Association

ലണ്ടൻ : വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം ഹെൽപ്പ് ലൈനുകൾ രൂപികരിച്ചതായി ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലൻ അറിയിച്ചു. ലോകമെമ്പാടുമുള്ള മലയാളിയുടെ സഹായത്തിനായാണ് ഉപദേശം, വിദഗ്ധാഭിപ്രായം, പരിശീലനം, മാർഗ്ഗനിർദേശം, കൗൺസിലിംഗ് എന്നിവയ്ക്കായി ഓരോ വിഭാഗത്തിലെയും വിദഗ്ധരെയും അനുഭവപരിചയമുള്ള വ്യക്തികളെയും ഏകോപിച്ചാണ്‌ ഹെൽപ് ലൈൻ സേവനം സജ്ജീകരിച്ചിരിക്കുന്നത്. വാട്ട്‌സ് ആപ്പ് നമ്പർ വഴിയാണ് ഹെൽപ്‌ ലൈൻ പ്രവർത്തിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന ആർക്കും ഹെൽപ് ലൈൻ നമ്പറിലേക്ക് വാട്ട്‌സ് ആപ്പ് സന്ദേശം അയക്കാം.സന്ദേശവും ബന്ധപ്പെടാനുള്ള വിശദാ൦ശങ്ങളും ബന്ധപ്പെട്ട ഉപവിഭാഗം ഹെൽപ്പ് ലൈൻ (ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം ഓഫ് വേൾഡ് മലയാളി കൗൺസിലിൻ്റെ സബ് കമ്മിറ്റി ) ഗ്രൂപ്പിലേക്ക് മാറ്റുകയും ഉപദേശമോ പിന്തുണയോ ഫീഡ് ബാക്കോ അന്വേഷകനെ അറിയിക്കുകയും ചെയ്യും. ഹെൽപ്പ് ലൈൻ ചുവടെ കൊടുത്തിരിക്കുന്നു.

1 . മെഡിക്കല്‍ അഭിപ്രായം അല്ലെങ്കില്‍ ഉപദേശം ഹെല്‍പ്പ് ലൈന്‍

2. മാനസികാരോഗ്യ പിന്തുണ അല്ലെങ്കില്‍ കൗണ്‍സിലിംഗ് ഹെല്‍പ്പ് ലൈന്‍

3. വിദേശത്തുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലി അല്ലെങ്കില്‍ പരിശീലന മാര്‍ഗ്ഗനിര്‍ദ്ദേശ ഹെല്‍പ്പ് ലൈന്‍

4. പൊതു, സാമൂഹിക ആരോഗ്യ ഉപദേശ ഹെല്‍പ്പ് ലൈന്‍

5. മെഡിക്കല്‍ സപ്പോര്‍ട്ടും കെയര്‍ ഹെല്‍പ്പ് ലൈന്‍

6. വിദേശത്തുള്ള നഴ്‌സുമാര്‍ അല്ലെങ്കില്‍ കെയര്‍മാരുടെ തൊഴില്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശ സഹായ ലൈന്‍

7. മാസികകള്‍ക്കും മീഡിയകള്‍ക്കും മെഡിക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍സ് ഹെല്‍പ്പ് ലൈന്‍.

ഹെല്‍പ്പ് ലൈന്‍ വാട്ട്‌സ്ആപ്പ് നമ്പര്‍: 00447470605755

മെഡിസിന്‍, സര്‍ജറി, പീഡിയാട്രിക്‌സ്, ന്യൂറോളജി, നെഫ്രോളജി, ഗൈനക്കോളജി, ഫാമിലി മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍, സ്‌കിന്‍, നെഞ്ച്, ഡെന്റല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരാണ് മെഡിക്കല്‍ അഭിപ്രായം അല്ലെങ്കില്‍ ഉപദേശ സഹായ ലൈനില്‍ ഉള്ളത്. അവര്‍ യുഎസ്എ, യുകെ, മിഡില്‍ ഈസ്റ്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നു. കോര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് നിയാസ് (ഇന്ത്യ) ആണ്, അസോസിയേറ്റ് കോ ഓര്‍ഡിനേറ്റര്‍മാര്‍ ഡോ. മോഹന്‍ പി എബ്രഹാം (യുഎസ്എ), ഡോ രാജേഷ് രാജേന്ദ്രന്‍ (യുകെ), ഡോ ആന്റിഷ് ടാന്‍ ബേബി (ഇന്ത്യ, യുകെ), ഡോ അബ്ദുല്ല ഖലീല്‍ പി (ഇന്ത്യ) എന്നിവരാണ്.

മാനസികാരോഗ്യ സപ്പോര്‍ട്ട് അല്ലെങ്കില്‍ കൗണ്‍സിലിംഗ് ഹെല്‍പ്പ് ലൈനില്‍ സൈക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, ഓട്ടിസം അധ്യാപകര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുണ്ട്. കോര്‍ഡിനേറ്റര്‍ ഡോ. ഗ്രേഷ്യസ് സൈമണ്‍ (യുകെ), അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ഡോ പോള്‍ ഇനാസു (യുകെ), ഡോ ഷര്‍ഫുദ്ദീന്‍ കടമ്പോട്ട് (ഇന്ത്യ), കൃപ ലിജിന്‍ (ഇന്ത്യ), സുമ കെ ബാബുരാജ് (ഇന്ത്യ) എന്നിവരാണ്.

