ഗ്ലാസ്ഗോ: ഒരുമയുടേയും, സ്നേഹത്തിന്റേയും തേരിലേറി കലയുടെ നൂപുരധ്വനി മുഴക്കി ഒരു പതിറ്റാണ്ടിന്റെ അജയ്യ കാഹളത്തോടെ മുന്നേറുന്ന കലാകേരളം ഗ്ലാസ്ഗോ ഒരു പിടി മിന്നും പ്രതിഭകളെ അണിനിരത്തിയാണ് ഈവർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സംഘടനയെ പുതിയ തലങ്ങളിലേക്കെത്തിക്കാൻ ആത്മാർത്ഥത നിറഞ്ഞ ഉറച്ച കാൽവയ്പുകളോടെ ശ്രീ സെബാസ്റ്റ്യൻ കാട്ടടി പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അളവറ്റ പിന്തുണയും, അകമഴിഞ്ഞ മനസ്സുമായി വൈസ് പ്രസിഡന്റായി സെലിൻ തോമസ് തിരഞ്ഞെടുക്കപ്പെട്ടു.
സാമൂഹ്യ- സന്നദ്ധ പ്രവർത്തന മേഖലകളിൽ നിപുണത തെളിയിച്ച സോജോ ആൻ്റണി സെക്രട്ടറിയായപ്പോൾ, സൗമ്യതയുടെയും സഹൃദത്തിൻ്റെയും മുഖമായ ഷൈനി ജയൻ ജോയിൻ്റ് സെക്രട്ടറിയായി , പരിചയസമ്പന്നതയുടെ മികവോടെ കലർപ്പില്ലാത്ത കൈപുണ്യവും കലവറയോളം സ്നേഹവും കൈമുതലാക്കിയ ശ്രീ.ഷൈജൻ ജോസഫ് ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
കലാകേരളത്തിൻ്റെ തുടക്കം മുതൽ പലകമ്മറ്റി കളിലായി പ്രാവീണ്യം തെളിയിച്ച ശ്രീ രഞ്ജിത്ത് കോയിപ്പള്ളി ആണ് ജോയിൻറ് ട്രഷറർ. കൃത്യവും പക്വവുമായ കാര്യക്ഷമതയും, പ്രവർത്തിപരിചയവും, ഊർജ്വസ്വലതയും കൈമുതലാക്കിയ പുതിയ കമ്മറ്റി അംഗങ്ങൾ കൈകോർക്കുമ്പോൾ കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം കലാകേരളത്തിന് പുതു ചൈതന്യം നിറയ്ക്കാൻ , ഗ്ലാസ്ഗോ മലയാളികളുടെ കലാ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ അനുദിനം മുഴങ്ങുന്ന ശബ്ദമായി കലാകേരളം പുതിയ മാനങ്ങൾ കൈവരിക്കും.
മെയ് 12ന് നടത്തുന്ന നഴ്സസ് ദിനാഘോഷത്തോടുകൂടി കലാകേരളത്തിൻ്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തിരി തെളിയുകയായി. ഒരു ചെറിയ കൂട്ടായ്മ തീർത്ത വലിയ വിജയങ്ങളുടെ ഉൾക്കരുത്ത് എല്ലാ അംഗങ്ങളുടേയും നിസ്വാർത്ഥമായ സ്നേഹത്തിന്റേയും സഹകരണത്തിന്റേയും പ്രതിഫലനമാണെന്ന ഉറച്ച വിശ്വാസത്തോടെ അതിരില്ലാത്ത വിശ്വവിശാലതയുടെ ചിറകിലേറി കലാകേരളമെന്ന നേരിൻ്റെ ശബ്ദത്തിനൊപ്പം കരമൊന്നിച്ച്, സ്വരമൊന്നിച്ച്, മനമൊന്നിച്ച് ഇനിയുമിനിയും കലാകേരളം മുന്നോട്ട് …
യൂറോപ്പിൽ ഗുരുവിന്റെ ദർശനങ്ങൾ പ്രചരിപ്പിക്കുവാൻ ഭാഗ്യം ലഭിച്ച ഒരു പറ്റം ഗുരുദേവ വിശ്വാസികൾ ആണ് ഇന്ന് സേവനം യു കെ യുടെ ഭാഗമായിക്കൊണ്ടിരിക്കുന്നത്. യു കെ യിൽ സ്കോലൻഡ്leപ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്കോട്ട് ലൻഡിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേർത്തു നിർത്തിക്കൊണ്ട് ഒരു യൂണിറ്റിന് രൂപം നൽകുകയാണ്.
