്.

നാടൻ ശീലുകളുടെയും നാട്ടാചാരങ്ങളുടെയും, നാടൻ പാട്ടുകളുടെയും കൂട്ടായ്മയുടെയും ഒരു തിരുവാതിര കാലം ഈ പുതുതലമുറയിൽ ഉണ്ടാകുമോ എന്ന് സംശയം ഉദിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഇതാ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളീ ഹിന്ദു കമ്മ്യൂണിറ്റിയിലെ അംഗനമാർ പഴമയുടെ ശീലുകൾക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെ എല്ലാവിധ ആചാരനുഷ്ഠാനങ്ങളോട്കൂടി ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കാൻ തയ്യാറായി കഴിഞ്ഞു.

ആയതിനോടനുബന്ധിച്ച് ഈ വരുന്ന ജനുവരി 14 ന് നാലുമണി മുതൽ 10 മണി വരെ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി (GMMHC) ധനുമാസ തിരുവാതിര,
മാഞ്ചസ്റ്ററിലെ ഗീതാഭവൻ ഹിന്ദു ക്ഷേത്രത്തിൽ വെച്ച് അതിവിപുലമായി ആഘോഷിക്കുകയാണ്. 4 മണിയോടുകൂടി അലങ്കാരങ്ങൾ മുഴുമിപ്പിച്ചു ഗണപതി സ്തുതിയോടെ ആരംഭിക്കുന്ന തിരുവാതിര ആഘോഷത്തിനു, 10 മണിയോടുകൂടി പാതിരാപ്പൂചൂടി, മംഗളം പാടി സമാപനം കുറിക്കുന്നതാണ് . മുൻകാലങ്ങളിൽ അത്യധികം ഉത്സാഹത്തോടെ വനിതകൾ കൊണ്ടാടിയ ധനുമാസ തിരുവാതിര, ഇക്കുറിയും ഗംഭീരമായി തന്നെ ആഘോഷിക്കുവാനാണ് സംഘാടകർ തീരുമാനിച്ചിരിക്കുന്നത്.

തിരുവാതിര വ്രതമെടുത്ത്, വിളക്ക് തെളിയിച്ച്, ഗണപതി സ്‌തുതിയോടെ തിരുവാതിരപ്പാട്ടുകളുടെയും കൈകൊട്ടലിന്റെയും അകമ്പടിയിൽ എട്ടങ്ങാടി നേദിച്ച്, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം ) , ദശപുഷ്പം ചൂടി ധനുമാസ പാലാഴി തിരതല്ലുന്ന ആ തിരുവാതിര രാവിലേക്ക്, സമാജത്തിലെ അംഗനമാർക്കൊപ്പം മറ്റുള്ള സമാജങ്ങളിലെ കുടുംബങ്ങൾക്കും പങ്കെടുക്കുവാനുള്ള അവസരം സംഘാടകർ ഒരുക്കിയിട്ടുണ്ട്.

മനസ്സുനിറയെ പഴമയുടെ കുളിരും ഓർമ്മയുമായി, തിരുവാതിര ശീലുകൾക്കൊത്ത് ചുവടു വെച്ച്, ധനുമാസ തിരുവാതിര ആഘോഷത്തിലേക്കു ഏവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായി GMMHC ധനുമാസ തിരുവാതിര കോ-ഓർഡിനേറ്റർമാർ അറിയിച്ചു.

വിശദവിവരങ്ങൾ അറിയുന്നതിനായി തഴെ പറയുന്ന ആളുകളുമായി ദയവായിബന്ധപ്പെടുക:
അമ്പിളി ദിനേശൻ: 07727 495553
രജനി ജീമോൻ
0 7715 461790
സിന്ധു ഉണ്ണി 07979123615

സേവനം യു കെ യുടെ ആഭിമുഖ്യത്തിൽ ഇന്ന് 28 ബുധനാഴ്ച വൈകിട്ട് 5 മണി മുതൽ നടക്കുന്ന ചതയദിന പ്രാർത്ഥനയിൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നത് കോട്ടയം ജില്ലയിലെ മീനച്ചിൽ എസ്എൻഡിപി യൂണിയനിൽപ്പെട്ട തെക്കുംമുറി ശാഖ (3385) സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരുന്ന ബഹുമാനപ്പെട്ട ശ്രീമതി ഷൈല മോഹൻ ആണ്‌.

ബഹുമാന്യയായ ശ്രീമതി ഷൈല മോഹൻ അവർകളുടെ പണ്ഡിതോചിതമായ വാക്കുകൾ ശ്രവിക്കുവാനും ഒരുമിച്ച് പ്രാർത്ഥനാ സംഗമത്തിൽ പങ്കുചേരുവാനും എല്ലാവരെയും സ്നേഹാദരവുകളോടെ ക്ഷണിക്കുകയണ്.

Join Zoom Meeting
https://us02web.zoom.us/j/3272559245?pwd=T0ZOY2Q3U2J0aWxGM3BtRkc4SjRxZz09

Meeting ID: 327 255 9245
Passcode: Sevanamuk

RECENT POSTS
Copyright © . All rights reserved