വിദേശത്തുള്ള നഴ്‌സുമാര്‍ അല്ലെങ്കില്‍ കെയറര്‍മാരുടെ തൊഴില്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശ സഹായ ലൈനില്‍ യുഎസ്എ, യുകെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നഴ്‌സുമാരും നഴ്‌സിംഗ് ഹോം റിക്രൂട്ടര്‍മാരുമുണ്ട്. അവര്‍ ഈ മേഖലയില്‍ വിദഗ്ധരും അനുഭവപരിചയമുള്ളവരുമാണ്, കോഓര്‍ഡിനേറ്റര്‍ റാണി ജോസഫും (യുകെ) അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ജീസണ്‍ മാളിയേക്കല്‍ (ജര്‍മ്മനി), ജോസ് കുഴിപ്പള്ളി (ജര്‍മ്മനി), ജിനോയ് മാടന്‍ (യുകെ), മേരി ജോസഫുമാണ് (യുഎസ്എ).

വിദേശത്തുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ ജോലി അല്ലെങ്കില്‍ പരിശീലന മാര്‍ഗ്ഗനിര്‍ദ്ദേശ ഹെല്‍പ്പ് ലൈനില്‍ യുകെ, അയര്‍ലന്‍ഡ്, യുഎസ്എ മുതലായവയില്‍ ജോലി ചെയ്യുന്ന വിദേശ ഡോക്ടര്‍ പരിശീലകരും ജൂനിയര്‍ ഡോക്ടര്‍മാരുമുണ്ട്. കോര്‍ഡിനേറ്റര്‍ ഡോ അനിത വെറോണിക്ക മേരി (അയര്‍ലന്‍ഡ്), അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ഡോ അനീഷ് പി ജെ (ഇന്ത്യ), ഡോ സുജിത്ത് എച്ച് നായര്‍ (യുകെ, യുഎഇ) എന്നിവരാണ്.

പബ്ലിക്, കമ്മ്യൂണിറ്റി ഹെല്‍ത്ത് അഡൈ്വസ് ഹെല്‍പ്പ് ലൈനില്‍ പൊതു, കമ്മ്യൂണിറ്റി ഹെല്‍ത്ത്, ഗവണ്‍മെന്റ് പ്രോഗ്രാമുകള്‍, ഡബ്ല്യുഎച്ച്ഒ, യുണിസെഫ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിദഗ്ധരുണ്ട്. കോഓര്‍ഡിനേറ്റര്‍ ഡോ. കാര്‍ത്തി സാം മാണിക്കരോട്ടും (യുഎ, ഇന്ത്യ) അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ ഡോ. അജില്‍ അബ്ദുള്ളയുമാണ് (ഇന്ത്യ).

മെഡിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡ് കെയര്‍ ഹെല്‍പ്പ് ലൈനില്‍ മെഡിക്കല്‍ സപ്പോര്‍ട്ടിലും കെയറിലും താല്‍പ്പര്യമുള്ള വ്യക്തികളുണ്ട്, കോര്‍ഡിനേറ്റര്‍ ലിദീഷ് രാജ് പി തോമസ് (ഇന്ത്യ), അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ ഡെയ്‌സ് ഇടിക്കുള (യുഎഇ), ടെസ്സി തോമസ് പാപ്പാളി (ഇന്ത്യ) എന്നിവരാണ്.

മാഗസീനുകള്‍ക്കും മീഡിയകള്‍ക്കും മെഡിക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഹെല്‍പ്പ് ലൈനിനായി മാഗസിനുകളിലേക്ക് ലേഖനങ്ങള്‍ സംഭാവന ചെയ്യാനും ടിവി പ്രോഗ്രാമുകളുടെ റിസോഴ്‌സ് പേഴ്‌സണ്‍മാരായി പ്രവര്‍ത്തിക്കാനും കഴിവുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഫാര്‍മസിസ്റ്റുകള്‍, റേഡിയോഗ്രാഫര്‍മാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, സൈക്കോളജിസ്റ്റുകള്‍, പോഷകാഹാര വിദഗ്ധര്‍, മെഡിക്കല്‍ വ്യവസായികള്‍, മെഡിക്കല്‍ മാനേജ്‌മെന്റ് വിദഗ്ധര്‍, ബയോ ഫിസിസ്റ്റുകള്‍, മെഡിക്കല്‍ റോബോട്ടിക്‌സ് സ്‌പെഷ്യലിസ്റ്റുകള്‍ തുടങ്ങി മെഡിക്കല്‍, പാരാ മെഡിക്കല്‍ സ്‌പെഷ്യാലിറ്റികളില്‍ വിദഗ്ധരുണ്ട്. കോര്‍ഡിനേറ്റര്‍ ജിയോ ജോസഫ് വാഴപ്പിള്ളി (യുകെ), അസോസിയേറ്റ് കോഓര്‍ഡിനേറ്റര്‍മാര്‍ സോണി ചാക്കോ (യുകെ, ഇന്ത്യ), ജോണ്‍ നിസ്സി ഐപ്പ് (ഡെന്‍മാര്‍ക്ക്) എന്നിവരാണ്.