2024 ജൂൺ 15 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് ഗ്ലാസ്ഗോ യിൽ വച്ച് രൂപികരണ യോഗം നടത്തപ്പെടുകയാണ് ഈ യൂണിറ്റ് രൂപീകരണ ചടങ്ങിലേക്ക് സ്കോട്ട് ലാൻഡിലെ എല്ലാ ഗുരുഭക്തരെയും ഗുരുദേവ നാമത്തിൽ സ്വാഗതം ചെയ്യുന്നു. രുപീകരണ യോഗത്തിൻ്റെ വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. ഈ യൂണിറ്റുമായി ബന്ധപ്പെട്ട പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ഗുരു വിശ്വാസികൾ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്..
Mr Jeemon Krishnankutty : 07480616001
Mr Udeep Gopinath : 07502333804
Mrs Surekha : 07361120711
Mr Ganesh Sivan : 07405513236
ലണ്ടൻ .: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി. മത്സരങ്ങൾ തത്സമയം ബിബിസി ടെലികാസ്റ്റ് ചെയ്യും. ഇംഗ്ലണ്ടിലെ വോൾവർഹാംപ്റ്റണിൽ ഏപ്രിൽ 19 ന് മത്സരം തുടക്കം കുറിച്ചു. ഈ സീസണിൽ 9 ടീമുകളാണ് മാറ്റുരയ്ക്കുന്നത് .
അതിൽ മലയാളികളുടെ സ്വന്തം ടീമായ നോട്ടിംഗ്ഹാം റോയൽസും മത്സരിക്കുന്നു.. ഈ സീസണിൽ ആൺകുട്ടികളുടെ മാത്രമല്ലാതെ നമ്മുടെ കേരള പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീം ഇറക്കാൻ പറ്റിയതിൽ ടീം നോട്ടിംഗ്ഹാം റോയൽസ് സന്തുഷ്ടരാണ്. ഇതിൽ ശക്തരായ മാഞ്ചസ്റ്റർ, വോൾവർഹാംപ്ടൺ എന്നീ ടീമുകൾക്കെതിരെ വമ്പൻ ജയത്തോടെ നോട്ടിങ്ഹാം റോയൽസിന്റെ ഗേൾസ് ടീം ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ മെയ് 19 ന് ബർമിംഗ്ഹാംമിൽ വച്ച് നടക്കും.
പങ്കെടുക്കുന്ന ടീമുകളുടെ ലിസ്റ്റ്:ബർമിംഗ്ഹാം ബുൾസ് നോട്ടിംഗ്ഹാം റോയൽസ് ഗ്ലാസ്ഗോ യൂണികോൺസ് വോൾവർഹാംപ്ടൺ വോൾവ്സ് മാഞ്ചസ്റ്റർ റൈഡേഴ്സ് എഡിൻബർഗ് ഈഗിൾസ് കവൻട്രി ചാർജേഴ്സ് സാൻഡ്വെൽ കിങ്സ് വാൽസാൽ ഹണ്ടേഴ്സ്.
കെയ്റോ ഫിനാൻഷ്യൽ സർവീസ്, ഫസ്റ്റ് കോൾ , ദി ടിഫിൻ ബോക്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, ന്യുമെറോ യൂനോ മെഡിക്കൽ റിക്രൂട്ട്മെൻറ് , ഒട്ട കൊമ്പൻ വാട്ട് എന്നിവരാണ് സ്പോൺസർമാർ.
ഷിബു മാത്യൂ, മലയാളം യുകെ
യോർക്ഷയറിലെ ഹരോഗേറ്റിൽ പുതുതായി രൂപം കൊണ്ട യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയെ ബിനോയ് അലക്സ് നയിക്കും. ഹരോഗേറ്റ്, റിപ്പൺ, ബൊറോബ്രിഡ്ജ്, നെസ്ബൊറോ എന്നീ പ്രദേശങ്ങളെ ഉൾപ്പെടുത്തി ജനുവരി ആദ്യമാണ് യോർക്ഷയർ കേരള കമ്യൂണിറ്റി രൂപപ്പെട്ടത്. എൺപത്തഞ്ചോളം കുടുംബങ്ങളാണ് നിലവിൽ അംഗങ്ങളായിട്ടുള്ളത്. യോർക്ഷയറിൽ ആദ്യകാലത്തെത്തിയവർ മുതൽ അടുത്ത കാലത്തെത്തിയവർ വരെ പുതുതായി രൂപികരിച്ച യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയിലുണ്ട് എന്നത് ശ്രദ്ധേയമാണ്. ബിനോയ് അലക്സ് പ്രസിഡൻ്റായ അസ്സോസിയേഷനിൽ സിനി ജയൻ സെക്രട്ടറിയും ജോഷി ജോർജ്ജ് ട്രഷറർ, ഗ്ലാഡിസ് പോൾ ജോയിൻ്റ് സെക്രട്ടറിയും കുരിയൻ പൈലി ജനറൽ കോർഡിനേറ്ററുമാണ്. കൂടാതെ സിജിമോൾ കരേടൻ , ബെൻസ് തോമസ്, പ്രീതി ലിജോ, ആഷ്ലിൻ വർഗ്ഗീസ് എന്നിവർ ഈവൻ്റ് കോർഡിനേറ്ററുമാരായ ടീമാണ് 2024 – 2026 കാലഘട്ടത്തിൽ യോർക്ഷയർ കേരളാ കമ്മ്യൂണിറ്റിയെ നയിക്കുക.