 

യൂറോപ്പിലെ ഏറ്റവും വലിയ ഗുരുദേവ സംഘടനയായ സേവനം യു കെയുടെ പുതിയ ഒരു യൂണിറ്റു കൂടി ലണ്ടനിൽ തുടക്കം കുറിച്ചു. ലണ്ടന്റെ തെക്കുഭാഗം, സസെക്‌സിന്റെ വടക്കുഭാഗം, എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങളും കെന്റിലെ അംഗങ്ങളും ചേർന്നാണ് പുതിയ യൂണിറ്റ്‌ രൂപീകരിച്ചത്. കുറച്ചുകാലമായി ഈ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ അഭിലാഷമാണ് SEVANAM SOUTH EAST എന്ന യുണിറ്റ് രൂപീകരിച്ചതിലൂടെ സഫലമായത്.

സേവനം യുകെ യുടെ ഉദ്ദേശ ലക്ഷ്യങ്ങളിൽ അടിയുറച്ചു പ്രവർത്തിക്കുവാനും, ശിവഗിരി ആശ്രമം യുകെ യുടെ പദ്ധതികൾക്ക് പിന്തുണ നൽകുവാനും യുണിറ്റ് തീരുമാനമെടുത്തു.

യൂണിറ്റ് എത്രയും പെട്ടെന്ന് വിപുലമാക്കുവാനും എല്ലാ അംഗങ്ങളെയും അവരുടെ കുടുംബങ്ങളെയും ചേർത്തു ഒരു സംഗമം ഫെബ്രുവരി നാലിന് ലണ്ടനിൽ വച്ചു നടത്തുവാനും തീരുമാനമായി.

സേവനത്തിന്റെ ആത്മീയ വിഭാഗം കൺവീനർ ശ്രീ സദാനന്ദൻ ദിവാകരൻ നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ച യൂണിറ്റിന്റെ പ്രസിഡന്റായി ശ്രീ സിബി കുമാറിനെയും , കൺവീനറായി ശ്രീ ജിതേന്ദ്രനെയും, ട്രഷററായി ശ്രീ ഷിബു മനോഹരനെയും തെരഞ്ഞെടുത്തു. യോഗത്തിൽ സേവനം യു കെ മുൻ കൺവീനർ ശ്രീ ദിലീപ് വാസുദേവൻ, ശ്രീ സദാനന്ദൻ ദിവാകാരൻ, ശ്രീ സിബി കുമാർ, ശ്രീ ബിജു ജനാർദ്ദനൻ, ശ്രീ ഗണേഷ് ശിവൻ തുടങ്ങിയവർ സംസാരിച്ചു. സേവനം സൗത്ത് ഈസ്റ്റ്‌ യൂണിറ്റുമായി പ്രവർത്തിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കുക.

ബിജു ജനാർദ്ദനൻ -+447735368567
ഗണേഷ് ശിവൻ – +447405513236

ജയൻ എടപ്പാൾ

മാഞ്ചെസ്റ്റർ : കൈരളി യൂണിറ്റിൽ അംഗമായി എത്തിച്ചേർന്ന നവാഗതർക്ക് “മീറ്റ് ആൻഡ് ഗ്രീറ്റ്” പരിപാടിയിലൂടെ യൂണിറ്റ് ഭാരവാഹികൾ സ്വാഗതം നൽകി. വിത്തിൻഷോ സെന്റ് മാർട്ടിൻ ചർച്ച് ഹാളിൽ സംഘടിപ്പിച്ച സംഗമത്തിൽ ഗ്രേറ്റർ മാഞ്ചേസ്റ്ററിലെ വിവിധ ബോറോകളിൽ നിന്നും എത്തിയ അംഗങ്ങൾ കൈരളിയുടെ വരുംകാല വിവിധ പ്രവർത്തനങ്ങൾ നടത്തുന്നതിനുപകരിക്കുന്ന ചർച്ചകളിൽ സജീവമായി പങ്കെടുത്തു. ഏറ്റെടുക്കേണ്ട വിവിധ വിഷയങ്ങളും സംഘാടനവും ചർച്ച ചെയ്ത യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ഹരീഷ് നായർ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ്‌ ബിജു ആന്റണി അധ്യക്ഷ പ്രസംഗവും നടത്തി.

സമീപകാലത്ത് നമ്മളെ വിട്ടുപിരിഞ്ഞ കേരള നിയമസഭ പ്രതിപക്ഷ ഉപാദ്യക്ഷനും സിപിഐ (എം ) സംസ്ഥാന സെക്രട്ടറിയുമായിരുന്ന സ.കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രമേയം കൈരളി യു കെ ദേശീയ സമിതി അംഗം സാമൂവൽ ജോഷി അവതരിപ്പിച്ചു. കൈരളി യു കെ യുടെ കഴിഞ്ഞകാല പ്രവർത്തനങ്ങളും വിവിധ യൂണിറ്റുകൾ ഏറ്റെടുത്തു നടത്തിയ പ്രവർത്തനങ്ങളും ദേശീയ കമ്മിറ്റിക്കു വേണ്ടി കൈരളി യുകെ ട്രസ്റ്റീ അംഗം ജയൻ എടപ്പാൾ വിശദീകരിച്ചു.

വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ചേർന്ന യൂണിറ്റ് അംഗങ്ങൾ നടത്തിയ ചർച്ചകൾക്ക് യൂണിറ്റ് ബ്രാഞ്ച് ട്രെഷറർ ശ്രീദേവി, ജാനേഷ് നായർ, ജോസഫ് ഇടികുള, മഹേഷ്‌, ജോസ് എന്നിവർ നേതൃത്വം നൽകി. “മീറ്റ് ആൻഡ് ഗ്രീറ്റ് ” പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും യൂണിറ്റ് ജോയിന്റ് സെക്രട്ടറി പ്രവീണ പ്രവി നന്ദി പറഞ്ഞു.

 

യുകെയിലെ ഏറ്റവും വലിയ വടംവലി മത്സരത്തിന് അരങ്ങൊരുങ്ങി. നാളെ മത്സരങ്ങൾ അരങ്ങേറുന്നത് Nunnery wood high school, worcester WR 5 2NL -ൽ വച്ചാണ്. വൂസ്റ്റർ മലയാളി അസോസിയേഷനും ടഗ് ഓഫ് വാർ ഇന്റർനാഷണൽ അസോസിയേഷനും ചേർന്നാണ് വടംവലി മത്സരങ്ങൾ നടത്തുന്നത്. വടംവലി മത്സരം ആസ്വദിക്കാൻ യുകെയിലെ എല്ലാ മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്യുന്നു. ലൈവ് ഫുഡും ഉണ്ടായിരിക്കുന്നതാണ്.

സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉഴവൂർക്കാർ ഈ വീക്കെന്റിൽ ഒന്നിച്ചു കൂടുമ്പോൾ സല്ലപിച്ചും, പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങൾക്കായി ഉഴവൂർക്കാർ വീണ്ടും ഒന്നിക്കുന്നു.

“ഒരുമിക്കാം സ്നേഹം പങ്കുവയ്ക്കാം അഭിമാനത്തോടെ ഒത്തുചേരാം” എന്ന ആപ്തവാക്യവുമായി യുകെയിലെ എല്ലാ ഉഴവൂർക്കാരേയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ടീം കെറ്ററിംങ്ങ് അറിയിച്ചു. ഒക്റ്റോബർ 21 വെള്ളിയാഴ്ച കെറ്ററിംങ്ങ് ജനറൽ ഹോസ്പിറ്റൽ സോഷ്യൽ ക്ലബ്ബിൽ കൃത്യം ആറുമണിക്ക് പതാക ഓപ്പൺ ചെയ്തു കൊണ്ട് ഉഴവൂർ സംഗമം ചെയർമാൻ ജോസ് വടക്കേക്കര സംഗമത്തിന് തുടക്കംകുറിക്കും.

മുന്നൂറിലധികം ആൾക്കാർ പങ്കെടുക്കുന്ന സെലിബ്രേഷൻ നൈറ്റ് ആഘോഷമാക്കാൻ
എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ടീം കെറ്ററിംങ്ങ് അറിയിച്ചു. ഒക്ടോബർ 22 ആം തീയതി ഉഴവൂർ സംഗമത്തിന്റെ മെഗാ സംഗമം കൃത്യം 10 മണിക്ക് ആരംഭിക്കും. അതിഥികളായി വരുന്ന ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണീസ് സ്റ്റീഫൻ, വാർഡ് മെമ്പർ തങ്കച്ചൻ സാർ എന്നിവർ ഒക്ടോബർ 19 ആം തീയതി യുകെ എയർപോർട്ടിൽ എത്തിച്ചേരും. ഇരുപത്തിരണ്ടാം തീയതി പത്തുമണിക്ക് ആരംഭിക്കുന്ന സംഗമം രാത്രി പത്ത് മണിവരെ നീണ്ടുനിൽക്കും. വിവിധ കലാപരിപാടികളുമായി ഉഴവൂർക്കാർ ഒന്നിച്ചു കൂടുമ്പോൾ കോവിഡ് പാൻഡമിക്കിന് ശേഷം കൂട്ടുകാരെയും ബന്ധുക്കളെയും കാണാനും പഴയകാല സ്മരണകൾ അയവിറക്കാനും ഉള്ള അവസരം ആയി മാറും എന്ന് ഉറപ്പ്.

ഏകദേശം നാനൂറോളം പേർ പങ്കെടുക്കുന്ന ഈ സംഗമം യുകെ ഉഴവൂർ സംഗമചരിത്രത്തിലെ
ഏറ്റവും വലിയ സംഗമമായി മാറുമെന്ന് ചീഫ് കോർഡിനേറ്റർ ശ്രീ ബിജു കൊച്ചികുന്നേൽ അറിയിച്ചു. സംഗമത്തിന് നേതൃത്വം വഹിക്കാൻ കോർഡിനേറ്റേഴ്സ് ആയി ശ്രീ ബിനു മുന്ധീകുന്നേൽ, സ്റ്റീഫൻ തറക്കനാൽ, ജോമി കിഴക്കേപ്പുറത്ത്, ഷിൻസൺ വഞ്ചിന്താനത്ത്, അജോ എലവുങ്കൽചാലിൽ, മാത്യു സ്റ്റീഫൻ എന്നിവർ മറ്റ് വിവിധ കമ്മിറ്റിയോടൊത്ത് ചേർന്ന് ഉഴവൂർ സംഗമ ത്തിന് വരുന്നവർക്ക് ഉഴവൂര് എത്തിയ പ്രതീതി ഉളവാക്കാൻ എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി ചീഫ് കോർഡിനേറ്റർ ശ്രീ ബിജു കൊച്ചികുന്നേൽ അറിയിച്ചു.