കഴിഞ്ഞ ഏപ്രിൽ പതിമൂന്ന് ശനിയാഴ്ച്ച യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ പ്രഥമ ആഘോഷമായ ഈസ്റ്റർ വിഷു ആഘോഷം നടന്നു. ഹരോഗേറ്റിനടുത്തുള്ള ബിഷപ്പ് മോങ്ങ്ടൺ വില്ലേജ് ഹാളിൽ വൈകിട്ട് 5 മണിക്ക് പരിപാടിയ്ക്ക് തുടക്കം കുറിച്ചു. സ്കിറ്റുകളും ഡാൻസും പാട്ടുകളുമായി മനോഹരമായ ഇരുപത്തിയൊമ്പത് കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. ആസ്വാദനശൈലി കൊണ്ട് മികച്ച നിലവാരം പുലർത്തിയ കലവിരുന്നാണ് ആഘോഷങ്ങളിലുടനീളം കാണുവാൻ സാധിച്ചത്. അസ്സോസിയേഷനിലെ കലാപ്രതിഭകൾ രചനയും സംവിധാനവും ശബ്ദവും കൊടുത്ത് നിർമ്മിച്ച ഈസ്റ്റർ വിഷു സ്കിറ്റുകൾ കൂടുതൽ ജനശ്രദ്ധ നേടി. (സ്കിറ്റുകളുടെ പൂർണ്ണ രൂപം യൂ റ്റ്യൂബിൽ ലഭ്യമാണ്. ലിങ്ക് ചുവടെ കൊടുക്കുന്നു).
ഹരോഗേറ്റിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ മലയാളികളേയും പ്രായഭേദമെന്യേ പുതിയത് പഴയത് വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ ഒരു കുടക്കീഴിൽ എത്തിച്ച് അവരുടെ കലാകായിക കഴിവുകളെ പ്രോത്സാഹിച്ച് സർഗ്ഗാത്മകമായ ഒരുന്തരീക്ഷം രൂപപ്പെടുത്തുകയെന്നുള്ളതാണ് കമ്മറ്റി ഭാരവാഹികളുടെ ലക്ഷ്യമെന്ന് യോർഷയർ കേരള കമ്മ്യൂണിയുടെ പ്രഥമ പ്രസിഡൻ്റ് ബിനോയ് അലക്സ് മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
പ്രാദേശിക സമൂഹത്തിൻ്റെ സഹകരണത്തോടെ ജൂൺ അവസാനത്തിൽ ഒരു ചാരിറ്റി ഫുഡ് ഫെസ്റ്റ് സംഘടിപ്പിക്കാനൊരുങ്ങുകയാണ് യോർക്ഷയർ കേരള കമ്മ്യൂണിറ്റി . കൂടാതെ വളരെ വിപുലമായി രീതിയിലുള്ള ഓണാഘോഷത്തിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച കഴിഞ്ഞതായും കമ്മറ്റി ഭാരവാഹികൾ അറിയ്ച്ചു.
യോർക്ഷയർ കേരള കമ്മ്യൂണിറ്റിയുടെ ഈസ്റ്റർ വിഷു ആഘോഷങ്ങളിൽ അവതരിപ്പിച്ച സ്കിറ്റുകൾ കാണാൻ താഴെയുള്ള ലിങ്ക് ഓപ്പൺ ചെയ്യുക.
റോമി കുര്യാക്കോസ്
യു കെ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോൺഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎൽഎ യുമായ സി ആർ മഹേഷിനെ അതിക്രമിച്ചു പരിക്കേൽപ്പിച്ചതിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ ശക്തമായി അപലപിച്ചു.
പൊതുതിരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലും അലയടിക്കുന്ന യുഡിഎഫ് തരംഗത്തിൽ വിളറിപൂണ്ടും സമ്പൂർണ തോൽവി ഭയന്നും എൽഡിഎഫ് കാട്ടിക്കൂട്ടുന്ന അക്രമപരമ്പരകൾ കേരളത്തിലെ പൊതു സമൂഹം മനസിലാക്കി കഴിഞ്ഞതായും ഇടതുപക്ഷ നേതാക്കന്മാരുടെ അറിവോടെയും ഒത്താശയോടെയും കൂടെ അരങ്ങേറുന്ന ഇത്തരം അക്രമസംഭവങ്ങൾ ഒരിക്കലും നീതികരിക്കാവുന്നതല്ലെന്നും ഐഒസി (യു കെ) – കേരള ചാപ്റ്റർ നേതാക്കൾ പറഞ്ഞു.
ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയൽ, ഐഒസി (യു കെ) വക്താവ് അജിത് മുതയിൽ, ഐഒസി (യു കെ) – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ അപ്പച്ചൻ കണ്ണഞ്ചിറ, സീനിയർ ലീഡർ ബോബിൻ ഫിലിപ്പ്, സുരാജ് കൃഷ്ണൻ, ഐഒസി (യു കെ) വനിത വിഭാഗം ലീഡർ അശ്വതി നായർ, ഐഒസി (യു കെ) യൂത്ത് വിംഗ് പ്രസിഡന്റ് എഫ്രേം സാം, സാം ജോസഫ്, നിസാർ അലിയാർ തുടങ്ങിയവർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു.
വടകരയിൽ കഴിഞ്ഞ ദിവസം നടന്ന സ്ഫോടനവും ഇന്നലെ കേരളത്തിന്റെ പല സ്ഥലങ്ങളിലും എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട അക്രമപരമ്പരകളും നാളെ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ, യുഡിഎഫ് – നിക്ഷ്പക്ഷ വോട്ടർമാരെ പോളിങ് ബൂത്തുകളിൽ നിന്നും അകറ്റിനിർത്തുവാനും തെരഞ്ഞെടുപ്പ് തന്നെ അട്ടിമറിക്കാനുമായി നടത്തുന്ന ഗൂഢശ്രമങ്ങളുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ജനാധിപത്യം കാശാപ്പു ചെയ്യുന്ന ഇത്തരം അക്രമങ്ങൾക്കെതിയുള്ള പ്രതിഷേധങ്ങളിൽ ഐഒസി എന്നും മുൻപന്തിയിൽ തന്നെ നിലനിൽക്കും. നാടിനു തന്നെ ആപത്തും അപമാനകരവുമായ ഇത്തരം അക്രമങ്ങൾക്ക് കുടപിടിക്കുന്ന ഇടതുപക്ഷത്തിന് ശക്തമായ താക്കീത് ബാലറ്റിലൂടെ നൽകാൻ പൊതുജനം തയ്യാറാകണമെന്നും ഐഒസി (യു കെ) – കേരള ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.
റോമി കുര്യാക്കോസ്
യു കെ: യു കെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ്(യു കെ) – യുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞെടുപ്പു കൺവൻഷൻ ‘ഇന്ത്യ ജീതേഗാ 2024’ സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓൺലൈനായി സംഘടിപ്പിച്ച കൺവൻഷൻ, കെപിസിസി ജനറൽ സെക്രട്ടറിയും മൂവാറ്റുപുഴ എംഎൽഎയുമായ അഡ്വ. മാത്യു കുഴൽനാടൻ ഉത്ഘാടനം ചെയ്തു.
രാജ്യം അതി നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അതിൽ പ്രവാസികൾ അടക്കമുള്ള ജനാതിപത്യ വിശ്വാസികൾ ഇന്ത്യയിൽ ഒരു മതേതര സർക്കാർ രൂപം കൊള്ളുന്നതിനായി കാത്തിരിക്കുകയാണെന്നും കൺവൻഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. മാത്യു കുഴൽനടൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും ഇന്ത്യയുടെ ആത്മാവും പൈതൃകവും സംരക്ഷിക്കാൻ ‘INDIA’ മുന്നണിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഒരു മതേതര സർക്കാർ തീർച്ചയായും രൂപം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസത്തിലും യുഡിഎഫ് വികാരം അലതല്ലിയ കൺവെൻഷനിൽ, ഒഐസിസി യു കെ പ്രസിഡന്റ് ശ്രീ. കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യു കെയിലെ മുതിർന്ന നേതാവും കെഎംസിസി ബ്രിട്ടൻ ചെയർമാനുമായ ശ്രീ. കരീം മാസ്റ്റർ സ്വാഗതം ആശംസിച്ചു.