 

ലണ്ടൻ : വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം കഴിഞ്ഞ ഞായറാഴ്ച 2022 ഒക്ടോബർ 2ന് സൂം പ്ലാറ്റ് ഫോമിൽ പൊതുജന അവബോധത്തിനായി ഓൺലൈൻ മെഡിക്കൽ സെമിനാർ നടത്തുകയുണ്ടായി.

വിഷയങ്ങളും പ്രഭാഷകരും ഇവയാണ്

1. സ്ട്രോക്ക് അവബോധം : ഡോ :വി. ടി. ഹരിദാസ്, ന്യൂറോളജിസ്റ്റ്, എലൈറ്റ് മിഷൻ, തൃശൂർ. 2. രോഗം തടയുന്നതിനും, ആരോഗ്യകരമായ ജീവിതശൈലിക്ക് സന്തോഷകരമായ പ്രചോദനത്തിനായി ഡോ : പോൾ ഈനാശു, സൈക്കാർട്ടിസ്റ്റ്, യു. കെ. യിലെ സ്കാർബറോ. 3. പൊതുജന ആരോഗ്യത്തിൽ പ്രതിരോധ റേഡിയോളജീ : ഡോ :റിജോ മാത്യു, കൊച്ചി.

കൂടുതൽ വിവരംങ്ങൾക്ക് വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ഹെൽത്ത്‌ ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്‌ ഡോ :ജിമ്മി ലോനപ്പൻ മൊയ്‌ലനെ ബന്ധപ്പെടുക. 0044-7470605755, ഇമെയിൽ jimmyml2000@gmail. com.

സെമിനാറിൽ പങ്കെടുക്കാൻ താഴെ കാണുന്ന യൂട്യൂബ് ലിങ്കിൽ പ്രെസ്സ് ചെയ്യുക.
Medical Seminar 02/10/22 by Medical Forum of WMC on Stoke, Healthy Lifestyle & Preventive Radiology

 

ജോർജ്‌ മാത്യു

ഇ എം എ ക്ക് നേതൃപാടവും ,പരിചയസമ്പത്തുമുള്ള പുതിയ നേതൃത്വം നിലവിൽ വന്നു . ഓണാഘോഷത്തോടനുബന്ധിച്ചു ചേർന്ന പൊതുയോഗത്തിൽ വച്ചായിരുന്നു 2022-24 വർഷത്തേക്കുള്ള ഭരണസമിതിയുടെ തെരെഞ്ഞുടുപ്പ് യോഗത്തിൽ പ്രസിഡന്റ് എബി ജോസഫ്‌ അധ്യക്ഷത വഹിച്ചു. പുതിയ കമ്മിറ്റിക്കു നിർലോഭവും ,നിരുപാധികവുമായ പിന്തുണയും,സഹായസഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്‌തു .മുൻ പ്രസിഡന്റ് ജോർജ്‌ മാത്യൂ ഓണസന്ദേശം നൽകി .ജി സി സ് സി ,എ ലെവൽ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .സെക്രട്ടറി സുവി കുരുവിള പ്രവർത്തന റിപ്പോർട്ടും,ഖജാൻജി റോണി ഇ.സി.സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.വിവിധ കലാകായിക പരിപാടികളും ,കലാഭവൻ ദിലീപിന്റെ കോമഡി ഷോയും അരങ്ങേറി.

മോനി ഷിജോ (പ്രസിഡന്റ് ), ജോർജ്‌ മാത്യൂ (വൈസ് പ്രസിഡന്റ് ), അനിത സേവ്യേർ (സെക്രട്ടറി ), ഡിജോ ജോൺ (ജോൻറ് സെക്രട്ടറി ), കാർത്തിക നിജു (കൾച്ചറൽ കോഓർഡിനേറ്റർ ), ജെയ്സൺ തോമസ് (ട്രെഷറർ ) ജെൻസ് ജോർജ്‌ (ജോയിന്റ് ട്രെഷറർ )

ഏരിയ കോർഡിനേറ്റർസ് ആയി കുഞ്ഞുമോൻ ജോർജ്‌ (പെരികോമൺ )മേരി ജോയി (ഏർ ഡിങ്ങ്ടൺ സെൻട്രൽ ), അശോകൻ മണ്ണിൽ (കിങ്‌സ്‌ബെറി ) എന്നിവരെയും യോഗം ഐക്യകൺഠെന തിരഞ്ഞെടുത്തു .
പ്രെസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോനി ഷിജോ അവതാരകയായും,ആർ ജെ യായും ,ഗാനരചയിതാവായും യുകെ മലയാളികൾക്കിടയിൽ സുപരിചിതയാണ്. പൊതുയോഗത്തിൽ ബൈജു കുര്യാക്കോസ് സ്വാഗതവും ,ആനി കുര്യൻ നന്ദിയും പറഞ്ഞു .