പൊതുതെരഞ്ഞെടുപ്പും പ്രചാരണഘട്ടവും വളരെ നിർണ്ണായകമായ ഘട്ടത്തിലെത്തിയ വേളയിൽ, ഇരു സർക്കാരിന്റെയും ഭരണവിരുദ്ധ വികാരം മുതലാക്കിയും കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ‘INDIA’ മുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ മുഴുവൻ ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഇരുപതു മണ്ഡലങ്ങളിലേയും പരമാവധി വോട്ടുകൾ യുഡിഎഫ് സ്ഥാനർഥികൾക്ക് അനുകൂലമാക്കി അവരെ വിജയിപ്പിക്കുന്നതിന് കൺവൻഷനിൽ തീരുമാനമെടുക്കുകയും അതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
നാട്ടിലെ വോട്ടർമാരായ പരമാവധി പ്രവാസികളെയും, പഠനം – ജോലി സംബന്ധമായി കേരളത്തിന് പുറത്തു വസിക്കുന്നവരെയും വോട്ട് ചെയ്യുന്നതിനായി നാട്ടിലെത്തിക്കുവാനും യുവജനങ്ങളുടെയും കന്നി വോട്ടർമാരുടെയും വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്ന രീതിയിൽ പ്രവർത്തനം ക്രമീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
എല്ലാ വിഭാഗങ്ങളിലുമുള്ള വോട്ടർമാരിലേക്ക് ക്ഷണനേരം കൊണ്ട് കടന്നുചെല്ലാൻ പാകത്തിലുള്ള ആശയങ്ങളുമായി സോഷ്യൽ മീഡിയ പ്രവർത്തനം വിപുലീകരിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സാധ്യമായ നടപടികൾ യോഗത്തിൽ അംഗങ്ങൾ മുന്നോട്ട് വച്ചു.
നാട്ടിൽ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഇപ്പോൾ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രവാസികൾ, യുഡിഎഫ് നേതാക്കൾ ഉൾപ്പടെ നിരവധി പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത കൺവൻഷനിൽ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷൈനു മാത്യൂസ് ചാമക്കാല (ഒഐസിസി – യു കെ വർക്കിംഗ് പ്രസിഡന്റ്), അർഷാദ് കണ്ണൂർ (കെഎംസിസി – ബ്രിട്ടൻ ഓർഗനൈസിങ് സെക്രട്ടറി), അപ്പച്ചൻ കണ്ണഞ്ചിറ (ഐഒസി – യു കെ സീനിയർ ലീഡർ), അപ്പ ഗഫൂർ (ഒഐസിസി – യു കെ വർക്കിംഗ് പ്രസിഡന്റ്), ജോവ്ഹർ (കെഎംസിസി), ബോബ്ബിൻ ഫിലിപ്പ് (ഐഒസി), തോമസ് ഫിലിപ്പ് (ഒഐസിസി), മുഹ്സിൻ തോട്ടുങ്കൽ (കെഎംസിസി), റോമി കുര്യാക്കോസ് (ഐഒ സി – യു കെ കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ), നുജൂo എരീലോട് (കെഎംസിസി) തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലെയും യുഡിഎഫ് പ്രവർത്തനങ്ങളും പ്രചാരണങ്ങളും കൂടി വിലയിരുത്തിയ യോഗത്തിന് ഐഒസി – യു കെ കേരള ചാപ്റ്റർ പ്രസിഡന്റും ഒഐസിസി – യു കെ വർക്കിംഗ് പ്രസിഡന്റുമായ ശ്രീ. സുജു ഡാനിയേൽ നന്ദി അർപ്പിച്ചു. കെഎംസിസി – ബ്രിട്ടൻ പ്രതിനിധി ശ്രീ. എൻ കെ സഫീർ ആയിരുന്നു ചടങ്ങിന്റെ കോർഡിനേറ്റർ.
റോമി കുര്യാക്കോസ്
ലണ്ടൻ: ആശയ വ്യത്യസ്ത കൊണ്ടും പ്രവർത്തനമികവു കൊണ്ടും സോഷ്യൽ മീഡിയയിൽ വൻ തരംഗമായി ‘A DAY FOR INDIA’ ക്യാമ്പയിൻ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) – കേരള ചാപ്റ്റർ, കേരളത്തിലെ 20 ലോക് സഭാ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി ഏപ്രിൽ 20 – നാണ് പ്രവാസികളുടെ ഇടയിലും കേരളത്തിലും തരംഗമായി മാറിയ മുഴുദിന സോഷ്യൽമീഡിയ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
പ്രമുഖ കോൺഗ്രസ് നേതാവും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം, കെപിസിസി വാർ റൂം ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്ന അഡ്വ. കെ ലിജു ഓൺലൈനായി ക്യാമ്പയിൻ ഉത്ഘാടനം ചെയ്തു. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് പ്രചാരണ തന്ത്രങ്ങളൊരുക്കാൻ നിയോഗിക്കപ്പെട്ട ശ്രീ. എം ലിജു, ഐഒസി (യുകെ) കേരള ഘടകം ഒരുക്കിയ ‘A DAY FOR ‘INDIA” ക്യാമ്പയിനിന്റെ ഉത്ഘാടകനായി എത്തിയത്, പ്രവാസികളായ കോൺഗ്രസ് പ്രവർത്തകരെ വലിയ ആവേശഭരിതരാക്കി എന്നതിന്റെ തെളിവായി, വിവിധ രാജ്യങ്ങളിൽ നിന്നും നിരവധി ജനാധിപത്യ വിശ്വാസികളാണ് ഓൺലൈനായി ഉദ്ഘാടനത്തിലും ക്യാമ്പയിനിലും പങ്കാളികളായത്.
രാജ്യം തന്നെ അപകടത്തിലായ വളരെ സങ്കീർണ്ണമായ സാഹചര്യത്തിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിന്റെ പ്രാധാന്യം പ്രവാസലോകത്തിനും അവരിലൂടെ വോട്ടർമാരായ അവരുടെ ബന്ധു – മിത്രാദികളിലേയ്ക്ക് എത്തിക്കുക, കേന്ദ്ര – സംസ്ഥാന സർക്കാരുകൾ പ്രവാസികളോടടക്കം ചെയ്ത ജനദ്രോഹ നടപടികൾ തുറന്നു കാട്ടുക, കേരളത്തിലെ ഇരുപതു ലോക്സഭാ മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാർത്ഥികളുടെ വിജയം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ ക്യാമ്പയിനിലൂടെ വിജയകരമായി പൂർത്തീകരിച്ചതായി ക്യാമ്പയിനിന് നേതൃത്വം നൽകിയ ഐഒസി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയൽ, ഐഒസി (യു കെ) വക്താവ് അജിത് മുതയിൽ, ഐഒസി (യു കെ) – കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ റോമി കുര്യാക്കോസ്, തിരഞ്ഞെടുപ്പു കമ്മിറ്റി കൺവീനർ സാം ജോസഫ്, കോ – കൺവീനർമാരായ സുരാജ് കൃഷ്ണൻ, നിസാർ അലിയാർ എന്നിവർ പറഞ്ഞു.
ക്യാമ്പയിനിന്റെ ഭാഗമായി യു കെയുടെ വിവിധ ഭാഗങ്ങളിൽ (വാർ റൂം) ഐഒസി (യു കെ) – കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഒരുമിച്ചുകൂടി, വിവിധ സോഷ്യൽ മീഡിയ പ്ലാറ്റഫോമുകൾ മുഖേന മുഴുവൻ സമയ തീവ്രപ്രചാരണമാണ് യുഡിഫ് സ്ഥാനർത്ഥികൾക്കായി സംഘടിപ്പിച്ചത്.
ക്യാമ്പയിനിന്റെ ഏകോപനത്തിനും സുഗമമായ പ്രവർത്തനത്തിനും ഐഒസി പ്രവർത്തകരുടെ മേൽനോട്ടത്തിൽ ലണ്ടൻ, ബോൾട്ടൻ, ബിർമിങ്ഹാം, മാഞ്ചസ്റ്റർ, പ്ലിമൊത്ത്, ഇപ്സ്വിച്, പ്രെസ്റ്റൻ, വിതിൻഷോ എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരുന്ന ‘വാർ റൂമുകളിൽ നിന്നും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം മുഖേന യുഡിഎഫ് സ്ഥാനർത്ഥികൾക്കായി പതിനായിരക്കണക്കിന് പോസ്റ്റുകളാണ് ഷെയർ ചെയ്യപ്പെട്ടത്. ഇത്രയും പോസ്റ്റുകൾ കേരളത്തിലും മറ്റിടങ്ങളിലുമായി ഏകദേശം പതിനായിരത്തിലധികം സമൂഹമാധ്യമ ഗ്രൂപ്പുകളിൽ എത്തിക്കാനായതായും നിക്ഷ്പക്ഷരുടെ ഗ്രൂപ്പുകളിൽ രാഷ്ട്രീയം പറയാതെ ആശയങ്ങൾ പ്രചരിപ്പിക്കാനായതായും ഐഒസി (യു കെ) തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ക്യാമ്പയിനിന്റെ വിവിധ ഘട്ട പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായ ജെന്നിഫർ ജോയ്, അജി ജോർജ്, അരുൺ പൗലോസ്, അരുൺ പൂവത്തുമ്മൂട്ടിൽ, വിഷ്ണു ദാസ്, വിഷ്ണു പ്രതാപ്, ജിതിൻ തോമസ് എന്നിവർ ചേർന്ന് ഏകോപനമൊരുക്കി.