 

ബ്ലെസ്സി ബാബു

എലിസ്ബറി മലയാളി സമാജത്തിന്റെ ഓണാഘോഷവും അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മിറ്റി മെമ്പേഴ്സിനെയും തെരഞ്ഞെടുത്തു. സെക്രട്ടറി സേവി വർഗീസ് എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. മാവേലിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി സ്റ്റേജിലേക്ക് ആ നയിച്ചു. തുടർന്ന് സ്റ്റേജിൽ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. തിരുവാതിരയും മാർഗ്ഗങ്ങളെയും ഏറെ ശ്രദ്ധയാകർഷിച്ചു. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ നൃത്തച്ചുവടുകൾ കാണികളുടെ കണ്ണിന് വിരുന്നെകി. മലയാളത്തിന്റെ ഹൃദയസ്പർശിയായ ഗാനങ്ങൾ എയിൽസ്ബറിയിലെ ഗാനഗന്ധർവന്മാരും വാനമ്പാടികളും ചേർന്ന് കാതുകൾക്ക് ഇമ്പം പകർന്നു. കേരളീയർക്ക് ഒഴിച്ചുകൂടാനാകാത്ത വടംവലി മത്സരം വിവിധ പ്രായക്കാരെ പങ്കെടുപ്പിച്ചു നടത്തി. കുട്ടികളും മുതിർന്നവരും ഒരുപോലെ വടംവലി മത്സരത്തിൽ പങ്കെടുത്തു. വാശിയേറിയ വടംവലി മത്സരത്തിനുശേഷം എല്ലാവരും സ്വാദിഷ്ടമായ ഓണസദ്യ ആസ്വദിച്ചു.

കലാപരിപാടികൾക്ക് ശേഷം അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പുതിയ കമ്മിറ്റി മെമ്പേഴ്സിന്‍റെ ആഭിമുഖ്യത്തിൽ വിവിധയിനം കലാപരിപാടികളും കായിക വിനോദങ്ങളും സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കമ്മിറ്റി മെമ്പേഴ്സ് അറിയിച്ചു.

പുതിയ കമ്മിറ്റി മെമ്പേഴ്സ് ഇവരൊക്കെ:- പ്രസിഡന്റ് കെന്‍ സോജൻ, വൈസ് പ്രസിഡന്റ് ശ്രീജ ദിലീപ്, ട്രഷറർ ബിനു ജോസഫ്, സെക്രട്ടറി മാർട്ടിൻ സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി ജോസഫ് കുരുവിള, പ്രോഗ്രാം കോഡിനേറ്റേഴ്സ് ആന്റണി തോമസ്, ബ്ലെസ്സി ബാബു, സെലസ്റ്റിൻ പാപ്പച്ചൻ.സന്തോഷ് എബ്രഹാം പിയാറോ ജോസ് വർഗീസ് രക്ഷാധികാരി ജോബിൻ ചന്ദ്രൻ കുന്നേൽ.

 

 

സ്റ്റീവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി കൂട്ടായ്മമകളിൽ ഒന്നായ സ്റ്റീവനേജിലെ ‘സർഗം മലയാളി അസോസിയേഷൻ’ സംഘടിപ്പിച്ച പത്തൊമ്പതാമത്‌ ഓണോത്സവം അവിസ്മരണീയമായി. മലയാളക്കരയുടെ പ്രതാപകാലത്തെ തിരുവോണം തെല്ലും ശോഭ മങ്ങാതെ അനുഭവവേദ്യമാക്കുന്നതിൽ രണ്ടാഴ്ചയോളം നീണ്ടു നിന്ന വീറും വാശിയും നിറഞ്ഞ ഇൻഡോർ-ഔട്ഡോർ മത്സരങ്ങളും, മികവുറ്റ അവതരണങ്ങളും, നടന-നൃത്ത-ഭാവ വസന്തം പെയ്തിറങ്ങിയ കലാസന്ധ്യയും, തൂശനിലയിൽ വിളമ്പിയ വിഭവ സമൃദ്ധമായ ഓണ സദ്യയും, സുദൃഢമായ ഒത്തൊരുമയും, സർവ്വോപരി മികച്ച സംഘാടകത്വവും, സർഗ്ഗം തിരുവോണോത്സവത്തെ പ്രൗഢഗംഭീരമാക്കി.

സരോ സജീവും, അനീറ്റയും ടീമും ചേർന്നൊരുക്കിയ മനോഹരമായ ഓണപ്പൂക്കളം കൊണ്ട് നാന്ദി കുറിച്ച ‘പൊന്നോണം-2022’ കൊട്ടും, കുരവയും, ആർപ്പു വിളികളുമായി നിരന്ന സർഗ്ഗം കുടുംബാംഗങ്ങളുടെ ഇടയിലേക്കു മഹാബലിയുടെ ആഗമനത്തോടെ ആഘോഷവേദി ആവേശഭരിതമായി.

ആർപ്പുവിളികളുടെ അകമ്പടിയോടെ വേദിയിലേക്കെഴുന്നള്ളി എത്തിയ മാവേലി മന്നനോടൊപ്പം ഭാരവാഹികൾ കൂടി ചേർന്ന് നിലവിളക്ക് കൊളുത്തിയതോടെ ഓണോത്സവത്തിന് ആരംഭമായി. സർഗ്ഗം പ്രസിഡന്റ് ജിൻടോ മാവറ ഏവർക്കും ഹൃദ്യമായ സ്വാഗതം അരുളി.ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ജൊഹാൻ ജിമ്മി നൽകിയ ഓണ സന്ദേശം സന്ദർഭോചിതവും ഹൃദ്യവുമായി.

മനോഹരമായ തിരുവാതിര നൃത്തത്തോടെ ആരംഭിച്ച കലാസന്ധ്യയിൽ മുതിർന്നവരും, കുട്ടികളും അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികവുറ്റ കലാ പരിപാടികളും, അനുസ്‌മൃതിയുണർത്തിയ ഓണക്കളികളും ഏറെ അനുഭൂതി പകരുന്നവയായി. കേരളത്തനിമ നിറഞ്ഞ തനതായ കലാരൂപങ്ങളുടെ അവതരണങ്ങൾ മികവുറ്റതാക്കിയ കലാപ്രതിഭകളുടെ വിവിധ ഗ്രൂപ്പ്‌ ഡാന്‍സുകള്‍, ഓണ പാട്ട്, ഹാസ്യ രസം മുറ്റിനിന്ന വിവിധ സ്കിറ്റുകള്‍, സിസിലി അവതരിപ്പിച്ച ‘തെരുവു നായയുടെ വിഹാര കേരളം’ ആക്ഷേപ ഹാസ്യ കവിത എന്നിവ ആഘോഷത്തെ ഏറെ ആകർഷകമാക്കി.

‘രമണ പുനഃപ്രവേശം’ കോമഡി സ്കിറ്റിൽ കാഥികനായി നിറഞ്ഞാടിയ കലാഭവൻ ലിൻഡോയോടൊപ്പം വിജോയും, ജവിൻ, ജോർജ്ജ് തുടങ്ങിയവർ മത്സരിച്ചഭിനയിച്ച അവതരണം പൊന്നോണത്തിലെ ഹൈ ലൈറ്റ് ആയി.

ബെല്ലാ ജോർജ്ജ്, മെറീറ്റ ഷിജി എന്നിവർ വൈവിദ്ധ്യങ്ങളായ കലാവിരുന്നുകൾക്കൊണ്ടു ഓണോത്സവ വേദി കയ്യടക്കിയപ്പോൾ, താര ശോഭ തെല്ലും മങ്ങാതെ നിരവധിയായ പുതുമുഖങ്ങളുടെയും കുട്ടികളുടെയും കലാ വിരുന്നു തിരുവോണ വേദിക്കു ഊർജ്ജം പകരുന്നവയായി.

അലീന,അജീന എന്നിവരുടെ നേതുത്വത്തിൽ നേഴ്സിങ് വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഡാൻസ്, ജീനയും ടെസ്സയും, മരിയയും ചേർന്ന് അവതരിപ്പിച്ച ‘കുടുംബ നൃത്തവും’, ബെല്ല, അനീറ്റ, ആൻഡ്രിയ ടീം അവതരിപ്പിച്ച ‘വുമൺസ് ഹോസ്റ്റൽ’ ഉൾപ്പെടെ ഓരോ കലാവിഭവങ്ങളും നിറഞ്ഞ കൈയടിയോടെയാണ് വേദി സ്വീകരിച്ചത്.

കലാ പരിപാടികൾ മനോഹരമായി കോർത്തിണക്കി, ഓണ വിശേഷങ്ങളും, ചേരുവകളും, മേമ്പൊടികളും, നിരൂപണങ്ങളുമായി ആവേശം നിറച്ചു ആഘോഷത്തെ ലൈവാക്കി നിർത്തുന്നതിൽ ടെസ്സി ജെയിംസും, ജിൻഡു ജിമ്മിയും അവതാരക റോളിലും, ‘പൊന്നോണം-2022 ‘ ഭംഗിയായി പ്രോഗ്രാം കോർഡിനേറ്റു ചെയ്ത സജീവ് ദിവാകരനും, കലാപരിപാടികളുടെ പരിശീലനങ്ങൾക്ക് നേതൃത്വം നൽകിയ ടെറീന ഷിജി തുടങ്ങിയവർ ‘പൊന്നോണം 2022’ ആഘോഷത്തിന്റെ വിജയത്തിൽ നിർണ്ണായകമായ പങ്കു വഹിച്ചു.

ജോർജ്ജ്,ജോസ്,ജെസ്‌ലിൻ, ക്രിസ് ബോസ്, അഞ്ജു, എറിൻ,ഡാനിയേൽ,എയ്ഡൻ, മിഷേൽ ഷാജി തുങ്ങിയ ഗായകരുടെ ഇമ്പമാർന്ന സ്വരരാഗത്തിൽ അവതരിപ്പിച്ച സംഗീതസാന്ദ്രമായ ലൈവ് ഗാനമേള സർഗ്ഗം കുടുംബാംഗങ്ങൾക്ക് പൊന്നോണ ആഘോഷത്തിലെ ഏറ്റവും ആസ്വാദ്യമായി.

വിവിധ ഇൻഡോർ,ഔട്ഡോർ മത്സരങ്ങളിലെ വിജയികൾക്കുള്ള ഉപഹാരങ്ങൾ ഭാരവാഹികൾ വിതരണം ചെയ്തു.