വാർ റൂം ലീഡേഴ്സ്:
ബോബിൻ ഫിലിപ്പ് (ബിർമിങ്ഹാം), റോമി കുര്യാക്കോസ് (ബോൾട്ടൻ), സാം ജോസഫ് (ലണ്ടൻ), വിഷ്ണു പ്രതാപ് (ഇപ്സ്വിച്), അരുൺ പൂവത്തുമൂട്ടിൽ (പ്ലിമൊത്ത്), ജിപ്സൺ ഫിലിപ്പ് ജോർജ് (മാഞ്ചസ്റ്റർ), ഷിനാസ് ഷാജു (പ്രെസ്റ്റൺ), സോണി പിടിവീട്ടിൽ (വിതിൻഷോ)
ന്യൂസ് ഡെസ്ക് . മലയാളം യുകെ
ലിവർപൂൾ മലയാളി അസ്സോസിയേഷൻ്റെ, കഴിഞ്ഞ ശനിയാഴ്ച (20-04-2024) വൈകുന്നേരം ലിവര്പൂള് വിസ്റ്റൺ ടൗണ്ഹാളില് നടന്ന വിഷു ഈസ്റ്റര് ഈദ് ആഘോഷം പുതുമകള് കൊണ്ട് നിറഞ്ഞു നിന്നു. കൃഷ്ണനും യേശുവും മുസലിയാരും ഒരുമിച്ച് നിലവിളക്കിൽ തിരി തെളിച്ചു കൊണ്ടാണ് ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തത്. തുടർന്ന് അതിമനോഹരമായി ഒരുക്കിയ വിഷുകണി ആചാരമനുസരിച്ച് കാണിക്കുകയും കുട്ടികൾക്ക് വിഷു കൈനീട്ടം നൽകുകയും ചെയ്തു . കുട്ടികൾക്കായി രാധ, കൃഷ്ണ മത്സരവും ഉണ്ടായിരുന്നു. വിജയിച്ച രാധയ്ക്കും, കൃഷ്ണനും 101 പൗണ്ട് വീതം സമ്മാനം നൽകി.
ലിമയുടെ സെക്രട്ടറി ആതിര ശ്രീജിത്ത് ആഘോഷങ്ങൾക്കെത്തിയ ലിമയുടെ കുടുംബങ്ങളെ സ്വാഗതം ചെയ്തു സംസാരിച്ചു. ലിമയുടെ പ്രസിഡണ്ട് സെബാസ്റ്റ്യൻ ജോസഫ് ആശംസകൾ നേർന്നു. ട്രഷറർ ജോയ് മോൻ തോമസ് ലിമയുടെ ആഘോഷ പരിപാടികൾ അനശ്വരമാക്കിയ എല്ലാവർക്കും നന്ദിയും പറഞ്ഞു.
ലിവര്പൂളിന്റെ ചരിത്രത്തില് ആദൃമായിട്ടാണ് ഈസ്റ്ററിനെയും വിഷുവിനെയും, ഈദിനെയും സമന്വയിപ്പിച്ചു കൊണ്ട് ഇത്തരം ഒരു കൂടിച്ചേരല് നടന്നത് .
ആഘോഷങ്ങളിലെ വിവിധ കലപരിപാടികള് കാണികളെ സന്തോഷത്തില് ആറാടിച്ചു. മേഴ്സിസൈഡിലെ പ്രശസ്ത ഡാൻസ് ഗ്രൂപ്പുകൾ ആയ മജേഷ് എബ്രഹത്തിന്റെ സരിഗമ ഡാൻസ് സ്റ്റുഡിയോയുടെയും, കൃഷ്ണപ്രിയ, റിയ ടീമിന്റെ തേജസ്വനി ഡാൻസ് അക്കാദമിയിലെ കുട്ടികളുടെ ഡാൻസ്, ഒപ്പന, മേഴ്സി സൈഡിലെ പ്രശസ്ത ഗായകരുടെ ഗാനങ്ങൾ, കൂടാതെ ലിമ നാടക വേദിയുടെ മൈമും, ഡിജെയും കാണികളെ സന്തോഷപുളകിതർ ആക്കി. യോഗത്തില് മിസ്സ് യുകെ സെമിഫൈനലിൽ എത്തിയ ജോസലിനെ ലിമ അനുമോദിച്ചു . രുചികരമായ ഭക്ഷണമാണ് പരിപാടിയില് പങ്കെടുത്തവർക്ക് ലിമ വിളമ്പിയത്.
ലോകമെങ്ങും ജാതിയുടെയും മതത്തിന്റെ പേരില് മനുഷ്യര് തമ്മിലടിക്കുമ്പോള് അതിൽനിന്നു വ്യത്യസ്തമായി മതസഹോദരൃത്തിന്റെയും, ദേശ സ്നേഹത്തിന്റെയും സന്ദേശം ഉയര്ത്താനാണ് ലിവർപൂളിലെ മലയാളി സമൂഹം മാനവീയം പരിപാടിയിലൂടെ ശ്രമിച്ചത്. ഇത് യൂറോപ്പ് മലയാളികൾ ഒരു മാതൃകയാക്കണമെന്ന് ലിമയുടെ പി. ആർ. ഒ. എൽദോസ് സണ്ണി മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.