സർഗം കമ്മിറ്റി ഭാരവാഹികളായ ജിന്റോ മാവറ,സജീവ് ദിവാകരൻ, ജിമ്മി പുന്നോലിൽ, അനി ജോസഫ്, പ്രബിൻ, ടെറീന ഷിജി, ജോജി സഖറിയാസ്, സിബി കക്കുഴി,ജിമ്മി ക്ലാക്കി, ജോസ് ചാക്കോ, ഹരിദാസ്, ടോണി, സനൽ തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി.

‘പാലാപ്പള്ളി പെരുന്നാൾ..’ നു താളം പിടിച്ചു ചുവടു വെച്ച് തകർത്താടിയ സമാപന പരിപാടിക്ക് ശേഷം ദേശീയ ഗാനാലാപനത്തോടെ പ്രൗഢ ഗംഭീരമായ ആഘോഷത്തിന് യവനിക താഴ്ന്നു.

തൂശനിലയില്‍ വിളമ്പിയ 24 ഇനങ്ങളടങ്ങിയ വിഭവ സമൃദ്ധമായ ഓണസദ്യയോടെ ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിച്ച സുദീർഘമായ ആഘോഷം രാത്രി ഒമ്പതു വരെ നീണ്ടു നിന്ന ഓണോത്സവത്തിന്റെ മതിവരാത്ത ആനന്ദവും, രുചിഭേദങ്ങളും, കലാവിരുന്നും ആവോളം ആസ്വദിച്ചും, മഹാമാരി തടസ്സപ്പെടുത്തിയ വർഷങ്ങളുടെ കുറവും നികത്തി പൂർണ്ണ സംതൃപ്തിയോടെയാണ് സർഗ്ഗം കുടുംബങ്ങൾ വേദി വിട്ടത്.

ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ കഴിഞ്ഞ ദിവസം പിതാവ് മരിച്ചുപോയ ഒരു ബിഎസ്‌സി നേഴ്സിംഗ് വിദ്യാർത്ഥിനി അവസാന വർഷ ഫീസ് അടക്കാൻ കഴിയാതെ, പരീക്ഷ എഴുതാൻ വിഷമിക്കുന്നു എന്ന വാർത്ത പ്രസിദ്ധീകരിച്ചിരിന്നു. ആ കുട്ടിക്ക് ഫീസ് അടക്കാൻ വേണ്ടിയിരുന്നത് 150,000 രൂപ (ഒരു ലക്ഷത്തി അൻപതിനായിരം രൂപ ആയിരുന്നു ) എന്നാൽ നല്ലവരായ മലയാളികൾ ആ പെൺകുട്ടിക്ക് 155,000 രൂപ (ഒരു ലക്ഷത്തി അൻപത്തി അയ്യായിരം) നൽകി സഹായിച്ചു എന്ന് കുട്ടി അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ ലെറ്റർ താഴെ പ്രസിദ്ധീകരിക്കുന്നു.

കടം മൂലം പിതാവ് ആത്മഹത്യ ചെയ്യുകയും കുടുംബം വലിയ പ്രതിസന്ധിയിൽ മുങ്ങി താഴുകയും ചെയ്തിരുന്ന സമയത്തു പരീക്ഷ എഴുതാൻ കഴിയില്ല എന്ന് വിചാരിച്ചു നിൽക്കുന്ന സമയത്താണ് കുട്ടിക്ക് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുമായി ബന്ധപ്പെടാൻ കഴിഞ്ഞത് . ഞങ്ങൾ കുട്ടിയുടെ വേദന നിറഞ്ഞ അവസ്ഥ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ഒരു നല്ല മനുഷ്യൻ ഒരു ലക്ഷം രൂപ അക്കൗണ്ടിൽ ഇട്ടുകൊടുത്തു , കൂടെ കുറച്ചു നല്ല മനുഷ്യരും കൂടി ചേർന്നപ്പോൾ 155000 രൂപ ലഭിച്ചു അങ്ങനെ കുട്ടിക്ക് പരീക്ഷ എഴുതാനും മുൻപോട്ടു പോകാനുമുള്ള വഴി തുറന്നു. സഹായിച്ച എല്ലാവർക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു .

ഇടുക്കി ,ചെറുതോണി നിവാസിയും സാമൂഹിക പ്രവർത്തകനായ നിക്സൺ തോമസ് പടിഞ്ഞാറേക്കരയാണ് ഈ കുട്ടിയുടെ വേദന ഞങ്ങളെ അറിയിച്ചത് . നിക്സനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു . ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ ഇതുവരെ സൂതാരൃവും സതൃസന്തവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ 1,12,50000 (ഒരുകോടി പന്ത്രണ്ടു ലക്ഷത്തി അൻപതിനായിരം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് .

2004 – ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു മലയാളം യു കെ പത്രത്തിന്റെ അവാർഡ് ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റിയുടെ അംഗീകാരം , പടമുഖം സ്നേഹമന്ദിരത്തിന്റെ അംഗീകാരം എന്നിവ ലഭിച്ചിട്ടുണ്ട് .

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626.. .എന്നിവരാണ് .

“ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

RECENT POSTS
Copyright © . All rights reserved