ടീം ഡാഗെൻഹാമും ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷനും (ELMA) സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാർന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഈസ്റ്റ് ലണ്ടണിലെ ക്യാമ്പിയൻ സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടും. “ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം …” എന്ന എക്കാലത്തെയും ഹിറ്റ്ഗാന ശില്പി പീറ്റർ ചേരാനല്ലൂറിൻെറ നേതൃത്വത്തിൽ ആയിരിക്കും സ്നേഹ സംഗീത രാവ് എന്ന ഈ ഗാനനിശ അരങ്ങേരുന്നത്.
സ്നേഹ സങ്കീർത്തനം എന്ന മുൻ സംഗീത പരിപാടിയുടെ സീസൺ 2 ആയിട്ടാണ് സ്നേഹ സംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യ ങ്ങൾ നിറഞ്ഞ ക്യാമ്പിയൻ സ്കൂളിന്റെ ഹാളിൽ 500-ൽ അധികം ആളുകൾക്ക് ഇരിപ്പടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റൻ ഡിജിറ്റൽ വോളും, ഫ്ളവേഴ്സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പപരിപാടികളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന കൊച്ചു മിടുക്കി മേഘന കുട്ടിയുടെ സാന്നിധ്യം ലണ്ടൻ മലയാളികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല. കേരളകര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകൻ ലിബിൻ സകരിയ, കീബോർഡറിൽ ഇന്ദ്രജാലം തീർക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാൻ. പ്രശസ്തഗായകരുടെ ശബ്ദത്തിൽ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാർളി ബഹറിൻ.
വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും:
പ്രകാശ് അഞ്ചൽ – 07786282497
സോണി – 07886973751
ഹാളിനോട് ചേർന്ന് സൗജന്യ കാർപാർക്കിങ് ലഭ്യമാണ്.
ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വർഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലെ സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷൻ (SMA)വർഷങ്ങളായി യു കെയിലെ വിവിധ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുള്ള സംഘടനയാണ്.
എസ് എം എ യുടെ ഈസ്റ്റർ വിഷു ആഘോഷങ്ങളും ഈ വർഷത്തെ വാർഷിക ജനറൽ ബോഡിയും ടൺസ്റ്റാൾ കോ-ഓപ് അക്കാഡമി ഓഡിറ്റോറിയത്തിൽവെച്ച് നടന്നു.
സംഘാടക മികവുകൊണ്ടും, വിവിധ കമ്മറ്റികളുടെ അശ്രാന്ത പരിശ്രമം കൊണ്ടും ഈ വർഷവും മുൻ പതിവുപോലെ ഈസ്റ്റർ വിഷു പരിപാടികൾ ആഘോഷങ്ങളുടെ ആരവം തീർത്തു..
വൈവിധ്യങ്ങളുടെ രസക്കൂട്ടുമായി നയന മനോഹരമായ വിവിധ കലാപരിപാടികൾ റിധം 2024 എന്നപേരിൽ നടത്തപ്പെട്ടു.
ഈ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടിക്കൊണ്ട് എസ് എം എ യുടെ സ്വന്തം കലാപ്രിതിഭകൾ അണിയിച്ചൊരുക്കിയ വിവിധ കലാ പരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
അതോടൊപ്പം പ്രശസ്ത പിന്നണി ഗായകർ ഡെൽസി നൈനാനും വില്യം ഐസക്കും ശ്രുതിമധുരമായ സംഗീത വിരുന്ന് കാഴ്ച്ച വെച്ചു.
തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിൽ വെച്ച് 2024 – 25 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡൻറ്: എബിൻ ബേബി
സെക്രട്ടറി :ജിജോ ജോസഫ്
ട്രഷറർ: ആന്റണി സെബാസ്റ്റ്യൻ
വൈസ് പ്രസിഡൻറ്: ജെ. ജേക്കബ് & ജയ വിബിൻ
ജോയിൻറ് സെക്രട്ടറി: സെബാസ്റ്റ്യൻ ജോർജ് & മഞ്ജു അനീഷ്
പിആർഒ: സിബി ജോസ് & ഐനിമോൾ സാജു
എക്സ് ഓഫീസ് കോ: റോയ് ഫ്രാൻസിസ് & ബേസിൽ ജോയ്
സ്പോർട്സ് കോഡിനേറ്റർ: സജി ജോർജ് മുളക്കൽ , ജെ ജേക്കബ് & ജോസ് ജോൺ
ആർട്സ് കോർഡിനേറ്റർ: രാജലക്ഷ്മി രാജൻ & ജയ വിബിൻ
എക്സിക്യൂട്ടീവ് കമ്മിറ്റി. മെംബേഴ്സ് : അനൂപ് പി ജേക്കബ് , ജോബി ജോസഫ് , സ്നേഹ റോയ്സൺ